എറണാകുളം ജില്ലയുടെ അഭിമാനമായി കെ.എം.എം കോളജ് ഓഫ് ആര്‍ടസ് ആന്റ് സയന്‍സ് തൃക്കാക്കര. വിവിധ കോഴ്‌സുകളിലായി പരീക്ഷ എഴുതിയ കുട്ടികളില്‍ ഒന്ന്, രണ്ട്, മൂന്ന്, നാല്. അഞ്ച്, ആറ് റാങ്കുകള്‍ ഉള്‍പ്പെടെ 13 റാങ്കുകളും പെണ്‍കുട്ടികളാണ് കരസ്ഥമാക്കിയിരിക്കുന്നത്
കൊച്ചി: എം.ജി സര്‍വ്വകലാശാല ബിരുദ പരീക്ഷയില്‍ ഒന്നാം റാങ്ക് അടക്കം 13 റാങ്കുകള്‍ സ്വന്തമാക്കി എറണാകുളം ജില്ലയുടെ അഭിമാനമായി കെ.എം.എം കോളജ് ഓഫ് ആര്‍ടസ് ആന്റ് സയന്‍സ് തൃക്കാക്കര. വിവിധ കോഴ്‌സുകളിലായി പരീക്ഷ എഴുതിയ കുട്ടികളില്‍ ഒന്ന്, രണ്ട്, മൂന്ന്, നാല്. അഞ്ച്, ആറ് റാങ്കുകള്‍ ഉള്‍പ്പെടെ 13 റാങ്കുകളും പെണ്‍കുട്ടികളാണ് കരസ്ഥമാക്കിയിരിക്കുന്നത്. ഇതില്‍ ബി.എസ്.സി അപ്പരല്‍ ആന്റ് ഫാഷന്‍ ഡിസൈനിംഗില്‍ രണ്ടു മുതല്‍ എട്ടു വരെയുള്ള തുടര്‍ച്ചയായ റാങ്കുകള്‍ കെ.എം.എം കോളജിലെ വിദ്യാര്‍ഥികളാണ് നേടിയിരിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത.ബി.എസ്.സി മാത്തമാറ്റിക്‌സില്‍ ഫാത്തിമ നസ്രിന്‍ ഒന്നാം റാങ്കും എസ്. മേഘ ഏഴാം റാങ്കും നേടി.

പുതുതലമുറ കോഴ്‌സുകളായ സൈബര്‍ ഫോറന്‍സിക്കില്‍ കെ.എം ഫാത്തിമ നൗറിന്‍ മൂന്നാം റാങ്കും സേതു ലക്ഷ്മി സുധീര്‍ ഒമ്പതാം റാങ്കും നേടി. ബി.എസ്.സി സൈക്കോളജിയില്‍ അസ്‌ന പര്‍വീണ്‍ എട്ടാം റാങ്കും ബി.എസ്.സി അപ്പരല്‍ ആന്റ് ഫാഷന്‍ ഡിസൈനിംഗില്‍ രണ്ടു മുതല്‍ എട്ടു വരെയുള്ള റാങ്കുകള്‍ യഥാക്രമം ദിവ്യ ദിനേശ്, പി.ഇസഡ് റമീസ, കെ.പി അശ്വിനി നായര്‍, പി.ധന്യ, കെ.എസ് ആഗ്നസ്, ആനി അല്‍ക്ക, എസ്. അസ്‌ന എന്നിവര്‍ സ്വന്തമാക്കി.കൂടാതെ ബി.എ ഇംഗ്ലീഷില്‍ എട്ടാം റാങ്ക് ഷിഫാ ഭാനുവും സ്വന്തമാക്കി. മുന്‍ വര്‍ഷങ്ങളിലും കെ.എം.എം കോളജിലെ വിദ്യാര്‍ഥികള്‍ വിവിധ വിഷയങ്ങളില്‍ റാങ്കുകള്‍ സ്വന്തമാക്കിയിരുന്നു. എറണാകുളം ജില്ലയ്ക്കും കോളജിനും അഭിമാനമായി മാറിയ റാങ്ക് ജേതാക്കളെയും അധ്യാപകരെയും കോളജ് മാനേജ്‌മെന്റ് അഭിനന്ദിച്ചു.