വിശ്രമ വേളകളില്‍ മധുരപലഹാരങ്ങളും, സോഫ്റ്റ് ഡ്രിംങ്ക്‌സും ഉള്‍പ്പെടെ വാങ്ങുന്നതിനായികുട്ടികള്‍ പുറത്ത് പോകുന്നത് ഒഴിവാക്കുന്നതിനും ഗുണമേന്മയുള്ള ഐസ്‌ക്രീം ഉള്‍പ്പെടെയുള്ള പാല്‍ ഉല്‍പന്നങ്ങള്‍ സ്‌കൂളുകളില്‍ തന്നെ ലഭ്യമാക്കുന്നതിനുമാണ് ഈ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളതെന്ന് ചെയര്‍മാന്‍ സി.എന്‍.വത്സലന്‍ പിള്ള പറഞ്ഞു.
കൊച്ചി : ലഹരിവിമുക്ത കേരള ക്യാംപെയിനില്‍ മില്‍മയും പങ്കാളിയായി. മില്‍മ@ സ്‌കൂള്‍ സെയില്‍സ് കൗണ്ടറുകളിലൂടെ ലഹരി വിരദ്ധ ബോധവല്‍ക്കരണ പരിപാടികളും, വിവിധ വിദ്യാലയങ്ങളില്‍ ലഹരി വിരുദ്ധ സെമിനാറുകളും സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായുള്ള ആദ്യഘട്ട കാമ്പയിന്‍ കളമശ്ശേരി ഗവണ്‍മെന്റ് ഹൈസ്‌ക്കൂളില്‍ എറണാകുളംജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മേഖലാ യൂണിയന്‍ ചെയര്‍മാന്‍ സി.എന്‍.വത്സലന്‍പിള്ള അദ്ധ്യക്ഷതവഹിച്ച ചടങ്ങില്‍ കളശ്ശേരിഎസ്‌ഐ രഞ്ജിത്ത്, കളമശ്ശേരി എഎസ്‌ഐ ഷമീര്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. മേഖലായൂണിയന്‍ ഭരണസമിതിഅംഗം സിനു ജോര്‍ജ്ജ് , സ്‌കൂള്‍ഹെഡ്ഡ്മാസ്റ്റര്‍ ബിജു.പി, പിടിഎ പ്രസിഡന്റ് ജബ്ബാര്‍ പുത്തന്‍വീട്ടില്‍, മാര്‍ക്കറ്റിംഗ് ഓഫീസര്‍ ഒ.എ അസ്ലാം,മേഖലാ യൂണിയന്‍ മാനേജിംഗ്ഡയറക്ടര്‍ ജെ.വില്‍സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സ്‌കൂള്‍ പി ടി എ കളും മാനേജ്‌മെന്റുകളുമായി സഹകരിച്ച് മില്‍മയുടെ ഉല്‍പന്നങ്ങള്‍ സ്‌കൂളുകളില്‍ലഭ്യമാക്കുന്നതിനായി വിവിധ സ്‌കൂളുകളില്‍ മില്‍മ @ സ്‌കൂള്‍ എന്ന പേരില്‍ മില്‍മയുടെ സെയില്‍സ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മില്‍മ എറണാകുളം മേഖലാ യൂണിയന്റെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന എറണാകുളം, തൃശൂര്‍, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ വിവിധ സ്‌കൂളുകള്‍ ഈ പദ്ധതിയുടെ ഭാഗമാകുന്നതിനായി രംഗത്ത് വന്നിട്ടുണ്ട്. വിശ്രമ വേളകളില്‍ മധുരപലഹാരങ്ങളും, സോഫ്റ്റ് ഡ്രിംങ്ക്‌സും ഉള്‍പ്പെടെ വാങ്ങുന്നതിനായികുട്ടികള്‍ പുറത്ത് പോകുന്നത് ഒഴിവാക്കുന്നതിനും ഗുണമേന്മയുള്ള ഐസ്‌ക്രീം ഉള്‍പ്പെടെയുള്ള പാല്‍ ഉല്‍പന്നങ്ങള്‍ സ്‌കൂളുകളില്‍ തന്നെ ലഭ്യമാക്കുന്നതിനുമാണ് ഈ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളതെന്ന് ചെയര്‍മാന്‍ സി.എന്‍.വത്സലന്‍ പിള്ള പറഞ്ഞു.