മിസ് കേരള 2024 ഡിസംബര്‍ 20ന് ഗ്രാന്റ് ഹയാത്തില്‍ 

300ലധികം എന്‍ട്രികളില്‍ നിന്നും ഓഡിഷനുകളിലൂടെയാണ് 19 ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്തത്.

 

കൊച്ചി: ഇംപ്രസാരിയോയുടെ 24ാമത് എഡിഷന്‍ മിസ് കേരള 2024 ഡിസംബര്‍ 20ന് വൈകുന്നേരം ആറു മണിക്ക് ഗ്രാന്‍ഡ് ഹയാത്ത് കൊച്ചിയില്‍ അരങ്ങേറും. ഡിസംബര്‍ 7ന് നടന്ന ഓഡിഷനുകളിലൂടെയാണ് കിരീടത്തിലേക്കുള്ള യാത്ര ആരംഭിച്ചത്. 300ലധികം എന്‍ട്രികളില്‍ നിന്നും ഓഡിഷനുകളിലൂടെയാണ് 19 ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്തത്. ആനിമേറ്ററും ചലച്ചിത്ര നിര്‍മാതാവുമായ അപ്പുണ്ണി നായര്‍, വെല്‍നെസ് കോച്ചും സാമൂഹിക സംരംഭകയുമായ രാഖി ജയശങ്കര്‍, സെലിബ്രിറ്റി ടാലന്റ് മാനേജരായ റീനു ജെയിംസ്, ഫാഷന്‍ ഡിസൈനറും സ്റ്റൈലിസ്റ്റുമായ സൂരജ് എസ് കെ എന്നിവരാണ് ഓഡിഷനുകള്‍ വിലയിരുത്തിയത്.മൂന്ന് റൗണ്ടുകള്‍ ഉള്‍പ്പെടുന്നതാണ് ഗ്രാന്റ് ഫിനാലെ.ഹരി ആനന്ദ് ്രൈപവറ്റ് രൂപകല്‍പ്പന ചെയ്ത പരമ്പരാഗത സാരിയും ലെഹംഗകളും ധരിച്ച് മത്സരാര്‍ഥികളെത്തുന്ന കലാതീത പാരമ്പര്യങ്ങളാണ് ആദ്യ റൗണ്ട്.

ഫാഷന്‍ ദര്‍ശകനായ ജിഷാദ് ഷംസുദ്ദീന്‍ രൂപകല്‍പ്പന ചെയ്ത അത്യാധുനിക പാശ്ചാത്യ സ്യൂട്ടുകളിലുള്ള ടെയിലേര്‍ഡ് എലിഗന്‍സ് രണ്ടാം റൗണ്ടും മുംബൈയില്‍ നിന്നുള്ള ഡിസൈനര്‍ നീന ശര്‍മ്മയുടെ സായാഹ്ന ഗൗണുകളിലെ ചാരുത പ്രകടമാക്കുന്ന ടൈ്വലൈറ്റ് ഗ്രേസ് മൂന്നാം റൗണ്ടുമാണ്. വാക്കുകളുടെ ശക്തിയും ജ്ഞാനവും ആത്മവിശ്വാസവും ചേരുന്ന സര്‍ക്കിള്‍ ഓഫ് എലോക്വന്‍സ് മിസ് കേരള ടൈറ്റില്‍ വിന്നറാകും. ഒന്നാം റണ്ണറപ്പ് എറ്റേണല്‍ ബ്യൂട്ടിയും രണ്ടാം റണ്ണറപ്പ് ബ്യൂട്ടി വിത്ത് എലഗന്‍സുമായിരിക്കും.മിസ് ഫോട്ടോജെനിക്, മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍, മിസ് ബ്യൂട്ടിഫുള്‍ വോയ്സ്, മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍, മിസ് ബ്യൂട്ടിഫുള്‍ സ്മൈല്‍, മിസ് ബ്യൂട്ടിഫുള്‍ ഐസ്, മിസ് ടാലന്റഡ്, മിസ് കണ്‍ജെനിയാലിറ്റി, മിസ് ഫിറ്റ്നസ് എന്നിവയാണ് സബ്ടൈറ്റിലുകള്‍.

നടിയും സൗന്ദര്യമത്സര ടൈറ്റില്‍ ഹോള്‍ഡറും മിസ് ടൂറിസം ഇന്ത്യ 2007 ജേത്രിയും ഫെമിന മിസ് ഇന്ത്യ 2007 ഫൈനലിസ്റ്റുമായ പ്രിയങ്ക ഷായാണ് ചീഫ് ഗ്രൂമര്‍.മേഘ ആന്റണി, എയ്ഞ്ചല്‍ ബെന്നി, ഇന്ദു ലേഖ, അമ്മു ഇന്ദു അരുണ്‍, ശ്രീകൃപ സി, കൃഷ്ണേന്ദു സുരേന്ദ്രന്‍, സോന അന്ന സിബി, കീര്‍ത്തി ലക്ഷ്മി യുബി, അന്‍ഷി ചന്ദ്രശേഖര്‍, റോസ്മി ഷാജി, അദ്രിക സഞ്ജീവ്, അസ്മിന്‍, വന്ദന നായര്‍, അരുന്ധതി എന്‍, ഷൈമ അബ്ദുല്‍ ജലീല്‍, മാളവിക ഷാജ്, സാനിയ ഫാത്തിമ, മെല്‍ബ ശങ്കര്‍, ജാന്‍ ജെ മണിത്തോട്ടം എന്നിവരാണ് മിസ് കേരള 2024ല്‍ മാറ്റുരക്കുന്നത്.സിനിമ, മോഡലിംഗ്, ഫാഷന്‍ ഡിസൈനിംഗ്, കോസ്മെറ്റോളജി, ബിസിനസ് ആന്റ് ഇന്‍ഡസ്ട്രി, സോഷ്യല്‍ എന്റര്‍പ്രണര്‍ തുടങ്ങിയ വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്ന വിധികര്‍ത്താക്കളുടെ പാനലാണ് ഗ്രാന്‍ഡ് ഫിനാലെയിലുണ്ടാവുക.

 

Spread the love