മിസ് സൗത്ത് ഇന്ത്യ 2025 മത്സരത്തിന് കൊച്ചിയില്‍ തുടക്കമായി

അപേക്ഷ ലഭിച്ച ആയിരത്തിലേറെ പേരില്‍ നിന്നാണ് ഫൈനലിസ്റ്റുകളായ 22 പേരിലേക്ക് എത്തിയത്. മിസ് സൗത്ത് മുന്‍ റണ്ണറപ്പ് കൂടിയായ അര്‍ച്ചന രവിയാണ് മിസ് സൗത്ത് ഇന്ത്യ 2025 പേജന്റ് ഡയറക്ടര്‍. 
കൊച്ചി: സൗന്ദര്യത്തിന്റെ പരമ്പരാഗത നിര്‍വചനങ്ങളെ പൊളിച്ചെഴുതി  മിസ് സൗത്ത് ഇന്ത്യ 2025 മത്സരത്തിന് കൊച്ചിയില്‍ തുടക്കമായി. 24 പേരാണ് വ്യത്യസ്ത ഘട്ടങ്ങളിലായുള്ള സ്‌ക്രീനിങ്ങിനു ശേഷം ഗ്രാന്‍ഡ് ഫിനാലെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. അപേക്ഷ ലഭിച്ച ആയിരത്തിലേറെ പേരില്‍ നിന്നാണ് ഫൈനലിസ്റ്റുകളായ 22 പേരിലേക്ക് എത്തിയത്. മിസ് സൗത്ത് മുന്‍ റണ്ണറപ്പ് കൂടിയായ അര്‍ച്ചന രവിയാണ് മിസ് സൗത്ത് ഇന്ത്യ 2025 പേജന്റ് ഡയറക്ടര്‍.
ഉയരം, നിറം, ശരീരപ്രകൃതി എന്നിവയുടെ അടിസ്ഥാനത്തിലുള്ള മാനദണ്ഡങ്ങളൊന്നും ഇത്തവണ ഉണ്ടായിരുന്നില്ല. മാത്രമല്ല ട്രാന്‍സ് വുമണ്‍സിനും അപേക്ഷിക്കാമെന്ന ചരിത്ര തീരുമാനവും ശ്രദ്ധിക്കപ്പെട്ടു.

അത്തരത്തില്‍ ഒരു ട്രാന്‍സ് വുമണ്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ ഓഡിഷനു എത്താന്‍ സാധിച്ചില്ല. ഇതൊരു തുടക്കമാണെന്നും മാറുന്ന സൗന്ദര്യസങ്കല്‍പ്പത്തെ ആളുകളിലേക്ക് എത്തിക്കുകയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അര്‍ച്ചന പറഞ്ഞു. ഓഡിഷനു ശേഷം മിസ് ഗ്ലാം വേള്‍ഡ് 2025 റണ്ണറപ്പ് ആയ ശ്വേത ജയറാമിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ഗ്രൂമിങ് ഒരുക്കിയിരുന്നു. ഓരോരുത്തരുടെയും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന രീതിയില്‍ ഗ്രൂമിങ് നല്‍കാന്‍ സാധിച്ചെന്ന് മിസ് സൗത്ത് ഇന്ത്യ 2025 ബിസിനസ് ഡയറക്ടര്‍ ആയ ജുലിയാന പറഞ്ഞു. ഇത്തവണത്തെ  ടൈറ്റില്‍  ‘ബിയോണ്ട് ബൗണ്ടറി, ബിയോണ്ട് ബ്യൂട്ടി’ എന്നാണ്. അതുകൊണ്ട് എല്ലാവര്‍ക്കും വലിയ സാധ്യതയാണ് തുറന്നിട്ടിരിക്കുന്നതെന്നും ജുലിയാന പറഞ്ഞു. 26 ന്  വൈറ്റിലയിലെ ഇഹ ഡിസൈന്‍സ് സ്‌റ്റോറില്‍ വെച്ച് ഫാഷന്‍ ഷോ നടക്കും. അന്ന് പൊതുജനങ്ങള്‍ക്കു മത്സരാര്‍ഥികളുമായി സംസാരിക്കാനും അവസരമുണ്ടാകും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു