അത്‌ലറ്റിക്‌സില്‍ ആദ്യ മീറ്റ് റെക്കോര്‍ഡുമായി മുഹമ്മദ് അമീന്‍

31 views 0 secs 0 Comments

കൊച്ചി: സംസ്ഥാനസ്‌കൂള്‍ കായികമേളയിലെ അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ക്ക് മഹാരാജാസ് കോളേജ് മൈതാനത്ത് തുടക്കമായപ്പോള്‍ ആദ്യ മീറ്റ് റെക്കോര്‍ഡുമായി എം പി മുഹമ്മദ് അമീന്‍. സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തിലാണ് മലപ്പുറം ചീക്കോട് കെ കെ എം എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ അമീന്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്. 8:37.69 സമയത്തോടെയാണ് അമീന്‍ ഒന്നാമതെത്തിയത്. 8:38.41 സമയത്തില്‍ രണ്ടാമതെത്തിയ അതേ സ്‌കൂളിലെ കെ സി മുഹമ്മദ് ജസീലും (ചീക്കോട് കെ കെ എം എച്ച് എച്ച് എസ്) മുമ്പ് കുറിച്ച മീറ്റ് റെക്കോര്‍ഡ് മറികടന്നു. 8:39.77 ആണ് മുമ്പുണ്ടായിരുന്ന റെക്കോര്‍ഡ്. സ്‌കൂളിലെ കോച്ച് ആമിര്‍ സുഹൈലിന് കീഴിലാണ് ഇരുവരും പരിശീലിക്കുന്നത്.

കഴിഞ്ഞ സ്‌കൂള്‍ കായിക മേളയില്‍ ഇതേ ഇനത്തില്‍ അമീനും ജസീലിനും തന്നെയായിരുന്നു സ്വര്‍ണവും വെള്ളിയും. ജസീല്‍ കുടെ മത്സരിക്കാന്‍ ഉണ്ടാകുമ്പോള്‍ ടെന്‍ഷനൊക്കെ പോകുമെന്നാണ് അമീന്‍ പറയുന്നത്. ‘കഴിഞ്ഞ തവണ ഒന്നാമത് എത്തിയെങ്കിലും റെക്കോര്‍ഡ് നേടാനായില്ല. ഇത്തവണ റെക്കോര്‍ഡ് നേടണമെന്ന ആഗ്രഹത്തോടെ തന്നെയാണ് തയ്യാറെടുപ്പ് നടത്തിയത്. റെക്കോഡ് നേടാനായതില്‍ സന്തോഷം ഉണ്ട് അമീന്‍ കൂട്ടിച്ചേര്‍ത്തു. ട്രാക്കില്‍ ഇറങ്ങിയാല്‍ ജയിക്കുകയെന്നത് മാത്രമാണ് ലക്ഷ്യമെന്ന് ജസീലും പറഞ്ഞു.

അന്താരാഷ്ട്രതലത്തില്‍ മെഡല്‍ നേടണം എന്നാണ് ഇരുവരുടെയും ആഗ്രഹം. ബിസിനസുകാരനായ അബ്ദുറഹ്മാന്റെയും മുനീറയുടെയും മകനാണ് അമീന്‍. പ്രവാസി മലയാളി ജമാലിന്റെയും സഫരീനയുടെയും മകനാണ് ജസീല്‍.1500 മീറ്ററിലും ക്രോസ്‌കണ്‍ട്രിയിലും ഇരുവരും മത്സരിക്കുന്നുണ്ട്. പാലക്കാട് പനങ്ങാടിരി ആര്‍ പി എം എച്ച് എച്ച് എസിലെ പി ബി അശ്വിന്‍ ബാബുവിനാണ് സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ വെങ്കല മെഡല്‍ (സമയം

Spread the love
TAGS:
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions