കൊച്ചി: മഹാത്മാഗാന്ധി സര്‍വ്വകലാശാല ബിരുദ പരീക്ഷയില്‍ ഒന്നാം റാങ്കുകള്‍ അടക്കം ഒമ്പതു റാങ്കുകള്‍ സ്വന്തമാക്കി എറണാകുളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് തൃക്കാക്കര കെഎംഎം കോളജ്. വിവിധ കോഴ്സുകളില്‍ പരീക്ഷ എഴുതിയ കെഎംഎം കോളജിലെ ഒമ്പതു വിദ്യാര്‍ഥികളാണ് ഒന്ന്, രണ്ട്, നാല്, അഞ്ച് ഉള്‍പ്പെടെയുള്ള റാങ്കുകള്‍ കരസ്ഥമാക്കി ജില്ലയുടെ അഭിമാനമായി മാറിയത്. ആണ്കുട്ടികലെ പിന്നിലാക്കി ഒമ്പതു റാങ്കുകളില്‍ എട്ടും പെണ്‍കുട്ടികളാണ് നേടിയതെന്നാണ് മറ്റൊരു പ്രത്യേകത.
ബി.എസ്.സി. അപ്പാരല്‍ ആന്‍ഡ് ഫാഷന്‍ ഡിസൈനിംഗ് കോഴ്സില്‍ സെന്ന അഗസ്റ്റിനാണ് ഒന്നാം റാങ്ക് നേടിയത്. എ അര്‍ച്ചന രണ്ടാം റാങ്കും, കെ ആര് രവീണ നാലാം റാങ്കും, ഭാവനാ ബിജു അഞ്ചാം റാങ്കും നേടി. ബി.എസ്.സി. മാത്സ് പരീക്ഷയില്‍ ഒന്നാം റാങ്ക് അടക്കം മൂന്നു റാങ്കുകള്‍ കെ.എം.എം കോളജിലെ വിദ്യാര്‍ഥികള്‍ നേടി. എസ് പൂജയ്ക്കാണ് ഒന്നാം റാങ്ക്, നസ്നീന് റിയാദ് ഒമ്പതാം റാങ്കും വി എം ഷഹനാസ് പത്താം റാങ്കും കരസ്ഥമാക്കി.ബി.സി.എയില്‍ കെ എസ് സഹല അഞ്ചാം റാങ്കും, ബി.എസ്.സി സൈബര്‍ ഫോറന്‍സികില്‍ ടി എസ് സൂര്യകിരണ്‍ അഞ്ചാം റാങ്കും സ്വന്തമാക്കി.
കഴിഞ്ഞ വര്‍ഷവും കെ.എം.എം കോളജിലെ വിദ്യാര്‍ഥികള്‍ വിവിധ വിഷയങ്ങളില്‍ റാങ്കുകള്‍ സ്വന്തമാക്കിയിരുന്നു. എറണാകുളം ജില്ലയ്ക്കും കോളജിനും അഭിമാനമായി മാറിയ റാങ്ക് ജേതാക്കളെയും അധ്യാപകരെയും കോളജ് മാനേജ്മെന്റ് അഭിനന്ദിച്ചു. 12 ബിരുദ കോഴ്സുകളും, 11 ബിരുദാനന്തര കോഴ്സുകളുമാണ് നിലവില്‍ തൃക്കാക്കര കെഎംഎം കോളജിലുള്ളത്. പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച കുട്ടികള്‍ക്ക് റുക്കിയമ്മ സ്കോളര്‍ഷിപ്പിന്റെ സഹായത്താല്‍ ഒരു രൂപപോലും ഫീസില്ലാതെ ഇഷ്ട കോഴ്സ് പഠിക്കാനുള്ള അവസരവും മാനേജ്മെന്റ് ഇവിടെ ഒരുക്കിയിട്ടുണ്ട്.