ഗ്രാമീണ സഹകരണ മാനേജ്‌മെന്റ്; ധാരാണപത്രം ഒപ്പിട്ടു

കൊച്ചി: കേരളത്തിലെ ഗ്രാമീണ സഹകരണ മാനേജ്‌മെന്റ് മേഖലയിലെ പരിശീലനവും ശേഷി വികസനവും ലക്ഷ്യമാക്കി തിരുവനന്തപുരം സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റും (സി.എം.ഡി) ഗുജറാത്ത് ആനന്ദിലെ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് റൂറല്‍ മാനേജ്‌മെന്റും (ഐ.ആര്‍.എം.എ) ധാരണാപത്രം ഒപ്പിട്ടു. വിഞ്ജാന വിനിമയത്തിലൂടെ ഗ്രാമീണ സഹകരണ മേഖലയിലെ മാനേജ്‌മെന്റ് വികസനത്തിന് സഹായകരമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് സംയുക്ത സംരംഭത്തിന്റെ ഉദ്യേശ്യം.ഗുജറാത്തിലെ ഐ.ആര്‍.എം.എയില്‍ നടന്ന ചടങ്ങില്‍ സി.എം.ഡി ഡയറക്ടര്‍ ഡോ. ബിനോയ് കാറ്റാടിയില്‍ ഐ.ആര്‍.എം.എ ഡയറക്ടര്‍ ഉമാകാന്ത് ദാഷ് എന്നിവര്‍ ധാരണാപത്രം കൈമാറി.

ചടങ്ങില്‍ ഇരു സ്ഥാപനങ്ങളിലെയും ഫാക്കല്‍റ്റി അംഗങ്ങളും സന്നിഹിതരായിരുന്നു. ധാരണ പ്രകാരം ഗ്രാമീണ, സഹകരണ മേഖലകളിലെ മാനേജ്‌മെന്റ് വികസനത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് സി.എം.ഡി യും ഐ.ആര്‍.എം.എയും സംയുക്തമായി മേഖലയിലെ ഉദ്യോഗസ്ഥര്‍ക്കും ബന്ധപ്പെട്ടവര്‍ക്കും അനുയോജ്യമായ മാനേജ്‌മെന്റ് വികസനപരിപാടികള്‍ രൂപകല്പന ചെയ്യുകയും പരിശീലനം നല്‍കുകയും ചെയ്യും. സി.എം.ഡി യും ഐ.ആര്‍.എം.എയും സായുക്തമായി ഗ്രാമീണ സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭങ്ങളുടെ (എം.എസ്.എം.ഇ) മേഖലയില്‍ നവീന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കും. നവീന ആശയങ്ങള്‍ പ്രദാനം ചെയ്യുന്നവരുമായുള്ള പങ്കാളിത്തം വികസിപ്പിക്കുന്നതിലൂടെയും സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ക്ക് ഇന്‍കുബേഷന്‍ പിന്തുണ നല്‍കുന്നതിലൂടെയും, സ്വയം സഹായ ഗ്രൂപ്പ് (എസ്.എച്ച്.ജി) ശൃംഖലകളുടെയും എം.എസ്.എം.ഇ കളുടെയും വളര്‍ച്ചയെ ഉത്തേജിപ്പിക്കാനും ലക്ഷ്യമിടുന്നു.

Spread the love
TAGS:
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions