ടാറ്റ ഹിറ്റാച്ചി 8 ടണ്‍ മിനി എക്‌സ്‌കവേറ്റര്‍ എന്‍എക്‌സ് 80 പുറത്തിറക്കി

46 views 0 secs 0 Comments

കോട്ടയം: ടാറ്റ ഹിറ്റാച്ചി ഏറ്റവും പുതിയ 8 ടണ്‍ മിനി എക്‌സ്‌കവേറ്റര്‍ എന്‍എക്‌സ് 80 പുറത്തിറക്കി. ഇന്ത്യയില്‍ നിര്‍മ്മിച്ച ഈ എക്‌സ്‌കവേറ്റര്‍ മികച്ച പ്രകടനം, കുറഞ്ഞ ഇന്ധന ഉപഭോഗം, എളുപ്പമുള്ള പരിപാലനം തുടങ്ങിയ സവിശേഷതകളോട് കൂടിയതാണ്. നെക്സ്റ്റ് ജനറേഷന്‍ ഉല്‍പ്പന്നമായ എന്‍ എക്‌സ് 80ല്‍ 48.3 എച്ച്പി കരുത്തോടുകൂടിയ നൂതന യാന്‍മാര്‍ എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്.

ഇവ കൂടാതെ, ഓള്‍റൗണ്ട് വിസിബിലിറ്റി, സുഖപ്രദമായ സസ്‌പെന്‍ഷന്‍ സീറ്റ്, എര്‍ഗോണോമിക് വര്‍ക്ക് സ്‌റ്റേഷന്‍ എന്നിവ നല്‍കുന്ന നെക്സ്റ്റ് ജെന്‍ സവിശേഷതകളും എന്‍ എക്‌സ് 80ന്റെ പ്രത്യേകതകളാണ്. ടാറ്റ ഹിറ്റാച്ചിയുടെ യഥാര്‍ത്ഥ സ്‌പെയര്‍ പാര്‍ട്‌സുകള്‍, വെയര്‍ഹൗസുകള്‍, വില്‍പ്പനാനന്തര പിന്തുണയ്ക്കായി ഫീല്‍ഡ് ഡയഗ്‌നോസ്റ്റിക് വാഹനങ്ങള്‍ എന്നിവ ഏറ്റവും മികച്ച ഉപഭോക്തൃ സേവനം ഉറപ്പാക്കുന്നു.

ടാറ്റ ഹിറ്റാച്ചിയുടെ നെക്സ്റ്റ് ജനറേഷന്‍ എക്‌സ്‌കവേറ്ററുകള്‍ കുറഞ്ഞ ഓപ്പറേറ്റിംഗ് ചെലവുള്ളതാണെന്നും ജാപ്പനീസ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച ഉല്‍പ്പന്നം ഇന്ത്യന്‍ വിപണിക്ക് ഏറെ അനുകൂലമാണെന്നും ടാറ്റ ഹിറ്റാച്ചി മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ സിദ്ധാര്‍ത്ഥ് ചതുര്‍വേദി പറഞ്ഞു.

Spread the love
TAGS:
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions