കൊച്ചി: നിയുക്ത ശബരിമല മേല്‍ശാന്തി എസ്.അരുണ്‍ നമ്പൂതിരിക്ക് കലൂര്‍ പാവക്കുളം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ സ്വീകരണം നല്‍കി. ശബരിമല മുന്‍ മേല്‍ശാന്തിയും പാവക്കുളം ക്ഷേത്രം മേല്‍ശാന്തിയുമായ ഏഴിക്കോട് കൃഷ്ണദാസ് നമ്പൂതിരിയുടെ നേതൃത്വത്തില്‍ പൂര്‍ണ്ണകുംഭം നല്‍കിയാണ് നിയുക്ത ശബരിമല മേല്‍ശാന്തിക്ക് സ്വീകരണം നല്‍കിയത്. ചടങ്ങില്‍ വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷന്‍ വിജി തിമ്പി, സംസ്ഥാന ട്രഷറര്‍ വി.ശ്രീകുമാര്‍, പ്രശാന്ത് നമ്പൂതിരി, മൂര്‍ക്കന്നൂര്‍ മോഹനന്‍ നമ്പൂതിരി, ക്ഷേത്രം ഭാരവാഹികളായ കെ.പി.മാധവന്‍കുട്ടി, ഉണ്ണികൃഷ്ണ മേനോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.