വായുമലിനീകരണത്തിന് പരിഹാരം; ലിക്വിഡ് ട്രീ മാതൃക വികസിപ്പിച്ച് കൊച്ചിന്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് വിദ്യാര്‍ഥികള്‍

കൊച്ചി:വിദ്യാര്‍ത്ഥികളുടെ പഠന ഗവേഷണത്തിന്റെ ഭാഗമായി കൊച്ചിന്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ഇന്നവേഷന്‍ സെല്ലിന്റെ നേതൃത്വത്തില്‍ ലിക്വിഡ് ട്രീ മാതൃക വികസിപ്പിച്ച് കോളജിലെ വിദ്യാര്‍ഥികള്‍. വര്‍ധിച്ചുവരുന്ന വായു മലിനീകരണത്തിന്റെ നിയന്ത്രണത്തിനായി നഗരപ്രദേശങ്ങളില്‍ ഒരു മരം നടുന്നതിന് പകരമായി സ്ഥാപിക്കാന്‍ പറ്റുന്ന മാതൃകയായിട്ടാണ് ‘ലിക്വിഡ് ട്രീ’ അവതരിപ്പിക്കുന്നത്.

മൈക്രോ ആല്‍ഗകളുടെ പ്രകൃതിദത്ത ഫോട്ടോ സിന്തറ്റിക് കഴിവുകള്‍പ്രയോജനപ്പെടുത്തുന്നതുവഴി നഗരങ്ങളിലെ വായു മലിനീകരണത്തിന് ശാസ്ത്രീയപരിഹാരം നല്‍കാന്‍ സാധിക്കുമെന്ന പഠനത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുകൊണ്ടാണ് വിദ്യാര്‍ഥികളായ വിഷ്ണു ശിവപ്രകാശ്, ഗോകുല്‍ സജു, തനിഷ് ടി. ടെന്‍സണ്‍, കെ.ആര്‍ അഭിജിത് കൃഷ്ണ, വി.ആര്‍ ഐശ്വര്യ, അഭിജിത് ജിജി, എം.എസ് ശില്‍പ്പ, കെ.ജെ ജിസ്‌ന എന്നിവരുടെ നേതൃത്വത്തില്‍ ആല്‍ഗജന്‍ ബയോ സൊല്യൂഷന്‍സിന്റെ പിന്തുണയോടെ ലിക്വിഡ് ട്രീ മാതൃക വികസിപ്പിച്ചിരിക്കുന്നത്.

കോളജ് ഹാളില്‍ നടന്ന ചടങ്ങില്‍ കുന്നത്ത് നാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.വി നിതാമോള്‍ ലിക്വിഡ് ട്രീയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കോളജ് മാനേജ്‌മെന്റ് ട്രസ്റ്റി ഡോ. അന്‍വര്‍ ഹസൈന്‍ അധ്യക്ഷത വഹിച്ചു.പ്രിന്‍സിപ്പാള്‍ ഡോ.കെ.പി രഞ്ജിത്ത് , ആല്‍ഗജന്‍ ബയോ സൊല്യൂഷന്‍സ് എംഡി ഡോ.പ്രീത ഷേണായി, കോളജ് ഐക്യുഎസി കോര്‍ഡിനേറ്റര്‍ ലക്ഷ്മി ശീതള്‍, സെക്രട്ടറി സ്‌നേഹാ രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു.

Spread the love
TAGS:
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions