സഹകരണ പ്രസ്ഥാനങ്ങള്‍ പുതിയ തൊഴില്‍ മേഖലകളെയും ഉള്‍പ്പെടുത്തണം: മന്ത്രി വി എന്‍ വാസവന്‍

കൊച്ചി: ഓണ്‍ലൈന്‍ സേവനങ്ങളിലടക്കം പുതിയ തൊഴില്‍ മേഖലകളിലെ തൊഴിലാളികളുമായി സഹകരിക്കാന്‍ സഹകരണമേഖലക്ക് കഴിയണമെന്ന് സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. ഗിഗ്/പ്ലാറ്റ് ഫോം വര്‍ക്കര്‍മാരുടെ ക്ഷേമത്തിനായുള്ള പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരം ജവഹര്‍ സഹകരണ ഭവനില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള ആശ്രയമെന്ന നിലയില്‍ സഹകരണ സംഘങ്ങള്‍ മാറണം.

ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും കടയിലും വാണിജ്യ സ്ഥാപനങ്ങളിലെയും തൊഴിലാളികള്‍ എന്നിവരുടെ ക്ഷേമത്തിനായി കേരള സ്‌റ്റേറ്റ് ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആന്‍ഡ് ഗിഗ് വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ സഹകരണ സംഘം ആരംഭിക്കുന്നത്. അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ക്ഷേമവും സാമ്പത്തിക സുരക്ഷിതത്വത്തിനുമാണ് സംഘം നിലവില്‍ വരുന്നത്. സംസ്ഥാന ഗവണ്‍മെന്റിന്റെ എല്ലാ പിന്‍തുണയും ഈ സംരഭത്തിനുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

തൊഴിലാളികളുടെ അംഗത്വ കാര്‍ഡ് വിതരണവും മന്ത്രി നിര്‍വഹിച്ചു.സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സഹകരണ സംഘം രജിസ്ട്രാര്‍ ടി വി സുഭാഷ് സ്വാഗതമാശംസിച്ചു. കൗണ്‍സിലര്‍ രാഖി രവികുമാര്‍, സഹകരണ സംഘം ചെയര്‍മാന്‍ പി സജി, കെ രാജഗോപാല്‍, കെ പി അനില്‍ കുമാര്‍, കെ എസ് സുനില്‍കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

Spread the love
TAGS:
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions