ഹാപ്പിയാണ് ശരത് അപ്പാനി

നവാഗതനായ ഷാജി സ്റ്റീഫന്‍ രചനയും സംവിധാനവും നിര്‍വഹിച്ച’ ഓഫ് റോഡ് ‘ എന്ന ചിത്രത്തിലാണ് ഇപ്പോള്‍ ശരത് പാടിയിരിക്കുന്നത്

 

കൊച്ചി:തമിഴിലും, മലയാളത്തിലുംകൈ നിറയെ ചിത്രങ്ങള്‍ നടന്‍ ശരത് അപ്പാനി ഹാപ്പിയാണ് ഇതിനിടെ ഗായകനായും താരം തിളങ്ങുകയാണ്. അപ്പാനി ശരത്, ജോസുകുട്ടി ജേക്കബ്, രോഹിത് മേനോന്‍,നില്‍ജ കെ ബേബി, ഹിമാശങ്കരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിനവാഗതനായ ഷാജി സ്റ്റീഫന്‍ രചനയും സംവിധാനവും നിര്‍വഹിച്ച’ ഓഫ് റോഡ് ‘ എന്ന ചിത്രത്തിലാണ് ഇപ്പോള്‍ ശരത് പാടിയിരിക്കുന്നത്.ഷാജി സ്റ്റീഫന്‍ എഴുതിയ വരികള്‍ക്ക് സുഭാഷ് മോഹന്‍രാജ് സംഗീതം പകര്‍ന്ന് ജാസി ഗിഫ്റ്റിന്റെ ഒപ്പമാണ് ശരത് പാടിയിരിക്കുന്നത്. ഗാനം സമൂഹ മാധ്യമങ്ങളില്‍ ശ്ര തരംഗമാണ്.’അംബരത്തമ്പിളി പൊട്ടു….’ എന്നാരംഭിക്കുന്ന ലിറിക്കല്‍ വീഡിയോ ഗാനം കഴിഞ്ഞ ദിവസം മാണ് റിലീസായത്.

ചെമ്പന്‍ വിനോദും അപ്പാനി ശരത്തും ഗുണനിധിയും, ശ്രീരേഖയും മുഖ്യ വേഷത്തിലെത്തുന്ന ‘അലങ്ക് ‘ അടുത്ത മാസം റിലീസ് ചെയ്യും. ഇതിലും ഗംഭീര ലുക്കിലാണ് താരം എത്തുന്നത്.അപ്പാനി ശരത്, ശ്വേത മേനോന്‍, ശബരീഷ് വര്‍മ്മ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മനോജ് ടി യാദവ് രചനയും സംവിധാനവും നിര്‍വഹിച്ച പുതിയ സിനിമ ‘ജങ്കാര്‍ ‘ ഉടനെ തിയേറ്ററിലെത്തും.എം സി മൂവീസിന്റെ ബാനറില്‍ ബാബുരാജ് എം സി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അപ്പാനി ശരത് ഗംഭീര പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. പകയും പ്രതികാരവും പ്രണയവുമെല്ലാം നിറഞ്ഞുനില്‍ക്കുന്ന ചിത്രമാണിത്. അപ്പാനി ശരത്തിന്റെ അഭിനയ ജീവിതത്തിലെ ഒരു സുപ്രധാന കഥാപാത്രമാണ് ജങ്കാറിലെ ‘അഭീന്ദ്രന്‍.തമിഴിലും മലയാളത്തിലും നിരവധി ചിത്രങ്ങളാണ് ശരത് അപ്പാനിയെ നായകനാക്കി അണിയറയില്‍ ഒരുങ്ങുന്നത്.

Spread the love
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions