കൊച്ചി : പൊതുജനങ്ങളിലേയ്ക്ക് ആരോഗ്യപരമായ വിവരങ്ങൾ എത്തിക്കുന്നതിനും ബോധവത്കരിക്കുന്നതിനും ചികിത്സയ്ക്കും ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് സാധ്യത കൂടി ഉൾപ്പെടുത്തണമെന്ന് ഐ.എച്ച്.എം.എ. അതിന്റെ ഭാഗമായി പ്രശസ്ത ക്രീയേറ്റീവ് ഡയറക്ടർ അശ്വിൻ ചന്ദ്രന്റെ നേതൃത്വത്തിൽ കൊച്ചി ഐ.എച്ച്.എം.എ. ഹൗസിൽ വെച്ചു നടത്തിയ ഏകദിന ശില്പശാല ഐ.എച്ച്.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഷമീം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. പരിമൾ ചാറ്റർജി മുഖ്യ പ്രഭാഷണം നടത്തി. ഡോ. ലത, ഡോ. ശ്രീജിത്ത്, ഡോ. ഫഹ്‌മിത, ഡോ. ഇസ്രാർ, ഡോ. കൃഷ്ണദാസ്, ഡോ. നസ്രീൻ എന്നിവർ സംസാരിച്ചു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി ഡോക്ടർമാർ പങ്കെടുത്തു.
പീപ്ൾ കൾട്ടിന്റെ സി.സി.ഒ കൂടിയായ അശ്വിൻ ചന്ദ്രൻ നയിച്ച സംവേദനാത്മകപരമായിരുന്ന ശില്പശാലയിൽ പങ്കെടുത്ത ഡോക്ടർമാർ എല്ലാവരും പുതിയ അറിവുകൾ നേടുന്നതിനൊപ്പം അതുപയോഗിച്ചു സ്വന്തമായി വീഡിയോ നിർമ്മിക്കുകയും ചെയ്തു. നിരവധി അന്താരാഷ്ട്ര കമ്പനികളുടെ ക്രിയേറ്റിവ് കൺസൾട്ടന്റായ അശ്വിൻ പ്രശസ്തമായ അന്താരാഷ്ട്ര മീഡിയ ഗ്രൂപ്പിന്റെ ക്രീയേറ്റീവ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.