എഐ അവസരങ്ങള്‍ വര്‍ധിപ്പിച്ചു: ഡോ. സുചിത്ര എം എസ് 

കൊച്ചി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എഐ അവസരങ്ങളും സാധ്യതകളും വര്‍ധിപ്പിച്ചതായി കോട്ടയം ഐഐഐ ടിയിലെ അസി. പ്രൊഫസര്‍ ഡോ.സുചിത്ര എം എസ്. കരിയര്‍ തിരഞ്ഞെടുക്കുമ്പോള്‍ അതിന്റെ ഭാവി കൂടി വിലയിരുത്തേണ്ടതുണ്ട്. അങ്ങനെ നോക്കുമ്പോള്‍ എഐയുടെ പ്രാധാന്യം വലുതാണ്. ഉല്‍പാദനം കൂട്ടാന്‍ എഐ സഹായകമാണ്.ഫോക്ലോര്‍ ഫെസ്റ്റിന്റെ ഭാഗമായി കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ സിഎസ്ആര്‍ സഹായത്തോടെ പ്ലാന്‍ @ എര്‍ത്ത് കര്‍ത്തേടം സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‘സര്‍ഗാത്മകതയും നിര്‍മിത ബുദ്ധിയും’ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഡാറ്റ മുഖ്യ ഘടകമായി ഏതിനെങ്കിലും ഇന്റലിജന്‍സ് നല്‍കുന്നതാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന് ഡോ. സുചിത്ര പറഞ്ഞു. 1960 കള്‍ മുതല്‍ എഐ നമുക്കിടയിലുണ്ട്. ഓട്ടോമേഷനിലേക്ക് ചാര്‍ജ് ചെയ്യപ്പെട്ടിരിക്കുന്നു ഓരോ രംഗവും. അഗാധവും യാന്ത്രികവുമായ പഠനം ഉള്‍ക്കൊള്ളുന്നതാണ് എഐ എന്നും അവര്‍ വ്യക്തമാക്കി.എഐയുടെ സബ്സെറ്റ് ആണ് ജെനറേറ്റീവ് എഐയെന്ന്
ടെക്നോ വാലി, സിഒഒ ഡോ. കെ ആനന്ദ് സെമിനാറില്‍ പറഞ്ഞു.

തനത് കണ്ടന്റുകള്‍ നിര്‍മ്മിക്കാന്‍ ഉപയുക്തമാണ് ജെനറേറ്റീവ് എഐ. യാതൊരുവിധ ആവര്‍ത്തനങ്ങളുമില്ല, തികച്ചും സര്‍ഗാത്മകം.സര്‍ഗാത്മകതയുടെ ജനാധിപത്യവത്കരണ മാണ് ജെനറേറ്റീവ് എഐയുടെ കാതലായ പ്രാധാന്യം. മാനവിക സര്‍ഗാത്മകതയും ഐ ക്യുവും കുറയുന്നതിനെ വെല്ലുവിളിക്കുകയും ചെയ്യുന്നുവെന്നും ആനന്ദ് പറഞ്ഞു.

ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് നെറ്റ് വര്‍ക്ക് ശേഷി ആയിരക്കണക്കിന് വര്‍ധിക്കുന്നതായി ടീം റിലെയന്‍സ് ജിയോയിലെ സുന്ദര്‍ ബാബു പറഞ്ഞു. ഡാറ്റ ഉപഭോഗവും പതിന്‍മടങ്ങായി. ’90 കളില്‍ മാസത്തില്‍ ഒരു ജിബി ആയിരുന്നത് നിലവില്‍ 30 ജിബി ആയതായും സുന്ദര്‍ ബാബു വ്യക്തമാക്കി.വിശിഷ്ട വ്യക്തികള്‍ക്ക് കെ എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എയും ഫോക്ലോര്‍ ഫെസ്റ്റ് വൈസ് ചെയര്‍മാന്‍ എ പി പ്രിനിലും ഉപഹാരം നല്‍കി. പ്ലാന്‍ @ എര്‍ത്ത് ഡയറക്ടര്‍ അഗസ്റ്റിന്‍ ആമുഖ പ്രഭാഷണം നടത്തി.

 

Spread the love
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions