ബ്രോഷറുകള്‍ക്ക് പകരം പ്രത്യേക മായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ആപ്പ് വഴിയാണ് സമ്മേളനത്തിന്റെ വിവരങ്ങള്‍ പ്രതിനിധികള്‍ക്ക് ലഭിക്കുക.
കൊച്ചി: നാലു ദിവസമായി എറണാകുളം ലേ മെറീഡിയനില്‍ നടക്കുന്ന ഇഎന്‍ടി ശസ്ത്രക്രിയ വിദഗ്ദരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ഓട്ടോലാരിംഗോളജിസ്റ്റ് ഓഫ് ഇന്ത്യ (എഒഐ)യുടെ 76ാമത് ദേശീയ സമ്മേളനം ‘ എഒഐകോണ്‍ 2025 സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ട് പൂര്‍ണ്ണമായും പേപ്പര്‍ രഹിത സമ്മേളനമായിരിക്കുമെന്ന് ഓര്‍ഗനൈസിംഗ് കമ്മിറ്റി ട്രഷറര്‍ ഡോ. കെ.ജി സജു എന്നിവര്‍ പറഞ്ഞു.
കൂടുതല്‍ പ്രകൃതി സൗഹൃദമാകുകയെന്ന ലക്ഷ്യത്തോടെ മുളകൊണ്ടുള്ള കമാനങ്ങളാണ് സ്ഥാപിക്കുന്നത്. ബ്രോഷറുകള്‍ക്ക് പകരം പ്രത്യേക മായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ആപ്പ് വഴിയാണ് സമ്മേളനത്തിന്റെ വിവരങ്ങള്‍ പ്രതിനിധികള്‍ക്ക് ലഭിക്കുക. നാലായിരത്തോളം പ്രതിനിധികളാണ് സമ്മേളനത്തിന് എത്തുന്നത്.ഇവര്‍ക്കുള്ള വിവരങ്ങള്‍ നല്‍കുന്നിനായി ഐഒഎകോണ്‍ 2025 എന്ന പേരില്‍ പ്രത്യേക ആപ്പ് രൂപീകരിച്ചിരിക്കുകയാണ്. ഇതില്‍ എല്ലാ വിവരങ്ങളും ഉണ്ട്. പ്ലോ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ സാധിക്കും.
ഇതിലൂടെ എല്ലാ വിവരങ്ങളും ലഭിക്കും. സമ്മേളനത്തിന്റെ രജിസ്ട്രേഷന്‍ നടത്തുന്നതും പ്രബന്ധങ്ങള്‍ സമര്‍പ്പിക്കുന്നതുമെല്ലാം ഈ ആപ്പിലൂടെയാണ്. ഓട്ടോ മാറ്റിക്കായി തന്നെ പ്രബന്ധ അവതരണം ഏതു ഹാല്‍ എത് സമയത്ത് എന്നിവയടക്കമുള്ള മുഴുവന്‍ വിവരങ്ങളും പ്രതിനിധികളുടെ ഫോണില്‍ എത്തും. ഇതിനു ശേഷം പ്രബന്ധ അവതരണത്തിനു 10 മിനിറ്റ് മുമ്പു തന്നെ ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പ്രതിനിധികളുടെ ഫോണില്‍ എത്തും. ഇതു വഴി പ്രതിനിധികള്‍ക്ക് പ്രബന്ധഅവതരണത്തിനും അവതരണങ്ങള്‍ കേള്‍ക്കാനും കൃത്യമായി ഹാളുകളില്‍ എത്താന്‍ സാധിക്കും.
കോണ്‍ഫ്രന്‍സിനെത്തുന്ന പ്രതിനിധികളുടെ ഫോട്ടോകളും ആപ്പിലുടെ ലഭിക്കും. സമ്മേളന വേദിയില്‍ എവിടെ വെച്ച് ആര് ഫോട്ടോ എടുത്താലും അത് എഐയുടെ സഹായത്തോടെ ഒരോ വ്യക്തിയെയും തിരിച്ചറിഞ്ഞ് അവരുടെ ഫോണില്‍ ആ ഫോട്ടോ എത്തും. മല്‍സരങ്ങളുടെ വിധി നിര്‍ണ്ണയത്തിനും ജഡ്ജസിനെസഹായിക്കുന്നതിനുള്ള സംവിധാനവും ആപ്പില്‍ സജ്ജീകരിച്ചിട്ടുണ്ട്