രാജ്യത്തിനകത്തും പുറത്തും നിന്നുള്ള ഡിമാന്റ് നിറവേറ്റാനും ആയിരക്കണക്കിനു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇതു സഹായകമാകും.
കൊച്ചി: സംഭവ് സമിറ്റുമായി ആമസോണ്‍. ഇതിന്റെ ഭാഗമായി ആമസോണ്‍ ഡിപിഐഐടിയുമായി ധാരണാ പത്രം ഒപ്പു വെച്ചു. സംഭവ് വെഞ്ചര്‍ ഫണ്ടില്‍ നിന്ന് ആമസോണ്‍ 120 എംഎം ഡോളര്‍ വകയിരുത്തിയിട്ടുമുണ്ട്. ഇന്ത്യയിലെ ചെറുകിട ബിസിനസുകളെ ശാക്തീകരിക്കുകയും പിന്തുണക്കുകയും ചെയ്ത് അവരുടെ വളര്‍ച്ച ഇന്ത്യയിലും ആഗോള തലത്തിലും ശക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സംഭവ് സമിറ്റ് സംഘടിപ്പിക്കുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
രാജ്യത്തിനകത്തും പുറത്തും നിന്നുള്ള ഡിമാന്റ് നിറവേറ്റാനും ആയിരക്കണക്കിനു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇതു സഹായകമാകും. ഇന്ത്യയില്‍ നിന്നുള്ള ആകെ കയറ്റുമതി 2030ഓടെ 80 ബില്യണ്‍ ഡോളറാക്കി ഉയര്‍ത്തുക എന്നതു സാധ്യമാക്കും വിധം ആമസോണിന്റ കയറ്റുമതി പ്രതിബദ്ധത നാലു മടങ്ങു വര്‍ധിപ്പിക്കുകയും ചെയ്യും.
വികസിത് ഭാരത് എന്ന സര്‍ക്കാരിന്റെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിന് എല്ലാ പങ്കാളികളുടെയും സജീവ സംഭാവന ആവശ്യമാണ്. ഉല്‍പ്പാദനം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കയറ്റുമതി എന്നിവയില്‍ ആമസോണിന്റെ സംരംഭങ്ങള്‍ വളരെയധികം വിലമതിക്കപ്പെടുന്നുവെന്ന് ആമസോണ്‍ സംഭവ് 2024 ല്‍ സംസാരിച്ച കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ജയ്റാം ഗഡ്കരി പറഞ്ഞു.