ക്ലീന്‍മാക്സ് കൊപ്പാല്‍, ബ്ലൂപൈന്‍ സോളാപൂര്‍, ജെഎസ് ഡബ്ല്യൂ എനര്‍ജി ധര്‍മപുരം എന്നിവയാണ് ആമസോണ്‍ പുതിയ ഒപ്പുവച്ച മൂന്ന് പദ്ധതികള്‍.
കൊച്ചി: ഇന്ത്യയിലെ മൂന്ന് പുതിയ കാറ്റാടി പദ്ധതികളില്‍ നിക്ഷേപം പ്രഖ്യാപിച്ച് ആമസോണ്‍. ക്ലീന്‍മാക്സ് കൊപ്പാല്‍, ബ്ലൂപൈന്‍ സോളാപൂര്‍, ജെഎസ് ഡബ്ല്യൂ എനര്‍ജി ധര്‍മപുരം എന്നിവയാണ് ആമസോണ്‍ പുതിയ ഒപ്പുവച്ച മൂന്ന് പദ്ധതികള്‍. ആമസോണിന്റെ നിലവിലെ 53 സോളാര്‍, വിന്‍ഡ് എനര്‍ജി പദ്ധതികള്‍ക്കൊപ്പമാണ് ഇവ കൂടി ആരംഭിക്കുന്നത്.നിലവിലെ പദ്ധതികളിലൂടെ രാജ്യത്തിന് മണിക്കൂറില്‍ നാലു ദശലക്ഷം മെഗാവാട്ട് കാര്‍ബണ്‍ മുക്ത ഊര്‍ജം ലഭിക്കും. ഇന്ത്യയിലെ 13 ലക്ഷം ഭവനങ്ങള്‍ക്കുള്ള ഊര്‍ജ്ജം ഇതിലൂടെ ലഭിക്കും.
രാജ്യത്തുടനീളമുള്ള 9 യൂട്ടിലിറ്റി സ്കെയില്‍ സോളാര്‍, വിന്‍ഡ് ഫാമുകളും ആമസോണ്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന 44 പ്രാദേശിക കെട്ടിടങ്ങളിലെ ഓണ്‍സൈറ്റ് സോളാര്‍ കേന്ദ്രങ്ങളും പദ്ധതികളില്‍ ഉള്‍പ്പെടുന്നു.കര്‍ണാടകയിലെ വിന്‍ഡ് ഫാമില്‍ 100 മെഗാവാട്ട് ഉല്‍പ്പാദിപ്പിക്കുന്നതാണ് ക്ലീന്‍മാക്സ് കൊപ്പാല്‍ പദ്ധതി. മഹാരാഷ്ട്രയിലെ 99 മെഗാവാട്ടിന്റെ വിന്‍ഡ് പ്രൊജക്റ്റാണ് ബ്ലൂപൈന്‍. തമിഴ്നാട്ടിലെ 180 മെഗാവാട്ടിന്റെ വിന്‍ഡ് പദ്ധതിയാണ് ജെഎസ് ഡബ്ല്യൂ എനര്‍ജി ധര്‍മപുരം. ഈ പ്രൊജക്റ്റുകളിലൂടെ ഇന്ത്യയുടെ പുനരുപയോഗ ഊര്‍ജ്ജ ലക്ഷ്യത്തെ സഹായിക്കും. ബന്ധപ്പെട്ട മേഖലകളില്‍ നിരവധി നിര്‍മാണ പ്രവര്‍ത്തനങ്ങളിലൂടെ തൊഴില്‍ അവസരങ്ങളും ലഭ്യമാകുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.