2025 ജനുവരി 9,10,11,12 തിയതികളില്‍ ലെ മെറീഡിയനിലാണ് സമ്മേളനം നടക്കുന്നത്. രാജ്യത്തിനകത്തും പുറത്തുനിന്നുമായുള്ള നാലായിരത്തോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
കൊച്ചി: ഇഎന്‍ടി ശസ്ത്രക്രിയ വിദഗ്ദരുടെ സംഘടനയായ അസോസിയേഷന് ഓഫ് ഓട്ടോലാറിംഗോളജിസ്റ്റ്സ് ഓഫ് ഇന്ത്യ(എഒഐ)യുടെ 76ാമത് ദേശീയ സമ്മേളനം എഒഐ കോണ്‍ 2025 ന്റെ ലോഗോ പ്രകാശനം ചെയ്തു. എറണാകുളം ലേ മെറീഡിയന് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ എഒഐ ദേശീയ സെക്രട്ടറി ഡോ. കൗശല്‍ സേത്ത്, ട്രഷറര്‍ ഡോ. യോഗേഷ് ധബോല്‍ക്കര്‍, പ്രസിഡന്റ് ഇലക്ട് ഡോ. ദൈ്വപന് മുഖര്‍ജി, മുന്‍ പ്രസിഡന്റ് ഡോ. നന്ദു ഖോല്വാദ്കര് എന്നിവര്‍ ചേര്‍ന്ന് ലോഗോയുടെ പ്രകാശനം നിര്‍വ്വഹിച്ചു.
സംഘടാക സമിതി ചെയര്മാന് ഡോ. മാത്യു ഡൊമിനിക്, സയന്റിഫിക് ചെയര്‍മാനും എഒഐ കൊച്ചി ബ്രാഞ്ചിന്റെ പ്രസിഡന്റുമായ ഡോ. മുഹമ്മദ് നൗഷാദ് വി., ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. പ്രവീണ്‍ ഗോപിനാഥ്, ട്രഷറര്‍ ഡോ.കെ.ജി സജു, കണ്‍വീനര്‍ ഡോ. എം.എം ഹനീഷ്, ജോയിന്റ് സെക്രട്ടറിമാരായ ഡോ. പ്രീതി മേരി, ഡോ. സച്ചിന് സുരേഷ്, ഡോ. ജോര്‍ജ്ജ് തുകലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചിത്രകാരന് കൂടിയായ ഡോ. മുഹമ്മദ് അസ്ലം ആണ് ലോഗോയുടെ രൂപകല്‍പ്പന നടത്തിയത്. ഒറ്റനോട്ടത്തില്‍ മയിലിന്റെ രൂപമാണ് ലോഗോയ്ക്കുള്ളതെങ്കിലും ചെവി, തൊണ്ട ഉള്‍പ്പെടെയുളള മനുഷ്യശരീരത്തിലെ അവയവങ്ങളെ അടിസ്ഥാനമാക്കിയാണ് ലോഗോ തയ്യാറാക്കിയിരിക്കുന്നത്. 2025 ജനുവരി 9,10,11,12 തിയതികളില്‍ ലെ മെറീഡിയനിലാണ് സമ്മേളനം നടക്കുന്നത്. രാജ്യത്തിനകത്തും പുറത്തുനിന്നുമായുള്ള നാലായിരത്തോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.