ശബ്ദമലിനീകരണം നിയന്ത്രിക്കാത്ത പക്ഷം ഒരിക്കലും കണ്ടുപിടിക്കാന്‍ സാധിക്കാത്ത വിധം ആളുകളില്‍ കേള്‍വിക്കുറവ് ഉണ്ടാകാനിടയുണ്ടെന്നും സമ്മേളനം മുന്നറിയിപ്പു നല്‍കി.
കൊച്ചി: പൊതുസമൂഹത്തെ ഗുരുതരമായി ബാധിക്കുന്ന ശബ്ദമലിനീകരണം നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്ന് എറണാകുളം ലേ മെറീഡിയനില്‍ നാലു ദിവമായി നടന്നു വന്ന ഇഎന്‍ടി ശസ്ത്രക്രിയാ വിദഗ്ദരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ഓട്ടോ ലാറിംഗോളജിസ്റ്റ് ഓഫ് ഇന്ത്യ( എ.ഒ.ഐ)76ാമത് ദേശീയ സമ്മേളനം എഒഐകോണ്‍ 2025 ആവശ്യപ്പെട്ടു. ശബ്ദമലിനീകരണം നിയന്ത്രിക്കാത്ത പക്ഷം ഒരിക്കലും കണ്ടുപിടിക്കാന്‍ സാധിക്കാത്ത വിധം ആളുകളില്‍ കേള്‍വിക്കുറവ് ഉണ്ടാകാനിടയുണ്ടെന്നും സമ്മേളനം മുന്നറിയിപ്പു നല്‍കി. ചികില്‍സിച്ചു ഭേദമാക്കാന്‍ സാധിക്കുന്ന ഘട്ടങ്ങള്‍ കഴിഞ്ഞതിനു ശേഷമായിരിക്കും കേള്‍വിക്കുറവ് കണ്ടെത്തുക. ഇതൊഴിവാക്കാന്‍ പൊതുപരിപാടികളിലുള്‍പ്പെടെ ശബ്ദ നിയന്ത്രണം അത്യാവശ്യമാണെന്നും സമ്മേളനം വ്യക്തമാക്കി. ചെവിയിലെ പഴുപ്പ് നിയന്ത്രിക്കുന്നതിനാവശ്യമായ ചികില്‍സ സംബന്ധിച്ചുള്ള ചരിത്രപരമായ വിശകലനം അടങ്ങിയ പ്രബന്ധം 91 വയസുള്ള പോണ്ടിച്ചേരി സ്വദേശിയായ ഡോക്ടര്‍ എം.കെ മജുംദാര്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു.
എ.ഒ.ഐ പുതിയ ദേശിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോ, ദൈ്വയ്പന്‍ മുഖര്‍ജി സമാപന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. വിവിധ മല്‍സരങ്ങളിലെ വിജയികള്‍ക്കുള്ള അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു. കെ.യു ഷാ സീനിയര്‍ കണ്‍ള്‍ട്ടന്റ് അവാര്‍ഡിന് ഡോ.റൂഹീ സിംഗ് അര്‍ഹയായി. ഡോ. കുമരന്‍ രാഘവന്‍, ഡോ. ജി.എം ദിവ്യ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. പി.എ ഷാ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് അവാര്‍ഡിന് ഡോ. ഉഷിരിന്‍ ബോസ് അര്‍ഹനായി. ബെയ്‌സാക്കി ഭക്തും, അനിലാ നാരായണനും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. വീഡിയോ പ്രസന്റേഷന്‍ മല്‍സരത്തില്‍ എസ്.എല്‍ ജെയ്‌സ്വാള്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ ഡോ.കുമരന്‍ രാഘവന്‍, ഡോ. നീതാ ജോയ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥാക്കി. പി.ജി പേപ്പര്‍ പ്രസന്റേഷന്‍ അവാര്‍ഡ് ഡോ. പവിത്ര സുബ്രമഹ്ണ്യന്‍ കരസ്ഥമാക്കി. ഡോ.എയ്ഡാ സനസം, ഡോ. എസ് വിഘ്‌നേഷ് എന്നിര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
ദേശീയ സെക്രട്ടറി ഡോ. സമീര്‍ ചൗധരി, പ്രസിഡന്റ് ഇലക്ട് ഡോ. കൗശല്‍ സേത്ത്,ട്രഷറര്‍ ഡോ. യോഗേഷ് ധബോല്‍ക്കര്‍, മുന്‍ പ്രസിഡന്റ് ഡോ. ശങ്കര്‍ ബി മെഡിക്കേരി, ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. മാത്യു ഡൊമിനിക്, സെക്രട്ടറി ഡോ. പ്രവീണ്‍ ഗോപിനാഥ്.ട്രഷറര്‍ ഡോ. കെ.ജി സജു, കണ്‍വീനര്‍ ഡോ. എം. എം ഹനീഷ്, ജോയിന്റ് സെക്രട്ടറിമാരായ ഡോ. പ്രീതി മേരി, ഡോ. സച്ചിന്‍ സുരേഷ്, ഡോ. ജോര്‍ജ്ജ് തുകലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.