പൊതു ഗതാഗത രംഗത്ത് തൊഴില്‍ സംരക്ഷണം നടപ്പിലാക്കേണ്ടത് സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണെന്നും മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ നികുതി പൂര്‍ണ്ണമായി ഒഴിവാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കൊച്ചി: രാജ്യത്തെ ഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്ക് മികച്ച യാത്രാ സൗകര്യം ഒരുക്കുന്ന പൊതുഗതാഗത മേഖലയിലെ സ്വകാര്യ സംരംഭകരെ ശത്രുക്കളായി കാണുന്ന നിലപാടില്‍ നിന്ന് അധികൃതര്‍ പിന്മാറണമെന്ന് ബസ് ആന്റ് കാര്‍ ഓപ്പറേറ്റേഴ്സ് കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യ (ബി.ഒ.സി.ഐ) സംസ്ഥാന നേതൃസംഗമം ആവശ്യപ്പെട്ടു.
സ്വയം തൊഴില്‍ സംരംഭകരായ വാഹന ഉടമകളില്‍ ചെറിയ ഒരു വിഭാഗം നടത്തുന്ന നിയമലംഘനങ്ങള്‍ പര്‍വതീകരിച്ച് മേഖലയെ ആകെ ശത്രുക്കളായി കണ്ട് നിസാര കാരണങ്ങള്‍ക്ക് പോലും വലിയ പിഴ ചുമത്തുന്നത് അംഗീകരിക്കാനാവില്ലെന്നും യോഗം വ്യക്തമാക്കി.
പൊതു ഗതാഗത രംഗത്ത് തൊഴില്‍ സംരക്ഷണം നടപ്പിലാക്കേണ്ടത് സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണെന്നും മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ നികുതി പൂര്‍ണ്ണമായി ഒഴിവാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ബി.ഒ.സി.ഐ അഖിലേന്ത്യ വൈസ് പ്രസിഡന്റ് മനോജ് പടിക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്റര്‍ സിറ്റി വിഭാഗം ദേശീയ വൈസ് പ്രസിഡന്റ് എ.ജെ റിജാസ് അധ്യക്ഷത വഹിച്ചു. അനില്‍കുമാര്‍ , അഡ്വ.വി. എ അനുപ് തുടങ്ങിയവര്‍ സംസാരിച്ചു.സംഘടനയുടെ ദേശീയ വൈസ് പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ട മനോജ് പടിക്കല്‍, എ.ജെ റിജാസ് എന്നിവരെ യോഗത്തില്‍ ആദരിച്ചു.