രാവിലെ 9 മണിക്ക് പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തുന്നതോടെയാണ് കലോത്സവത്തിന് തുടക്കമാകുന്നത്. തിരുവനന്തപുരം: അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വര്‍ണ്ണക്കപ്പ് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഏറ്റുവാങ്ങി. മന്ത്രി ജി ആര്‍ അനില്‍, എംഎല്‍എ മാരായ ആന്റണി രാജു, ജി സ്റ്റീഫന്‍, വി ജോയ്, വി കെ പ്രശാന്ത്, ഐ ബി സതീഷ്, മേയര്‍ ആര്യ രാജേന്ദ്രന്‍, ഡെപ്യുട്ടി മേയര്‍ പി കെ […]
സമാപന ദിനത്തിലാണ് മന്ത്രിമാരും എം.എല്‍.എ മാരും അണിനിരക്കുന്ന ലെജിസ്ലേച്ചര്‍ സ്റ്റാര്‍ സിംഗര്‍ ഒരുങ്ങുന്നത് തിരുവനന്തപുരം: നിയമസഭാ പുസ്തകോത്സവത്തിന്റെ ഭാഗമായി ഒരുക്കുന്ന സാംസ്‌കാരിക പരിപാടികളില്‍ മന്ത്രിമാരും എംഎല്‍എമാരും മാറ്റുരയ്ക്കും. ജനുവരി 7 മുതല്‍ 13 വരെ നിയമസഭാ സമുച്ചയത്തില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയുടെ മൂന്നാം പതിപ്പിന്റെ ഭാഗമായാണ് മാധ്യമ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള മെഗാഷോകള്‍ക്കും ഗാനസന്ധ്യകള്‍ക്കും നൃത്താവിഷ്‌കാരങ്ങള്‍ക്കുമൊപ്പം മന്ത്രിമാരും എം.എല്‍.എ മാരും അണിനിരക്കുന്ന ലെജിസ്ലേച്ചര്‍ സ്റ്റാര്‍ സിംഗര്‍ ഒരുങ്ങുന്നത്. സമാപന ദിനത്തിലാണ് പരിപാടി. ഉദ്ഘാടന ദിനത്തിലെ മെഗാ ഷോ ‘ഈണ’ത്തില്‍ […]
രാവിലെ 9 മണിക്ക് പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തുന്നതോടെയാണ് കലോത്സവത്തിന് തുടക്കമാവുക. തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് അനന്തപുരിയുടെ മണ്ണില്‍ നാളെ കൊടിയേറും.രാവിലെ 9 മണിക്ക് പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തുന്നതോടെയാണ് കലോത്സവത്തിന് തുടക്കമാവുക. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുള്ള ഒന്നാം വേദിയായ എം. ടി. – നിളയില്‍ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഔപചാരിക ഉദ്ഘാടനം […]
കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജോണ്‍ സാമുവലിന് ക്രൂസ് കോമ്രേഡ് സാഹിത്യ പുരസ്‌കാരം. ജനുവരി അഞ്ചിന് രാവിലെ 11 ന് എറണാകുളം ഗ്രാന്‍ഡ് ഹോട്ടലില്‍ സംഘടിപ്പിച്ചിരിക്കുന്ന ക്രൂസ് കോണ്‍ക്ലേവില്‍ റോയല്‍ കരീബിയന്‍ ക്രൂസ് പ്രതിനിധി കിരണ്‍ പ്രകാശ് പുരസ്‌കാരം സമ്മാനിക്കും. ചടങ്ങില്‍ ചലച്ചിത്ര, ടി.വി താരം അനീഷ് രവി അധ്യക്ഷത വഹിക്കും. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ജോണ്‍ സാമുവലിന്റെ അഞ്ച് വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച ‘ വിശ്വനാടോടിക്കഥാമാലിക ‘ യാണ് അവാര്‍ഡിന് അര്‍ഹനാക്കിയതെന്ന് ക്രൂസ് […]
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം തിരുവനന്തപുരം: സര്‍വ്വമത സാഹോദര്യത്തിനും സമഭാവനക്കുമുള്ള സര്‍ഗാത്മക പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 2025 ലെ ഹരിവരാസനം പുരസ്‌കാരം കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് വച്ച് പുരസ്‌കാരം സമ്മാനിക്കുമെന്ന് പി ആര്‍ ചേംബറില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ദേവസ്വം മന്ത്രി വി […]
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയുടെ സബ്‌സിഡിയറിയായ സര്‍ഗാലയ സംഘടിപ്പിക്കുന്ന പരിപാടി 2025 ജനുവരി ആറു വരെ നീണ്ടു നില്‍ക്കും കൊച്ചി: സര്‍ഗാലയ ഇന്റര്‍നാഷണല്‍ ആര്‍ട്ട്‌സ് ആന്റ് ക്രാഫ്റ്റ്‌സ് ഫെസ്റ്റിവലിന് കോഴിക്കോട് ഇരിങ്ങലിലുള്ള സര്‍ഗലയ ആര്‍ട്ട്‌സ് ആന്റ് ക്രാഫ്റ്റ് വില്ലേജില്‍ തുടക്കമായി. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയുടെ സബ്‌സിഡിയറിയായ സര്‍ഗാലയ സംഘടിപ്പിക്കുന്ന പരിപാടി 2025 ജനുവരി ആറു വരെ നീണ്ടു നില്‍ക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരര്‍ ഇവിടെ തങ്ങളുടെ കഴിവുകളും സാംസ്‌ക്കാരിക […]
കൊച്ചി: മൃദംഗ വിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന 12000 നര്‍ത്തകരുടെ ഭരതനാട്യത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ 29ന് വൈകിട്ട് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് 12000 ഭരതനാട്യം നര്‍ത്തകര്‍ ചുവടുവെയ്ക്കുക. മയില്‍ക്കൂട്ടം പറന്നിറങ്ങിയതു പോലെ നിറപ്പകിട്ടാര്‍ന്ന ദൃശ്യത്തിന് കൈലാസം എന്നാണ് സംഘാടകര്‍ നല്‍കിയിരിക്കുന്ന തീം. ഈ ഭരതനാട്യ മെഗാ ഈവന്റ്ലൂടെ ഭാരതീയ നൃത്തരംഗത്തെ സ്വര്‍ഗ്ഗീയ വിരുന്നൊരുക്കുകയാണ് സംഘാടകരുടെ ലക്ഷ്യം.സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. പത്മശ്രീ കൈതപ്രം ദാമോദരന്‍ […]
കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയായിരുന്നു അന്ത്യം. 91 വയസായിരുന്നു. കോഴിക്കോട്: മലയാളത്തിന്റെ മഹാനായ എഴുത്ത് കാരന്‍ എം.ടി വാസുദേവന്‍ നായര്‍ ഇനി കാലം മായ്ക്കാത്ത ഓര്‍മ്മ. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയായിരുന്നു അന്ത്യം. 91 വയസായിരുന്നു. കോഴിക്കോട് കൊട്ടാരം റോഡിലെ സ്വന്തം വീടായ സിത്താരയില്‍ വൈകിട്ട് നാലു മണിവരെ എംടിക്ക് അന്തിമോപചാരം അര്‍പ്പിക്കാം. എം.ടിയുടെ ആഗ്രഹ പ്രകാരമാണ് പൊതുദര്‍ശനം ഇല്ലാത്തത്. തുടര്‍ന്ന് അഞ്ചിന് ഒദ്യോഗിക ബഹുമതികളോടെ മാവൂര്‍ റോഡിലെ ശ്മശാനത്തില്‍ എം.ടിയുടെ മൃതദേഹം സംസ്‌ക്കരിക്കും. എം.ടിയുടെ […]
അഞ്ചു പുസ്തകങ്ങളാണ് ചുരുക്കപ്പട്ടികയില്‍ ഇടംനേടിയത് കൊച്ചി: മൂന്നാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരത്തിനായുള്ള ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. അഞ്ചു പുസ്തകങ്ങളാണ് ചുരുക്കപ്പട്ടികയില്‍ ഇടംനേടിയത്.ആത്രേയകം ആര്‍ രാജശ്രീ,ഭീമച്ചന്‍- എന്‍ എസ് മാധവന്‍,മരണവംശം – പി വി ഷാജികുമാര്‍, രക്തവും സാക്ഷികളും- ആനന്ദ്,തപോമയിയുടെ അച്ഛന്‍- ഇ സന്തോഷ് കുമാര്‍ എന്നിവയാണ് പുസ്തകങ്ങള്‍. ഓരോ വര്‍ഷവും മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ഏറ്റവും മികച്ച പുസ്തകത്തിനുള്ള അവാര്‍ഡാണ് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം.കോഴിക്കോട് ബീച്ചില്‍ നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2025 ന്റെ വേദിയില്‍ […]
ഡിസംബര്‍ 20 മുതല്‍ 27 വരെ തൃശ്ശൂര്‍ മാള ജിബി ഫാമില്‍ ഇരു രാജ്യങ്ങളിലെയും 20 കലാകാരന്മാര്‍ പരിപാടിയുടെ ഭാഗമാകും കൊച്ചി: ഇന്ത്യയും ദക്ഷിണ കൊറിയയും തമ്മിലുള്ള കലാപരമായ സഹകരണം ശക്തിപ്പെടുത്തുന്നതിനും ക്രിയാത്മകമായ സംഭാഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ക്രോസ്‌കള്‍ച്ചറല്‍ സംരംഭമായ ഇന്ത്യ,ദക്ഷിണ കൊറിയ ആര്‍ട്ട് എക്സ്ചേഞ്ച് പ്രോജക്റ്റ് 2024 ഡിസംബര്‍ 20 മുതല്‍ 27 വരെ തൃശ്ശൂര്‍ മാള ജിബി ഫാമില്‍ സംഘടിപ്പിക്കും. സാംസ്‌കാരിക വിനിമയത്തിനും സാമൂഹിക പരിവര്‍ത്തനത്തിനുമായി രൂപീകരിച്ച കൂട്ടായ്മായ കെക്കേയെല്ലം ഫൗണ്ടേഷനാണ് ഈ […]