സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സഹകരണത്തോടെ ഈ മാസം 31 ന് ഉച്ചകഴിഞ്ഞ് 2 മണിമുതല്‍ പുലര്‍ച്ചെ 1 മണിവരെ, ഭാരതപ്പുഴയോട് ചേര്‍ന്നുള്ള നിള ക്യാംപസിലാണ് സാംസ്‌കാരിക സന്ധ്യ സംഘടിപ്പിക്കുന്നത് കൊച്ചി/ ചെറുതുരുത്തി: കേരളത്തിന്റെ പാരമ്പര്യ ശാസ്ത്രീയ കലാരൂപങ്ങളുടെ ഈറ്റില്ലമായ കേരള കലാമണ്ഡലം ‘കഥകളിലൂടെ കലാമണ്ഡലം; ഡിമിസ്റ്റിഫയിംഗ് ട്രെഡിഷന്‍സ്’ എന്ന പേരില്‍ പുതുമയാര്‍ന്നതും വ്യത്യസ്തവുമായ പുതുവത്സരാഘോഷം സംഘടിപ്പിക്കുന്നു. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സഹകരണത്തോടെ ഈ മാസം 31 ന് ഉച്ചകഴിഞ്ഞ് 2 മണിമുതല്‍ പുലര്‍ച്ചെ 1 മണിവരെ, […]
സന്നദ്ധ സംഘടനയായ പ്ലാന്‍@എര്‍ത്തും എച്ച് സി എല്‍ ഫൗണ്ടേഷന് കീഴിലുള്ള എച്ച് സി എല്‍ടെക്ക് ഗ്രാന്റും സംയുക്തമായാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. കൊച്ചി: കായലില്‍ നിന്നും കടലില്‍ നിന്നും ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്യങ്ങളാല്‍ നിര്‍മ്മിച്ച കലാസൃഷ്ടികളുടെ പ്രദര്‍ശനം ‘പ്ലാന്‍ അറ്റ് ആര്‍ട് ‘ ആരംഭിച്ചു. ഫോര്‍ട്ടുകൊച്ചി ജയില്‍ ഓഫ് ഫ്രീഡം സ്ട്രഗിള്‍ കെട്ടിടത്തില്‍ ആരംഭിച്ച പ്രദര്‍ശനം കെ.ജെ. മാക്സി എം.എല്‍.എ ഉദ്ഘാടനം ചെയ്യ്തു. കൊച്ചിന്‍ ഹെറിറ്റേജ് സോണ്‍ കണ്‍സെര്‍വേഷന്‍ സൊസൈറ്റി സെക്രട്ടറി ബോണി തോമസ്, പ്ലാന്‍@എര്‍ത്ത് പ്രസിഡന്റ് […]
കൊച്ചി: കാണികള്‍ക്ക് അവിസ്മരണീയ വര്‍ണക്കാഴ്ചകളും വിസ്്മയവും സൃഷ്ടിച്ച് മെര്‍മ്മെയ്ഡ് വേള്‍ഡ് ആന്‍ഡ് ജംഗിള്‍ എക്സ്പോ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍ നാഷണല്‍ സ്റ്റേഡിയത്തില്‍. ആമസോണ്‍ കാടിനെ നേരില്‍ കാണാത്തവര്‍ക്ക് മുമ്പില്‍ ആമസോണിന്റെ മിനിയേച്ചര്‍ പതിപ്പുതന്നെ നേരില്‍ കാണാം. ഇന്ന്വൈകിട്ട് 6ന് ഇ.ഡി (എക്സ്ട്രാ ഡീസന്റ് ടീം) പ്രദര്‍ശനത്തിന് തിരിതെളിക്കും. ആയിരക്കണക്കിന് പക്ഷികളും വിവിധ തരം എക്സോട്ടിക് ആനിമല്‍സുംപ്രദര്‍ശനത്തിലുണ്ട്. കേരളീയ ഗ്രമങ്ങളുടെ സവിശേഷതകളിലൊന്നായിരുന്ന കാവുകളും നാഗത്താന്മാരെയും നേരിട്ട് കാണാനും എക്സ്പോയില്‍ അവസരമുണ്ട്. നിരവധി സെല്‍ഫി പോയിന്റുകള്‍, ഫിഷ് […]
ഡിസംബര്‍ 30 വരെ രാവിലെ 10 മുതല്‍ രാത്രി എട്ട് മണിവരെ നടക്കുന്ന പ്രദര്‍ശനത്തിലേക്കുള്ള പ്രവേശനം സൗജന്യം. കൊച്ചി: കായലിലൂടെയും കടലിലൂടെയും ഫോര്‍ട്ടുകൊച്ചി ബീച്ചില്‍ വന്നടിയുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങളാല്‍ നിര്‍മ്മിച്ച കലാസൃഷ്ടികളുടെ പ്രദര്‍ശനം ‘പ്ലാന്‍ അറ്റ് ആര്‍ട് ‘ ഇന്ന് മുതല്‍ ഫോര്‍ട്ടുകൊച്ചി ജയില്‍ ഓഫ് ഫ്രീഡം സ്ട്രഗിള്‍ കെട്ടിടത്തില്‍ ആരംഭിക്കുന്നു. സന്നദ്ധ സംഘടനയായ പ്ലാന്‍ അറ്റ് എര്‍ത്തും എച്ച് സി എല്‍ ഫൗണ്ടേഷന് കീഴിലുള്ള എച്ച് സി എല്‍ടെക്ക് ഗ്രാന്റും സംയുക്തമായാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. […]
തബല വിദ്യാന്‍ സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു.73 വയസായിരുന്നു. ന്യൂഡല്‍ഹി: അരനൂറ്റാണ്ടിലധികമായി തബലയില്‍ മാസ്മരികത തീര്‍ത്ത ഉസ്താദ് സാക്കിര്‍ ഹുസൈന്‍ ഇനി ഓര്‍മ്മ. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നതിനിടെയാണ് അന്ത്യം. 73 വയസായിരുന്നു. ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചത്. സംഗീത ഇതിഹാസം അള്ളാ റഖയുടെ മകനായ സാക്കിര്‍ ഹുസൈന്‍. അഞ്ച് പതിറ്റാണ്ടിലേറെയായി ക്ലാസിക്കല്‍ സംഗീത രംഗത്തെ മുടിചൂടാ മന്നനാണ്. അദ്ദേഹത്തിന്റെ സംഭാവനകള്‍ക്ക് രാജ്യം പദ്മശ്രീയും പദ്മവിഭൂഷനും […]
മമ്മൂട്ടിച്ചിത്രമായ ഭ്രമയുഗത്തിലെ അനിമേഷനാണ് യുനോയിയന്‍സിനെ പുരസ്‌ക്കാരത്തിനര്‍ഹമാക്കിയത് കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത യുനോയിയന്‍സ് സ്റ്റുഡിയോ അനിമേറ്റേഴ്സ് ഗില്‍ഡ് ഇന്ത്യ ഫെസ്റ്റ് 2024 ല്‍ മൂന്ന് പുരസ്‌ക്കാരങ്ങള്‍ നേടി. മമ്മൂട്ടിച്ചിത്രമായ ഭ്രമയുഗത്തിലെ അനിമേഷനാണ് യുനോയിയന്‍സിനെ പുരസ്‌ക്കാരത്തിനര്‍ഹമാക്കിയത്.മികച്ച ചലച്ചിത്ര ഡിസൈന്‍, മികച്ച കലാസംവിധാനം/അനിമേറ്റഡ് പ്രൊഡക്ട് ഡിസൈന്‍, ഇനോവേറ്റീവ് ടെക്നിക്കല്‍ കോണ്‍ട്രിബ്യൂഷന്‍ ടു ആന്‍ അനിമേറ്റഡ് പ്രൊജക്ട് എന്നീ വിഭാഗങ്ങളിലുള്ള പുരസ്‌ക്കാരമാണ് ഇവര്‍ക്ക് ലഭിച്ചത്. സര്‍ഗ്ഗാത്മക മികവിനും സാങ്കേത്തികത്തികവിനും ലഭിച്ച സാക്ഷ്യപത്രമാണ് എജിഐ പുരസ്‌ക്കാരങ്ങളെന്ന് യൂനോയിയന്‍സ് സഹസ്ഥാപകന്‍ […]
ഇനി മുതല്‍ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ആഭ്യന്തര- വിദേശ യാത്ര ചെയ്യുന്നവര്‍ക്ക് തങ്ങളുടെ കൈവശമുള്ള മൊബൈല്‍, ടാബ്ലറ്റ്, ലാപ്ടോപ്പ് എന്നിവ വൈഫൈ വഴി വിസ്ത സ്ട്രീമുമായി കണക്ട് ചെയ്ത് ഓടിടിയിലെന്ന പോലെ സിനിമയും പാട്ടും ഡോക്യുമെന്ററികളും മറ്റും ആസ്വദിക്കാം. കൊച്ചി: വിമാന യാത്രക്കാര്‍ക്ക് തടസമില്ലാതെ വീഡിയോകളും സിനിമകളും ആസ്വദിക്കാനായി ചെറുവിമാനങ്ങളിലും ഇന്‍ഫ്ളൈറ്റ് വിനോദ സംവിധാനമായ വിസ്ത സ്ട്രീം അവതരിപ്പിച്ച് എയര്‍ ഇന്ത്യ. നേരത്തെ എയര്‍ ഇന്ത്യയുടെ വലിയ വിമാനങ്ങളില്‍ മാത്രമായിരുന്നു ഈ സേവനം ലഭിച്ചിരുന്നത്.ഇനി മുതല്‍ […]
സൂരജ് സന്തോഷിന്റെ സംഗീത നിശ ഡിസംബര്‍ 21 ന് ഭാഗ്യശാലികളെ കാത്തിരിക്കുന്നത് 10 പവന്‍ സ്വര്‍ണ്ണം കൊച്ചി: മെട്രോ തൂണുകളിലും നഗരത്തിന്റെ പലയിടങ്ങളിലും ജനങ്ങളെ കൗതുകത്തിലാക്കിയ ‘ഒ’ ഇനി വിസ്മയമായി മാറും . ആദ്യമൊക്കെ എന്താണീ ‘ഒ’ എന്ന് സംശയത്തോടെ നോക്കി നിന്നവര്‍ക്ക് മുന്നില്‍ കൊച്ചിയിലെ ആദ്യ ഷോപ്പിംഗ് മാള്‍ പുനരവതരിക്കുകയാണ് . 2008 -ല്‍ 100 കോടി രൂപ ചിലവില്‍ കൊച്ചിയുടെ പ്രിയങ്കരമായി മാറിയ ഒബ്റോണ്‍ മാളിനെയാണ് 2024 ഡിസംബറില്‍ കൂടുതല്‍ വ്യത്യസ്തതമായ രൂപത്തിലും […]
‘ ഗോപിയാശാന്റെ’ ഒമ്പതു രസഭാവങ്ങളുടെ സൂക്ഷ്മാംശങ്ങള്‍ തനിമ ചോരാതെ പെയിന്റിങ്ങില്‍ ആവിഷ്‌ക്കരിച്ചാണ് സിയാലില്‍ സൂക്ഷിച്ചിട്ടുള്ളത് കൊച്ചി:അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബിസിനസ് ജെറ്റ് ടെര്‍മിനലില്‍പ്രദര്‍ശിപ്പിച്ചിട്ടുള്ള തന്റെ തന്നെ നവരസ ഭാവങ്ങള്‍ കാണാന്‍ കലാമണ്ഡലംഗോപിയെത്തി. പച്ചവേഷപ്പകര്‍പ്പില്‍ ‘ ഗോപിയാശാന്റെ’ ഒമ്പതു രസഭാവങ്ങളുടെസൂക്ഷ്മാംശങ്ങള്‍ തനിമ ചോരാതെ പെയിന്റിങ്ങില്‍ ആവിഷ്‌ക്കരിച്ചാണ് സിയാലില്‍ സൂക്ഷിച്ചിട്ടുള്ളത്.അല്‍പ്പം വയ്യായ്മയുണ്ടെങ്കിലും ഒരുദിവസം മുഴുവനും ആശാന്‍ കഥകളി വേഷംധരിച്ച് സിയാലിനായി ഭാവപ്രകാശം നടത്തുകയും അവയെ വിശദമായിഫോട്ടോഗ്രാഫുകളിലാക്കി പ്രശസ്ത ചിത്രകാരന്‍ മോപസാങ് വാലത്ത് പെയിന്റിങ്ങില്‍ആവിഷ്‌ക്കരിക്കുകയും ചെയ്യുകയായിരുന്നു. ഒരു യാത്രാ സംവിധാനം എന്നതിലപ്പുറം വിമാനത്താവളത്തില്‍ […]