മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ രണ്ടാം സ്ഥാനവും സൈമര്‍ ദി വുമണ്‍ ഹോസ്പിറ്റല്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൊച്ചി : ഐ.എം.എ കൊച്ചിയുടെ നേതൃത്വത്തില്‍ എറണാകുളം നഗരത്തിലെ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി സംഘടിപ്പിച്ച ‘തനിമ 2024 ‘ഇന്റര്‍ ഹോസ്പിറ്റല്‍ കള്‍ച്ചറല്‍ ഫെസ്റ്റിന്റെ മൂന്നാമത് എഡിഷനില്‍ റിനൈ മെഡിസിറ്റി ചാംപ്യന്മാരായി. മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ രണ്ടാം സ്ഥാനവും സൈമര്‍ ദി വുമണ്‍ ഹോസ്പിറ്റല്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പാട്ട്, ഡാന്‍സ്, സ്‌കിറ്റ് എന്നിവ സമന്വയിപ്പിച്ച് സൂപ്പര്‍ സ്റ്റാര്‍ ജോഡി […]
സമകാലീന കലാരംഗത്തെ എല്ലാ തലങ്ങളിലുമുള്ളവരും ഉള്‍പ്പെട്ട പട്ടികയില്‍ അന്‍പത്തിരണ്ടാം സ്ഥാനമാണ് ബോസ് കൃഷ്ണമാചാരിക്ക്. കൊച്ചി: അന്താരാഷ്ട്ര പ്രശസ്തവും ആധികാരികവുമായ ആര്‍ട്ട് റിവ്യൂ മാഗസിന്‍ തെരഞ്ഞെടുത്ത കലാമേഖലയുമായി ബന്ധപ്പെട്ട് ലോകത്തെ ഏറ്റവും സ്വാധീനശേഷിയുള്ള നൂറു വ്യക്തിത്വങ്ങളുടെ 2024ലെ പവര്‍ 100 പട്ടികയില്‍ കൊച്ചി മുസിരിസ് ബിനാലെ സ്ഥാപകനും പ്രസിഡന്റുമായ ബോസ് കൃഷ്ണമാചാരി ഇടംപിടിച്ചു. കലാകാരന്‍മാരും ചിന്തകരും കുറേറ്റര്‍മാരും ഗാലറിസ്റ്റുകളും മ്യൂസിയം ഡയറക്ടര്‍മാരും ആര്‍ട്ട് കലക്ടര്‍മാരും തുടങ്ങി സമകാലീന കലാരംഗത്തെ എല്ലാ തലങ്ങളിലുമുള്ളവരും ഉള്‍പ്പെട്ട പട്ടികയില്‍ അന്‍പത്തിരണ്ടാം സ്ഥാനമാണ് […]
ഐ.എം.എ കൊച്ചിയിലെ അംഗങ്ങളുടെ 14 വയസില്‍ താഴെയുള്ള കുട്ടികളുടെ ഫാന്‍സിഡ്രസ് മല്‍സരവും ഉണ്ടാകും. കൊച്ചി : ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ (ഐ.എം.എ) കൊച്ചി ശാഖയുടെ നേതൃത്വത്തില്‍ എറണാകുളം നഗരത്തിലെ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി സംഘടിപ്പിക്കുന്ന ‘തനിമ 2024 ‘ഇന്റര്‍ ഹോസ്പിറ്റല്‍ കള്‍ച്ചറല്‍ ഫെസ്റ്റ് ഡിസംബര്‍ എട്ടിന് കലൂര്‍ ഐ.എം.എ ഹൗസില്‍ നടക്കുമെന്ന് ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ.ജേക്കബ് എബ്രഹാം, സെക്രട്ടറി ഡോ. സച്ചിന്‍ സുരേഷ്, ട്രഷറര്‍ ഡോ.ബെന്‍സിര്‍ ഹുസൈന്‍ എന്നിവര്‍ അറിയിച്ചു. ഐ.എം.എ കൊച്ചിയിലെ അംഗങ്ങളുടെ […]
കൊച്ചി: ചലച്ചിത്ര രംഗത്തെ നൂതന സാങ്കേതികവിദ്യകള്‍ അന്തര്‍ദേശീയ നിലവാരത്തില്‍ പഠിക്കാനും പരിശീലിക്കാനും അവസരമൊരുക്കി അഹല്യ റെസിഡന്‍ഷ്യല്‍ ഫിലിം സ്‌കൂള്‍ പാലക്കാട് പ്രവര്‍ത്തനമാരംഭിക്കുന്നു. ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ ശ്രദ്ധേയരായ അഹല്യ ഗ്രൂപ്പിന്റെ പുതിയ സംരംഭമാണ് അഹല്യ സ്‌കൂള്‍ ഓഫ് മീഡിയ സ്റ്റഡീസ് ആന്‍ഡ് ഫ്യുച്ചര്‍ ടെക്നോളജീസ്. പാലക്കാട് – കോയമ്പത്തൂര്‍ ഹൈവേയോട് ചേര്‍ന്നുള്ള വിശാലമായ ഹരിത ക്യാംപസിലാണ് സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.രാജ്യത്തെ പ്രമുഖ സ്‌കില്‍ യൂണിവേഴ്സിറ്റിയായ മേധാവി സ്‌കില്‍സ് യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്നാണ് ഇന്റര്‍നെയ്ന്‍മെന്റ് ടെക്നോളജിയില്‍ നൂതനമായ 4 വര്‍ഷ […]
കൊച്ചി നഗരസഭ സംഘടിപ്പിച്ച ദേശീയ നൃത്തോത്സവമായ ഭാവ്’2024 സമാപിച്ചു. അമീന ഷാനവാസിന്റെ മോഹിനിയാട്ടം, ബാംഗ്ലൂര്‍ നൃത്ത്യാഗ്രാം ഒരുക്കിയ ഒഡീസി എന്നിവയാണ് ഇന്നലെ അരങ്ങേറിയത്. കലാ മേഖലയില്‍ അവിസ്മരണീയ സംഭാവനകള്‍ നല്‍കിയ ഗുരുക്കന്‍മാരായ കലാവിജയന്‍, കലാമണ്ഡലം സുഗന്ധി, കലാമണ്ഡലം സുമതി, നാട്യ വിശാരദ അനുപമ മോഹന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. മേയര്‍ അഡ്വ എം.അനില്‍കുമാര്‍ , ജില്ലാ കളക്ടര്‍ എ്രന്‍. എസ്. കെ ഉമേഷ് ഐ.എ.എസ് , ഡെപ്യൂട്ടി കളക്ടര്‍ മീര കെ, ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ് […]
കൊച്ചി: ഓരോ നൃത്ത പഠന ക്ലാസും അരങ്ങാണെന്ന് കരുതി പരിപൂര്‍ണമായ ആനന്ദത്തോടെയുള്ള സമര്‍പ്പണമാകണമെന്ന് പ്രശസ്ത നര്‍ത്തകദമ്പതിമാരായ ഷിജിത്തും പാര്‍വതിയും പറഞ്ഞു. കൊച്ചി നഗരസഭയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ദേശീയ നൃത്തോത്സവം ഭാവ്’2024 ന്റെ ഭാഗമായി ടൗണ്‍ ഹാളില്‍ നടന്ന ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു അവര്‍. നിശബ്ദതയെ ഭാവാത്മകമാക്കാന്‍ നര്‍ത്തകന് കഴിയണം. നിരന്തരമായ പരിശീലനത്തിലൂടെ തന്റെ ഇടത്തിന്റെ അനന്ത സാദ്ധ്യതകളിലേക്കുള്ള തിരിച്ചറിവിലേക്ക് കലാകാരന്‍ എത്തിച്ചേരും. ഇവിടെ ദേഹമാണ് ഉപകരണം. ശരീരവും മനസും ആത്മാവും ശ്രുതിയുമായി ലയിക്കുമ്പോഴാണ് വേദിയില്‍ അത്ഭുതങ്ങള്‍ സംഭവിക്കുന്നത്. ഇതിനായി […]
കൊച്ചി: എറണാകുളത്തപ്പന്‍ മൈതാനത്ത് ആരംഭിച്ച 27ആമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം ബംഗാള്‍ ഗവര്‍ണ്ണര്‍ ഡോ.സി.വി. ആനന്ദബോസ് ഉത്ഘാടനം ചെയ്തു. സര്‍വ്വവികസനവും പൂര്‍ണ്ണതയില്‍ എത്താന്‍കലയും ശാസ്ത്രവും കൂടിയേത്തീരൂ എന്ന് അദ്ദേഹം പറഞ്ഞു. സഹൃദയത്തോടെ കാര്യങ്ങള്‍ ചെയ്ത് മുന്നോട്ടു പോകാന്‍ കലാകാരന്മാര്‍ക്ക് സാധിക്കും. കല ഉള്‍ക്കൊള്ളുന്നവര്‍ക്കും ആ സഹൃദയത്വം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് പ്രൊഫ.എം.കെ സാനുമാസ്റ്റര്‍ പുസ്തകോത്സവ സന്ദേശം നല്‍കി. മഹത്തരമായ ഒരു സംവിധാനമാണ് പുസ്തകോത്സവമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജസ്റ്റിസ് പി.എസ്.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ലിജി ഭരത്ത് […]
കൊച്ചി: കൊച്ചി നഗരസഭ സംഘടിപ്പിക്കുന്ന രണ്ടാമത് ദേശീയ നൃത്തോത്സവം ഭാവ്’2024 ന് ഇന്ന് (നവംബര്‍ 29) തിരശ്ശീല ഉയരും. 2024 ഡിസംബര്‍ 03 വരെ എറണാകുളം ടൗണ്‍ ഹാളിലാണ് ദേശീയ നൃത്തോത്സവം നടക്കുന്നത്. നൃത്തോല്‍സവത്തിന് തിരശ്ശീല ഉയര്‍ത്തിക്കൊണ്ട് മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി അവതരിപ്പിക്കുന്ന ഇശല്‍ സന്ധ്യ വൈകിട്ട് അഞ്ചു മുതല്‍ 6.30 വരെ നടക്കും. ദഫുമുട്ട്, ഒപ്പന, കോല്‍ക്കളി, മാപ്പിളപ്പാട്ട്, ഇശല്‍ നൃത്തം, അറേബ്യന്‍ ഡാന്‍സ് എന്നിവയാണ് ഇശല്‍ സന്ധ്യയുടെ ഭാഗമായി അവതരിപ്പിക്കുന്നത്. […]
കൊച്ചി: ലോകത്തിന്റെ വിവിധ കോണുകളില്‍ കലയും സംസ്‌ക്കാരവും ചേരുന്ന താളങ്ങള്‍ തേടിയുള്ള യാത്രയാണ് കലാകാരിയും അധ്യാപികയും സാംസ്‌കാരിക പ്രവര്‍ത്തകയുമായുമായ മേഘാ ജയരാജിന്റേത്. ജീവിതത്തിന്റെ വ്യത്യസ്ത ഭാവങ്ങളെ കലയുടെ തലങ്ങളിലൂടെ പഠിച്ചും പഠിപ്പിച്ചും മുന്നോട്ടുപോകുന്ന മേഘ 2022ലാണ് അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ എത്തിയത്. കലയുടെയും ഗവേഷണത്തിന്റെയും ലോകത്ത് മേഘയുടെ പാതസൃഷ്ടി സ്‌കൂള്‍ ഓഫ് ആര്‍ട്ട് ആന്റ് ഡിസൈനില്‍ നിന്നും കണ്ടംപററി ആര്‍ട്ട് പ്രാക്ടീസസില്‍ ബിരുദം നേടിയ മേഘ സിംഗപ്പൂരിലെ ട്രോപിക്കല്‍ ലാബ് റെസിഡന്‍സി, ബറോഡയിലെ സ്‌പേസ് സ്റ്റുഡിയോ, ബാംഗളൂരിലെ […]
കൊച്ചി : കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ എക്‌സിബിഷന് എറണാകുളം, വെറ്റില സില്‍വര്‍ സാന്റ് ഐലന്റിലെ ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍ ഇന്നൊവേഷന്‍സ് (ആസാദി) ല്‍ തുടക്കമായി. കെ.എം.ആര്‍.എല്‍ എംഡിയും മുന്‍ ഡിജിപിയുമായ ലോക്‌നാഥ് ബഹ്‌റ ഐപിഎസ് എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു. ആര്‍ക്കിടെക്റ്റ് ഒരേ സമയം ആര്‍ക്കിടെക്റ്റും എന്‍ജിനീയറുമാണെന്നും കേരളത്തിലെ കെട്ടിടങ്ങളുടെ രൂപകല്‍പ്പന മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ചതാണെന്നും ലോക്‌നാഥ് ബഹ്‌റ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ പോലും തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വീടു […]