തമിഴ്നാട്ടില്‍ 2,000 തൊഴിലവസരങ്ങള്‍ കൂടി ഉടന്‍ സൃഷ്ടിക്കുമെന്നും കമ്പനി വൃത്തങ്ങള്‍ സൂചിപ്പിച്ചു കൊച്ചി : ആഗോളവിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്കിടയിലും ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുമെന്ന് നിസാന്‍ പ്രഖ്യാപിച്ചു. ആഗോളതലത്തില്‍ വാഹനനിര്‍മാണം 20% വരെ കുറയ്ക്കാനുള്ള തീരുമാനമെടുത്തതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ വിപണിയെ ഇപ്പോഴും പ്രതീക്ഷയോടെ തന്നെയാണ് കാണുന്നതെന്ന് കമ്പനി വ്യക്തമാക്കുന്നത്. തമിഴ്നാട്ടില്‍ 2,000 തൊഴിലവസരങ്ങള്‍ കൂടി ഉടന്‍ സൃഷ്ടിക്കുമെന്നും കമ്പനി വൃത്തങ്ങള്‍ സൂചിപ്പിച്ചു. അടുത്തിടെ വിവിധ രാജ്യങ്ങളിലായി ഒമ്പതിനായിരത്തോളം ജീവനക്കാരെ കമ്പനി പിരിച്ചുവിടുമെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാലയളവില്‍ കമ്പനിയുടെ […]
2025 ജനുവരി 1 മുതല്‍ ഈ നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ വരും കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ് തങ്ങളുടെ ട്രക്ക്, ബസ് പോര്‍ട്ട്ഫോളിയോകളില്‍ 2 ശതമാനത്തിന്റെ വില വര്‍ധനവ് പ്രഖ്യാപിച്ചു. 2025 ജനുവരി 1 മുതല്‍ ഈ നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ വരും. നിര്‍മാണ ചിലവിലുണ്ടായിരിക്കുന്ന വര്‍ധനവിനെ അഭിമുഖീകരിക്കുവാന്‍ ലക്ഷ്യമിട്ടാണ് ഈ വില വര്‍ധനവ് നടപ്പിലാക്കാനൊരുങ്ങുന്നത്. ഓരോ മോഡലുകളും വേരിയന്റുകളും അനുസരിച്ച് വില വര്‍ദ്ധനവില്‍ വ്യത്യാസമുണ്ടാകുമെങ്കിലും, ട്രക്കുകളുടെയും ബസുകളുടെയും […]
എക്സ്പീരിയന്‍സ് സെന്ററില്‍, ശ്രീലങ്കന്‍ ഉപഭോക്താക്കള്‍ക്ക് ഏഥറിന്റെ മുന്‍നിര സ്‌കൂട്ടറായ ഏഥര്‍ 450X ടെസ്റ്റ് റൈഡ് ചെയ്യാനും വാങ്ങാനും സാധിക്കും. കൊച്ചി : ഇന്ത്യയിലെ വൈദ്യുത ഇരുചക്രവാഹന വ്യവസായത്തിലെ മുന്‍നിരക്കാരായ, ഏഥര്‍ എനര്‍ജി ലിമിറ്റഡ്, അതിന്റെ അന്താരാഷ്ട്ര വിപുലീകരണ തന്ത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തിക്കൊണ്ട് ശ്രീലങ്കയിലെ കൊളംബോയില്‍ ആദ്യ എക്സ്പീരിയന്‍സ് സെന്ററായ, ഏതര്‍ സ്പേസ് തുറന്നു. ഇത് 2023 നവംബറില്‍ നേപ്പാളില്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷം കമ്പനിയുടെ രണ്ടാമത്തെ അന്താരാഷ്ട്ര വിപണിയിലേക്കുള്ള പ്രവേശനത്തെ അടയാളപ്പെടുത്തുന്നു. എക്സ്പീരിയന്‍സ് […]
25kVA മുതല്‍ 125kVA വരെ പവര്‍ റേഞ്ചില്‍ ലഭ്യമായിട്ടുള്ള CPCB IV+ കംപ്ലയിന്റ് ടാറ്റ മോട്ടോര്‍സ് ജെന്‍സെറ്റ്സ്, 55 – 138വു പവര്‍ നോഡ്സ് മുതലുള്ള CEV BS V എമിഷന്‍ കംപ്ലയിന്റ് ഇന്‍ഡസ്ട്രിയല്‍ എഞ്ചിനുകള്‍, ലൈവ് ആക്സിലുകള്‍, ട്രെയിലര്‍ ആക്സില്‍സും കോംപോണന്റുകളും തുടങ്ങിയ എക്സിബിഷനില്‍ ഉള്‍പ്പെടുന്നു. കൊച്ചി: ബൗമ കോണ്‍എക്പോ 2024ല്‍ ഏറ്റവും നവീന സാങ്കേതിക വിദ്യകള്‍ അവതരിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളും, മൊബിലിറ്റി സൊല്യൂഷന്‍സ് സേവനദാതാക്കളുമായ ടാറ്റ മോട്ടേഴ്‌സ്. […]
തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫ് ളാഷ് ചാര്‍ജ് എനര്‍ജി സൊലൂഷന്‍സ്, സംസ്ഥാനത്ത്40 അത്യാധുനിക ഇലക്ട്രിക് സൂപ്പര്‍ചാര്‍ജറുകള്‍ സ്ഥാപിക്കും. 180 കിലോവാട്ട് ശേഷിയുള്ള അതിവേഗ ചാര്‍ജറുകളാണ് വരുന്നത്. കേരളത്തില്‍ നിന്നുള്ള പ്രമുഖ ഊര്‍ജസാങ്കേതികവിദ്യാ സംരംഭമായ ചാര്‍ജ്മോഡുമായി സഹകരിച്ചാണ് നീക്കം. ഫ്ലാഷ്ചാര്‍ജ് എനര്‍ജിസൊലൂഷന്‍സിന്റെ ആദ്യത്തെ പ്രോജക്ടാണിത്.കേരളത്തിലുടനീളം നഗരഗ്രാമ വ്യത്യാസങ്ങളില്ലാതെ ചാര്‍ജിങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇലക്ട്രിക്വാഹനയുടമകള്‍ക്ക് ബുദ്ധിമുട്ടുകളില്ലാതെ സംസ്ഥാനത്തെവിടെയും യാത്ര ചെയ്യാനും എളുപ്പത്തില്‍ വാഹനങ്ങള്‍ ചാര്‍ജ്ചെയ്യുന്നതിനുമുള്ള സൗകര്യങ്ങള്‍ ഉന്നതനിലവാരത്തില്‍ ലഭ്യമാക്കും. ഇതിന് 2 മെഗാവാട്ട് വരെ പുനഃരുപയോഗ സാധ്യതയുള്ള […]
ബംഗളൂരു: ലെക്സസ് ഇന്ത്യ 2024 നവംബര്‍ വരെ ആകെ വില്‍പ്പനയില്‍ 17 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി. എസ് യുവി വേരിയന്റിനായുള്ള വില്‍പ്പനയില്‍ ഇതുവരെ 25 ശതമാനത്തിന്റെ വളര്‍ച്ച നേടിയ കമ്പനി, എന്‍ എക്സ്, ആര്‍ എക്സ് തുടങ്ങിയ മോഡലുകളിലും വളര്‍ച്ച രേഖപ്പെടുത്തി. ലെക്സസ് ആര്‍എക്സ് മോഡല്‍ 2024 നവംബര്‍ വരെയുള്ള കാലയളവില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി2024 നവംബറില്‍ ബ്രാന്‍ഡിന്റെ ആകെ വില്‍പ്പനയുടെ 41 ശതമാനവും സംഭാവന ചെയ്ത ലെക്സസ് ഇഎസ് മോഡലാണ് ലെക്സസ് […]
ഒരു വര്‍ഷത്തിനുള്ളില്‍ 1,000-ത്തിലധികം സാങ്കേതിക വിദഗ്ധര്‍ക്ക് പരിശീലനം അക്കാദമിയില്‍ നല്‍കാനാകും. കൊച്ചി: തങ്ങളുടെ ആദ്യത്തെ അത്യാധുനിക ദേശീയ പരിശീലന കേന്ദ്രം ‘നിസാന്‍ അക്കാദമി’ ആരംഭിച്ച് നിസാന്‍ മോട്ടോര്‍ ഇന്ത്യ. ഒരു വര്‍ഷത്തിനുള്ളില്‍ 1,000-ത്തിലധികം സാങ്കേതിക വിദഗ്ധര്‍ക്ക് പരിശീലനം അക്കാദമിയില്‍ നല്‍കാനാകും. എല്ലാ നിസാന്‍ മോട്ടോര്‍ ഇന്ത്യ ഡീലര്‍ഷിപ്പ് ടീമുകള്‍ക്കും വില്‍പ്പന, സാങ്കേതിക പരിപാലനം, ബോഡി ഷോപ്പ് സേവനങ്ങള്‍ എന്നിവയിലുടനീളം ഉയര്‍ന്ന തലത്തിലുള്ള വിദ്യാഭ്യാസ, പരിശീലനം ചെന്നൈയില്‍ ആരംഭിച്ച അക്കാദമിയില്‍ നല്‍കും. മികച്ച ഉപഭോക്തൃ അനുഭവം […]
കൊച്ചി: മഹീന്ദ്രയുടെ മുന്‍നിര ഇലക്ട്രിക് ഒറിജിന്‍ എസ്യുവികളായ ബിഇ 6ഇ, എക്‌സ്ഇവി 9ഇ പുറത്തിറക്കി. വിപ്ലവകരമായ വൈദ്യുത ഉത്ഭവ ആര്‍ക്കിടെക്ചറായ ഐഎന്‍ജിഎല്‍ഒയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്, കൂടാതെ ലോകത്തിലെ ഏറ്റവും വേഗതയേറിയ മഹീന്ദ്ര ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആര്‍ക്കിടെക്ചറിലാണ് ഇവ പ്രവര്‍ത്തിപ്പിക്കുന്നത്.ബിഇ 6ഇയുടെ സ്‌പോര്‍ടി, പെര്‍ഫോമന്‍സ്ഡ്രിവണ്‍ അപ്പീല്‍, സാഹസികതയുടെയും കൃത്യതയുടെയും ആവേശം ഇഷ്ടപ്പെടുന്ന പര്യവേക്ഷകര്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ്. എക്‌സ്ഇവി 9ഇ പരിഷ്‌കൃതമായ ചാരുതയോടെ സമാനതകളില്ലാത്ത ആഡംബരങ്ങള്‍ ലഭ്യമാക്കുന്നതായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് സെക്ടര്‍ പ്രസിഡന്റും മഹീന്ദ്ര ഇലക്ട്രിക് ഓട്ടോമൊബൈല്‍ […]
കൊച്ചി: നിസാന്റെ ഇപവര്‍ സംവിധാനം ഉപയോഗിച്ച് വൈദ്യുതീകരിച്ച പുതിയ കാഷ്‌കായ് വരും ആഴ്ചകളില്‍ പുറത്തിറക്കും. ഇലക്ട്രിക് വാഹന നിര്‍മ്മാണവും ബാറ്ററി ഉല്‍പ്പാദനവും പുനരുപയോഗിക്കാവുന്നവ കൊണ്ട് പ്രവര്‍ത്തിക്കുന്ന വാഹന നിര്‍മ്മാണത്തിന്റെ ഭാവിയിലേക്കുള്ള ഇവി36സീറോ വികസിപ്പിക്കുന്നതിന് മുന്നോടിയായാണ് പുതുക്കിയ കാഷ്‌കായ് എത്തുന്നതെന്ന് നിസാന്റെ യുകെയിലെ നിര്‍മ്മാണ വൈസ് പ്രസിഡന്റ് ആദം പെന്നിക്ക് പറഞ്ഞു. കാഷ്‌കയിയുടെ സണ്ടര്‍ലാന്‍ഡില്‍ ഇപവര്‍ ഉപയോഗിച്ച് നിര്‍മ്മിച്ച 120,000ലധികം കഷ്‌കായികളും ഇപ്പോള്‍ നിരത്തിലുണ്ട്. 30,135 പൗണ്ട് മുതലാണ് പുതിയ മോഡലിന്റെ വില. ഗൂഗിള്‍ ബില്‍റ്റ്ഇന്‍ സ്യൂട്ടോടുകൂടിയ നിസാന്റെ […]
കൊച്ചി:ജഗ്വാര്‍ ലാന്‍ഡ് റോവറിന്റെ റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട്‌സ് കാറുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ ടാറ്റാ മോട്ടോര്‍സ് പദ്ധതിയിടുന്നു. കമ്പനിയുടെ പൂനെ പ്ലാന്റില്‍ നിന്നായിരിക്കും നിര്‍മ്മാണത്തിന് സൗകര്യമൊരുക്കുന്നത്. 1970 മുതല്‍ ബ്രിട്ടനില്‍ ഉല്‍പാദിപ്പിക്കുന്ന ജെ. എല്‍. ആറിന്റെ റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട്‌സ് മോഡലുകള്‍ ആദ്യമായാണു ബ്രിട്ടന് പുറത്തു അസംബിള്‍ ചെയ്യുന്നത്. ഈ മാസം അവസാനത്തോടെ ഈ കാറുകള്‍ വിപണിയിലെത്തുമെന്ന് ജെ. എല്‍. ആര്‍ മാനേജിംഗ് ഡയരക്ടര്‍ രാജന്‍ അംബ പറഞ്ഞു. ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്നത് […]