കൊച്ചി:ടാറ്റ ഹിറ്റാച്ചി പുതിയ നൂതന ZAXIS 220LC അള്‍ട്രാ എക്‌സ്‌കവേറ്ററുകള്‍ പുറത്തിറക്കി. കൊച്ചിയിലെ ലെ മെറിഡിയനില്‍ നടന്ന ചടങ്ങില്‍ ടാറ്റ ഹിറ്റാച്ചിയുടെ സീനിയര്‍ മാനേജ്‌മെന്റ്, പിഎസ്എന്‍ കണ്‍സ്ട്രക്ഷന്‍ എക്യുപ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് (അംഗീകൃത ഡീലര്‍ പാര്‍ട്ണര്‍) തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ പുറത്തിറക്കി. ഉയര്‍ന്ന ഇന്ധനക്ഷമതയും കുറഞ്ഞ പരിപാലനച്ചെലവും ഉയര്‍ന്ന റീസെയില്‍ മൂല്യവും ഉള്ളതിനാല്‍, ഈ വിഭാഗത്തിലെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും പുതിയ ZAXIS 220LC അള്‍ട്രാ നിക്ഷേപത്തില്‍ ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്യുന്നു. മെച്ചപ്പെടുത്തിയ പവര്‍ ബൂസ്റ്റ്, ക്ലാസ് സ്വിംഗ് […]
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) ഒബിഡി2എ മാനഡണ്ഡങ്ങള്‍ പാലിക്കുന്ന പുതിയ പ്രീമിയം ബിഗ്‌വിങ് മോട്ടോര്‍സൈക്കിള്‍ 2023 സിബി300ആര്‍ പുറത്തിറക്കി. ഉപഭോക്താക്കള്‍ക്ക് അടുത്തുള്ള ബിഗ്‌വിങ് ഡീലര്‍ഷിപ്പുകളില്‍ നിന്ന് പുതിയ 2023 ഹോണ്ട സിബി300ആര്‍ ബുക്ക് ചെയ്യാമെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ സുത്‌സുമു ഒട്ടാനി പറഞ്ഞു.2,40,000 രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. സിബി1000ആറിന്റെ ഐക്കണിക് റെട്രോതീമില്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ സിബി300ആറിന്റെ രൂപകല്‍പന. നിയോ സ്‌പോര്‍ട്‌സ് കഫേ […]
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) ഹൈനസ് സിബി350 ലെഗസി, സിബി350ആര്‍എസ് എന്നിവയുടെ പുതിയ പതിപ്പുകള്‍ പുറത്തിറക്കി. ഓള്‍എല്‍ഇഡി ലൈറ്റിംഗ് സിസ്റ്റം (റൗണ്ട് എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി വിംഗേഴ്‌സ്, എല്‍ഇഡി ടെയില്‍ ലാമ്പ്) രണ്ട് റെട്രോ മോട്ടോര്‍സൈക്കിളുകളുടെയും സ്‌റ്റൈലിംഗ് ഘടകത്തെ കൂടുതല്‍ ആകര്‍ഷകമാക്കും. പുതിയ പേള്‍ സൈറന്‍ ബ്ലൂ കളര്‍ വേരിയന്റിലാണ് ഹൈനസ് സിബി350 ലെഗസി പതിപ്പ് വരുന്നത്. 1970കളിലെ പ്രശസ്തമായ സിബി350ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഇന്ധന ടാങ്കില്‍ പുതിയ ബോഡി ഗ്രാഫിക്‌സും […]
കൊച്ചി: ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഓഡി, ഉത്സവ സീസണിന് തുടക്കമിടുന്നതിന്റെ ഭാഗമായി സ്‌പെഷ്യല്‍ എഡിഷന്‍ ഔഡി ക്യു8 അവതരിപ്പിച്ചു. ഈ സ്‌പെഷ്യല്‍ എഡിഷന്‍ മെത്തോസ് ബ്ലാക്ക്, ഗ്ലേസിയര്‍ വൈറ്റ്, ഡേടോണ ഗ്രേ എന്നിങ്ങനെ മൂന്ന് നിറങ്ങളില്‍ ലഭിക്കും. 3.0 എല്‍ടി എഫ്എസ്‌ഐ, 340 എച്ച് പി, 500 എന്‍എം, ബിഎസ്ഢക നിലവാരം പാലിക്കല്‍, 48 വി മൈല്‍ഡ് ഹൈബ്രിഡ് എന്‍ജിന്‍, 5.9 സെക്കന്റുകളില്‍ 0100, ഏറ്റവും കൂടിയ വേഗത 250 കി.മി/മണിക്കൂര്‍, അതിവേഗം സുഗമമായി മാറ്റാവുന്ന […]
കൊച്ചി ഇന്ത്യയിലെ പ്രമുഖ പ്രീമിയം കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യാ ലിമിറ്റഡ് തങ്ങളുടെ ഏറ്റവും പുതിയ ആഗോള എസ് യു വി ഹോണ്ട എലിവേറ്റ് ഇന്ത്യയില്‍ പുറത്തിറക്കി. തുടക്ക വിലയെന്ന നിലയില്‍ 10,99,900 (എക്‌സ് ഷോറൂം ഡല്‍ഹി) രൂപ മുതല്‍ ടോപ് വേരിയന്റിന് 15,99,900 രൂപ വരെയായി (എക്‌സ് ഷോറൂം ഡല്‍ഹി) കാര്‍ ലഭ്യമാകും. കാറുകളുടെ വിതരണം രാജ്യത്ത് എല്ലാ ഡീലര്‍ഷിപ്പുകളിലൂടേയും ആരംഭിക്കും. ഡൈനാമിസം, ബോള്‍ഡ് സ്‌റ്റൈലിങ്ങ്, സുഖം, സുരക്ഷ എന്നിങ്ങനെയുള്ള എല്ലാ ഗുണങ്ങളും പ്രദര്‍ശിപ്പിക്കുന്ന […]
കൊച്ചി: ടാറ്റാ മോട്ടോഴ്‌സിന്റെ സഹസ്ഥാപനമായ ടാറ്റാ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി പുതിയ ബ്രാന്‍ഡ് ഐഡിന്റിറ്റി പുറത്തിറക്കി. ഇവി ബിസിനസ്സിനായി പുറത്തിറക്കിയ ഇതിന്റെ പേര് ടാറ്റാ.ഇവി എന്നാണ്. സുസ്ഥിരത, നവീനതകള്‍ കണ്ടെത്തുന്നതിനുള്ള നേതൃത്വം വഹിക്കല്‍ എന്നതിനു പുറമേ സാമൂഹിക വികസനത്തില്‍ ടാറ്റാ ഗ്രൂപ്പ് നല്‍കുന്ന പ്രത്യേക ശ്രദ്ധ എന്നിവയുമായി ബന്ധപ്പെട്ടതാണ് ഈ പുതിയ ഐഡിന്റിറ്റി. ‘മൂവ് വിത്ത് മീനിങ്ങ്” (അര്‍ത്ഥപൂര്‍ണ്ണമായി മുന്നോട്ട് നീങ്ങാം) എന്ന ബ്രാന്‍ഡിന്റെ മുഖ്യ തത്വത്തിന്റെ മൂര്‍ത്തീകരണമാണ് പുതിയ ബ്രാന്‍ഡ് ഐഡിന്റിറ്റി. സുസ്ഥിരത, സമൂഹം, സാങ്കേതിക […]
കൊച്ചി: കരിസ്മ എക്‌സ്എംആര്‍ അവതരിപ്പിച്ച് പ്രമുഖ മോട്ടോര്‍ സൈക്കിള്‍, സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ്. 210 സിസി ലിക്വിഡ് കൂള്‍ഡ് ഡിഒഎച്ച്‌സി എഞ്ചിന്റെ കരുത്തുമായാണ് പുതിയ കരിസ്മ നിരത്തുകളിലെത്തുന്നത്. സ്ലിപ്പ് ആന്റ് അസിസ്റ്റ് ക്ലച്ച്, ഡ്യുവല്‍ ചാനല്‍ എബിഎസ് എന്നിവ അടങ്ങിയ 6സ്പീഡ് ട്രാന്‍സ്മിഷനാണ് കരിസ്മ എക്‌സ്എംആറിന്റെ പ്രധാന പ്രത്യേകതകള്‍. 1,72,900 രൂപയാണ് വില. മൂന്നു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് ഇന്ത്യന്‍ വിപണിയില്‍ കരിസ്മയുടെ തിരിച്ചുവരവ്.210 സിസി സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്, 4 വാല്‍വ്, ഡിഒഎച്ച്‌സി […]
കൊച്ചി: ലോകത്തിലെ തന്നെ ആദ്യത്തെ ബിഎസ് 6 (സ്‌റ്റേജ് കക) ഇലക്ട്രിഫൈഡ് ഫ് ളെക്‌സ് ഫ്യൂവല്‍ വാഹനത്തിന്റെ പ്രൊട്ടോടൈപ്പ് അവതരിപ്പിച്ച് പ്രമുഖ വാഹന നിര്‍മാതാക്കളായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സ്. സുസ്ഥിരതയിലൂന്നിയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മറ്റൊരു നാഴികകല്ല് അടയാളപ്പെടുത്തിയിരിക്കുകയാണ് ടൊയോട്ട ഇതിലൂടെ. ഫോസില്‍ ഇന്ധനത്തിന്റെ വലിയ രീതിയിലുള്ള ഉപഭോഗത്തിന് ബദല്‍ മാര്‍ഗമാകുന്നതിനും സമഗ്രമായ കുറഞ്ഞ കാര്‍ബണ്‍ ഉദ്‌വമനം കൈവരിക്കാനും കഴിയുമെന്ന് കമ്പനി അധികൃതര്‍ അവകാശപ്പെടുന്നു.ടൊയോട്ട അവതരിപ്പിച്ചിരിക്കുന്ന ഇലക്ട്രിഫൈഡ് ഫ് ളെക്‌സ് ഫ്യുവല്‍ വാഹനത്തിന്റെ പ്രോട്ടോടൈപ്പ് ഇന്നോവ ഹൈക്രോസില്‍ നിര്‍മ്മിച്ചതാണ്. […]