കുട്ടനാട്, പാതിരാമണല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് ആവിഷ്‌കരിക്കുന്ന പാക്കേജിനായി പ്രത്യേക ബോട്ടുകള്‍ തയ്യാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി കൊച്ചി: ഗള്‍ഫ് രാജ്യങ്ങളിലുള്ള ഡെസേര്‍ട്ട് സഫാരി മാതൃകയില്‍ പ്രത്യേക ടൂറിസം പാക്കേജ് പ്രഖ്യാപിച്ച് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍. ജലഗതാഗത വകുപ്പിന്റെ നേതൃത്വത്തില്‍ കുട്ടനാട്, പാതിരാമണല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് ആവിഷ്‌കരിക്കുന്ന പാക്കേജിനായി പ്രത്യേക ബോട്ടുകള്‍ തയ്യാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ടൂറിസം, സാംസ്‌കാരിക വകുപ്പുകളുമായി സഹകരിച്ച് നടപ്പാക്കുന്ന പാക്കേജ് അന്യം […]
ജന്തുജന്യ ഘടകങ്ങളായ പാലും മറ്റു ഉത്പന്നങ്ങളും ഒഴിവാക്കി സസ്യാധിഷ്ഠിത പാല്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്നതാണ് വീഗന്‍ ഐസ്ഡ്ക്രീമെന്ന് കെ.എസ്.ഇ ചെയര്‍മാന്‍ ടോം ജോസ് പറഞ്ഞു. കൊച്ചി: രാജ്യത്ത് ആദ്യമായി തേങ്ങാ പാല്‍ ഉപയോഗിച്ചു നിര്‍മ്മിക്കുന്ന വീഗന്‍ ഐസ്ഡ്ക്രീം വിപണിയിലിറക്കി വെസ്റ്റ. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ബ്രാന്‍ഡ് അംബാസിഡര്‍ കല്യാണി പ്രിയദര്‍ശനാണ് ഉത്പന്നം പുറത്തിറക്കിയത്.ജന്തുജന്യ ഘടകങ്ങളായ പാലും മറ്റു ഉത്പന്നങ്ങളും ഒഴിവാക്കി സസ്യാധിഷ്ഠിത പാല്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്നതാണ് വീഗന്‍ ഐസ്ഡ്ക്രീമെന്ന് കെ.എസ്.ഇ ചെയര്‍മാന്‍ ടോം ജോസ് പറഞ്ഞു.മുംബെ, തമിഴ്‌നാട് […]
സെന്‍സര്‍ ഗവേഷണത്തിന് ധനസഹായം തടസ്സമാകില്ലെന്ന് പരിപാടിയില്‍ പങ്കെടുത്ത കേന്ദ്ര ഇലക്ട്രോണിക്‌സ്‌ഐടി മന്ത്രാലയ പ്രതിനിധികള്‍ വ്യക്തമാക്കി. കൊച്ചി: ഉപകരണഭാഗങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുകയും അതുവഴി ആഗോളതലത്തിലുള്ള സെന്‍സര്‍ ഉപകരണങ്ങളുടെ വിപണിയില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയുമാണ് വേണ്ടതെന്ന് ഇന്‍ഫോപാര്‍ക്കില്‍ നടക്കുന്ന സെന്‍സേഴ്‌സ് ആന്‍ഡ് ആക്ചുവേറ്റേഴ്‌സ് അന്താരാഷ്ട്ര സമ്മേളനത്തില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. സെന്‍സര്‍ ഗവേഷണത്തിന് ധനസഹായം തടസ്സമാകില്ലെന്ന് പരിപാടിയില്‍ പങ്കെടുത്ത കേന്ദ്ര ഇലക്ട്രോണിക്‌സ്‌ഐടി മന്ത്രാലയ പ്രതിനിധികള്‍ വ്യക്തമാക്കി.മൈക്രോ ഇലക്ട്രോ മെക്കാനിക്കല്‍ സിസ്റ്റംസ്(എംഇഎംഎസ്), സെന്‍സര്‍ മേഖലയില്‍ ഇന്ത്യക്ക് അനന്തമായ സാധ്യതയാണുള്ളതെന്നും സമ്മേളനത്തിന്റെ ആദ്യദിനത്തില്‍ നടന്ന […]
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവര്‍ത്തനമാരംഭിച്ച 0484 ലോഞ്ച് വിജയകരമായ 100 ദിനങ്ങള്‍ പിന്നിടുകയാണ്. ഇതിനകം 7,000ത്തിലധികം അതിഥികളാണ് ലോഞ്ച് സേവനം ഉപയോഗപ്പെടുത്തിയത്. 4,000ത്തോളം ബുക്കിംഗുകളും നടന്നു. യാത്രക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും പ്രവേശനം ലഭ്യമാണ്. സിയാലിന്റെ ഉപകമ്പനിയായ സി.ഐ.എ.എസ്.എല്ലിനാണ് നിലവില്‍ 0484 ലോഞ്ചിന്റെ നടത്തിപ്പുചുമതല.8, 12, 24 എന്നിങ്ങനെ മണിക്കൂര്‍ നിരക്കില്‍ ബുക്കിങ് സംവിധാനമുള്ളതിനാല്‍, താമസസൗകര്യം ഉപയോഗപ്പെടുത്തുന്നവരെ കൂടാതെ യാത്രയ്ക്ക് മുമ്പും ശേഷവും വിശ്രമിക്കാനും ആളുകള്‍ ലോഞ്ച് ഉപയോഗിക്കുന്നു. എന്‍.ആര്‍.ഐ.കള്‍ക്കും ദീര്‍ഘദൂര യാത്രക്കാര്‍ക്കും ലോഞ്ച് സുരക്ഷിതവും സൗകര്യപ്രദവുമായ താവളമായി […]
നിയമലംഘനം നടത്തുന്ന വാഹന ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പരാതി സ്വീകരിച്ച് ആര്‍ടിഒ ടി.എം ജെര്‍സന്‍ യൂത്ത് വിംഗ് നേതാക്കള്‍ക്ക് ഉറപ്പു നല്‍കി. നിയമലംഘനങ്ങളുടെ ചിത്രങ്ങള്‍ സഹിതം ഉദ്യോഗസ്ഥരെ അറിയിക്കാന്‍, യൂത്ത് വിംഗ് ഭാരവാഹികള്‍ സഹകരിക്കണമെന്ന് ആര്‍ടിഒ നിര്‍ദേശിച്ചതായി യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് പ്രദീപ് ജോസ് പറഞ്ഞു കൊച്ചി: സ്വകാര്യ,ഗുഡ്‌സ് വാഹനങ്ങളിലെ ഭക്ഷ്യ ,ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നത് അവസാനിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ് എറണാകുളം […]
കൊച്ചി: സ്വച്ഛതാ ആക്ഷന്‍ പ്ലാനിന്റെ കീഴില്‍ കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമായ ഐസിഎആര്‍ സിഫ്റ്റും സ്‌റ്റേറ്റ് സീഡ് ഫാമും ചേര്‍ന്ന് ‘മത്സ്യാവശിഷ്ടത്തില്‍ നിന്ന് മല്‍സ്യ തീറ്റയും ജൈവവളനിര്‍മ്മാണവും’ എന്ന വിഷയത്തില്‍ കര്‍ഷക സംഗമവും പരിശീലന പ്രദര്‍ശനവും ഒക്കല്‍ ഫാം ഫെസ്റ്റില്‍ സംഘടിപ്പിച്ചു. കൃഷിയിലെ സുസ്ഥിരമായ രീതികളും നൂതനമായ ആശയങ്ങളും ചര്‍ച്ച ചെയ്യാന്‍ കര്‍ഷകരെയും ശാസ്ത്രജ്ഞരെയും കാര്‍ഷിക വിദഗ്ദരേയും ഒരുമിച്ച് കൊണ്ടുവരുക എന്നതാണ് സംഗമത്തിന്റെ ലക്ഷ്യം.സിഫ്ട് ഡയറക്ടര്‍ ഡോ ജോര്‍ജ്ജ് നൈനാന്‍ അധ്യക്ഷത […]
കൊച്ചി: മില്‍മ എറണാകുളംമേഖലാ യൂണിയന്‍ സംഘങ്ങളില്‍ നിന്നും സംഭരിക്കുന്ന ഓരോ ലിറ്റര്‍ പാലിനും 2024 ആഗസ്റ്റ് 11ാം തീയതിമുതല്‍ ജനുവരി 31 വരെ പ്രോത്സാഹന അധികവിലയായി നല്‍കികൊണ്ടിരിക്കുന്ന 10/ രൂപ 2025 ഫെബ്രുവരി 1 മുതല്‍മാര്‍ച്ച് 31 വരെ 15/ രൂപയാക്കി അധികം നല്‍കുന്നതിന് ഭരണസമിതിയോഗം തീരുമാനിച്ചതായി ചെയര്‍മാന്‍ ശ്രീ.വത്സലന്‍പിള്ള അറിയിച്ചു. എറണാകുളം, തൃശൂര്‍, കോട്ടയം,ഇടുക്കി ജില്ലകളിലെ 1000 ല്‍ പരം വരുന്ന പ്രാഥമിക ക്ഷീരസംഘങ്ങളില്‍ പാലളക്കുന്ന കര്‍ഷകര്‍ക്കും, സംഘങ്ങള്‍ക്കുമാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.ഇതില്‍ 8 രൂപ […]
കൊച്ചി : ഓപ്പോ ഇന്ത്യ ഇന്ത്യയില്‍ ഓപ്പോ ഫൈന്‍ഡ് എക്‌സ് സീരീസ് അവതരിപ്പിക്കുന്നു. ഓപ്പോയുടെ ഇന്നൊവേഷന്‍ പാരമ്പര്യത്തിന്റെ തെളിവായി, ഫ് ളാഗ്ഷിപ്പ് മീഡിയ ടെക് ഡിമെന്‍സിറ്റി 9400 എസ്ഒസി,രണ്ട് ടെലിഫോട്ടോ സ്‌നാപ്പറുകള്‍ സഹിതം തികച്ചും പുതിയ ക്വാഡ് ക്യാമറ സിസ്റ്റം, ഉയര്‍ന്ന സാന്ദ്രതയുള്ള ക്വിക്ക്ചാര്‍ജ്ജിംഗ് സിലിക്കണ്‍ കാര്‍ബൈഡ് ബാറ്ററി, ഫോട്ടോഗ്രാഫിക്കും പ്രൊഡക്റ്റിവിറ്റിക്കുമായി നിരവധി എഐ ഫീച്ചറുകളോടെയാണ് കളര്‍ഒഎസ് 15 എന്നിവയില്‍ ഫൈന്‍ഡ് എക്‌സ് സീരീസ എത്തുന്നത് ഐപി68 ഐപി69 റേറ്റഡ് ദൃഢതയിലും ഭാരം കുറഞ്ഞ ബില്‍ഡിലുമാണ്.16ജിബി റാം […]
കൊച്ചി: വായ്പ ആവശ്യങ്ങളുടെ വളര്‍ച്ചാ നിരക്കിലെ പൊതുവായ ഇടിവും വായ്പ പദ്ധതികളില്‍ ക്രെഡിറ്റ് വിതരണം കുറയുന്നതുമാണ് 2024 സെപ്റ്റംബറില്‍ അവസാനിക്കുന്ന പാദത്തില്‍ ഇന്ത്യയിലെ റീട്ടെയില്‍ ക്രെഡിറ്റ് വളര്‍ച്ച മിതമായ നിലയില്‍ തുടരാന്‍ കാരണമെന്ന് ട്രാന്‍സ് യൂണിയന്‍ സിബില്‍ എംഡിയും സിഇഒയുമായ ഭവേഷ് ജെയിന്‍ പറഞ്ഞു. 2023ലെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഉപഭോഗാധിഷ്ഠിത വായ്പകളായ ക്രെഡിറ്റ് കാര്‍ഡുകള്‍, വ്യക്തിഗത വായ്പകള്‍, ഉപഭോക്തൃ ഡ്യുറബിള്‍ വായ്പകള്‍ എന്നിവയില്‍ ഇടിവ് കാണപ്പെട്ടു. 2024 സെപ്റ്റംബറില്‍ അവസാനിക്കുന്ന പാദത്തിലെ ട്രാന്‍സ് […]
മുന്‍ വര്‍ഷത്തെ വരുമാനം 1165.39 കോടി രൂപയില്‍ നിന്ന് 8.9 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കമ്പനിയുടെ സംയോജിത അറ്റാദായം മുന്‍ വര്‍ഷത്തെക്കാള്‍ 3.4 ശതമാനം വളര്‍ച്ചയോടെ 60.22 കോടി രൂപയായി. കൊച്ചി: മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിര്‍മാതാക്കളായ വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2024-25 സാമ്പത്തിക വര്‍ഷം, ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തില്‍ 1268.65 കോടി രൂപയുടെ സംയോജിത അറ്റ വരുമാനം നേടി. മുന്‍ വര്‍ഷത്തെ വരുമാനം 1165.39 കോടി രൂപയില്‍ നിന്ന് […]