രാജ്യത്തിനകത്തും പുറത്തും നിന്നുള്ള ഡിമാന്റ് നിറവേറ്റാനും ആയിരക്കണക്കിനു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇതു സഹായകമാകും. കൊച്ചി: സംഭവ് സമിറ്റുമായി ആമസോണ്‍. ഇതിന്റെ ഭാഗമായി ആമസോണ്‍ ഡിപിഐഐടിയുമായി ധാരണാ പത്രം ഒപ്പു വെച്ചു. സംഭവ് വെഞ്ചര്‍ ഫണ്ടില്‍ നിന്ന് ആമസോണ്‍ 120 എംഎം ഡോളര്‍ വകയിരുത്തിയിട്ടുമുണ്ട്. ഇന്ത്യയിലെ ചെറുകിട ബിസിനസുകളെ ശാക്തീകരിക്കുകയും പിന്തുണക്കുകയും ചെയ്ത് അവരുടെ വളര്‍ച്ച ഇന്ത്യയിലും ആഗോള തലത്തിലും ശക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സംഭവ് സമിറ്റ് സംഘടിപ്പിക്കുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള […]
കൊച്ചി: യെസ് ബാങ്ക് ഐറിസ് ബിസ് ആപ്പിന്റെ പിന്തുണയോടെ യെസ് ബിസിനസ് അവതരിപ്പിച്ചു. ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങളുമായി ബന്ധപ്പെട്ട ബിസിനസുകള്‍ ഒരു കുടക്കീഴില്‍ കൊണ്ടു വരാനായാണ് യെസ് ബിസിനസ് അവതരിപ്പിച്ചിട്ടുള്ളതെന്ന് യെസ് ബാങ്ക് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ പ്രശാന്ത് കൗര്‍ പറഞ്ഞു. ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങള്‍ക്ക് തങ്ങളുടെ പ്രതിദിന പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യാനും ദീര്‍ഘകാല വളര്‍ച്ച കൈവരിക്കാനുമുള്ള സംവിധാനങ്ങള്‍ ഇതിലൂടെ ലഭ്യമാക്കും. വീഡിയോ കെവൈസി വഴി പൂര്‍ണ ഡിജിറ്റല്‍ അക്കൗണ്ട് സെറ്റ് […]
ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എങ്ങനെ സാധ്യമാക്കാം എന്ന് ചിന്തിക്കണം. നേട്ടങ്ങള്‍ കയ്യെത്തി പിടിക്കാന്‍ ഇച്ഛാശക്തിയുണ്ടാകണമെന്നും അദ്ദേഹം കൊച്ചി: പ്രതികൂല സാഹചര്യങ്ങളെ മറികടക്കാന്‍ പഠിക്കുമ്പോഴാണ് ഏതൊരു സംരംഭവും വിജയത്തിലേക്കെത്തുന്നതെന്ന് എവിഎ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എ വി അനൂപ്.കേരള മാനേജ്മെന്റ് അസോസിയേഷന്‍ (കെഎംഎ) ഇന്‍സ്പെയര്‍ സീരീസ് പ്രഭാഷണ പരമ്പരയില്‍ ടേണിംഗ് അഡ്വെഴ്സിറ്റി ഇന്റു ഓപ്പര്‍ച്യൂണിറ്റി എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ വര്‍ധിച്ചു വരുന്നത് ശുഭസൂചനയാണ്. പുതുതലമുറ കൂടുതല്‍ സ്മാര്‍ട്ടാണ്. ഏത് പ്രതികൂല സാഹചര്യങ്ങളെയും […]
കൂടുതല്‍ ക്രിയാത്മകമായ നിലപാടുകള്‍ സ്വീകരിക്കാന്‍ എല്ലാ ബാങ്കുകളും തയാറാകണമെന്നും മീഡിയ കോണ്‍ക്ലേവ് വിലയിരുത്തി കൊച്ചി: കേരളത്തിലെ ചെറുകിട വ്യാപാരരംഗത്തിന്റെ വളര്‍ച്ചയില്‍ ബാങ്കുകള്‍ വഹിക്കുന്നത് നിര്‍ണായക പങ്കാണെന്ന് ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്‌സ്‌പോ 2024നോടനുബന്ധിച്ച് എറണാകുളം പ്രസ് ക്ലബുമായി ചേര്‍ന്ന് സംഘടിപ്പിച്ച മീഡിയ കോണ്‍ക്ലേവ് അഭിപ്രായപ്പെട്ടു. പ്രാദേശികതലത്തില്‍ വ്യാപാര-വ്യവസായങ്ങള്‍ തുടങ്ങുന്നത് എങ്ങനെ കൂടുതല്‍ എളുപ്പമാക്കാം എന്ന വിഷയത്തെ കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ച. ചെറുകിട വ്യവസായങ്ങളുടെ സമഗ്രമായ വളര്‍ച്ചയ്ക്ക് ബാങ്കുകളുടെ പങ്ക് വളരെ വലുതാണെന്നും അതിനായി കൂടുതല്‍ ക്രിയാത്മകമായ നിലപാടുകള്‍ […]
വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം ആശയങ്ങളെ സംരംഭങ്ങളായി മാറ്റാനുള്ള അവസരവും സാമ്പത്തിക പിന്തുണയും നല്‍കുകയാണ് ലക്ഷ്യം. കൊച്ചി: കേരളത്തിലെ യുവ സംരംഭകരുടെ വളര്‍ച്ചയ്ക്കും പുതിയ സംരംഭങ്ങളുടെ പ്രോത്സാഹനത്തിനുമായി അസാപ് കേരള, സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ (കെഎസ്‌ഐഡിസി) സഹകരണത്തോടെ ‘ഡ്രീംവെസ്റ്റര്‍ 2.0 ‘ പദ്ധതി സംഘടിപ്പിക്കുന്നു. ഈ പദ്ധതി വഴി വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം ആശയങ്ങളെ സംരംഭങ്ങളായി മാറ്റാനുള്ള അവസരവും സാമ്പത്തിക പിന്തുണയും നല്‍കുകയാണ് ലക്ഷ്യം. ശില്‍പ്പശാലകള്‍, ഡിസൈന്‍ തിങ്കിങ് വര്‍ക്ഷോപ്പ്, ഐഡിയത്തോണ്‍ മത്സരം എന്നീ മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി […]
ചികില്‍സയ്ക്കായുള്ള ആശുപത്രി തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് സ്വാതന്ത്ര്യമുണ്ടാകും. കൊച്ചി: ഐസിഐസിഐ പ്രു വിഷ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് പുറത്തിറക്കി. റീഇന്‍ഷുറന്‍സ് ഗ്രൂപ്പ് ഓഫ് അമേരിക്കയുമായി (ആര്‍ജിഎ) സഹകരിച്ചാണ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഈ പദ്ധതി വികസിപ്പിച്ചത്. സ്തന, സെര്‍വിക്കല്‍, ഗര്‍ഭാശയ അര്‍ബുദങ്ങള്‍, ഹൃദയ രോഗങ്ങള്‍ തുടങ്ങിയ മാരക രോഗങ്ങള്‍ നിര്‍ണയിക്കപ്പെട്ടാല്‍ ഉടന്‍ തന്നെ മൊത്തമായ തുക നല്‍കുന്നതും തടസങ്ങളില്ലാത്ത ക്ലെയിം തീര്‍പ്പാക്കലും ഇതിലുണ്ടാകും. ചികില്‍സയ്ക്കായുള്ള ആശുപത്രി തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് സ്വാതന്ത്ര്യമുണ്ടാകും. പോളിസി കാലാവധി മുഴുവന്‍ […]
2025 ജനുവരി 1 മുതല്‍ ഈ നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ വരും കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ് തങ്ങളുടെ ട്രക്ക്, ബസ് പോര്‍ട്ട്ഫോളിയോകളില്‍ 2 ശതമാനത്തിന്റെ വില വര്‍ധനവ് പ്രഖ്യാപിച്ചു. 2025 ജനുവരി 1 മുതല്‍ ഈ നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ വരും. നിര്‍മാണ ചിലവിലുണ്ടായിരിക്കുന്ന വര്‍ധനവിനെ അഭിമുഖീകരിക്കുവാന്‍ ലക്ഷ്യമിട്ടാണ് ഈ വില വര്‍ധനവ് നടപ്പിലാക്കാനൊരുങ്ങുന്നത്. ഓരോ മോഡലുകളും വേരിയന്റുകളും അനുസരിച്ച് വില വര്‍ദ്ധനവില്‍ വ്യത്യാസമുണ്ടാകുമെങ്കിലും, ട്രക്കുകളുടെയും ബസുകളുടെയും […]
10 ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ക്കാണ് കൊച്ചി മാരിയറ്റ് ഹോട്ടല്‍ തുടക്കമിട്ടിരിക്കുന്നത് കൊച്ചി: കൊച്ചി മാരിയറ്റ് ഹോട്ടല്‍, ക്രിസ്തുമസ് മരത്തെ പ്രഭയണിയിച്ച് വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. 2014 ലെ ഡിസംബര്‍ 21നാണ് കൊച്ചി മാരിയറ്റ് ഹോട്ടല്‍ തുറന്നത്. വാര്‍ഷികത്തോടൊപ്പം പതിവുപോലെ ക്രിസ്തുമസ്പുതുവത്സര ആഘോഷങ്ങള്‍ക്കും തുടക്കമിട്ട ചടങ്ങില്‍ നടിയും മോഡലുമായ മിയ ജോര്‍ജ് ആയിരുന്നു മുഖ്യാതിഥി. വര്‍ണാഭമായ കരോളും രാജഗിരി കോളേജിലെ വിദ്യാര്‍ത്ഥികളുടെ നൃത്തപ്രകടനവും ട്രീ ലൈറ്റിങ്ങിന്റെ ഭാഗമായിരുന്നു. 10 ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ക്കാണ് കൊച്ചി മാരിയറ്റ് ഹോട്ടല്‍ തുടക്കമിട്ടിരിക്കുന്നത്. […]
മമ്മൂട്ടിച്ചിത്രമായ ഭ്രമയുഗത്തിലെ അനിമേഷനാണ് യുനോയിയന്‍സിനെ പുരസ്‌ക്കാരത്തിനര്‍ഹമാക്കിയത് കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത യുനോയിയന്‍സ് സ്റ്റുഡിയോ അനിമേറ്റേഴ്സ് ഗില്‍ഡ് ഇന്ത്യ ഫെസ്റ്റ് 2024 ല്‍ മൂന്ന് പുരസ്‌ക്കാരങ്ങള്‍ നേടി. മമ്മൂട്ടിച്ചിത്രമായ ഭ്രമയുഗത്തിലെ അനിമേഷനാണ് യുനോയിയന്‍സിനെ പുരസ്‌ക്കാരത്തിനര്‍ഹമാക്കിയത്.മികച്ച ചലച്ചിത്ര ഡിസൈന്‍, മികച്ച കലാസംവിധാനം/അനിമേറ്റഡ് പ്രൊഡക്ട് ഡിസൈന്‍, ഇനോവേറ്റീവ് ടെക്നിക്കല്‍ കോണ്‍ട്രിബ്യൂഷന്‍ ടു ആന്‍ അനിമേറ്റഡ് പ്രൊജക്ട് എന്നീ വിഭാഗങ്ങളിലുള്ള പുരസ്‌ക്കാരമാണ് ഇവര്‍ക്ക് ലഭിച്ചത്. സര്‍ഗ്ഗാത്മക മികവിനും സാങ്കേത്തികത്തികവിനും ലഭിച്ച സാക്ഷ്യപത്രമാണ് എജിഐ പുരസ്‌ക്കാരങ്ങളെന്ന് യൂനോയിയന്‍സ് സഹസ്ഥാപകന്‍ […]
ആഗോള തലത്തില്‍ ഉയര്‍ന്ന നിരക്കുകളും ഡോളര്‍,രൂപ നിരക്കുകളില്‍ ചാഞ്ചാട്ടവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. കൊച്ചി: ആഗോള തലത്തിലെ സാമ്പത്തിക അനിശ്ചിതത്വത്തിന്റെ പ്രശ്ചാത്തലത്തിലും അടുത്ത സാമ്പത്തിക വര്‍ഷം ഏഴു ശതമാനം വളര്‍ച്ച പ്രതീക്ഷി്ക്കുന്നതായി ആക്സിസ് ബാങ്കിന്റെ ഇന്ത്യ ഇക്കണോമിക് ആന്റ് മാര്‍ക്കറ്റ് ഔട്ട്ലുക്ക് 2025 റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ആഗോള വ്യാപാര രംഗത്തെ അനിശ്ചിതത്വം, പലിശ നിരക്കു വര്‍ധനവ്, വളര്‍ച്ചയിലെ ഇടിവ്, ചൈനയിലെ പണച്ചുരുക്ക സാധ്യത, കറന്‍സികളിലെ ചാഞ്ചാട്ടം തുടങ്ങിയ ഘടകങ്ങള്‍ അടുത്ത സാമ്പത്തിക വര്‍ഷത്തെ കുറിച്ചുള്ള റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. […]