മികച്ച പ്രകടനത്തിനും റൈഡര്‍ കംഫര്‍ട്ടിനുമായി പ്ലാസ്മ സ്പ്രേകോട്ടിങ്, സുപ്പീരിയര്‍ തെര്‍മല്‍/ഹീറ്റ് മാനേജ്മെന്റ്, ക്രാങ്ക്ഷാഫ്റ്റ്, ബാലന്‍സര്‍ സിസ്റ്റം എന്നിങ്ങനെ മറ്റു ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി മാനേജിങ് ഡയറക്ടര്‍ സുദര്‍ശന്‍ വേണു പറഞ്ഞു കൊച്ചി: ടിവിഎസ് മോട്ടോര്‍ കമ്പനി ന്യൂജെന്‍ ടിവിഎസ് ആര്‍ടിഎക്സ്ഡി4 എഞ്ചിന്‍ പ്ലാറ്റ്ഫോം അവതരിപ്പിച്ചു. ഗോവയില്‍ നടക്കുന്ന ടിവിഎസ് മോട്ടോസോള്‍ 4.0ന്റെ ആദ്യ ദിനത്തിലായിരുന്നു കമ്പനിയുടെ റേസിങ് പൈതൃകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുളള പുതിയ പ്ലാറ്റ്ഫോമിന്റെ അവതരണം. ടിവിഎസ് ആര്‍ടിഎക്സ്ഡി4 300 ആണ് […]
കൊച്ചി: ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്‌സ്‌പോ ഡിസംബര്‍ 13 മുതല്‍ 15 വരെ കാക്കനാടുള്ള കിന്‍ഫ്ര അന്താരാഷ്ട്ര എക്‌സിബിഷന്‍ സെന്ററില്‍ നടക്കും. 14 ന് വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന എക്‌സ്‌പോയില്‍, ഇന്ത്യക്കകത്ത് നിന്നും പുറത്തുനിന്നുമുള്ള മുന്നൂറോളം പ്രതിനിധികള്‍ ഉള്‍പ്പെടെ, രാഷ്ട്രീയ, വ്യവസായിക മേഖലകളിലെ സുപ്രധാന വ്യക്തികളും സ്ഥാപനങ്ങളും പങ്കെടുക്കും. കേരള സ്‌റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷനും (കെ.എസ്.എസ്.ഐ.എ), മെട്രോ മാര്‍ട്ടും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്‌സ്‌പോ, സംസ്ഥാന വ്യവസായ […]
ബുര്‍ജ് ഖലീഫ മുതല്‍ ദുബായ് മാള്‍ വരെ നീളുന്ന ആഡംബര കാഴ്ചകളും ബീച്ചുകളുടെ വശ്യതയും മരുഭൂമി യാത്രകളുമടക്കം നിരവധി അവസരങ്ങളാണ് ദുബായ് ഈ സീസണില്‍ ഒരുക്കിവെച്ചിരിക്കുന്നത്. ദുബായ്: വിനോദസഞ്ചാരത്തിനും വൈവിധ്യമാര്‍ന്ന കാഴ്ചകള്‍ കാണാനും രുചിഭേദങ്ങള്‍ അനുഭവിക്കാനും അവസരമൊരുക്കി ദുബായ്. ബുര്‍ജ് ഖലീഫ മുതല്‍ ദുബായ് മാള്‍ വരെ നീളുന്ന ആഡംബര കാഴ്ചകളും ബീച്ചുകളുടെ വശ്യതയും മരുഭൂമി യാത്രകളുമടക്കം നിരവധി അവസരങ്ങളാണ് ദുബായ് ഈ സീസണില്‍ ഒരുക്കിവെച്ചിരിക്കുന്നത്. 70ലധികം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ കൂടാതെ ദുബായ് സന്ദര്‍ശിക്കാനുള്ള […]
ഹാച്ചറികള്‍, സമുദ്ര അക്വേറിയങ്ങള്‍, മറൈന്‍ പാര്‍ക്കുകള്‍, കടലിലെ മത്സ്യകൃഷി കൂടുകള്‍, കൃത്രിമ പാരുകള്‍ (ആര്‍ട്ടിഫിഷ്യല്‍ റീഫ്) തുടങ്ങിയ പദ്ധതികളുടെ ആസൂത്രണം, രൂപകല്‍പന, നിര്‍മാണം എന്നിവയില്‍ സംയുക്ത സഹകരണമാണ് ലക്ഷ്യമിടുന്നത് കൊച്ചി: തീരദേശ അടിസ്ഥാനസൗകര്യമുള്‍പ്പെടെയുള്ള സമുദ്രമേഖലയിലെ വികസനപദ്ധതികളില്‍ സംസ്ഥാന സര്‍ക്കാറുമായി സഹകരിക്കാനൊരുങ്ങി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). ഫിഷറീസ് വകുപ്പിന് കീഴിലുള്ള കേരള സംസ്ഥാന തീരദേശ മേഖല വികസന കോര്‍പ്പറേഷനുമായി (കെ.എസ്.സി.എ.ഡി.സി.) ഇത് സംബന്ധിച്ച് ധാരണയായി. കെ.എസ്.സി.എ.ഡി.സി. സമുദ്രമേഖലയില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ നടത്തിപ്പിന് സിഎംഎഫ്ആര്‍ഐ […]
കൊച്ചി: ഇരുപത്തിയൊന്നാമത് ബാംബൂ ഫെസ്റ്റില്‍ ഇത്തവണ ഭൂട്ടാനില്‍ നിന്നുള്ള കരകൗശല വിദഗ്ധരുടെ അന്താരാഷ്ട്ര പങ്കാളിത്തമാണ് ശ്രദ്ധേയമാകുന്നത്. മൂന്ന് കരകൗശല വിഗഗ്ധരാണ് പതിനഞ്ചോളം ഉല്‍പ്പന്നങ്ങളുമായി കൊച്ചി മറൈന്‍ ്രൈഡവില്‍ നടക്കുന്ന ബാംബൂ മിഷന്‍ ആതിഥേയത്വം വഹിക്കുന്ന ബാംബൂ ഫെസ്റ്റിലെത്തിയിരിക്കുന്നത്.ഭൂട്ടാനിലെ താരായണ ഫൗണ്ടേഷന്‍ വഴിയാണ് (ഠമൃമ്യമിമ എീൗിറമശേീി) ഇവര്‍ കൊച്ചിയിലെ മേളയില്‍ പങ്കെടുക്കാനെത്തിയത്. ഭൂട്ടാനിലെ രാജ്ഞിയായ ഡോര്‍ജി വാങ്മോ വാങ്ചക്ക് ആണ് 2003 മെയ് 4ന് ഈ ഫൗണ്ടേഷന്‍ സ്ഥാപിച്ചത്. അന്നത്തെ കിരീടാവകാശിയായിരുന്ന ജിഗ്മെ ഖേസര്‍ നാംഗ്യേല്‍ വാങ്ചക്ക് ഈ […]
കൊച്ചി: സ്‌കിന്‍ ആന്റ് ഹെയര്‍ കെയര്‍ രംഗത്തെ പ്രമുഖരായ ക്യൂട്ടീസ് ഇന്റര്‍നാഷണല്‍ ക്ലിനിക്കിന്റെ കേരളത്തിലെ ഏറ്റവും വലിയ ബ്രാഞ്ച് കൊച്ചിയില്‍ റീലോഞ്ച് ചെയ്തു. സിനിമാ താരങ്ങളായ അര്‍ജുന്‍ അശോകനും അന്ന ബെന്നും ചേര്‍ന്ന് റീലോഞ്ച് നിര്‍വഹിച്ചു. ഇടപ്പള്ളി മാരിയറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ക്യൂട്ടീസ് ഇന്റര്‍നാഷണല്‍ ക്ലിനിക്കിന്റെ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷജീര്‍ മച്ചിഞ്ചേരി, വൈസ് ചെയര്‍മാനും സി ഇ ഒയുമായ ജയന്‍ കെ പിള്ളൈ എന്നിവരും പങ്കെടുത്തു. കാക്കനാട് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ പാര്‍ക്ക് റസിഡന്‍സിക്ക് […]
പ്രകൃതിയുടെ ചൈതന്യവും ഗാംഭീര്യവും പ്രതിഫലിപ്പിക്കുന്നതാണ് പുഷ്പ ആഭരണ ശേഖരം. കൊച്ചി: ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ജനപ്രിയ സിനിമയായ പുഷ്പയില്‍നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ട് രൂപപ്പെടുത്തിയ എക്സ്‌ക്ലൂസീവ് ലിമിറ്റഡ് എഡിഷന്‍ ആഭരണനിരയായ ‘പുഷ്പ കളക്ഷന്‍’ വിപണിയിലിറക്കി. പുഷ്പ 2 റിലീസിനോടനുബന്ധിച്ചാണ് ആകര്‍ഷകമായ ഈ ആഭരണ ശേഖരം പുറത്തിറക്കിയത്. പ്രകൃതിയുടെ ചൈതന്യവും ഗാംഭീര്യവും പ്രതിഫലിപ്പിക്കുന്നതാണ് പുഷ്പ ആഭരണ ശേഖരം. സ്വര്‍ണത്തില്‍ തീര്‍ത്ത് അണ്‍കട്ട് ഡയമണ്ടുകളും മദര്‍ ഓഫ് പേളും സെമിപ്രഷ്യസ് കല്ലുകളും […]
ഒരു വര്‍ഷത്തിനുള്ളില്‍ 1,000-ത്തിലധികം സാങ്കേതിക വിദഗ്ധര്‍ക്ക് പരിശീലനം അക്കാദമിയില്‍ നല്‍കാനാകും. കൊച്ചി: തങ്ങളുടെ ആദ്യത്തെ അത്യാധുനിക ദേശീയ പരിശീലന കേന്ദ്രം ‘നിസാന്‍ അക്കാദമി’ ആരംഭിച്ച് നിസാന്‍ മോട്ടോര്‍ ഇന്ത്യ. ഒരു വര്‍ഷത്തിനുള്ളില്‍ 1,000-ത്തിലധികം സാങ്കേതിക വിദഗ്ധര്‍ക്ക് പരിശീലനം അക്കാദമിയില്‍ നല്‍കാനാകും. എല്ലാ നിസാന്‍ മോട്ടോര്‍ ഇന്ത്യ ഡീലര്‍ഷിപ്പ് ടീമുകള്‍ക്കും വില്‍പ്പന, സാങ്കേതിക പരിപാലനം, ബോഡി ഷോപ്പ് സേവനങ്ങള്‍ എന്നിവയിലുടനീളം ഉയര്‍ന്ന തലത്തിലുള്ള വിദ്യാഭ്യാസ, പരിശീലനം ചെന്നൈയില്‍ ആരംഭിച്ച അക്കാദമിയില്‍ നല്‍കും. മികച്ച ഉപഭോക്തൃ അനുഭവം […]
അമേരിക്കന്‍ സൊസൈറ്റി ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, ‘ഇന്നവേഷന്‍ ഇന്‍ പബ്‌ളിക് അഡ്മിനിസ്‌ട്രേഷന്‍ എന്ന അംഗീകാരമാണ് സംരംഭക വര്‍ഷം പദ്ധതിക്ക് നല്‍കിയത്. കൊച്ചി: സംസ്ഥാന വ്യവസായവകുപ്പിന്റെ സംരംഭക വര്‍ഷം പദ്ധതിക്ക് അന്താരാഷ്ട്ര അംഗീകാരം. പബ്‌ളിക് അഡ്മിനിസ്‌ട്രേഷന്‍ മേഖലയില്‍ ലോകത്തെ ഏറ്റവും വലിയ വേദിയായ അമേരിക്കന്‍ സൊസൈറ്റി ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, ‘ഇന്നവേഷന്‍ ഇന്‍ പബ്‌ളിക് അഡ്മിനിസ്‌ട്രേഷന്‍ എന്ന അംഗീകാരമാണ് സംരംഭക വര്‍ഷം പദ്ധതിക്ക് നല്‍കിയത്. സൊസെറ്റിയുടെ 87 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യയില്‍ നിന്നുള്ള ഒരു പദ്ധതി അംഗീകരിക്കപ്പെടുന്നത്. […]
വയനാട് ദുരന്തഭൂമിയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അപ്പുറത്തുളള തൃക്കൈപ്പറ്റ ഗ്രാമത്തില്‍ നിന്ന് ഏഴ് പേരുടെ കൂട്ടായ്മയാണ് ഇവിടെ എത്തിയിരിക്കുന്നത്. 50 ഓളം കര്‍ഷകരില്‍ നിന്ന് നേരിട്ട് ശേഖരിക്കുന്ന വിഭവങ്ങള്‍ ഉപയോഗിച്ചാണ് ഇവര്‍ കുക്കീസും കേക്കും ഉണ്ടാക്കുന്നത്. കൊച്ചി: ബാംബൂ ഫെസ്റ്റില്‍ ശ്രദ്ധേയമായി വയനാടന്‍ കര്‍ഷക സംരംഭകര്‍. മുണ്ടക്കൈ ദുരന്തത്തിന് ശേഷം വയനാട്ടിലെ കാര്‍ഷിക മേഖലയൊന്നാകെ പ്രതിസന്ധിയിലാണ്. പ്രതികൂല സാഹചര്യത്തെ മറികടന്ന് മുളയരി കേക്കും കുക്കീസുമായാണ് ഒരു കൂട്ടം സംരംഭകര്‍ കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ബാംബൂ […]