കൊച്ചി: ഉയര്‍ന്ന വളര്‍ച്ചാ സാധ്യതയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 6 കോടി രൂപ നിക്ഷേപം പ്രഖ്യാപിച്ച് കേരള ഏയ്ഞ്ചല്‍ നെറ്റ് വര്‍ക്ക് (KAN). കൊച്ചിയില്‍ നടന്ന ടൈകോണ്‍ കേരള സമാപനദിന സമ്മേളനത്തിലായിരുന്നു 2024-25 സാമ്പത്തിക വര്‍ഷത്തിലെ ഫണ്ടിംഗ് പ്രഖ്യാപിച്ചത്. സമ്മേളനത്തിന്റെ ഭാഗമായി നടന്ന ‘ക്യാപിറ്റല്‍ കഫെ’ പിച്ചിംഗ് സെഷനില്‍ പുതിയ സംരംഭങ്ങള്‍ക്ക് നൂതന ആശയങ്ങള്‍ അവതരിപ്പിച്ച് നിക്ഷേപം കണ്ടെത്തുന്നതിനുള്ള അവസരമൊരുക്കിയിരുന്നുവെന്ന് കേരള ഏയ്ഞ്ചല്‍ നെറ്റ്വര്‍ക്ക് (KAN) പ്രസിഡന്റ് രവീന്ദ്രനാഥ് കമ്മത്ത് വ്യക്തമാക്കി. ടൈ കേരളയുടെ ഫണ്ടിംഗ് വിഭാഗമെന്ന നിലയില്‍, പ്രാരംഭ […]
കൊച്ചി: സംരംഭക മേഖലയിലേക്ക് പുതു തലമുറയെ വാര്‍ത്തെടുക്കാന്‍ ടൈകോണ്‍ കേരള നല്‍കുന്ന അവസരം വളരെ വലുതെന്ന് സംസ്ഥാന റവന്യു മന്ത്രി കെ.രാജന്‍. കേരളം സംരംഭകത്വത്തില്‍ മുന്നേറുമ്പോള്‍ ഇത്തരം സമ്മേളനങ്ങള്‍ വഹിക്കുന്ന വലിയ പങ്കാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന കേരളത്തിലെ ഏറ്റവും വലിയ സംരംഭകത്വ സമ്മേളനമായ ‘ടൈകോണ്‍ കേരള 2024 ന്റെ സമാപന ദിവസം ടൈ അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റവന്യു-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നിരവധി പുതിയ സംരംഭകത്വ പദ്ധതികള്‍ അവതരിപ്പിച്ചിട്ടുണ്ട്. 2023 […]
കൊച്ചി : ക്ലബ് ഓഫ് സലൂണിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടന്ന ക്രിസ്ത്യന്‍ ബ്രൈഡല്‍ ഷോ ശ്രദ്ധേയമായി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 51 ലധികം മുന്‍നിര മേക്കപ്പ് ആര്‍ട്ടിസ്റ്റുകളും മോഡലുകളും എറണാകുളം ബോള്‍ഗാട്ടി പാലസില്‍ നടന്ന ബ്രൈഡല്‍ ഷോയില്‍ അണിനിരന്നു. തൃക്കാക്കര എം.എല്‍.എ ഉമാ തോമസ് ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ചെയര്‍മാന്‍ അനില്‍ ജോബ് അധ്യക്ഷത വഹിച്ചു. കൊച്ചി നഗരസഭാ കൗണ്‍സിലര്‍ ആന്റണി പൈനുതറ സംസാരിച്ചു കേരളത്തിലാദ്യമായിട്ടാണ് ഇത്തരത്തില്‍ ഒ രു ഷോ അരങ്ങേറുന്നതെന്ന് അനില്‍ ജോബ് […]
കൊച്ചി: അംഗീകൃത ലൈസന്‍സ് ഇല്ലാത്ത ആളുകളും സ്ഥാപനങ്ങളും നടത്തുന്ന ഏലം ലേലത്തിനെതിരെ മുന്നറിയിപ്പുമായി സ്‌പൈസസ് ബോര്‍ഡ്. ഇത്തരം ലേലങ്ങള്‍ അനധികൃതമാണെന്നും ലേലങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സ്‌പൈസസ് ബോര്‍ഡ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. കേരളത്തിലും തമിഴ്‌നാട്ടിലും അനധികൃത ഏലക്ക ഇ ലേലം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌പൈസസ് ബോര്‍ഡിന്റെ നടപടി.ഏലം വ്യാപാരത്തില്‍ സുതാര്യത ഉറപ്പാക്കുന്നതിനായി 1987ലെ ഏലം നിയമം (ലൈസന്‍സിംഗ് ആന്റ് മാര്‍ക്കറ്റിംഗ്), 1986ലെ സ്‌പൈസസ് ബോര്‍ഡ് ആക്ട് എന്നിവ പ്രകാരം ലൈസന്‍സ് കരസ്ഥമാക്കിയവര്‍ക്ക് മാത്രമേ ലേല നടപടികള്‍ക്ക് […]
കൊച്ചി: പ്രവര്‍ത്തനം, സാങ്കേതിക വൈദഗ്ധ്യം, സേവനം തുടങ്ങിയവയിലെ മികവിന് സ്‌കോച്ച് ഗ്രൂപ്പ് നല്‍കുന്ന ദേശീയ അവാര്‍ഡ് കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് ലഭി്ച്ചു. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയും ജനങ്ങള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുകയും ചെയ്യുന്ന ഗതാഗത മേഖലയിലെ പദ്ധതിക്കുള്ള ഗോള്‍ഡ് മെഡലാണ് കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് ലഭിച്ചത്. രാജ്യത്തെ മികച്ച ദേശമാക്കിമാറ്റാന്‍ തനത് സംഭാവനകള്‍ നല്‍കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പദ്ധതികള്‍ക്കും നല്‍കിവരുന്ന അവാര്‍ഡാണിത്. ന്യൂഡെല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനുവേണ്ടി ഡയറക്ടര്‍ പ്രോജക്ട്‌സ് ഡോ. എം.പി […]
ദുബായ്: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍, മരുഭൂമി സഫാരികള്‍, ക്യാമ്പിംഗ്, വിന്റര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങി വിവിധ കാഴ്ചകളും ആഘോഷപരിപാടികളുമൊരുക്കി ദുബായ് ഡിസംബര്‍ മാസത്തെ വരവേല്‍ക്കാനൊരുങ്ങുന്നു. തണുത്ത കാലാവസ്ഥ, ഔട്ട്‌ഡോര്‍ അനുഭവങ്ങള്‍, ഉത്സവാഘോഷങ്ങള്‍ എന്നിവ കുടാതെ യുഎഇ ദേശീയ ദിനവും എമിറേറ്റ്‌സ് ദുബായ് 7 എസ്, പുതുവത്സരാഘോഷങ്ങളും ഡിസംബറില്‍ നടക്കും.ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (ഡിഎസ്എഫ്) 30ാമത് പതിപ്പ് 2024 ഡിസംബര്‍ 6 മുതല്‍ 2025 ജനുവരി 12 വരെ നടക്കും.. നഗരത്തിലെ ഏറ്റവും ജനപ്രിയ റീട്ടെയില്‍ കേന്ദ്രങ്ങളായ ദുബായ് മാള്‍, […]
കൊച്ചി: കേരള ജെം ആന്‍ഡ് ജ്വല്ലറി ഷോ (കെ.ജി.ജെ.എസ് 2024) ഡിസംബര്‍ 6 മുതല്‍ 8 വരെ കൊച്ചിയിലെ അങ്കമാലിയിലെ അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററില്‍ നടക്കും.കല്യാണ്‍ ജ്വല്ലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി എസ് കല്യാണരാമന്‍, ജോയ് ആലുക്കാസ് ജ്വല്ലറി ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസ്, ഭീമ ജ്വല്ലറി ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.ബി.ഗോവിന്ദന്‍ എന്നിവര്‍ ചേര്‍ന്ന് ഷോയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ജോസ് ആലുക്കാസ് ഗ്രൂപ്പിന്റെ പോള്‍ ജോസ് […]
കൊച്ചി: ഇന്ത്യയിലെ റബ്ബര്‍ മേഖലയുടെ സുസ്ഥിര വികസനം എന്ന ആശയത്തിലത്തിലൂന്നി അന്താരാഷ്ട്ര റബ്ബര്‍ സമ്മേളനം റബ്ബര്‍കോണ്‍ 2024 (RUBBERCON 2024) ഡിസംബര്‍ 5 മുതല്‍ 7 വരെ ഹോട്ടല്‍ ലെ മെറിഡിയനില്‍ വെച്ച് സംഘടിപ്പിക്കുന്നു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ റബ്ബര്‍ കോണ്‍ഫറന്‍സ് ഓര്‍ഗനൈസേഷന്റെ (IRCO) സഹകരണത്തോടെ ഇന്ത്യന്‍ റബ്ബര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (IRI) ആണ് സംഘാടകര്‍. ഇതാദ്യമായിട്ടാണ് റബ്ബര്‍കോണ്‍ കേരളത്തില്‍ വെച്ച് സംഘടിപ്പിക്കുന്നത്. റബ്ബര്‍ വ്യവസായത്തിലെ ”സുസ്ഥിര വികസനം – വെല്ലുവിളികളും അവസരങ്ങളും” എന്ന പ്രമേയത്തില്‍ റബ്ബര്‍ […]
കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭക സമ്മേളനമായ ‘ടൈക്കോണ്‍ കേരള 2024′ ന് കൊച്ചിയില്‍ തുടക്കമായി. ചരിത്രകാരനും സഞ്ചാര സാഹിത്യകാരനുമായ വില്യം ഡാല്‍റിംപിള്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. നൂതനാശയങ്ങളുള്ള സംരംഭകര്‍ക്ക് ഏറ്റവും വളക്കൂറുള്ള മണ്ണാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രാതീത കാലം മുതല്‍ വ്യവസായം, സംസ്‌കാരം, മതം എന്നിവ തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. ചൈന, ജപ്പാന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവര്‍ക്കെല്ലാം ഇന്ത്യയുമായും കേരളവുമായും ഉണ്ടായിരുന്ന വ്യാപാര ബന്ധം ഇന്നും തുടരുന്നുണ്ട്. മുസിരിസ് അടക്കമുള്ള തുറമുഖങ്ങള്‍ ആഗോള ബിസിനസ് […]
കൊച്ചി: പ്രമുഖ ഫ്രഞ്ച് ബിസിനസ് കണ്‍സല്‍ട്ടന്‍സി ടിഎന്‍പി ഇന്‍ഫോപാര്‍ക്ക് ഫേസ് ഒന്നില്‍ പ്രവര്‍ത്തനമാരംഭിച്ചു. ലുലു സൈബര്‍ ടവര്‍ രണ്ടിലെ പുതിയ ഓഫീസിന്റെ ഔദ്യോഗിക ഉദ്ഘാടനം വ്യവസായവകുപ്പ് മന്ത്രി പി രാജീവ് നിര്‍വഹിച്ചു. ലുലു സൈബര്‍ ടവര്‍ രണ്ടില്‍ 12,563 ചതുരശ്രയടി സ്ഥലത്താണ് പുതിയ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഏഷ്യാ വന്‍കരയിലെ ടിഎന്‍പിയുടെ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി കൊച്ചിയിലെ ഓഫീസ് പ്രവര്‍ത്തിക്കും. നിലവില്‍ 100 ജീവനക്കാരാണ് കൊച്ചി ഓഫീസിലുണ്ടാകുന്നത്. അടുത്ത സാമ്പത്തിക വര്‍ഷം ജീവനക്കാരുടെ എണ്ണം 250 ആക്കാനാണ് ഉദ്ദേശിക്കുന്നത്. 2028 […]