ഉയർന്ന പലിശ നിരക്കിലും ഫ്ലെക്സിബിൾ നിക്ഷേപ ഓപ്ഷനുകളുമായി ICL ഫിൻകോർപ്പിന്റെ CRISIL BBB- STABLE റേറ്റിംഗ് NCDകൾ കൊച്ചി: നോണ്‍ബാങ്കിംഗ് ധനകാര്യ സ്ഥാപനമായ ഐസിഎസില്‍ ഫിന്‍കോര്‍പ്പ് CRISIL BBB- STABLE റേറ്റിംഗുള്ള സെക്യൂര്‍ഡ് റെഡീമബിള്‍ എന്‍സിഡി പബ്ലിക് ഇഷ്യുവിലൂടെ സമാഹരിക്കുന്ന പണം കമ്പനിയുടെ ഗോള്‍ഡ് ലോണ്‍ സേവനം കൂടുതല്‍ ശക്തിപ്പെടുത്താനും ഏറ്റവും നൂതനമായ സാമ്പത്തിക സേവനങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാനുമാണ് ഐസിഎല്‍ ഫിന്‍കോര്‍പ്പ് ലക്ഷ്യമിടുന്നതെന്ന് സിഎംഡി അഡ്വ. കെ. ജി. അനില്‍കുമാര്‍, വൈസ് ചെയര്‍മാനും സിഇഒയുമായ ഉമ […]
.ജനുവരി 16 ന് വൈകിട്ട് 6 ന് ഗ്രാന്‍ഡ് ഹയാത് കണ്‍വന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടന ചടങ്ങ് നടക്കും. രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും. കൊച്ചി: കേരള മാനെജ്‌മെന്റ് അസോസിയേഷന്‍ (കെ എം എ) 42 മത് മാനെജ്‌മെന്റ് കണ്‍വന്‍ഷന്‍ (കെ മാക്) ജനുവരി 16,17 തീയതികളില്‍ ഗ്രാന്‍ഡ് ഹയാത് കൊച്ചിയില്‍ നടക്കും. ‘ ഇന്നവേറ്റ് ടു എലിവേറ്റ് ‘ എന്നതാണ് ഇത്തവണ ചര്‍ച്ചാ വിഷയം.വിവിധ വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചയും നടക്കും.ജനുവരി 16 ന് വൈകിട്ട് […]
സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ സ്വാധീനിക്കുന്ന തരത്തില്‍ ഭാവി വ്യവസായങ്ങള്‍ക്ക് വഴിയൊരുക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പുകള്‍ വഹിക്കുന്നത്. കൊച്ചി: കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ സംസ്ഥാനത്തിന്റെ വ്യാവസായിക ഭൂപ്രകൃതിയെ അതിവേഗം മാറ്റികൊണ്ടിരിക്കുകയാണെന്നും സി.ഐ.ഐ കേരള ചെയര്‍മാന്‍ വിനോദ് മഞ്ഞില. സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ സ്വാധീനിക്കുന്ന തരത്തില്‍ ഭാവി വ്യവസായങ്ങള്‍ക്ക് വഴിയൊരുക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പുകള്‍ വഹിക്കുന്നത്. രാജ്യമാകെ തന്നെ ശ്രദ്ധിക്കും വിധമുള്ള വളര്‍ച്ചയാണ് ഈ മേഖലയില്‍ കേരളം നടത്തുന്നത്. സമീപകാല റിപ്പോര്‍ട്ടുകള്‍ പ്രകാരം, രജിസ്റ്റര്‍ […]
അംഗപരിമിതരായ സംരംഭകരുടെ വിവിധതരം ഉല്‍പ്പന്നങ്ങളുടെ വിപണനം എന്നിവയുള്‍പ്പെടുന്ന പ്രദര്‍ശനം രാജ്യത്ത് ഇത്തരത്തില്‍പ്പെട്ട ആദ്യത്തേതാകുമെന്ന് സൈമണ്‍ ജോര്‍ജ് പറഞ്ഞു. കൊച്ചി: അംഗപരിമിതര്‍ക്കുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും അംഗപരിമിതര്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങളും അണിനിരത്തിക്കൊണ്ടുള്ള ആദ്യത്തെ സമഗ്ര ദേശീയ പ്രദര്‍ശനമായ എബിലിറ്റീസ് ഇന്ത്യാ എക്സ്പോ 2025 ജനുവരി 31, ഫെബ്രുവരി 1, 2 തീയതികളില്‍ കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടകരായ വോല്‍ഷല്‍ എബിലിറ്റീസ് ആന്‍ഡ് അസിസ്റ്റീവ് ടെക്നോളജീസ് ചെയര്‍മാന്‍ സൈമണ്‍ ജോര്‍ജ് പറഞ്ഞു. അംഗപരിമിതര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും […]
നിസാമാബാദ്/ കൊച്ചി: സുഗന്ധവ്യഞ്ജനങ്ങളില്‍ ‘സുവര്‍ണ്ണ’ സ്ഥാനം അലങ്കരിക്കുന്ന മഞ്ഞളിന്റെ ഉല്‍പാദന, കയറ്റുമതിയില്‍ രാജ്യം ആഗോള നേതൃ നിരയിലാണെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു. നിസാമാബാദില്‍ സ്ഥാപിച്ച നാഷണല്‍ ടര്‍മറിക് ബോര്‍ഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘മഞ്ഞള്‍ എന്നത് ഗോള്‍ഡന്‍ സ്പൈസാണ്. സുഗന്ധവ്യഞ്ജനങ്ങളില്‍ പ്രത്യേക സ്ഥാനവും മഞ്ഞളിനുണ്ട്. മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന, മധ്യപ്രദേശ്, മേഘാലയ തുടങ്ങി രാജ്യത്തെ ഇരുപതോളം സംസ്ഥാനങ്ങളിലെ മഞ്ഞള്‍ കൃഷിയുടെ സമഗ്രമായ വികസനവും കര്‍ഷകരുടെ ക്ഷേമവുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഗുണമേന്മയുള്ള […]
കൊച്ചി മെട്രോ ജലപാത പദ്ധതിയുടെ മാതൃകയില്‍ ഗുവാഹത്തി ഉള്‍പ്പെടെ ഇന്ത്യയിലെ 15 നഗരങ്ങളില്‍ ജലപാതകള്‍ ആരംഭിക്കാന്‍ തീരുമാനമായി. കൊച്ചി: നദീതീര കമ്മ്യൂണിറ്റി വികസന പദ്ധതിയുടെ ഭാഗമായി ഇന്‍ലാന്‍ഡ് വാട്ടര്‍വേയ്‌സ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ സംഘടിപ്പിച്ച യോഗത്തില്‍ കൊച്ചി മെട്രോ ജലപാത പദ്ധതിയുടെ മാതൃകയില്‍ ഗുവാഹത്തി ഉള്‍പ്പെടെ ഇന്ത്യയിലെ 15 നഗരങ്ങളില്‍ ജലപാതകള്‍ ആരംഭിക്കാന്‍ തീരുമാനമായി. തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള ജലപാതകളുടെ വികസനത്തിനുള്ള നോഡല്‍ ഏജന്‍സിയായ ഇന്‍ലാന്‍ഡ് വാട്ടര്‍വേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (ഐഡബ്ല്യുഎഐ) സംഘടിപ്പിച്ച […]
ഇന്ന് രാത്രി 9.30 നുശേഷം 11 മണിവരെ ജവഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയത്തില്‍ നിന്ന് പത്ത് സര്‍വീസുകള്‍ ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും ഉണ്ടാകും. കൊച്ചി: ഐഎസ്എല്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ കലൂര്‍ ഇന്റര്‍ നാഷണല്‍ സ്‌റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ്-ഒഡീഷ എഫ്‌സി മല്‍സരത്തിന്റെ ഭാഗമായി ഫുട്‌ബോള്‍ ആരാധകരുടെ യാത്ര സുഗമമാക്കാന്‍ കൊച്ചി മെട്രോ സര്‍വീസ് സമയം ദീര്‍ഘിപ്പിച്ചു. ഇന്ന് രാത്രി 9.30 നുശേഷം 11 മണിവരെ ജവഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയത്തില്‍ നിന്ന് പത്ത് സര്‍വീസുകള്‍ ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും ഉണ്ടാകും. […]
ബുര്‍ജ് ഖലീഫ മുതല്‍ മരുഭൂമി സഫാരികള്‍ വരെ നീളുന്ന കാഴ്ചകളുടെയും ദുബായിയുടെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന പരിപാടികളുടെയും ഭാഗമാകാന്‍ ഈ പുതുവര്‍ഷം അവസരമൊരുക്കുന്നു. ദുബായ്: പുതുവര്‍ഷത്തില്‍ വൈവിധ്യമാര്‍ന്ന കാഴ്ചകളുമായി സഞ്ചാരികളെക്കാത്ത് ദുബായ്. 2025്. ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെ നീളുന്ന ദുബായിലെ ശൈത്യകാലം ആസ്വദിക്കുന്നതിനൊപ്പം വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ അനുഭവിച്ചറിയാനും ഈ പുതുവര്‍ഷം ദുബായ് അവസരമൊരുക്കുന്നു. ബുര്‍ജ് ഖലീഫ മുതല്‍ മരുഭൂമി സഫാരികള്‍ വരെ നീളുന്ന കാഴ്ചകളുടെയും ദുബായിയുടെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന പരിപാടികളുടെയും ഭാഗമാകാന്‍ ഈ […]
കൊച്ചി: കേരള പ്ലാസ്റ്റിക് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ (കെ.പി.എം.എ) ന്റെ ഈ വര്‍ഷത്തെ പരിസ്ഥിതി അവാര്‍ഡുകളുടെ വിതരണവും 27ാമത് വാര്‍ഷിക സമ്മേളന ഉദ്ഘാടനവും കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാര്‍ നിര്‍വ്വഹിച്ചു. നിക്ഷേപം ശക്തിപ്പെടാതെ കേരളം രക്ഷപെടില്ലെന്ന് മേയര്‍ എം. അനില്‍കുമാര്‍ ഉദ്ഘടാന പ്രസംഗത്തില്‍ പറഞ്ഞു. പൊതുസമൂഹത്തിന്റെ ഉന്നമനത്തിനായി ബിസിനസ് സമൂഹത്തിന്റെ സംഭാവനകള്‍ കാര്യക്ഷമമാക്കണം. കെ.പി.എം.എയുടെ നേതൃത്വത്തില്‍ കൊച്ചി നഗരത്തില്‍ പ്ലാസ്റ്റിക്ക് സംസ്‌കരണ യൂണിറ്റ് സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.പി.എം.എയുടെ ഈ വര്‍ഷത്തെ പരിസ്ഥിതി അവാര്‍ഡ് ജേതാക്കളായ […]
കൊച്ചി ലുലു മാള്‍ അടയ്ക്കുക തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിന് കൊച്ചി: ലുലുമാളില്‍ 41 മണിക്കൂര്‍ ഇടവേളയില്ലാത്ത ഷോപ്പിങ് ഇന്ന് തുടങ്ങും. ലുലു ഓണ്‍ സെയിലിന്റെയും ലുലു ഫ് ളാറ്റ് ഫിഫ്റ്റി സെയിലിന്റേയും ഭാഗമായിട്ടാണ് ഇന്ന് മുതല്‍ 41 മണിക്കൂര്‍ നോണ്‍ സ്റ്റോപ്പ് ഷോപ്പിങ് നടക്കുക. ഇന്ന് രാവിലെ 9ന് തുറക്കുന്ന മാള്‍ ഇടവേളയില്ലാതെ 13ന് പുലര്‍ച്ചെ 2 വരെ തുറന്ന് പ്രവര്‍ത്തിക്കും. 50 ശതമാനം കിഴിവിലുള്ള മെഗാ ഷോപ്പിങ്ങില്‍ പങ്കാളികളാകാന്‍ ഇതുവഴി കൂടുതല്‍ സന്ദര്‍ശകര്‍ക്ക് കഴിയും. […]