മുപ്പത് ലക്ഷം ടിക്കറ്റുകളാണ് ആദ്യഘട്ടത്തില്‍ വിതരണത്തിനു നല്‍കിയിരുന്നത്. അതില്‍ ജനുവരി 03 വരെ 20,73,230 ടിക്കറ്റുകളും വിറ്റുപോയി. തിരുവനന്തപുരം: 2025 ന്റെ തുടക്കത്തിലും വില്‍പ്പനയില്‍ കുതിപ്പു തുടര്‍ന്ന് ക്രിസ്തുമസ് നവവത്സര ബമ്പര്‍ ഭാഗ്യക്കുറി. മുപ്പത് ലക്ഷം ടിക്കറ്റുകളാണ് ആദ്യഘട്ടത്തില്‍ വിതരണത്തിനു നല്‍കിയിരുന്നത്. അതില്‍ ജനുവരി 03 വരെ 20,73,230 ടിക്കറ്റുകളും വിറ്റുപോയി. കഴിഞ്ഞ മാസം 17 നാണ് ബമ്പര്‍ ടിക്കറ്റു വില്‍പ്പന തുടങ്ങിയത്.സമ്മാനഘടനയില്‍ വരുത്തിയ ആകര്‍ഷകമായ മാറ്റമാണ് വില്‍പ്പന കുതിച്ചുയരാന്‍ കാരണമായത് എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. […]
കൊച്ചി: കൊച്ചി മെട്രോയില്‍ ദിനം പ്രതി യാത്രചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ പ്ലാറ്റ്ഫോം നമ്പര്‍ സഹിതമുള്ള വിശദമായ ടൈം ടേബിള്‍ ഗൂഗിള്‍ മാപ്പിലും വേര്‍ ഈസ് മൈ ട്രെയിന്‍ ആപിലും ലഭ്യമാക്കി കെ.എം.ആര്‍.എല്‍. യാത്രചെയ്യാനുദ്ദേശിക്കുന്ന സമയത്തെ ട്രെയിന്‍ ഏതു സ്റ്റേഷനിലെത്തിയെന്നും നിര്‍ദിഷ്ട സ്റ്റേഷനില്‍ എപ്പോള്‍ എത്തുമെന്നുമൊക്കെയുള്ള ടൈംടേബിള്‍ പ്രകാരമുള്ള അപ്ഡേഷന്‍ വേര്‍ ഈസ് മൈ ട്രയിന്‍ ആപില്‍ ലഭ്യമാകും. ഗൂഗിള്‍ മാപ്പിലാകട്ടെ യാത്രക്കാര്‍ നില്‍ക്കുന്ന സ്ഥലത്തു നിന്ന് സ്റ്റേഷനിലേക്കെത്താനുള്ള സമയം മുതല്‍ ടിക്കറ്റ് നിരക്ക് വരെ ലഭ്യമാകും. ടൈംടേബിളും […]
ന്യൂഡല്‍ഹി: പുതുവര്‍ഷത്തില്‍ അതിവേഗതാ വിപ്ലവത്തിന് തുടക്കം കുറിച്ച് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍. കോട്ടാ ഡിവിഷനില്‍ വന്ദേ ഭാരത് (സ്ലീപ്പര്‍) ട്രെയിനുകളുടെ വിജയകരമായ പരീക്ഷണങ്ങളില്‍ മണിക്കൂറില്‍ 180 കിലോമീറ്റര്‍പരമാവധി വേഗത കൈവരിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന പല പരീക്ഷണങ്ങളിലും വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ മണിക്കൂറില്‍ 180 കിലോമീറ്റര്‍ പരമാവധി വേഗത കൈവരിച്ചു.ലോകോത്തര ദീര്‍ഘദൂര യാത്രാ സേവനം രാജ്യത്തുടനീളം യാത്രക്കാര്‍ക്ക് ലഭ്യമാക്കുന്നതിന് മുമ്പായി ഈ മാസം അവസാനം വരെ പരീക്ഷണങ്ങള്‍ തുടരും. കോട്ടാ ഡിവിഷനില്‍ […]
ബ്ലോസം, മോംസ്‌കെയര്‍, പര്‍ സ്വാം, ബാങ്ക്ടെഷ് എന്നിവയുടെ സഹകരണത്തോടെയാണ് കേരളത്തിലെ ഏറ്റവും വലിയ ബി2ബി ഫാഷന്‍ ഇവന്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ എക്സ്പോ സംഘടിപ്പിക്കുന്നത്. കൊച്ചി: ഇന്ത്യന്‍ ഫാഷന്‍ ഫെയറിന്റെ മൂന്നാം പതിപ്പായ ‘ബോഡികെയര്‍ ഐഎഫ്എഫ് ഫാഷന്‍ എക്സ്പോ-2025’ ജനുവരി 7 മുതല്‍ 9 വരെ അങ്കമാലിയിലെ അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ജനുവരി ഏഴിന് രാവിലെ 11 മണിക്ക് മന്ത്രി മുഹമ്മദ് റിയാസ് എക്സ്പോ ഉദ്ഘാടനം ചെയ്യും. എം.എല്‍.എ റോജി എം.ജോണും ശീമാട്ടി […]
കൊച്ചി: ഡിസംബര്‍ 31 മുതല്‍ പുതുവര്‍ഷ പുലര്‍ച്ചെ വരെ കൊച്ചി മെട്രോയില്‍ യാത്രചെയ്തവരുടെ എണ്ണം 1.30 ലക്ഷം കടന്നു. ഡിസംബര്‍ മാസത്തില്‍ മാത്രം 32,35,027 പേര്‍ യാത്ര ചെയ്തതോടെ പ്രതിമാസ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന നേടി. ഡിസംബറില്‍ യാത്രാടിക്കറ്റ് ഇനത്തില്‍ 10.15 കോടി രൂപ വരുമാനം നേടി മറ്റൊരു നേട്ടവും മെട്രോ കൈവരിച്ചു. മുന്‍വര്‍ഷം ഡിസംബറിലെ യാത്രക്കാരുടെ ആകെ എണ്ണം 29,59,685 ഉം വരുമാനം 9, 24, 69, 402 ഉം ആയിരുന്നു.ജൂലൈ മുതല്‍ പ്രതിദിനം […]
കൊച്ചി: വാഹനങ്ങളിലും പെട്ടിവണ്ടികളിലും വര്‍ധിച്ചുവരുന്ന വഴിയോരക്കച്ചവടം തടയാന്‍ മോട്ടോര്‍ വാഹന വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് എറണാകുളം ജില്ലാ പ്രസിഡന്റ് പ്രദീപ് ജോസ് ആവശ്യപ്പെട്ടു. കേരള വ്യാപാരിവ്യവസായി ഏകോപനസമിതി പള്ളുരുത്തി യൂണിറ്റ് ക്രിസ്മസ്, പുതുവല്‍സരാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യാപാരികളെ പ്രതിസന്ധിയിലാക്കിക്കൊണ്ട് വാഹനങ്ങളിലെ വഴിയോരക്കച്ചവടം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. മോട്ടോര്‍ വാഹന വകുപ്പും സര്‍ക്കാരും ഇത് കണ്ടില്ലെന്ന് നടക്കുകയാണ്. ഇനിയും ഇതിനെതിരെ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ വ്യാപാരികള്‍ ശക്തമായ സരമവുമായി […]
2024ല്‍ 11 ലക്ഷം ബിരിയാണിയുടെ ഓര്‍ഡറാണ് സ്വിഗ്ഗി വഴി ഡെലിവര്‍ ചെയ്യ്തിട്ടുള്ളത്. ലഘു ഭക്ഷണത്തില്‍ ചിക്കന്‍ ഷവര്‍മയാണ് ഒന്നാം സ്ഥാനത്ത് കൊച്ചി: ഭക്ഷണക്കാര്യത്തില്‍ കൊച്ചിക്കാര്‍ പാരമ്പര്യത്തോടൊപ്പം പുതുമയും ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നതായി സ്വിഗ്ഗിയുടെ കണക്കുകള്‍. കൊച്ചിയില്‍ ചിക്കന്‍ ബിരിയാണിക്കൊപ്പം നോണ്‍ വെജ് സ്ട്രിപ്പുകള്‍ക്കും ചോക്കോ ലാവ കേക്കുകളും ദക്ഷിണേന്ത്യന്‍ ബ്രേക്ക്ഫാസ്റ്റിനും 2024ല്‍ ഏറെ ആവശ്യക്കാര്‍ ഉണ്ടെന്ന് സ്വിഗ്ഗിയുടെ 2024ലെ കണക്കുകള്‍ വ്യക്തമാക്കുന്നു.കൊച്ചിക്കാര്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണത്തില്‍ ചിക്കന്‍ ബിരിയാണി തന്നെയാണ് മുന്നില്‍. 2024ല്‍ 11 ലക്ഷം ബിരിയാണിയുടെ […]
കൊച്ചി: പുതുവല്‍സര ആഘോഷങ്ങളോടനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്ത് കൊച്ചി മെട്രോ കൂടുതല്‍ സര്‍വ്വീസ് നടത്തും. വൈകുന്നേരങ്ങളിലെ തിരക്കേറിയ സമയത്ത് ജനുവരി 4 വരെ 10 സര്‍വ്വീസുകള്‍ കൂടുതലായി ഉണ്ടാകും. പുതുവല്‍സരത്തോടനുബന്ധിച്ച് 31 ന് രാതി 10.30 നു ശേഷവും സര്‍വ്വീസ് തുടരും. 20 മിനിറ്റ് ഇടവിട്ട് പുലര്‍ച്ചെ വരെ തൃപ്പുണിത്തുറയില്‍ നിന്ന് ആലുവയിലേക്കും തിരിച്ചും സര്‍വ്വീസ് നടത്തും. അവസാന സര്‍വ്വീസ് തൃപ്പൂണിത്തുറയില്‍ നിന്നും പുലര്‍ച്ചെ 1.30 നും അലുവയില്‍ നിന്നും 1.45 നും ആയിരിക്കും പുതു വര്‍ഷം പ്രമാണിച്ച് […]
204 ചിത്രങ്ങളാണ് 2024 ല്‍ ഇറങ്ങിയത്. 26 ചിത്രങ്ങള്‍ മാത്രമാണ് സൂപ്പര്‍ഹിറ്റ് , ഹിറ്റ്, ആവറേജ് ഹിറ്റ് എന്നീ നിലകളില്‍ പ്രകടനം കാഴ്ച്ചവെച്ചത് കൊച്ചി: 2024 ല്‍ റീലീസ് ചെയ്ത 199 പുതിയ ചിത്രങ്ങില്‍ സാമ്പത്തിക ലാഭം നേടിയത് 26 ചിത്രങ്ങള്‍ മാത്രമെന്ന് നിര്‍മ്മാതക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷന്‍. ആയിരം കോടിയോളം മുതല്‍ മുടക്കില്‍ 199 പുതിയ ചിത്രങ്ങളും റീമാസ്റ്റര്‍ ചെയ്ത അഞ്ചു പഴയ ചിത്രങ്ങളുമടക്കം 204 ചിത്രങ്ങളാണ് 2024 ല്‍ ഇറങ്ങിയത്. […]
കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ പ്രശംസിച്ച ഈ സ്റ്റാര്‍ട്ടപ്പ് ഇതിനോടകം എന്‍വിഡിയ, ഗൂഗിള്‍, മൈക്രോസോഫ്ട് എന്നി ലോകോത്തര കമ്പനികളുടെ സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാംസില്‍ ഇടംപിടിക്കുകയും മറ്റനേകം നേട്ടങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. കൊച്ചി: ലോകത്തെ തന്നെ ഏറ്റവും വലിയ എഡ്യുടെക് സ്റ്റാര്‍ട്ടപ്പ് മത്സരമായിട്ടുള്ള ഗ്ലോബല്‍ എഡ്യുടെക് സ്റ്റാര്‍ട്ടപ്പ് അവാര്‍ഡ്‌സില്‍ തിളക്കമാര്‍ന്ന വിജയവുമായി മലയാളി സ്റ്റാര്‍ട്ടപ്പ് ഇന്റര്‍വെല്‍. എല്ലാ വര്‍ഷവും നടത്തിവരുന്ന ജെസ് അവാര്‍ഡ്‌സ് ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്ന് 60 സംരംഭങ്ങളെയാണ് 2025 ജനുവരിയില്‍ ലണ്ടനില്‍ വെച്ച് […]