കൊച്ചി: മഹാത്മാഗാന്ധി സര്‍വ്വകലാശാല ബിരുദ പരീക്ഷയില്‍ ഒന്നാം റാങ്കുകള്‍ അടക്കം ഒമ്പതു റാങ്കുകള്‍ സ്വന്തമാക്കി എറണാകുളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് തൃക്കാക്കര കെഎംഎം കോളജ്. വിവിധ കോഴ്‌സുകളില്‍ പരീക്ഷ എഴുതിയ കെഎംഎം കോളജിലെ ഒമ്പതു വിദ്യാര്‍ഥികളാണ് ഒന്ന്, രണ്ട്, നാല്, അഞ്ച് ഉള്‍പ്പെടെയുള്ള റാങ്കുകള്‍ കരസ്ഥമാക്കി ജില്ലയുടെ അഭിമാനമായി മാറിയത്. ആണ്‍കുട്ടികലെ പിന്നിലാക്കി ഒമ്പതു റാങ്കുകളില്‍ എട്ടും പെണ്‍കുട്ടികളാണ് നേടിയതെന്നാണ് മറ്റൊരു പ്രത്യേകത. ബി.എസ്.സി. അപ്പാരല്‍ ആന്‍ഡ് ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സില്‍ സെന്ന അഗസ്റ്റിനാണ് ഒന്നാം റാങ്ക് നേടിയത്. […]