പ്ലാസ്റ്റിക്, ജൈവമാലിന്യങ്ങള്‍ വെവ്വേറെയായി ശേഖരിച്ച് നഗരസഭക്ക് കൈമാറി കൊച്ചി: സ്വച്ഛഭാരത് കാംപയിനിന്റെ ഭാഗമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്ആര്‍ഐ) ജീവനക്കാര്‍ മറൈന്‍ ഡ്രൈവില്‍ ശുചീകരണം നടത്തി. പ്ലാസ്റ്റിക്, ജൈവമാലിന്യങ്ങള്‍ വെവ്വേറെയായി ശേഖരിച്ച് നഗരസഭക്ക് കൈമാറി.മിസ് കേരള ഫിറ്റ്നസ് ജേതാവും ഫാഷന്‍ സംരഭകയുമായ ജിനി ഗോപാല്‍ ഉദ്ഘാടനം ചെയ്തു. സിഎംഎഫ്ആര്‍ഐയിലെ വിവിധ ഡിവിഷന്‍ മേധാവികള്‍, ശാസ്ത്ര!ജ്ഞര്‍, മറ്റ് ഉദ്യോഗസ്ഥര്‍, ഗവേഷണ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ശുചീകരണത്തില്‍ പങ്കാളികളായി. സെന്റ് തെരേസാസ് കോളേജിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികളും ശുചീകരണത്തില്‍ […]
സിഎംഎഫ്ആര്‍ഐ അഷ്ടമുടികായലില്‍ കക്കയുടെ 30 ലക്ഷം വിത്തുകള്‍ നിക്ഷേപിച്ചു കൊച്ചി: പൂവന്‍ കക്ക എന്ന് വിളിക്കുന്ന അഷ്ടമുടികായലിലെ കക്കയുടെ ഉല്‍പാദനം ഗണ്യമായി കുറയുന്നതിന് പരിഹാരമായി പുനരുജ്ജീവന പദ്ധതിയുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). കക്ക ഉല്‍പാദനത്തില്‍ സ്വഭാവിക പുനരുജ്ജീവനം ലക്ഷ്യമിട്ട് കായലില്‍ 30 ലക്ഷം കക്ക വിത്തുകള്‍ നിക്ഷേപിച്ചു. സിഎംഎഫ്ആര്‍ഐയുടെ വിഴിഞ്ഞം കേന്ദ്രത്തിലെ ഹാച്ചറിയില്‍ കൃത്രിമ പ്രജനന സാങ്കേതികവിദ്യയിലൂടെ ഉല്‍പാദിപ്പിച്ച വിത്തുകളാണ് കായലില്‍ രണ്ടിടത്തായി നിക്ഷേപിച്ചത്. പ്രധാനമന്ത്രി മത്സ്യസമ്പദ യോജന ബ്ലൂ ഗ്രോത്ത് പദ്ധതിയുടെ […]
സന്നദ്ധ സംഘടനയായ പ്ലാന്‍@എര്‍ത്തും എച്ച് സി എല്‍ ഫൗണ്ടേഷന് കീഴിലുള്ള എച്ച് സി എല്‍ടെക്ക് ഗ്രാന്റും സംയുക്തമായാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. കൊച്ചി: കായലില്‍ നിന്നും കടലില്‍ നിന്നും ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്യങ്ങളാല്‍ നിര്‍മ്മിച്ച കലാസൃഷ്ടികളുടെ പ്രദര്‍ശനം ‘പ്ലാന്‍ അറ്റ് ആര്‍ട് ‘ ആരംഭിച്ചു. ഫോര്‍ട്ടുകൊച്ചി ജയില്‍ ഓഫ് ഫ്രീഡം സ്ട്രഗിള്‍ കെട്ടിടത്തില്‍ ആരംഭിച്ച പ്രദര്‍ശനം കെ.ജെ. മാക്സി എം.എല്‍.എ ഉദ്ഘാടനം ചെയ്യ്തു. കൊച്ചിന്‍ ഹെറിറ്റേജ് സോണ്‍ കണ്‍സെര്‍വേഷന്‍ സൊസൈറ്റി സെക്രട്ടറി ബോണി തോമസ്, പ്ലാന്‍@എര്‍ത്ത് പ്രസിഡന്റ് […]
ഡിസംബര്‍ 30 വരെ രാവിലെ 10 മുതല്‍ രാത്രി എട്ട് മണിവരെ നടക്കുന്ന പ്രദര്‍ശനത്തിലേക്കുള്ള പ്രവേശനം സൗജന്യം. കൊച്ചി: കായലിലൂടെയും കടലിലൂടെയും ഫോര്‍ട്ടുകൊച്ചി ബീച്ചില്‍ വന്നടിയുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങളാല്‍ നിര്‍മ്മിച്ച കലാസൃഷ്ടികളുടെ പ്രദര്‍ശനം ‘പ്ലാന്‍ അറ്റ് ആര്‍ട് ‘ ഇന്ന് മുതല്‍ ഫോര്‍ട്ടുകൊച്ചി ജയില്‍ ഓഫ് ഫ്രീഡം സ്ട്രഗിള്‍ കെട്ടിടത്തില്‍ ആരംഭിക്കുന്നു. സന്നദ്ധ സംഘടനയായ പ്ലാന്‍ അറ്റ് എര്‍ത്തും എച്ച് സി എല്‍ ഫൗണ്ടേഷന് കീഴിലുള്ള എച്ച് സി എല്‍ടെക്ക് ഗ്രാന്റും സംയുക്തമായാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. […]
ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ വിനോദസഞ്ചാര മേഖലയില്‍ നടപ്പാക്കുന്ന പദ്ധതിയാണ് ഹരിത ടൂറിസം. കൊച്ചി: ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ എറണാകുളം ജില്ലയിലെ രണ്ടാമത്തെ മാതൃകാ ഹരിത ടൂറിസം കേന്ദ്രമായി കോടനാട് അഭയാരണ്യം. ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ വിനോദസഞ്ചാര മേഖലയില്‍ നടപ്പാക്കുന്ന പദ്ധതിയാണ് ഹരിത ടൂറിസം.മാലിന്യമുക്തം ജനകീയ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് അഭയാരണ്യത്തെ ഹരിത ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിച്ചു. മാലിന്യ നിര്‍മാര്‍ജനത്തില്‍ ഹരിതകര്‍മ്മ സേനയുടെ പ്രധാന്യം […]
അധ്വാനവും സമയവും കുറച്ച്, ഇലകളില്‍ തളിക്കുന്ന തരത്തിലുള്ള വളങ്ങളുടെ ഡ്രോണ്‍ ഉപയോഗിച്ചുള്ള പ്രയോഗം എളുപ്പവും കൂടുതല്‍ കാര്യക്ഷമവുമാണെന്ന് കെവികെയുടെ പ്രദര്‍ശനം തെളിയിച്ചു. കൊച്ചി: പൈനാപ്പിള്‍ കൃഷിയില്‍ ഡ്രോണ്‍ സാങ്കേതികവിദ്യ പരിചയപ്പെടുത്തി സിഎംഎഫ്ആര്‍ഐക്ക് കീഴിലെ എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം (കെവികെ). പൈനാപ്പിള്‍ ഇലകളില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള വളപ്രയോഗ പ്രദര്‍ശനം കര്‍ഷകര്‍ക്ക് നവ്യാനുഭവമായി. ഡ്രോണ്‍ ഉപയോഗത്തിലൂടെ കൃഷിയില്‍ വെള്ളം, അധ്വാനം, സമയം എന്നിവ ഗണ്യമായി കുറക്കാനാകുമെന്ന് തെളിയിക്കുന്നതായിരുന്നു കോതമംഗലത്തിനടുത്ത് കീരംപാറയില്‍ കെവികെ നടത്തിയ പ്രദര്‍ശനം. മുള്ളുകളുള്ള ഇലകളോടുകൂടി […]
ഹാച്ചറികള്‍, സമുദ്ര അക്വേറിയങ്ങള്‍, മറൈന്‍ പാര്‍ക്കുകള്‍, കടലിലെ മത്സ്യകൃഷി കൂടുകള്‍, കൃത്രിമ പാരുകള്‍ (ആര്‍ട്ടിഫിഷ്യല്‍ റീഫ്) തുടങ്ങിയ പദ്ധതികളുടെ ആസൂത്രണം, രൂപകല്‍പന, നിര്‍മാണം എന്നിവയില്‍ സംയുക്ത സഹകരണമാണ് ലക്ഷ്യമിടുന്നത് കൊച്ചി: തീരദേശ അടിസ്ഥാനസൗകര്യമുള്‍പ്പെടെയുള്ള സമുദ്രമേഖലയിലെ വികസനപദ്ധതികളില്‍ സംസ്ഥാന സര്‍ക്കാറുമായി സഹകരിക്കാനൊരുങ്ങി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). ഫിഷറീസ് വകുപ്പിന് കീഴിലുള്ള കേരള സംസ്ഥാന തീരദേശ മേഖല വികസന കോര്‍പ്പറേഷനുമായി (കെ.എസ്.സി.എ.ഡി.സി.) ഇത് സംബന്ധിച്ച് ധാരണയായി. കെ.എസ്.സി.എ.ഡി.സി. സമുദ്രമേഖലയില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ നടത്തിപ്പിന് സിഎംഎഫ്ആര്‍ഐ […]
കൊച്ചി: വൈപ്പിന്‍ ഫോക്‌ലോര്‍ ഫെസ്റ്റില്‍ പരിസ്ഥിതി സെമിനാറുകള്‍ ഈ മാസം 9 മുതല്‍ 13 വരെ നടക്കും. മണ്ഡലത്തിന്റെ ഭൗമിക, ജീവശാസ്ത്രപരമായ പ്രസക്ത വിഷയങ്ങള്‍ റൗണ്ട് ടേബിള്‍ മോഡല്‍ സെമിനാറില്‍ ചര്‍ച്ചയാകും. ഓച്ചന്തുരുത്ത് സര്‍വ്വീസ് സഹകരണ ഹാളില്‍ 9നു രാവിലെ 9നു ജസ്റ്റിസ് കെ കെ ദിനേശന്‍ ഉദ്ഘാടനം ചെയ്യും.കെ എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനാകും. വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമന്‍, എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ്, പ്ലാന്‍ @ എര്‍ത്ത് ഡയറക്ടര്‍ […]
കൊച്ചി: മീന്‍ വലകളില്‍ ഉപയോഗിക്കുന്ന വിഷാംശമുള്ള ഈയക്കട്ടികള്‍ക്ക് ബദല്‍ സംവിധാനവുമായി കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമായ ഐ സി എ ആര്‍ സിഫ്റ്റ്. ഈയത്തിനു പകരം സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ ഉപയോഗിച്ച് സിഫ്ട് നടത്തിവരുന്ന പരീക്ഷണങ്ങള്‍ വിജയകരമായെന്ന് സിഫ്റ്റിലെ ഫിഷിങ് ടെക്‌നോളജി വിഭാഗം മേധാവി ഡോ. എം പി രമേശന്‍ പറഞ്ഞു.ചില രാജ്യങ്ങള്‍ ഈയം പിടിപ്പിച്ച വലകളും ചൂണ്ടകളും ഉപയോഗിക്കുന്നത് നിരോധിച്ചുകഴിഞ്ഞു. ബദല്‍ സംവിധാനങ്ങള്‍ ഇന്ത്യയില്‍ നടപ്പാക്കാനുള്ള പദ്ധതികള്‍ കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെ അനുമതിക്കായി സിഫ്ട് സമര്‍പ്പിച്ചിട്ടുണ്ട്. […]