കോഴിക്കോട്: ഗവൺമെന്റ് ഹോമിയോപ്പതിക്ക് മെഡിക്കൽ കോളേജിന്റെ സുവർണ ജൂബിലി “അലോക” ആഘോഷങ്ങളുടെ ഭാഗമായി സ്വാഗതസംഘം ഓഫീസും കോളേജിന്റെ നവീകരിച്ച വെബ്സൈറ്റും 2025 ഫെബ്രുവരി 1 ഉച്ചയ്ക്ക് 12 മണിക്ക് കോഴിക്കോട് നഗരസഭാ ഡപ്യൂട്ടി മേയർ ശ്രീ. സി.പി. മുസാഫർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട്ടും പരിസര ജില്ലകളിലും നിന്നുള്ള ആയിരക്കണക്കിന് രോഗികള്‍ ആശ്രയിക്കുന്ന ആശുപത്രി എന്ന നിലയില്‍ ഗവ: ഹോമിയോപ്പതിക് മെഡിക്കല്‍ കോളജിനെ മികവിന്റെ കേന്ദ്രമാക്കുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. അലോക വൈസ് ചെയർമാനും, കോളേജ് […]
കൊച്ചി : ശ്വാസനാള,അന്നനാള രോഗങ്ങളുടെയും ശബ്ദവൈകല്യങ്ങളുടെയും രോഗനിര്‍ണയത്തിനും ചികിത്സയ്ക്കുമായി കേരളത്തിലെ ആദ്യ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ എയര്‍വേ, വോയ്‌സ്, ആന്‍ഡ് സ്വാളോവിങ് സെന്റര്‍ (ആവാസ്) കൊച്ചി വിപിഎസ് ലേക്‌ഷോറില്‍ പ്രവര്‍ത്തനം ആരംഭിച്ചു.ശബ്ദനാളം, അന്നനാളം, എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന എല്ലാ അസുഖങ്ങളുടെയും ചികിത്സ ഒറ്റ കുടക്കീഴില്‍ ലഭ്യമാകും എന്നതാണ് ആവാസിന്റെ പ്രത്യേകത. പ്രശസ്ത നടിയും ടെലിവിഷന്‍ അവതാരകയുമായ ജ്യുവല്‍ മേരി സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വിപിഎസ് ലേക്‌ഷോര്‍ മാനേജിംഗ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള അധ്യക്ഷത വഹിച്ചു.വോക്കല്‍ കോര്‍ഡിനെ […]
കൊച്ചി: ഭിന്നശേഷിക്കാര്‍ക്കുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഭിന്നശേഷിയുള്ളവര്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങളും അവതരിപ്പിക്കുന്ന ആദ്യത്തെ സമഗ്ര ദേശീയ പ്രദര്‍ശനമായ എബിലിറ്റീസ് ഇന്ത്യാ എക്‌സ്‌പോയ്ക്ക് കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ തുടക്കമായി. വായ കൊണ്ട് ചിത്രങ്ങള്‍ വരച്ച് ശ്രദ്ധനേടിയ സുനിത ത്രിപ്പാണിക്കര, കാല് കൊണ്ട് ചിത്രം വരയ്ക്കുന്ന സ്വപ്ന അഗസ്റ്റിന്‍ എന്നിവര്‍ എബിലിറ്റീസ് ഇന്ത്യ എക്‌സ്‌പോ എന്നെഴുതി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭിന്നശേഷി കമ്മിഷണര്‍ ഡോ. പി. ടി. ബാബുരാജന്‍, കൊച്ചി മെട്രോ റെയില്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബഹ്ര […]
കൊച്ചി: ‘രോഗീ കേന്ദ്രീകൃത പരിചരണം; ഹോസ്പിറ്റല്‍ മാനേജ്‌മെന്റിലെ വിപ്ലവകരമായ മാറ്റങ്ങള്‍’ എന്ന വിഷയത്തില്‍ അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡേഴ്‌സ് ഇന്ത്യ (എഎച്ച്പിഐ) സംഘടിപ്പിക്കുന്ന ദ്വിദിന അന്താരാഷ്ട്ര കോണ്‍ക്ലേവിന് കൊച്ചി ലേ മെറീഡിയനില്‍ തുടക്കമായി. കിംസ്‌ഹെല്‍ത്ത് മാനേജിംഗ് ഡയറക്ടറും ചെയര്‍മാനുമായ ഡോ. എം.ഐ സഹദുള്ള (ഓര്‍ഗനൈസിംഗ് ചെയര്‍), രാജഗിരി ഹോസ്പിറ്റല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍സണ്‍ വാഴപ്പിള്ളി (ഓര്‍ഗനൈസിംഗ് കോ.ചെയര്‍), കിന്‍ഡര്‍ ഹോസ്പിറ്റല്‍സ് സിഇഒ രഞ്ജിത് കൃഷ്ണന്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറി), എഎച്ച്പിഐ ഡയറക്ടര്‍ ജനറല്‍ ഡോ.ഗിര്‍ധര്‍ ഗ്യാനി, പ്രസിഡന്റ് […]
കലൂര്‍ ഐ.എം.എ ഹൗസില്‍ സംഘടിപ്പിച്ച വാര്‍ഷിക ആഘോഷ ചടങ്ങ് കൊച്ചി ഐ.എം.എ പ്രസിഡന്റ് ഡോ.ജേക്കബ് എബ്രാഹം ഉദ്ഘാടനം ചെയ്തു കൊച്ചി :എറണാകുളം നഗരത്തിലെ പ്രമുഖ ആശുപത്രിയായ എറണാകുളം മെഡിക്കല്‍ സെന്റര്‍ 40ാം വാര്‍ഷികം ആഘോഷിച്ചു. കലൂര്‍ ഐ.എം.എ ഹൗസില്‍ സംഘടിപ്പിച്ച വാര്‍ഷിക ആഘോഷ ചടങ്ങ് കൊച്ചി ഐ.എം.എ പ്രസിഡന്റ് ഡോ.ജേക്കബ് എബ്രാഹം ഉദ്ഘാടനം ചെയ്തു. ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. ടി.വി.രവി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.സി.ജി.രഘു, മെഡിക്കല്‍ ഡയറക്ടര്‍ ഡോ.അനു അശോകന്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. […]
എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന് പുറമെ 250 -ലേറെ ബെഡ്ഡുകളും 93 ൽ പരം ഡോക്ടർമാരുമുള്ള ഇ.എം.സി, കഴിഞ്ഞ നാല്പത് വർഷത്തെ സേവനകാലഘട്ടത്തിൽ 15 ലക്ഷത്തിലധികം രോഗികള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുവാൻ സാധിച്ചതിന്റെ ചാരിതാർഥ്യത്തിലാണ് . കൊച്ചി: എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രി നാല്‍പതിന്റെ നിറവില്‍. 2025 ജനുവരി 25, വൈകിട്ട് 6-ന് കൊച്ചി ഐ.എം.എ ഹൗസില്‍ വിപുലമായ ആഘോഷം സംഘടിപ്പിക്കുമെന്ന് ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. ടി.വി.രവി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.സി.ജി.രഘു, മെഡിക്കല്‍ ഡയറക്ടര്‍ ഡോ.അനു അശോകന്‍ […]
326 കിലോവാട്ടിന്റെ 592 സോളാര്‍ പാനലുകളാണ് കൊച്ചിന്‍ ഐ.എം.എയില്‍ ഹരിതോര്‍ജ്ജ ഉല്‍പ്പാദനത്തിനായി സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ നിന്നും പ്രതിമാസം 42543 യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാകും കൊച്ചി: കൊച്ചിന്‍ ഐ.എം.എ ഹൗസ് ഇനി പ്രവര്‍ത്തിക്കുക ഹരിതോര്‍ജ്ജത്തിന്റെ കരുത്തില്‍. സമൂഹത്തിന്റെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തില്‍ കലൂരിലെ കൊച്ചിന്‍ ഐ.എം.എ ഹൗസിന്റെ പ്രവര്‍ത്തനം ഹരിതോര്‍ജ്ജത്തിലേക്ക് മാറുന്നതിനായി ഒരു വര്‍ഷം മുമ്പ് ആരംഭിച്ച നടപടികളാണ് ഇപ്പോള്‍ പരിസമാപ്തിയില്‍ എത്തിയിരിക്കുന്നത്. 326 കിലോവാട്ടിന്റെ 592 സോളാര്‍ പാനലുകളാണ് കൊച്ചിന്‍ ഐ.എം.എയില്‍ ഹരിതോര്‍ജ്ജ ഉല്‍പ്പാദനത്തിനായി […]
സംസാരശേഷിയും ശരീരത്തിന്റെ ഒരു വശത്തിന്റെ ചലന ശേഷിയും നഷ്ടപ്പെട്ട അവസ്ഥയിൽ എത്തിയ രോഗി, ചികിത്സയ്ക്ക് ശേഷം പൂർണ ആരോഗ്യവാനായി ആശുപത്രി വിട്ടു. കോഴിക്കോട്: യുവാക്കളിൽ കൂടുതലായി കണ്ടുവരുന്ന ബ്രെയിൻ എവിഎം (ആർട്ടീരിയോ വീനസ് മാൽഫോർമേഷൻ) രോഗത്തിനുള്ള പുതിയ ചികിത്സാരീതി കോഴിക്കോട് മെഡിക്കൽ കോളേജിൽ വിജയം. രക്താതിമർദം മൂലമോ പരുക്ക് മൂലമോ കാരണമല്ലാതെ തലച്ചോറിൽ രക്തസ്രാവമുണ്ടാക്കുന്ന ഒരു അസുഖമാണ് ബ്രെയിൻ എവിഎം. മലപ്പുറം സ്വദേശിയായ 25 വയസുകാരനാണ് ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗത്തിന് കീഴിൽ ട്രാൻസ് വീനസ് റൂട്ട് […]
ശബ്ദമലിനീകരണം നിയന്ത്രിക്കാത്ത പക്ഷം ഒരിക്കലും കണ്ടുപിടിക്കാന്‍ സാധിക്കാത്ത വിധം ആളുകളില്‍ കേള്‍വിക്കുറവ് ഉണ്ടാകാനിടയുണ്ടെന്നും സമ്മേളനം മുന്നറിയിപ്പു നല്‍കി. കൊച്ചി: പൊതുസമൂഹത്തെ ഗുരുതരമായി ബാധിക്കുന്ന ശബ്ദമലിനീകരണം നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്ന് എറണാകുളം ലേ മെറീഡിയനില്‍ നാലു ദിവമായി നടന്നു വന്ന ഇഎന്‍ടി ശസ്ത്രക്രിയാ വിദഗ്ദരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ഓട്ടോ ലാറിംഗോളജിസ്റ്റ് ഓഫ് ഇന്ത്യ( എ.ഒ.ഐ)76ാമത് ദേശീയ സമ്മേളനം എഒഐകോണ്‍ 2025 ആവശ്യപ്പെട്ടു. ശബ്ദമലിനീകരണം നിയന്ത്രിക്കാത്ത പക്ഷം ഒരിക്കലും കണ്ടുപിടിക്കാന്‍ സാധിക്കാത്ത വിധം ആളുകളില്‍ കേള്‍വിക്കുറവ് ഉണ്ടാകാനിടയുണ്ടെന്നും സമ്മേളനം […]
മൂന്നുമാസം കഴിഞ്ഞിട്ടും പരിശോധനയില്‍ റഫര്‍ എന്ന ഫലമാണ് വരുന്നതെങ്കില്‍ തുടര്‍ന്ന് ബേറാ പരിശോധന നടത്തി കേള്‍വി തകരാര്‍ സ്ഥിരീകരിച്ചാല്‍ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ എന്ന നൂതനമായ ശസ്ത്രക്രിയ വഴി ഇത്തരം കുട്ടികള്‍ക്ക് കേള്‍വി തിരിച്ചുകിട്ടും. കൊച്ചി: എല്ലാ നവജാത ശിശുക്കളെയും അവര്‍ ജനിച്ച് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആകുന്നതിന് മുമ്പു തന്നെ നിര്‍ബന്ധമായും കേള്‍വി പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഇഎന്‍ടി ശസ്ത്രക്രിയ വിദഗ്ദരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ഓട്ടോലാരിംഗോളജിസ്റ്റ് ഓഫ് ഇന്ത്യ (എഒഐ)യുടെ ദേശീയ സമ്മേളനമായ എഒഐകോണ്‍ 25 ല്‍ […]