ശ്വാസകോശത്തിനേറ്റ ചതവും ക്ഷതവും മൂലം ശ്വാസകോശത്തിന് പുറത്ത് വെള്ളം കെട്ടുന്ന റിയാക്ടീവ് പ്ലൂറല്‍ എഫ്യൂഷന്‍ എന്ന അവസ്ഥ ഉടലെടുത്തിട്ടുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു. കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തിലെ ഗ്യാലറിയില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ് വെന്റിലേറ്ററില്‍ ചികില്‍സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.ശ്വാസകോശത്തിനേറ്റ ചതവും ക്ഷതവും മൂലം ശ്വാസകോശത്തിന് പുറത്ത് വെള്ളം കെട്ടുന്ന റിയാക്ടീവ് പ്ലൂറല്‍ എഫ്യൂഷന്‍ എന്ന അവസ്ഥ ഉടലെടുത്തിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ […]
കൊച്ചി: കേരളത്തില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സ്‌കിന്‍ ബാങ്ക് ഒരു മാസത്തിനകം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്‌കിന്‍ ബാങ്കിനാവശ്യമായ സജ്ജീകരണങ്ങള്‍ അന്തിമഘട്ടത്തിലാണ്. അവയവദാന പ്രക്രിയയിലൂടെ ത്വക്ക് ലഭ്യമാക്കാനായി കെ സോട്ടോയുടെ അനുമതി ആവശ്യമാണ്. കെ സോട്ടോയുടെ അനുമതി ഉടന്‍ ലഭ്യമാക്കി മറ്റ് നടപടിക്രമങ്ങള്‍ പാലിച്ച് ഒരു മാസത്തിനകം കമ്മീഷന്‍ ചെയ്യുന്നതാണ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ കൂടി സ്‌കിന്‍ ബാങ്ക് സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. സ്‌കിന്‍ ബാങ്ക് സ്ഥാപിക്കാനുള്ള സ്റ്റാന്റേര്‍ഡ് ഗൈഡ്‌ലൈന്‍ രൂപീകരിക്കാനും […]
മരുന്നുകളോടും ചികില്‍സയോടും പ്രതികരിക്കുന്നുണ്ടെങ്കിലും ഏതാനും ദിവസം കൂടി വെന്റിലേറ്ററില്‍ തുടരുമെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തിലെ ഗ്യാലറിയില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതിയെന്ന ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. മരുന്നുകളോടും ചികില്‍സയോടും പ്രതികരിക്കുന്നുണ്ടെങ്കിലും ഏതാനും ദിവസം കൂടി വെന്റിലേറ്ററില്‍ തുടരുമെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. തലച്ചോറിന്റെ ആരോഗ്യവും ബോധാവസ്ഥയും അളക്കുന്നതിന്റെ ഭാഗമായി സെഡേഷന്റെ അളവ് കുറച്ചപ്പോള്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങളോടും […]
എന്‍എബിഎച്ച് സര്‍ട്ടിഫിക്കറ്റിന്റെ അനാച്ഛാദനം ഡിസംബര്‍ 28 ന് ഉച്ചയ്ക്ക് 12.30 ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിര്‍വ്വഹിക്കും. കൊച്ചി: എന്‍എബിഎച്ച് അംഗീകാരം നേടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളുടെ നിരയിലേക്ക് എറണാകുളം ഇന്ദിരാഗാന്ധി കോഓപ്പറേറ്റീവ് ഹോസ്പിറ്റലും. എന്‍എബിഎച്ച് സര്‍ട്ടിഫിക്കറ്റിന്റെ അനാച്ഛാദനം ഡിസംബര്‍ 28 ന് ഉച്ചയ്ക്ക് 12.30 ന് ആശുപത്രി അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിര്‍വ്വഹിക്കും. ആശുപത്രി പ്രസിഡന്റ് എം.ഒ ജോണ്‍ അധ്യക്ഷത വഹിക്കും. എം.പി മാരായ ഹൈബി ഈഡന്‍, […]
കൊച്ചി: വൈദ്യശാസ്ത്ര മേഖലയില്‍ പുതിയ ചരിത്രം കുറിച്ച ഹൃദ്രോഗ ചികിത്സയിലൂടെ നവജാത ശിശു അത്ഭുതകരമായി ജീവിതത്തിലേക്കു തിരികയെത്തി.കേവലം 935 ഗ്രാം ഭാരവുമായി പിറന്ന, തൃശൂര്‍ കാഞ്ഞാണി സ്വദേശികളായ നീതുവിന്റെയും, ജസ്റ്റിന്റെയും മകളായ അയ മേരി ജസ്റ്റിന്‍ എന്ന കുഞ്ഞിനാണ് എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗ ചികിത്സയിലുടെ പുതുജീവന്‍ ലഭിച്ചത്.ടെട്രോളജി ഓഫ് ഫാലോ വിത്ത് പള്‍മണറി അട്രീഷ്യ (Tterology of Fallot with Pulmonary tAresia) എന്ന ഗുരുതരമായ ഹൃദ്രോഗവുമായാണ് കുഞ്ഞ് ജനിച്ചത്. ഹ്യദയത്തില്‍ നിന്നും ശ്വാസകോശത്തിലേക്ക് രക്തം […]
കലൂര്‍ ഐ.എം.എ ഹൗസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കൊച്ചി കപ്പല്‍ ശാല എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (ഷിപ്പ് ബില്‍ഡിംഗ്) ഡോ. എസ് ഹരികൃഷ്ണന്‍ വാഹനത്തിന്റെ ഫ് ളാഗ് ഓഫ് നിര്‍വ്വഹിച്ചു. കൊച്ചി: പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഐ.എം.എ കൊച്ചി കൊച്ചി കപ്പല്‍ ശാലയുമായി സഹകരിച്ചുകൊണ്ട് അരികെ പാലിയേറ്റീവ് ഹോം കെയറിന് ഇലക്ട്രിക് കാര്‍ സമ്മാനിച്ചു. കലൂര്‍ ഐ.എം.എ ഹൗസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കൊച്ചി കപ്പല്‍ ശാല എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (ഷിപ്പ് ബില്‍ഡിംഗ്) ഡോ. എസ് ഹരികൃഷ്ണന്‍ […]
എഒഐ കോണ്‍ 2025 പൂര്‍ണ്ണമായും പേപ്പര്‍ രഹിത സമ്മേളനമായിരിക്കുമെന്ന് എഒഐ കോണ്‍ 2025 ഓര്‍ഗനൈസിംഗ് ചെയര്‍മാന്‍ ഡോ. മാത്യു ഡൊമിനിക് പറഞ്ഞു. കൊച്ചി: ഇഎന്‍ടി ശസ്ത്രക്രിയ വിദഗ്ദരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ഓട്ടോലാറിംഗോളജിസ്റ്റ്‌സ് ഓഫ് ഇന്ത്യ (എഒഐ) യുടെ 76ാമത് ദേശീയ സമ്മേളനം എഒഐ കോണ്‍ 2025 ന്റെ ഗതാഗതമുള്‍പ്പെടെയുള്ള മുഴുവന്‍ വിവരങ്ങളും പ്രതിനിധികള്‍ക്ക് ലഭ്യമാക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ സജ്ജമായി. കാര്‍ ഓണര്‍ ആന്റ് കാര്‍ട്ട് ഓണര്‍ (കൊകൊ) എന്ന പേരിലുള്ള ആപ്പില്‍ ഗതാഗതം, വാഹന […]
എറണാകുളം ലൂര്‍ദ്ദ് ആശുപത്രി വജ്രൂജൂബിലി ആഘോഷത്തിന് തുടക്കം കൊച്ചി: വരാപ്പുഴ അതിരൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എറണാകുളം ലൂര്‍ദ് ആശുപത്രിയുടെ വജ്രജൂബിലി ആഘോഷത്തിന് പ്രൗഢഗംഭീരമായ തുടക്കം. 60ാം വര്‍ഷത്തിലേക്കുള്ള പ്രവേശനം ‘ ലെഗാമെ 24 ‘ എന്ന പേരില്‍ ലൂര്‍ദ്ദ് സ്ഥാപനങ്ങളിലെ രണ്ടായിരത്തില്‍പ്പരം ജീവനക്കാര്‍ കേക്ക് പങ്കുവെച്ചും പാട്ടുപാടിയും നൃത്തം ചവിട്ടിയും പ്രതിഞ്ജയെടുത്തും ആശുപത്രി അങ്കണത്തില്‍ ഒന്നു ചേര്‍ന്ന് ആഘോഷിച്ചപ്പോള്‍ വേള്‍ഡ് ഓഫ് റെക്കോര്‍ഡ്സിന്റെ താളുകളിലേക്കുളള ചുവെടുവെയ്പ്പുകൂടിയായി അത് മാറി. വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സ് ചരിത്രത്തില്‍ […]
കൊച്ചി: ആസ്റ്റര്‍ മെഡ്സിറ്റിയെ ക്വാളിറ്റി പ്രൊമോഷന്‍ കേന്ദ്രമായി പ്രഖ്യാപിച്ച് കണ്‍സോര്‍ഷ്യം ഓഫ് അക്രഡിറ്റഡ് ഹെല്‍ത്ത്കെയര്‍ ഓര്‍ഗനൈസേഷന്‍സ് (ഇഅഒഛ). ബംഗളൂരുവിലെ ആസ്റ്റര്‍ വൈറ്റ്ഫീല്‍ഡ് ഹോസ്പിറ്റല്‍ മികച്ച ക്വാളിറ്റി പ്രൊമോഷന്‍ കേന്ദ്രങ്ങളിലൊന്നായി അംഗീകരിക്കപ്പെട്ടു. ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ദ്വിദിനങ്ങളിലായി നടന്ന സമ്മേളനത്തില്‍ വിവിധ സംസ്ഥാപനങ്ങളില്‍ നിന്നുള്ള മുന്നൂറോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. സി.എ.എച്ച്.ഒ സൗത്ത് സോണുമായി സഹകരിച്ച് നടന്ന പരിപാടി വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യപരിപാലനത്തില്‍ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനും രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നൂതനാശയങ്ങളിലും […]
കൊച്ചി: കിടപ്പ് രോഗികള്‍ക്കൊപ്പം ആട്ടവും പാട്ടുമായി ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ച് ഐ.എം.എ കൊച്ചിയും അരികെ പാലിയേറ്റീവ് കെയറും. ഇരു സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കുമൊപ്പം കരോള്‍ ഗാനങ്ങള്‍ പാടിയും നൃത്തം ചെയ്തും കേക്കുമുറിച്ചും നാട്ടുകാരും കൊച്ചുകുട്ടികളും ചേര്‍ന്നതോടെ ക്രിസ്മസ് ആഘോഷം രോഗികള്‍ക്ക് പുത്തന്‍ അനുഭവമായി മാറി.