ഉദ്ഘാടനത്തോടനുബന്ധിച്ച് മുപ്പത്തിയെട്ടോളം പരാമീറ്റര്‍സ് അടങ്ങിയ രണ്ട് പ്രത്യേക ഡയബറ്റിക് ഫൂട്ട് സ്‌ക്രീനിംഗ് പാക്കേജുകള്‍ ലഭ്യമായിരിക്കും. അങ്കമാലി : പ്രമേഹം കൊണ്ടുള്ള പാദ പ്രശ്നങ്ങള്‍ക്ക് പ്രത്യേക പരിചരണം നല്‍കുന്നതിനായി വിപുലമായ ഡയബറ്റിക് ഫൂട്ട് ക്ലിനിക് ആരംഭിച്ച് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി. പ്രമേഹ പാദമുള്ള രോഗികള്‍ക്ക് സമയബന്ധിതവും സമഗ്രവുമായ പരിചരണം നല്‍കാനും അവരുടെ ജീവിതനിലവാരം ഉയര്‍ത്താനും ലക്ഷ്യമിട്ടുകൊണ്ടാണ് ഡയബറ്റിക് ഫൂട്ട് ക്ലിനിക് പ്രവര്‍ത്തനമാരംഭിക്കുന്നതെന്ന് മെഡിക്കല്‍ സൂപ്രണ്ട് ഡോ സജു സാമുവല്‍ ജേക്കബ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഡയബറ്റിക് […]
കൊച്ചി:വരാപ്പുഴ അതിരൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എറണാകുളം ലൂര്‍ദ് ആശുപത്രി അറുപതിന്റെ നിറവില്‍. ഡിസംബര്‍ 20 ന് ആശുപത്രിയില്‍ വിപുലമായ ആഘോഷം സംഘടിപ്പിക്കുമെന്ന് ആശുപത്രി ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് സെക്ക്വീര, അസോസിയേറ്റ് ഡയറക്ടര്‍ ഫാ. വിമല്‍ ഫ്രാന്‍സിസ്, മെഡിക്കല്‍ ഡയറക്ടര്‍ ഡോ.പോള്‍ പുത്തൂരാന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 60 ാം വര്‍ഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന ലൂര്‍ദ്ദ് ആശുപത്രി ‘ ലെഗാമെ 24 ‘ എന്ന പേരില്‍ സംഘടിപ്പിക്കുന്ന ആഘോഷത്തിലൂടെ വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിക്കുമെന്ന് ഫാ. ജോര്‍ജ്ജ് […]
മുന്നിലുള്ള കാഴ്ച്ചകള്‍ തിരിച്ചറിഞ്ഞ് വ്യഖ്യാനിക്കുന്ന വോയ്‌സ് അസിസ്റ്റന്റ് കണ്ണടയിലുണ്ട് കൊച്ചി: റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ഗ്ലോബലിന്റെ പദ്ധതിയായ ‘പ്രോജക്റ്റ് സൂര്യ’യുടെ ഭാഗമായി കാഴ്ച്ച പരിമിതിയുള്ളവര്‍ക്കായി 65 സ്മാര്‍ട്ട് ഓണ്‍ കണ്ണടകള്‍ ഇന്‍ഫോപാര്‍ക്ക് തപസ്യ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു.ഹൈബി ഈഡന്‍ എം.പി. വിതരണോത്ഘാടനം നിര്‍വഹിച്ചു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ അന്ധതയെ മറികടന്ന് സ്വതന്ത്രവും, ആശ്രയമില്ലാത്തതുമായ ജീവിതത്തിന് സാഹചര്യമൊരുക്കുന്ന സന്നദ്ധ പ്രവര്‍ത്തനം ഏറെ മാതൃകാപരമാണെന്ന് ഹൈബി ഈഡന്‍ എം പി പറഞ്ഞു. ഉമാ തോമസ് […]
ഐ.സി.സി.കെ. പ്രസിഡന്റ് ഡോ.ആശിഷ് കുമാര്‍. എം സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു കൊച്ചി: ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി കൗണ്‍സില്‍ ഓഫ് കേരളയുടെ (ഐ,സി.സി.കെ) വാര്‍ഷിക സമ്മേളനം കൊച്ചി ഹോട്ടല്‍ മാരിയറ്റില്‍ ആരംഭിച്ചു.ഹ്യദയാഘാതവും സങ്കീര്‍ണ ഹൃദ്രോഗങ്ങളും കൈകാര്യം ചെയ്യുന്ന ഹ്യദ്രോഗ വിദഗ്ദ്ധരുടെ സംസ്ഥാന സംഘടനയാണിത്. സമ്മേളനത്തിന്റെ ഉദ്ഘാടനം ഐ.സി.സി.കെ. പ്രസിഡന്റ് ഡോ.ആശിഷ് കുമാര്‍. എം. നിര്‍വഹിച്ചു. ഹൃദ്രോഗ ചികിത്സയില്‍ നടന്ന ഏറ്റവും വലിയ ശാസ്ത്ര വിപ്ലവമാണ് ആധുനിക കത്തീറ്റര്‍ അധിഷ്ഠിത സാങ്കേതിക വിദ്യകളെന്ന് ഡോ. ആശിഷ് കുമാര്‍ പറഞ്ഞു. നേര്‍ത്ത […]
ഡാവിഞ്ചി സംവിധാനത്തിന്റെ കൃത്യതയും കാര്യക്ഷമതയും ഉയര്‍ത്തിക്കാട്ടുന്ന റോബോട്ടിക് സര്‍ജറിയെക്കുറിച്ചുള്ള സംവേദനാത്മക ചര്‍ച്ചകള്‍, പ്രദര്‍ശനങ്ങള്‍, ഉള്‍ക്കാഴ്ചകള്‍ എന്നിവ പ്രദര്‍ശനത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്. കൊച്ചി :’റോബോട്ടിക്ക് സര്‍ജറി’ എന്ന നൂതന സാങ്കേതികവിദ്യയെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും എങ്ങനെ ഇത് നടക്കുന്നു എന്നതിനെക്കുറിച്ച് അറിയാത്തവരായിരിക്കും കൂടുതലും. റോബോട്ടിക്ക് സര്‍ജറി സിസ്റ്റത്തെ നേരിട്ട് കണ്ട് മനസ്സിലാക്കാന്‍വിപിഎസ് ലേക്‌ഷോര്‍ ഹോസ്പിറ്റല്‍, ഇന്റ്യൂറ്റീവ് എക്‌സ്പീരിയന്‍സ് സെന്ററുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന അത്യാധുനിക ശസ്ത്രക്രിയാ റോബോട്ടിക് സിസ്റ്റമായ ഫുള്‍ റോബോട്ടിക് എക്‌സ്‌ഐ സിസ്റ്റത്തിന്റെ പ്രദര്‍ശനം ആരംഭിച്ചു. ഡിസംബര്‍ 9ന് ആരംഭിച്ച […]
കൃത്യമായ ഇടവേളകളില്‍ ആരോഗ്യ പരിശോധന നടത്തണം. ബ്ലീഡിങ്ങ് അടക്കമുള്ള ആരോഗ്യ അവസ്ഥകള്‍ നിസാരമായി തള്ളരുത്. കടുത്ത മാനസിക സമ്മര്‍ദം സ്ത്രീകളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം കൊച്ചി: വനിതകള്‍ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങള്‍ സംബന്ധിച്ച് കേരള മാനേജ്മെന്റ് അസോസിയേഷന്‍ പ്രഭാഷണം സംഘടിപ്പിച്ചു. അമൃത ഫെര്‍ട്ടിലിറ്റി സെന്റര്‍ ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗം പ്രൊഫസര്‍ ഡോ. ജയശ്രീ നായര്‍ മുഖ്യപ്രഭാഷണം നടത്തി. സ്ത്രീകള്‍ ഭക്ഷണശീലത്തില്‍ ഗൗരവമായ മാറ്റങ്ങള്‍ വരുത്തണമെന്ന് അവര്‍ പറഞ്ഞു. കൃത്യമായ ഇടവേളകളില്‍ ആരോഗ്യ പരിശോധന […]
2025 ജനുവരി 9,10,11,12 തിയതികളില്‍ ലെ മെറീഡിയനിലാണ് സമ്മേളനം നടക്കുന്നത്. രാജ്യത്തിനകത്തും പുറത്തുനിന്നുമായുള്ള നാലായിരത്തോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. കൊച്ചി: ഇഎന്‍ടി ശസ്ത്രക്രിയ വിദഗ്ദരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ഓട്ടോലാറിംഗോളജിസ്റ്റ്‌സ് ഓഫ് ഇന്ത്യ(എഒഐ)യുടെ 76ാമത് ദേശീയ സമ്മേളനം എഒഐ കോണ്‍ 2025 ന്റെ ലോഗോ പ്രകാശനം ചെയ്തു. എറണാകുളം ലേ മെറീഡിയന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ എഒഐ ദേശീയ സെക്രട്ടറി ഡോ. കൗശല്‍ സേത്ത്, ട്രഷറര്‍ ഡോ. യോഗേഷ് ധബോല്‍ക്കര്‍, പ്രസിഡന്റ് ഇലക്ട് ഡോ. […]
പൊതുവേ ധാരാളമായി കണ്ടുവരുന്ന ഒരു നാഡീ രോഗമാണ് എപിലെപ്‌സി അഥവാ അപസ്മാരം. നമുക്കിടയിലും നിരവധിപേര്‍ ഈ മസ്തിഷരോഗത്താല്‍ പ്രയാസമനുഭവിക്കുന്നുണ്ട്. ലോകത്താകമാനം 5 കോടിയിലധികം അപസ്മാര രോഗ ബാധിതരുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.ശരീരത്തില്‍ അടിക്കടിയുണ്ടാകുന്ന കോച്ചിപ്പിടുത്തമാണ് അപസ്മാരത്തിന്റെ പ്രധാന ലക്ഷണം. രണ്ടോ അതില്‍ കൂടുതലോ തവണയുണ്ടാകുന്ന കാരണമില്ലാതെയുള്ള കോച്ചിപ്പിടുത്തതിനെ എപിലെപ്‌സി എന്ന് പറയാനാകും. അപസ്മാര രോഗമുള്ളവരില്‍ മൂന്നില്‍ രണ്ടുപേരും കുട്ടികളാണെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. അപസ്മാരത്തിനുള്ള കാരണങ്ങള്‍ ജനിതകമായ കാരണങ്ങള്‍, തലച്ചോറിനുണ്ടാകുന്ന ക്ഷതം അല്ലെങ്കില്‍ അണുബാധ, ഹൃദയാഘാതം, ബ്രെയിന്‍ ട്യൂമര്‍ […]
‘ആന്റിബയോട്ടിക് സ്മാര്‍ട്ട് വര്‍ക്ക്‌പ്ലേസ്’ ഇനിഷ്യേറ്റീവിന്റെ ഉദ്ഘാടനം ഡൈനാബുക്ക് ( തോഷിബ) ദക്ഷിണേഷ്യ ഓപ്പറേഷന്‍സ് മേധാവി രഞ്ജിത്ത് വിശ്വനാഥന്‍ ചടങ്ങില്‍ നിര്‍വഹിച്ചു. കൊച്ചി: ആന്റിബയോട്ടിക്കുകളുടെ തെറ്റായ ഉപയോഗ രീതികള്‍ വിപരീത ഫലം സൃഷ്ടിക്കുമെന്ന് ആഗോള പൊതുജനാരോഗ്യ വിദഗ്ധനും റിയാക്റ്റ് ഏഷ്യയുടെ ഡയറക്ടറുമായ ഡോ: എസ് എസ് ലാല്‍ പറഞ്ഞു. ആഗോള സംഘടനയായ റിയാക്റ്റ് ഏഷ്യ, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊച്ചി, സാമൂഹ്യ കൂട്ടായ്മയായ ‘ടുഗതെര്‍ വി ക്യാന്‍’ എന്നിവര്‍ സംയുക്തമായി കലൂര്‍ ഐ.എം.എ ഹൗസില്‍ സംഘടിപ്പിച്ച കേരളത്തില്‍ […]
നേത്രപരിചരണ രംഗത്ത് വിപ്ലവകരമായി മാറുന്ന ആധുനിക സാങ്കേതിക വിദ്യയായ ‘എലീറ്റ സില്‍ക്ക്’ റിഫ്രാക്ടീവ് ശസ്ത്രക്രിയയ്ക്ക് കേരളത്തില്‍ ആദ്യമായി തുടക്കം കുറിച്ച് എറണാകുളം പാലാരിവട്ടം ചൈതന്യ ഐ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്. കൊച്ചി : നേത്രപരിചരണ രംഗത്ത് വിപ്ലവകരമായി മാറുന്ന ആധുനിക സാങ്കേതിക വിദ്യയായ ‘എലീറ്റ സില്‍ക്ക്’ റിഫ്രാക്ടീവ് ശസ്ത്രക്രിയയ്ക്ക് കേരളത്തില്‍ ആദ്യമായി തുടക്കം കുറിച്ച് എറണാകുളം പാലാരിവട്ടം ചൈതന്യ ഐ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ചൈതന്യ ഐ ഹോസ്പിറ്റല്‍ ആന്റ് […]