തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കലോല്‍സവം ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമാമാങ്കമായ 63ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് അനന്തപുരിയിലെ മണ്ണില്‍ തിരിതെളിഞ്ഞു.തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കലോല്‍സവം ഉദ്ഘാടനം ചെയ്തു.കലാപ്രകടനം എന്നതിലുപരി അതിജീവനത്തിന്റെ കൂടി നേര്‍ക്കാഴ്ചയാവുകയാണ് ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുണ്ടക്കൈചൂരല്‍മല ദുരന്തം അതിജീവിച്ച വെള്ളാര്‍മല ജിഎച്ച്എസിലെ വിദ്യാര്‍ത്ഥികള്‍ ഉദ്ഘാടന […]
കൊച്ചി: ഫാന്‍ അഡൈ്വസറി ബോര്‍ഡ് (എഫ്.എ.ബി) രൂപീകരിക്കാന്‍ തയ്യാറെടുത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി. ലോകത്തെ മുന്‍നിര ക്ലബുകളുടേയും ലീഗുകളുടേയും അതേ മാതൃകയിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സും എഫ്.എ.ബി രൂപികരിക്കുവാനൊരുങ്ങുന്നത്. മാനേജുമെന്റുമായി ആരാധകര്‍ക്ക് നേരിട്ട് ആശയവിനിമയം സാധ്യമാകുന്ന ഈ വേദി ക്ലബിന്റെ വളര്‍ച്ചയില്‍ നിര്‍ണായക തീരുമാനമായേക്കും. 2024-25 സീസണിന്റെ ആരംഭഘട്ടത്തില്‍ത്തന്നെ ഫാന്‍ അഡൈ്വസറി ബോര്‍ഡ് നടപ്പിലാക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ക്ലബ് ആരംഭിച്ചിരുന്നു. സുതാര്യത, പങ്കാളിത്തം ഉറപ്പാക്കല്‍, പരസ്പര ബഹുമാനം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുവാനാണ് ഫാന്‍ അഡൈ്വസറി ബോര്‍ഡിലൂടെ ക്ലബ് […]
രാവിലെ 9 മണിക്ക് പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തുന്നതോടെയാണ് കലോത്സവത്തിന് തുടക്കമാകുന്നത്. തിരുവനന്തപുരം: അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വര്‍ണ്ണക്കപ്പ് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഏറ്റുവാങ്ങി. മന്ത്രി ജി ആര്‍ അനില്‍, എംഎല്‍എ മാരായ ആന്റണി രാജു, ജി സ്റ്റീഫന്‍, വി ജോയ്, വി കെ പ്രശാന്ത്, ഐ ബി സതീഷ്, മേയര്‍ ആര്യ രാജേന്ദ്രന്‍, ഡെപ്യുട്ടി മേയര്‍ പി കെ […]
സമാപന ദിനത്തിലാണ് മന്ത്രിമാരും എം.എല്‍.എ മാരും അണിനിരക്കുന്ന ലെജിസ്ലേച്ചര്‍ സ്റ്റാര്‍ സിംഗര്‍ ഒരുങ്ങുന്നത് തിരുവനന്തപുരം: നിയമസഭാ പുസ്തകോത്സവത്തിന്റെ ഭാഗമായി ഒരുക്കുന്ന സാംസ്‌കാരിക പരിപാടികളില്‍ മന്ത്രിമാരും എംഎല്‍എമാരും മാറ്റുരയ്ക്കും. ജനുവരി 7 മുതല്‍ 13 വരെ നിയമസഭാ സമുച്ചയത്തില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയുടെ മൂന്നാം പതിപ്പിന്റെ ഭാഗമായാണ് മാധ്യമ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള മെഗാഷോകള്‍ക്കും ഗാനസന്ധ്യകള്‍ക്കും നൃത്താവിഷ്‌കാരങ്ങള്‍ക്കുമൊപ്പം മന്ത്രിമാരും എം.എല്‍.എ മാരും അണിനിരക്കുന്ന ലെജിസ്ലേച്ചര്‍ സ്റ്റാര്‍ സിംഗര്‍ ഒരുങ്ങുന്നത്. സമാപന ദിനത്തിലാണ് പരിപാടി. ഉദ്ഘാടന ദിനത്തിലെ മെഗാ ഷോ ‘ഈണ’ത്തില്‍ […]
കൊച്ചി: കൊച്ചി മെട്രോയില്‍ ദിനം പ്രതി യാത്രചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ പ്ലാറ്റ്ഫോം നമ്പര്‍ സഹിതമുള്ള വിശദമായ ടൈം ടേബിള്‍ ഗൂഗിള്‍ മാപ്പിലും വേര്‍ ഈസ് മൈ ട്രെയിന്‍ ആപിലും ലഭ്യമാക്കി കെ.എം.ആര്‍.എല്‍. യാത്രചെയ്യാനുദ്ദേശിക്കുന്ന സമയത്തെ ട്രെയിന്‍ ഏതു സ്റ്റേഷനിലെത്തിയെന്നും നിര്‍ദിഷ്ട സ്റ്റേഷനില്‍ എപ്പോള്‍ എത്തുമെന്നുമൊക്കെയുള്ള ടൈംടേബിള്‍ പ്രകാരമുള്ള അപ്ഡേഷന്‍ വേര്‍ ഈസ് മൈ ട്രയിന്‍ ആപില്‍ ലഭ്യമാകും. ഗൂഗിള്‍ മാപ്പിലാകട്ടെ യാത്രക്കാര്‍ നില്‍ക്കുന്ന സ്ഥലത്തു നിന്ന് സ്റ്റേഷനിലേക്കെത്താനുള്ള സമയം മുതല്‍ ടിക്കറ്റ് നിരക്ക് വരെ ലഭ്യമാകും. ടൈംടേബിളും […]
രാവിലെ 9 മണിക്ക് പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തുന്നതോടെയാണ് കലോത്സവത്തിന് തുടക്കമാവുക. തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് അനന്തപുരിയുടെ മണ്ണില്‍ നാളെ കൊടിയേറും.രാവിലെ 9 മണിക്ക് പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തുന്നതോടെയാണ് കലോത്സവത്തിന് തുടക്കമാവുക. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുള്ള ഒന്നാം വേദിയായ എം. ടി. – നിളയില്‍ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഔപചാരിക ഉദ്ഘാടനം […]
ന്യൂഡല്‍ഹി: പുതുവര്‍ഷത്തില്‍ അതിവേഗതാ വിപ്ലവത്തിന് തുടക്കം കുറിച്ച് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍. കോട്ടാ ഡിവിഷനില്‍ വന്ദേ ഭാരത് (സ്ലീപ്പര്‍) ട്രെയിനുകളുടെ വിജയകരമായ പരീക്ഷണങ്ങളില്‍ മണിക്കൂറില്‍ 180 കിലോമീറ്റര്‍പരമാവധി വേഗത കൈവരിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന പല പരീക്ഷണങ്ങളിലും വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ മണിക്കൂറില്‍ 180 കിലോമീറ്റര്‍ പരമാവധി വേഗത കൈവരിച്ചു.ലോകോത്തര ദീര്‍ഘദൂര യാത്രാ സേവനം രാജ്യത്തുടനീളം യാത്രക്കാര്‍ക്ക് ലഭ്യമാക്കുന്നതിന് മുമ്പായി ഈ മാസം അവസാനം വരെ പരീക്ഷണങ്ങള്‍ തുടരും. കോട്ടാ ഡിവിഷനില്‍ […]
ബ്ലോസം, മോംസ്‌കെയര്‍, പര്‍ സ്വാം, ബാങ്ക്ടെഷ് എന്നിവയുടെ സഹകരണത്തോടെയാണ് കേരളത്തിലെ ഏറ്റവും വലിയ ബി2ബി ഫാഷന്‍ ഇവന്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ എക്സ്പോ സംഘടിപ്പിക്കുന്നത്. കൊച്ചി: ഇന്ത്യന്‍ ഫാഷന്‍ ഫെയറിന്റെ മൂന്നാം പതിപ്പായ ‘ബോഡികെയര്‍ ഐഎഫ്എഫ് ഫാഷന്‍ എക്സ്പോ-2025’ ജനുവരി 7 മുതല്‍ 9 വരെ അങ്കമാലിയിലെ അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ജനുവരി ഏഴിന് രാവിലെ 11 മണിക്ക് മന്ത്രി മുഹമ്മദ് റിയാസ് എക്സ്പോ ഉദ്ഘാടനം ചെയ്യും. എം.എല്‍.എ റോജി എം.ജോണും ശീമാട്ടി […]
ശ്വാസകോശത്തിനേറ്റ ചതവും ക്ഷതവും മൂലം ശ്വാസകോശത്തിന് പുറത്ത് വെള്ളം കെട്ടുന്ന റിയാക്ടീവ് പ്ലൂറല്‍ എഫ്യൂഷന്‍ എന്ന അവസ്ഥ ഉടലെടുത്തിട്ടുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു. കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തിലെ ഗ്യാലറിയില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ് വെന്റിലേറ്ററില്‍ ചികില്‍സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.ശ്വാസകോശത്തിനേറ്റ ചതവും ക്ഷതവും മൂലം ശ്വാസകോശത്തിന് പുറത്ത് വെള്ളം കെട്ടുന്ന റിയാക്ടീവ് പ്ലൂറല്‍ എഫ്യൂഷന്‍ എന്ന അവസ്ഥ ഉടലെടുത്തിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ […]
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം തിരുവനന്തപുരം: സര്‍വ്വമത സാഹോദര്യത്തിനും സമഭാവനക്കുമുള്ള സര്‍ഗാത്മക പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 2025 ലെ ഹരിവരാസനം പുരസ്‌കാരം കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് വച്ച് പുരസ്‌കാരം സമ്മാനിക്കുമെന്ന് പി ആര്‍ ചേംബറില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ദേവസ്വം മന്ത്രി വി […]