കൊച്ചി: കേരളത്തില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സ്‌കിന്‍ ബാങ്ക് ഒരു മാസത്തിനകം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്‌കിന്‍ ബാങ്കിനാവശ്യമായ സജ്ജീകരണങ്ങള്‍ അന്തിമഘട്ടത്തിലാണ്. അവയവദാന പ്രക്രിയയിലൂടെ ത്വക്ക് ലഭ്യമാക്കാനായി കെ സോട്ടോയുടെ അനുമതി ആവശ്യമാണ്. കെ സോട്ടോയുടെ അനുമതി ഉടന്‍ ലഭ്യമാക്കി മറ്റ് നടപടിക്രമങ്ങള്‍ പാലിച്ച് ഒരു മാസത്തിനകം കമ്മീഷന്‍ ചെയ്യുന്നതാണ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ കൂടി സ്‌കിന്‍ ബാങ്ക് സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. സ്‌കിന്‍ ബാങ്ക് സ്ഥാപിക്കാനുള്ള സ്റ്റാന്റേര്‍ഡ് ഗൈഡ്‌ലൈന്‍ രൂപീകരിക്കാനും […]
കൊച്ചി: മുന്‍നിര വാച്ച് ബ്രാന്‍ഡായ സൊണാറ്റ സ്ലീക്ക് സീരീസ് വാച്ചുകളുടെ ആറാമത് പതിപ്പ് വിപണിയിലവതരിപ്പിച്ചു. പുരുഷന്‍മാര്‍ക്കായുള്ള വാച്ചുകളുടെ ചരിത്രത്തിലെ ഏറ്റവും കനം കുറഞ്ഞ വാച്ച് കേസുകളാണ് പുതിയ സൊണാറ്റ സ്ലീക്ക് വാച്ചുകളുടേതെന്നും ചാരുതയും പുതുമയും പുനര്‍നിര്‍വചിക്കാനുള്ള സൊണാറ്റയുടെ പ്രതിബദ്ധതയുടെ തെളിവാണ് പുതിയ വാച്ചുകളുടെ അവതരണമെന്നും കമ്പനി അവകാശപ്പെട്ടു.സൂക്ഷ്മതയോടെ രൂപകല്‍പ്പന ചെയ്യപ്പെട്ടവയാണ് പുതിയ സ്ലീക്ക് വാച്ചുകള്‍. സമകാലിക യുവ പ്രൊഫഷണലുകളുടെ അഭിരുചികള്‍ക്ക് അനുയോജ്യമായ മിനിമലിസ്റ്റ് സമീപനത്തെ ഉള്‍ക്കൊള്ളുന്നവയാണ് ഈ ശേഖരം. ഡിഷ് കണ്‍സ്ട്രക്റ്റഡ് ബോട്ടത്തോടു കൂടിയ അള്‍ട്രാസ്ലിം 6.05 […]
കൊച്ചി: ഡിസംബര്‍ 31 മുതല്‍ പുതുവര്‍ഷ പുലര്‍ച്ചെ വരെ കൊച്ചി മെട്രോയില്‍ യാത്രചെയ്തവരുടെ എണ്ണം 1.30 ലക്ഷം കടന്നു. ഡിസംബര്‍ മാസത്തില്‍ മാത്രം 32,35,027 പേര്‍ യാത്ര ചെയ്തതോടെ പ്രതിമാസ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന നേടി. ഡിസംബറില്‍ യാത്രാടിക്കറ്റ് ഇനത്തില്‍ 10.15 കോടി രൂപ വരുമാനം നേടി മറ്റൊരു നേട്ടവും മെട്രോ കൈവരിച്ചു. മുന്‍വര്‍ഷം ഡിസംബറിലെ യാത്രക്കാരുടെ ആകെ എണ്ണം 29,59,685 ഉം വരുമാനം 9, 24, 69, 402 ഉം ആയിരുന്നു.ജൂലൈ മുതല്‍ പ്രതിദിനം […]
കൊച്ചി: വാഹനങ്ങളിലും പെട്ടിവണ്ടികളിലും വര്‍ധിച്ചുവരുന്ന വഴിയോരക്കച്ചവടം തടയാന്‍ മോട്ടോര്‍ വാഹന വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് എറണാകുളം ജില്ലാ പ്രസിഡന്റ് പ്രദീപ് ജോസ് ആവശ്യപ്പെട്ടു. കേരള വ്യാപാരിവ്യവസായി ഏകോപനസമിതി പള്ളുരുത്തി യൂണിറ്റ് ക്രിസ്മസ്, പുതുവല്‍സരാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യാപാരികളെ പ്രതിസന്ധിയിലാക്കിക്കൊണ്ട് വാഹനങ്ങളിലെ വഴിയോരക്കച്ചവടം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. മോട്ടോര്‍ വാഹന വകുപ്പും സര്‍ക്കാരും ഇത് കണ്ടില്ലെന്ന് നടക്കുകയാണ്. ഇനിയും ഇതിനെതിരെ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ വ്യാപാരികള്‍ ശക്തമായ സരമവുമായി […]
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയുടെ സബ്‌സിഡിയറിയായ സര്‍ഗാലയ സംഘടിപ്പിക്കുന്ന പരിപാടി 2025 ജനുവരി ആറു വരെ നീണ്ടു നില്‍ക്കും കൊച്ചി: സര്‍ഗാലയ ഇന്റര്‍നാഷണല്‍ ആര്‍ട്ട്‌സ് ആന്റ് ക്രാഫ്റ്റ്‌സ് ഫെസ്റ്റിവലിന് കോഴിക്കോട് ഇരിങ്ങലിലുള്ള സര്‍ഗലയ ആര്‍ട്ട്‌സ് ആന്റ് ക്രാഫ്റ്റ് വില്ലേജില്‍ തുടക്കമായി. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയുടെ സബ്‌സിഡിയറിയായ സര്‍ഗാലയ സംഘടിപ്പിക്കുന്ന പരിപാടി 2025 ജനുവരി ആറു വരെ നീണ്ടു നില്‍ക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരര്‍ ഇവിടെ തങ്ങളുടെ കഴിവുകളും സാംസ്‌ക്കാരിക […]
മരുന്നുകളോടും ചികില്‍സയോടും പ്രതികരിക്കുന്നുണ്ടെങ്കിലും ഏതാനും ദിവസം കൂടി വെന്റിലേറ്ററില്‍ തുടരുമെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തിലെ ഗ്യാലറിയില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതിയെന്ന ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. മരുന്നുകളോടും ചികില്‍സയോടും പ്രതികരിക്കുന്നുണ്ടെങ്കിലും ഏതാനും ദിവസം കൂടി വെന്റിലേറ്ററില്‍ തുടരുമെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. തലച്ചോറിന്റെ ആരോഗ്യവും ബോധാവസ്ഥയും അളക്കുന്നതിന്റെ ഭാഗമായി സെഡേഷന്റെ അളവ് കുറച്ചപ്പോള്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങളോടും […]
2024ല്‍ 11 ലക്ഷം ബിരിയാണിയുടെ ഓര്‍ഡറാണ് സ്വിഗ്ഗി വഴി ഡെലിവര്‍ ചെയ്യ്തിട്ടുള്ളത്. ലഘു ഭക്ഷണത്തില്‍ ചിക്കന്‍ ഷവര്‍മയാണ് ഒന്നാം സ്ഥാനത്ത് കൊച്ചി: ഭക്ഷണക്കാര്യത്തില്‍ കൊച്ചിക്കാര്‍ പാരമ്പര്യത്തോടൊപ്പം പുതുമയും ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നതായി സ്വിഗ്ഗിയുടെ കണക്കുകള്‍. കൊച്ചിയില്‍ ചിക്കന്‍ ബിരിയാണിക്കൊപ്പം നോണ്‍ വെജ് സ്ട്രിപ്പുകള്‍ക്കും ചോക്കോ ലാവ കേക്കുകളും ദക്ഷിണേന്ത്യന്‍ ബ്രേക്ക്ഫാസ്റ്റിനും 2024ല്‍ ഏറെ ആവശ്യക്കാര്‍ ഉണ്ടെന്ന് സ്വിഗ്ഗിയുടെ 2024ലെ കണക്കുകള്‍ വ്യക്തമാക്കുന്നു.കൊച്ചിക്കാര്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണത്തില്‍ ചിക്കന്‍ ബിരിയാണി തന്നെയാണ് മുന്നില്‍. 2024ല്‍ 11 ലക്ഷം ബിരിയാണിയുടെ […]
കൊച്ചി: പുതുവല്‍സര ആഘോഷങ്ങളോടനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്ത് കൊച്ചി മെട്രോ കൂടുതല്‍ സര്‍വ്വീസ് നടത്തും. വൈകുന്നേരങ്ങളിലെ തിരക്കേറിയ സമയത്ത് ജനുവരി 4 വരെ 10 സര്‍വ്വീസുകള്‍ കൂടുതലായി ഉണ്ടാകും. പുതുവല്‍സരത്തോടനുബന്ധിച്ച് 31 ന് രാതി 10.30 നു ശേഷവും സര്‍വ്വീസ് തുടരും. 20 മിനിറ്റ് ഇടവിട്ട് പുലര്‍ച്ചെ വരെ തൃപ്പുണിത്തുറയില്‍ നിന്ന് ആലുവയിലേക്കും തിരിച്ചും സര്‍വ്വീസ് നടത്തും. അവസാന സര്‍വ്വീസ് തൃപ്പൂണിത്തുറയില്‍ നിന്നും പുലര്‍ച്ചെ 1.30 നും അലുവയില്‍ നിന്നും 1.45 നും ആയിരിക്കും പുതു വര്‍ഷം പ്രമാണിച്ച് […]
ആന്തരിക രക്തസ്രാവം വര്‍ധിച്ചിട്ടില്ലെങ്കിലും ശ്വാസകോശത്തിലെ ചതവുകള്‍ അല്‍പം കൂടിയിട്ടുണ്ട്. വയറിന്റെ സ്‌കാനിംഗില്‍ കുടുതല്‍ പ്രശ്‌നങ്ങളില്ലെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു കൊച്ചി: ഉമാ തോമസിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും അപകടനനില തരണം ചെയ്തിട്ടില്ലാത്തതിനാല്‍ വെന്റിലേറ്ററില്‍ തുടരുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി..ഇന്ന് രാവിലെ നടത്തിയ സി.ടി സ്‌കാന്‍ പരിശോധനയില്‍ തലയുടെ പരിക്കിന്റെ അവസ്ഥ കുടുതല്‍ ഗുരുതരമായിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. ആന്തരിക രക്തസ്രാവം വര്‍ധിച്ചിട്ടില്ലെങ്കിലും ശ്വാസകോശത്തിലെ ചതവുകള്‍ അല്‍പം കൂടിയിട്ടുണ്ട്. വയറിന്റെ സ്‌കാനിംഗില്‍ കുടുതല്‍ […]
204 ചിത്രങ്ങളാണ് 2024 ല്‍ ഇറങ്ങിയത്. 26 ചിത്രങ്ങള്‍ മാത്രമാണ് സൂപ്പര്‍ഹിറ്റ് , ഹിറ്റ്, ആവറേജ് ഹിറ്റ് എന്നീ നിലകളില്‍ പ്രകടനം കാഴ്ച്ചവെച്ചത് കൊച്ചി: 2024 ല്‍ റീലീസ് ചെയ്ത 199 പുതിയ ചിത്രങ്ങില്‍ സാമ്പത്തിക ലാഭം നേടിയത് 26 ചിത്രങ്ങള്‍ മാത്രമെന്ന് നിര്‍മ്മാതക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷന്‍. ആയിരം കോടിയോളം മുതല്‍ മുടക്കില്‍ 199 പുതിയ ചിത്രങ്ങളും റീമാസ്റ്റര്‍ ചെയ്ത അഞ്ചു പഴയ ചിത്രങ്ങളുമടക്കം 204 ചിത്രങ്ങളാണ് 2024 ല്‍ ഇറങ്ങിയത്. […]