പ്രദര്‍ശനം ജനുവരി ഒന്നിന് സമാപിക്കും. എറണാകുളത്തെ വിവിധ പത്രസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ന്യൂസ് ഫോട്ടോഗ്രാഫര്‍മാരുടെ എഴുപതോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. കൊച്ചി: കൊച്ചി ഫോട്ടോ ജേണലിസ്റ്റ് ഫോറം സംഘടിപ്പിക്കുന്ന 27ാമത് വാര്‍ത്താ ചിത്രപ്രദര്‍ശനം പോര്‍ട്ട്ഫോളിയോ-2025ന് എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ തുടക്കം. മന്ത്രി പി. രാജീവ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. കൃത്യസമയം തിരിച്ചറിഞ്ഞ് ഭാവം ഉള്‍ക്കൊണ്ട് പകര്‍ത്തിയ ചിത്രങ്ങളാണ് പോര്‍ട്ട്‌ഫോളിയോ പ്രദര്‍ശനത്തില്‍ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭാവം മിന്നിമറയുന്നത് നോക്കി കൃത്യസമയത്ത് ഒപ്പിയെടുക്കുകയെന്നുള്ളതാണ് പ്രധാനപ്പെട്ട കഴിവ്. […]
ജംഷഡ്പുര്‍: ആല്‍ബിനോ ഗോമസ് ജംഷഡ് പൂരിന്റെ ഗോള്‍വലയ്ക്കു മുന്നില്‍ വന്‍മതിലായപ്പോള്‍ എവേ മല്‍സരം വിജയം കണ്ട് കളത്തിലിറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിന് പരാജയത്തിന്റെ കൈയ്പ്പു നീര്‍. എതിരില്ലാത്ത ഒരു ഗോളിനാണ് ജംഷഡ്പൂര്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്.തകര്‍ത്തുകളിച്ചിട്ടും ജംഷഡ്പുര്‍ ഗോള്‍ കീപ്പര്‍ ആല്‍ബിനോയുടെ മിന്നുന്ന പ്രകടനം ബ്ലാസ്റ്റേഴ്സിനെ തടയുകയായിരുന്നു. 14 കളിയില്‍ 14 പോയിന്റുമായി പത്താമതാണ് ടീം. അവസാന കളിയില്‍നിന്ന് മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. റുയ്വാ ഹോര്‍മിപാമിന് പകരം പ്രീതം കോട്ടല്‍ തിരിച്ചെത്തി. ഗോള്‍ വലയ്ക്ക് മുന്നില്‍ സച്ചിന്‍ സുരേഷ്. […]
തലയ്ക്കും ശ്വാസകോശത്തിനും പരിക്കേറ്റ ഉമാ തോമസിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിലേക്ക് മാറ്റി കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍ നിന്നും വീണ് ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തലയ്ക്കും ശ്വാസകോശത്തിനും പരിക്കേറ്റ ഉമാ തോമസിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരതരമായതിനാല്‍ വെന്റിലേറ്ററിലേക്ക് മാറ്റി. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ അബോധാവസ്ഥയിലായിരുന്നു ഉമാ തോമസ്.ഇതേ തുടര്‍ന്നാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. സിടി സ്‌കാനില്‍ തലയ്ക്ക് […]
കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ പ്രശംസിച്ച ഈ സ്റ്റാര്‍ട്ടപ്പ് ഇതിനോടകം എന്‍വിഡിയ, ഗൂഗിള്‍, മൈക്രോസോഫ്ട് എന്നി ലോകോത്തര കമ്പനികളുടെ സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാംസില്‍ ഇടംപിടിക്കുകയും മറ്റനേകം നേട്ടങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. കൊച്ചി: ലോകത്തെ തന്നെ ഏറ്റവും വലിയ എഡ്യുടെക് സ്റ്റാര്‍ട്ടപ്പ് മത്സരമായിട്ടുള്ള ഗ്ലോബല്‍ എഡ്യുടെക് സ്റ്റാര്‍ട്ടപ്പ് അവാര്‍ഡ്‌സില്‍ തിളക്കമാര്‍ന്ന വിജയവുമായി മലയാളി സ്റ്റാര്‍ട്ടപ്പ് ഇന്റര്‍വെല്‍. എല്ലാ വര്‍ഷവും നടത്തിവരുന്ന ജെസ് അവാര്‍ഡ്‌സ് ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്ന് 60 സംരംഭങ്ങളെയാണ് 2025 ജനുവരിയില്‍ ലണ്ടനില്‍ വെച്ച് […]
”ഹൗ ഇന്ത്യ സ്വിഗ്ഗീഡ് 2024 സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് എഡീഷന്‍” എന്ന കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ കൊച്ചിയിലെ ഉപഭോക്താക്കളെക്കുറിച്ചുള്ള കൗതുകകരമായ വസ്തുതകളാണുള്ളത് കൊച്ചി: ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി അവതരിപ്പിച്ച ക്വിക്ക്‌കൊമേഴ്‌സ് സംവിധാനമായ ഇന്‍സ്റ്റാമാര്‍ട്ടിന് കൊച്ചിയില്‍ മികച്ച പ്രതികരണം.”ഹൗ ഇന്ത്യ സ്വിഗ്ഗീഡ് 2024 സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് എഡീഷന്‍” എന്ന കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ കൊച്ചിയിലെ ഉപഭോക്താക്കളെക്കുറിച്ചുള്ള കൗതുകകരമായ വസ്തുതകളാണുള്ളത്. ഒരു കൊച്ചി സ്വദേശി കഴിഞ്ഞ വര്‍ഷം സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടിലൂടെ 4000 പാക്കറ്റ് ചിപ്‌സ് ഓര്‍ഡര്‍ ചെയ്തതായി റിപ്പോര്‍ട്ടില്‍ […]
രോമാഞ്ചം സിനിമയുടെ സഹനിര്‍മാതാവാണ് അന്നം ജോണ്‍പോള്‍ കൊച്ചി: എസ്പാനിയോ മിസിസ് കേരള 2024ല്‍ അന്നം ജോണ്‍പോളിന് കിരീടം. വിദ്യ എസ് മേനോന്‍ ഫസ്റ്റ് റണ്ണറപ്പും അഞ്ജു അന്ന തോമസ് സെക്കന്റ് റണ്ണറപ്പും ഐശ്വര്യ സുരേന്ദ്രന്‍ തേര്‍ഡ് റണ്ണറപ്പുമായി. ആലുവ ഇറാം കണ്‍വെന്‍ഷന്‍ സെന്ററിലാണ് മിസിസ് കേരള 2024 അരങ്ങേറിയത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 27 വിവാഹിതരായ വനിതകളാണ് ഫൈനലില്‍ മാറ്റുരച്ചത്.കോട്ടയം സ്വദേശിനിയായ അന്നം ജോണ്‍പോള്‍ ഹിറ്റ് ചലച്ചിത്രം രോമാഞ്ചത്തിന്റെ സഹനിര്‍മാതാവാണ്. നിര്‍മാതാവ് ജോണ്‍ പോളാണ് […]
മുത്തൂറ്റ് ഫിന്‍കോര്‍പ് തങ്ങളുടെ കടം തിരിച്ചടയ്ക്കാനും കോര്‍പറേറ്റ് ചെലവുകൾക്കും വ്യാപനത്തിനുമായി ട്രഞ്ച് മൂന്ന് എന്‍സിഡികളിലൂടെ ₹300 കോടി സമാഹരിക്കാനാണ് പദ്ധതിയിടുന്നത്. കൊച്ചി: കണ്‍വെര്‍ട്ടബിള്‍ ഡിബഞ്ചേഴ്‌സുകളുടെ (എന്‍സിഡി) ട്രഞ്ച് മൂന്ന് പരമ്പരയിലൂടെ 300 കോടി രൂപ സമാഹരിക്കും. ആയിരം രൂപ മുഖവിലയുള്ള എന്‍സിഡികള്‍ 2024 ഡിസംബര്‍ 23 മുതലാവും ലഭ്യമാകുക. തുടര്‍ വായ്പകള്‍, സാമ്പത്തിക സഹായം, കമ്പനിയുടെ നിലവിലുള്ള കടങ്ങളുടെ മുതലും പലിശയും തിരിച്ചടക്കല്‍, പൊതുവായ കോര്‍പറേറ്റ് ചെലവുകള്‍ തുടങ്ങിയവയ്ക്കായിരിക്കും സമാഹരിക്കുന്ന തുക വിനിയോഗിക്കുക. ആകെയുള്ള 2000 […]
ആശുപത്രിയിലേയ്ക്കുള്ള യാത്രാമധ്യേ പ്രസവിച്ച പാലക്കാട് സീതാര്‍കുണ്ട് താമസിക്കുന്ന അതിഥി തൊഴിലാളിയായ സുജയ് സര്‍ദാറിന്റെ ഭാര്യ സാമ്പയേയും (20) നവജാതശിശുവിനേയും ദുര്‍ഘടമായ വനപാതയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി പലാക്കാട്: ക്രിസ്തുമസ് രാത്രിയില്‍ മാതൃകയായി പാലക്കാട് കൈകാട്ടി നെല്ലിയാമ്പതി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍. ആശുപത്രിയിലേയ്ക്കുള്ള യാത്രാമധ്യേ പ്രസവിച്ച പാലക്കാട് സീതാര്‍കുണ്ട് താമസിക്കുന്ന അതിഥി തൊഴിലാളിയായ സുജയ് സര്‍ദാറിന്റെ ഭാര്യ സാമ്പയേയും (20) നവജാതശിശുവിനേയും ദുര്‍ഘടമായ വനപാതയില്‍ എല്ലാ പ്രതിബന്ധങ്ങളേയും തരണം ചെയ്ത് രക്ഷപ്പെടുത്തി. പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും […]
ഇന്ത്യയുടെ 13ാമത്തെയും 14ാമത്തെയും പ്രധാനമന്ത്രിയായിരുന്നു മന്‍മോഹന്‍സിംഗ് കൊച്ചി: ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ് അന്തരിച്ചു.92 വയസായിരുന്നു.വാര്‍ധ്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിയൂട്ടില്‍ ചികില്‍സയിലിരിക്കെ ഇന്നലെ രാത്രി 9.15 ഓടെയായിരുന്നു അന്ത്യം. അധ്യാപകനായിരുന്ന ഡോ. മന്‍മോഹന്‍ സിംഗ് പിന്നീട് ഇന്ത്യ കണ്ട മികച്ച സാമ്പത്തിക വിദഗ്ദരില്‍ ഒരാളായി മാറുകയായിരുന്നു.ഇന്ത്യയുടെ 13ാമത്തെയും 14ാമത്തെയും പ്രധാനമന്ത്രിയായിരുന്നു മന്‍മോഹന്‍സിംഗ്. ഇന്ത്യാ വിഭജനത്തിന് മുമ്പ് ഇപ്പോഴത്തെ പാക്കിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗായില്‍ 1932 സെപ്തംബര്‍ 26നാണ് ഗുര്‍മുഖ് സിംഗിന്റെയും […]
കൊച്ചി: മൃദംഗ വിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന 12000 നര്‍ത്തകരുടെ ഭരതനാട്യത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ 29ന് വൈകിട്ട് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് 12000 ഭരതനാട്യം നര്‍ത്തകര്‍ ചുവടുവെയ്ക്കുക. മയില്‍ക്കൂട്ടം പറന്നിറങ്ങിയതു പോലെ നിറപ്പകിട്ടാര്‍ന്ന ദൃശ്യത്തിന് കൈലാസം എന്നാണ് സംഘാടകര്‍ നല്‍കിയിരിക്കുന്ന തീം. ഈ ഭരതനാട്യ മെഗാ ഈവന്റ്ലൂടെ ഭാരതീയ നൃത്തരംഗത്തെ സ്വര്‍ഗ്ഗീയ വിരുന്നൊരുക്കുകയാണ് സംഘാടകരുടെ ലക്ഷ്യം.സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. പത്മശ്രീ കൈതപ്രം ദാമോദരന്‍ […]