സൗരോര്‍ജ്ജ വൈദ്യുത സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്ന എംഎസ്എംഇ സംരംഭങ്ങള്‍ക്കു വേണ്ടി പ്രത്യേകം രൂപകല്‍പ്പന ആദ്യത്തെ സമഗ്ര സഹകരണ വായ്പാ പദ്ധതിയാണിത് കൊച്ചി: സൗരോര്‍ജ്ജ വൈദ്യുത സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന ചെറുകിട സംരംഭങ്ങള്‍ക്കു സാമ്പത്തിക പിന്തുണ നല്‍കാന്‍ ഹരിത മേഖലയില്‍ മാത്രമായി പ്രവര്‍ത്തിക്കുന്ന എന്‍ബിഎഫ്സിയായ ഇകോഫൈയുമായി ഫെഡറല്‍ ബാങ്ക് സഹകരിക്കും. സൗരോര്‍ജ്ജ വൈദ്യുത സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്ന എംഎസ്എംഇ സംരംഭങ്ങള്‍ക്കു വേണ്ടി പ്രത്യേകം രൂപകല്‍പ്പന ആദ്യത്തെ സമഗ്ര സഹകരണ വായ്പാ പദ്ധതിയാണിത്. 3600 കിലോവാട്ട് പുരപ്പുറ സൗരോര്‍ജ്ജ […]
കൊച്ചിയ്‌ക്കൊപ്പം വണ്ടര്‍ലായുടെ ബാംഗ്ലൂരിലേയും ഹൈദരാബാദിലേയും പാര്‍ക്കുകളിലും ഫിലിം പ്രദര്‍ശിപ്പിച്ചു കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ അമ്യൂസ്‌മെന്റ് പാര്‍ക്ക് ചെയിനായ വണ്ടര്‍ലാ ഹോളിഡേയ്‌സ് തങ്ങളുടെ പ്രിയപ്പെട്ട മാസ്‌കോട്ടായ ചിക്കുവിനെ പുതിയ രൂപത്തില്‍ അവതരിപ്പിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വണ്ടര്‍ലായുടെ മാസ്സ്‌കോട്ടയിരുന്ന ചിക്കുവിനെ പുത്തന്‍ ഭാവനയിലൂടെ വണ്ടര്‍ലാ മാറ്റിയെടുത്തിരിക്കുകയാണ്. ഇതിന്റെ ഭാഗമായി സിജിഐ സ്റ്റുഡിയോ റെഡ് റെയോണുമായി സഹകരിച്ചൂ കൊണ്ട് വണ്ടര്‍ലാ തയ്യാറാക്കിയ ‘അഡ്‌വെഞ്ചേര്‍സ് ഓഫ് ചിക്കു വൈല്‍ഡ് റൈഡ്’ എന്ന പുതിയ സിജിഐ ഫിലിം കൊച്ചിയിലെ വണ്ടര്‍ലായില്‍ […]
കൊച്ചി: കിടപ്പ് രോഗികള്‍ക്കൊപ്പം ആട്ടവും പാട്ടുമായി ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ച് ഐ.എം.എ കൊച്ചിയും അരികെ പാലിയേറ്റീവ് കെയറും. ഇരു സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കുമൊപ്പം കരോള്‍ ഗാനങ്ങള്‍ പാടിയും നൃത്തം ചെയ്തും കേക്കുമുറിച്ചും നാട്ടുകാരും കൊച്ചുകുട്ടികളും ചേര്‍ന്നതോടെ ക്രിസ്മസ് ആഘോഷം രോഗികള്‍ക്ക് പുത്തന്‍ അനുഭവമായി മാറി.
ഇന്ത്യ നാളെ ബലാറസിനെയും റഷ്യയെയും നേരിടും മോസ്‌കോ : മോസ്‌കോയില്‍ നടക്കുന്ന ബ്രിക്സ് പാരാ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ഗെയിംസില്‍ ആദ്യ മത്സരത്തില്‍ തുര്‍ക്കിക്കെതിരെ ഇന്ത്യക്ക് ജയം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യക്ക് വേണ്ടി തുഷാര്‍ കുമാര്‍ ആണ് ഗോള്‍ നേടിയത്. ഇന്ത്യ നാളെ ബലാറസിനെയും റഷ്യയെയും നേരിടും. മോസ്‌കോയിലെ ഡൈനാമോ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ഗ്രൗണ്ടില്‍ വെച്ചാണ് മത്സരങ്ങള്‍ നടക്കുന്നത്.
എട്ട് കപ്പല്‍ നിര്‍മ്മിക്കുന്നതിനായി പ്രതിരോധ മന്ത്രാലയവും കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡും തമ്മില്‍ 2019 ഏപ്രില്‍ 30ന് കരാര്‍ ഒപ്പുവച്ചിരുന്നു. കൊച്ചി: ഇന്ത്യന്‍ നാവിക സേനയുടെ ആറാമത്തെ ആന്റി സബ്മറൈന്‍ വാര്‍ഫെയര്‍ ഷാലോ വാട്ടര്‍ ക്രാഫ്റ്റിന്റെ കീല്‍ സ്ഥാപിക്കല്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ നടന്നു. ദക്ഷിണ നാവികസേന കമാന്‍ഡ് ീഫ് സ്റ്റാഫ് ഓഫീസര്‍ (പരിശീലനം) റിയര്‍ അഡ്മിറല്‍ സതീഷ് ഷേണായി, ശ്രീജിത്ത് കെ നാരായണന്‍, ഡയറക്ടര്‍ (ഓപ്പറേഷന്‍സ്), രാജേഷ് ഗോപാലകൃഷ്ണന്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ (ഷിപ് റിപ്പയര്‍സ് ) ,എസ് […]
മണി കോണ്‍ക്ലേവ് 2024 ന് തുടക്കമായി കൊച്ചി: ചെറുപ്രായത്തില്‍ തന്നെ പണമുണ്ടാക്കാനുള്ള കുറുക്കുവഴിയല്ല ഓഹരിവിപണിയെന്ന് നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ച മണി കോണ്‍ക്ലേവ് 2024 ദ്വിദിന ഉച്ചകോടിയില്‍ പങ്കെടുത്ത വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. സാമ്പത്തിക സാക്ഷരത സംസ്ഥാനത്തെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും ഉച്ചകോടിയിലെ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഇതിനായി സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും മണി കോണ്‍ക്ലേവ് ഉച്ചകോടി വാഗ്ദാനം ചെയ്തു. സാമ്പത്തിക വിഷയങ്ങളില്‍ തത്പരരായ പതിനായിരത്തോളം പ്രതിനിധികളാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്. സമ്പത്തുണ്ടാക്കി നേരത്തെ വിരമിക്കുന്ന […]
300ലധികം എന്‍ട്രികളില്‍ നിന്നും ഓഡിഷനുകളിലൂടെയാണ് 19 ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്തത്. കൊച്ചി: ഇംപ്രസാരിയോയുടെ 24ാമത് എഡിഷന്‍ മിസ് കേരള 2024 ഡിസംബര്‍ 20ന് വൈകുന്നേരം ആറു മണിക്ക് ഗ്രാന്‍ഡ് ഹയാത്ത് കൊച്ചിയില്‍ അരങ്ങേറും. ഡിസംബര്‍ 7ന് നടന്ന ഓഡിഷനുകളിലൂടെയാണ് കിരീടത്തിലേക്കുള്ള യാത്ര ആരംഭിച്ചത്. 300ലധികം എന്‍ട്രികളില്‍ നിന്നും ഓഡിഷനുകളിലൂടെയാണ് 19 ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്തത്. ആനിമേറ്ററും ചലച്ചിത്ര നിര്‍മാതാവുമായ അപ്പുണ്ണി നായര്‍, വെല്‍നെസ് കോച്ചും സാമൂഹിക സംരംഭകയുമായ രാഖി ജയശങ്കര്‍, സെലിബ്രിറ്റി ടാലന്റ് മാനേജരായ റീനു ജെയിംസ്, ഫാഷന്‍ […]
കൊച്ചി:വിദേശ പഠനവും ജോലിയും നേടാന്‍ സഹായിക്കുന്ന ഗോഡ് സ്പീഡ് ഇമിഗ്രേഷന്‍ ആന്‍ഡ് സ്റ്റഡിഎബ്രോഡ് പ്രൈവറ്റ് ലിമിറ്റഡ് 15ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നു. ഇതിന്റെ ഭാഗമായി കൊച്ചിയില്‍ നടന്ന ആഘോഷം ഉമാ തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഉത്തരവാദിത്വവും , കൃത്യതയും വേണ്ട വിസാ നടപടികള്‍വേഗത്തിലും എളുപ്പത്തിലും സാധ്യമാക്കുന്നുവെന്നതാണ് ഗോഡ്‌സ്പീഡിന്റെ പ്രത്യേകതയെന്ന് മാനേജിംഗ് ഡയറക്ടര്‍ എ. രേണു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇമിഗ്രേഷന്‍, സ്റ്റഡി ,വിദേശ കണ്‍സള്‍ട്ടന്‍സി മേഖലയില്‍ ഒരു വനിത നേത്യത്വം നല്‍കുന്ന ആദ്യ സ്ഥാപനം കൂടിയാണ് ഗോഡ് […]
ആദ്യഘട്ടത്തില്‍ അങ്കമാലി എരുമേലി നിലക്കല്‍ പാത പൂര്‍ത്തീകരിക്കും. നിര്‍മാണ ചെലവിന്റെ 50 ശതമാനം തുക കിഫ്ബി വഹിക്കാമെന്ന സര്‍ക്കാര്‍ തീരുമാനം തുടരും തിരുവനന്തപുരം: ശബരി റെയില്‍ പദ്ധതി രണ്ട് ഘട്ടമായി വിപുലീകൃതമായ രീതിയില്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതിന് അനുമതി ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കും. ആദ്യഘട്ടത്തില്‍ അങ്കമാലി എരുമേലി നിലക്കല്‍ പാത പൂര്‍ത്തീകരിക്കും. നിര്‍മാണ ചെലവിന്റെ 50 ശതമാനം തുക കിഫ്ബി വഹിക്കാമെന്ന സര്‍ക്കാര്‍ തീരുമാനം തുടരും. ഈ […]
റോയല്‍ നോര്‍വീജിയന്‍ എംബസിയിലെ മിനിസ്റ്റര്‍ കൗണ്‍സലറും ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷനുമായ മിസ്. മാര്‍ട്ടിന്‍ ആംദല്‍ ബോത്തൈ ആണ് കപ്പല്‍ പുറത്തിറക്കിയത്. കൊച്ചി: കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉഡുപ്പി കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ്, വില്‍സണ്‍ എ.എസ്.എ. നോര്‍വേയ്ക്കു നിര്‍മ്മിക്കുന്ന ആറ് 3800 ടി.ഡി.ഡബ്ല്യു. ജനറല്‍ കാര്‍ഗോ കപ്പലുകളടങ്ങുന്ന പരമ്പരയിലെ ആദ്യ കപ്പല്‍ പുറത്തിറക്കി. റോയല്‍ നോര്‍വീജിയന്‍ എംബസിയിലെ മിനിസ്റ്റര്‍ കൗണ്‍സലറും ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷനുമായ മിസ്. മാര്‍ട്ടിന്‍ ആംദല്‍ ബോത്തൈ ആണ് […]