സിഎംഎഫ്ആര്‍ഐ അഷ്ടമുടികായലില്‍ കക്കയുടെ 30 ലക്ഷം വിത്തുകള്‍ നിക്ഷേപിച്ചു കൊച്ചി: പൂവന്‍ കക്ക എന്ന് വിളിക്കുന്ന അഷ്ടമുടികായലിലെ കക്കയുടെ ഉല്‍പാദനം ഗണ്യമായി കുറയുന്നതിന് പരിഹാരമായി പുനരുജ്ജീവന പദ്ധതിയുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). കക്ക ഉല്‍പാദനത്തില്‍ സ്വഭാവിക പുനരുജ്ജീവനം ലക്ഷ്യമിട്ട് കായലില്‍ 30 ലക്ഷം കക്ക വിത്തുകള്‍ നിക്ഷേപിച്ചു. സിഎംഎഫ്ആര്‍ഐയുടെ വിഴിഞ്ഞം കേന്ദ്രത്തിലെ ഹാച്ചറിയില്‍ കൃത്രിമ പ്രജനന സാങ്കേതികവിദ്യയിലൂടെ ഉല്‍പാദിപ്പിച്ച വിത്തുകളാണ് കായലില്‍ രണ്ടിടത്തായി നിക്ഷേപിച്ചത്. പ്രധാനമന്ത്രി മത്സ്യസമ്പദ യോജന ബ്ലൂ ഗ്രോത്ത് പദ്ധതിയുടെ […]
കൊച്ചി:വരാപ്പുഴ അതിരൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എറണാകുളം ലൂര്‍ദ് ആശുപത്രി അറുപതിന്റെ നിറവില്‍. ഡിസംബര്‍ 20 ന് ആശുപത്രിയില്‍ വിപുലമായ ആഘോഷം സംഘടിപ്പിക്കുമെന്ന് ആശുപത്രി ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് സെക്ക്വീര, അസോസിയേറ്റ് ഡയറക്ടര്‍ ഫാ. വിമല്‍ ഫ്രാന്‍സിസ്, മെഡിക്കല്‍ ഡയറക്ടര്‍ ഡോ.പോള്‍ പുത്തൂരാന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 60 ാം വര്‍ഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന ലൂര്‍ദ്ദ് ആശുപത്രി ‘ ലെഗാമെ 24 ‘ എന്ന പേരില്‍ സംഘടിപ്പിക്കുന്ന ആഘോഷത്തിലൂടെ വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിക്കുമെന്ന് ഫാ. ജോര്‍ജ്ജ് […]
തമിഴ്നാട്ടില്‍ 2,000 തൊഴിലവസരങ്ങള്‍ കൂടി ഉടന്‍ സൃഷ്ടിക്കുമെന്നും കമ്പനി വൃത്തങ്ങള്‍ സൂചിപ്പിച്ചു കൊച്ചി : ആഗോളവിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്കിടയിലും ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുമെന്ന് നിസാന്‍ പ്രഖ്യാപിച്ചു. ആഗോളതലത്തില്‍ വാഹനനിര്‍മാണം 20% വരെ കുറയ്ക്കാനുള്ള തീരുമാനമെടുത്തതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ വിപണിയെ ഇപ്പോഴും പ്രതീക്ഷയോടെ തന്നെയാണ് കാണുന്നതെന്ന് കമ്പനി വ്യക്തമാക്കുന്നത്. തമിഴ്നാട്ടില്‍ 2,000 തൊഴിലവസരങ്ങള്‍ കൂടി ഉടന്‍ സൃഷ്ടിക്കുമെന്നും കമ്പനി വൃത്തങ്ങള്‍ സൂചിപ്പിച്ചു. അടുത്തിടെ വിവിധ രാജ്യങ്ങളിലായി ഒമ്പതിനായിരത്തോളം ജീവനക്കാരെ കമ്പനി പിരിച്ചുവിടുമെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാലയളവില്‍ കമ്പനിയുടെ […]
കൊച്ചി: കാണികള്‍ക്ക് അവിസ്മരണീയ വര്‍ണക്കാഴ്ചകളും വിസ്്മയവും സൃഷ്ടിച്ച് മെര്‍മ്മെയ്ഡ് വേള്‍ഡ് ആന്‍ഡ് ജംഗിള്‍ എക്സ്പോ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍ നാഷണല്‍ സ്റ്റേഡിയത്തില്‍. ആമസോണ്‍ കാടിനെ നേരില്‍ കാണാത്തവര്‍ക്ക് മുമ്പില്‍ ആമസോണിന്റെ മിനിയേച്ചര്‍ പതിപ്പുതന്നെ നേരില്‍ കാണാം. ഇന്ന്വൈകിട്ട് 6ന് ഇ.ഡി (എക്സ്ട്രാ ഡീസന്റ് ടീം) പ്രദര്‍ശനത്തിന് തിരിതെളിക്കും. ആയിരക്കണക്കിന് പക്ഷികളും വിവിധ തരം എക്സോട്ടിക് ആനിമല്‍സുംപ്രദര്‍ശനത്തിലുണ്ട്. കേരളീയ ഗ്രമങ്ങളുടെ സവിശേഷതകളിലൊന്നായിരുന്ന കാവുകളും നാഗത്താന്മാരെയും നേരിട്ട് കാണാനും എക്സ്പോയില്‍ അവസരമുണ്ട്. നിരവധി സെല്‍ഫി പോയിന്റുകള്‍, ഫിഷ് […]
പഴയ സ്വര്‍ണ്ണം മാറ്റിയെടുക്കുമ്പോള്‍ ഗ്രാമിന് 50 രൂപ അധികം ലഭിക്കുന്നതോടൊപ്പം ഡയമണ്ട് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 25% വിലക്കുറവും, കല്ലുകളുടെ വിലയില്‍ 25% ഇളവും ഈ ഫെസ്റ്റിന്റെ ഭാഗമായി ലഭ്യമാകും. കൊച്ചി: ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസ് എന്‍ആര്‍ഐ ഗോള്‍ഡ് ഫെസ്റ്റിന് തുടക്കമിട്ടു. പഴയ സ്വര്‍ണ്ണം മാറ്റിയെടുക്കുമ്പോള്‍ ഗ്രാമിന് 50 രൂപ അധികം ലഭിക്കുന്നതോടൊപ്പം ഡയമണ്ട് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 25% വിലക്കുറവും, കല്ലുകളുടെ വിലയില്‍ 25% ഇളവും ഈ ഫെസ്റ്റിന്റെ ഭാഗമായി ലഭ്യമാകും. ജനുവരി 5 […]
ഡിസംബര്‍ 30 വരെ രാവിലെ 10 മുതല്‍ രാത്രി എട്ട് മണിവരെ നടക്കുന്ന പ്രദര്‍ശനത്തിലേക്കുള്ള പ്രവേശനം സൗജന്യം. കൊച്ചി: കായലിലൂടെയും കടലിലൂടെയും ഫോര്‍ട്ടുകൊച്ചി ബീച്ചില്‍ വന്നടിയുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങളാല്‍ നിര്‍മ്മിച്ച കലാസൃഷ്ടികളുടെ പ്രദര്‍ശനം ‘പ്ലാന്‍ അറ്റ് ആര്‍ട് ‘ ഇന്ന് മുതല്‍ ഫോര്‍ട്ടുകൊച്ചി ജയില്‍ ഓഫ് ഫ്രീഡം സ്ട്രഗിള്‍ കെട്ടിടത്തില്‍ ആരംഭിക്കുന്നു. സന്നദ്ധ സംഘടനയായ പ്ലാന്‍ അറ്റ് എര്‍ത്തും എച്ച് സി എല്‍ ഫൗണ്ടേഷന് കീഴിലുള്ള എച്ച് സി എല്‍ടെക്ക് ഗ്രാന്റും സംയുക്തമായാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. […]
സ്റ്റാറേയ്‌ക്കൊപ്പം സഹപരിശീലകരായിരുന്നു ബിയോണ്‍ വെസ്‌ട്രോം, ഫ്രെഡറിക്കോ പെരേര മൊറൈസ് എന്നിവരു ടീം വിട്ടതായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി മാനേജ്‌മെന്റ് അറിയിച്ചു. കൊച്ചി: ഐഎസ്എല്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ തോല്‍വിക്കു പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യപരിശീലകന്‍ മിഖായേല്‍ സ്റ്റാറെ ടീം വീട്ടു. സ്റ്റാറേയ്‌ക്കൊപ്പം സഹപരിശീലകരായിരുന്നു ബിയോണ്‍ വെസ്‌ട്രോം, ഫ്രെഡറിക്കോ പെരേര മൊറൈസ് എന്നിവരു ടീം വിട്ടതായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി മാനേജ്‌മെന്റ് അറിയിച്ചു. വുകുമനോവിച്ചിന് പകരക്കാരനായിട്ടാണ് മിഖായേല്‍ സ്റ്റാറേ ഈ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മുഖ്യപരിശീലകനായി എത്തുന്നത്. […]
ഡിസംബര്‍ 18ന് രാവിലെ 10 മുതല്‍ വൈകിട്ട് ആറുവരെ കോഴിക്കോട് ഹോട്ടല്‍ മലബാര്‍ പാലസില്‍ നടക്കും. രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദേശം നല്‍കും. തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സ് ലോക കേരള സഭ സെക്രട്ടറിയേറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രവാസി ദിനാചരണം ഡിസംബര്‍ 18ന് രാവിലെ 10 മുതല്‍ വൈകിട്ട് ആറുവരെ കോഴിക്കോട് ഹോട്ടല്‍ മലബാര്‍ പാലസില്‍ നടക്കും. രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ […]
തബല വിദ്യാന്‍ സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു.73 വയസായിരുന്നു. ന്യൂഡല്‍ഹി: അരനൂറ്റാണ്ടിലധികമായി തബലയില്‍ മാസ്മരികത തീര്‍ത്ത ഉസ്താദ് സാക്കിര്‍ ഹുസൈന്‍ ഇനി ഓര്‍മ്മ. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നതിനിടെയാണ് അന്ത്യം. 73 വയസായിരുന്നു. ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചത്. സംഗീത ഇതിഹാസം അള്ളാ റഖയുടെ മകനായ സാക്കിര്‍ ഹുസൈന്‍. അഞ്ച് പതിറ്റാണ്ടിലേറെയായി ക്ലാസിക്കല്‍ സംഗീത രംഗത്തെ മുടിചൂടാ മന്നനാണ്. അദ്ദേഹത്തിന്റെ സംഭാവനകള്‍ക്ക് രാജ്യം പദ്മശ്രീയും പദ്മവിഭൂഷനും […]
മുന്നിലുള്ള കാഴ്ച്ചകള്‍ തിരിച്ചറിഞ്ഞ് വ്യഖ്യാനിക്കുന്ന വോയ്‌സ് അസിസ്റ്റന്റ് കണ്ണടയിലുണ്ട് കൊച്ചി: റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ഗ്ലോബലിന്റെ പദ്ധതിയായ ‘പ്രോജക്റ്റ് സൂര്യ’യുടെ ഭാഗമായി കാഴ്ച്ച പരിമിതിയുള്ളവര്‍ക്കായി 65 സ്മാര്‍ട്ട് ഓണ്‍ കണ്ണടകള്‍ ഇന്‍ഫോപാര്‍ക്ക് തപസ്യ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു.ഹൈബി ഈഡന്‍ എം.പി. വിതരണോത്ഘാടനം നിര്‍വഹിച്ചു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ അന്ധതയെ മറികടന്ന് സ്വതന്ത്രവും, ആശ്രയമില്ലാത്തതുമായ ജീവിതത്തിന് സാഹചര്യമൊരുക്കുന്ന സന്നദ്ധ പ്രവര്‍ത്തനം ഏറെ മാതൃകാപരമാണെന്ന് ഹൈബി ഈഡന്‍ എം പി പറഞ്ഞു. ഉമാ തോമസ് […]