ഒക്ടോബറില്‍ 20 ലക്ഷമായും 2026 മാര്‍ച്ചോടെ 40 ലക്ഷമായും 2027 മാര്‍ച്ചോടെ ഒരു കോടിയായും ഉയരുമെന്നുമാണ് പ്രതീക്ഷ ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ ഗാര്‍ഹിക പുരപ്പുറ സോളാര്‍ പദ്ധതിയായ പി എം സൂര്യ ഘര്‍ മുഫ്ത് ബിജ്ലി യോജന ഇന്ത്യയുടെ സൗരോര്‍ജ മേഖലയെ മാറ്റിമറിക്കുന്നു. 2025 മാര്‍ച്ചോടെ, 10 ലക്ഷം വീടുകളില്‍ പദ്ധതി സ്ഥാപിക്കുമെന്നും ഒക്ടോബറില്‍ 20 ലക്ഷമായും 2026 മാര്‍ച്ചോടെ 40 ലക്ഷമായും 2027 മാര്‍ച്ചോടെ ഒരു കോടിയായും ഉയരുമെന്നുമാണ് പ്രതീക്ഷയെന്നും അധികൃതര്‍ വ്യക്തമാക്കി. […]
ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എങ്ങനെ സാധ്യമാക്കാം എന്ന് ചിന്തിക്കണം. നേട്ടങ്ങള്‍ കയ്യെത്തി പിടിക്കാന്‍ ഇച്ഛാശക്തിയുണ്ടാകണമെന്നും അദ്ദേഹം കൊച്ചി: പ്രതികൂല സാഹചര്യങ്ങളെ മറികടക്കാന്‍ പഠിക്കുമ്പോഴാണ് ഏതൊരു സംരംഭവും വിജയത്തിലേക്കെത്തുന്നതെന്ന് എവിഎ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എ വി അനൂപ്.കേരള മാനേജ്മെന്റ് അസോസിയേഷന്‍ (കെഎംഎ) ഇന്‍സ്പെയര്‍ സീരീസ് പ്രഭാഷണ പരമ്പരയില്‍ ടേണിംഗ് അഡ്വെഴ്സിറ്റി ഇന്റു ഓപ്പര്‍ച്യൂണിറ്റി എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ വര്‍ധിച്ചു വരുന്നത് ശുഭസൂചനയാണ്. പുതുതലമുറ കൂടുതല്‍ സ്മാര്‍ട്ടാണ്. ഏത് പ്രതികൂല സാഹചര്യങ്ങളെയും […]
കൊച്ചി: വിംഗ് കമാന്‍ഡര്‍ രാകേഷ് ശര്‍മ്മയുടെ ബഹിരാകാശ യാത്രയുടെ 40ാം വാര്‍ഷികത്തില്‍ അദ്ദേഹത്തെ ആദരിച്ച്‌ടൈറ്റന്‍ വാച്ച്സ്. ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യക്കാരനാണ് രാകേഷ് ശര്‍മ്മ. 1984ല്‍, സോവിയറ്റ് ബഹിരാകാശ പേടകമായ സോയൂസ് ടി11ല്‍ യാത്ര ചെയ്യവെ ബഹിരാകാശത്ത് നിന്ന് ഇന്ത്യ എങ്ങനെ കാണപ്പെടുന്നുവെന്ന ചോദ്യത്തിന്, ‘സാരെ ജഹാന്‍ സേ അഛാ’ എന്ന അദ്ദേഹത്തിന്റെ പ്രസിദ്ധമായ മറുപടി ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവര്‍ന്നതും രാജ്യത്തിന്റെ ചൈതന്യം ഉള്‍ക്കൊള്ളുന്നതുമായിരുന്നു. നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം, ടൈറ്റന്‍ രാകേഷ് ശര്‍മ്മയുടെ അസാധാരണമായ […]
കേരള ബ്ലാസ്റ്റേഴ്സ് രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റിനോട് തോറ്റു. ബ്ലാസ്റ്റേഴ്സിനായി ഹെസ്യൂസ് ഹിമിനെസ്, മിലോസ് ഡ്രിന്‍സിച്ച് എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ബഗാനായി ജാമി മക്ലാരന്‍, ജാസണ്‍ കമ്മിങ്സ്, ആല്‍ബര്‍ട്ടോ റോഡ്രിഗസ് എന്നിവരും ഗോള്‍ നേടി. കൊല്‍ക്കത്ത: ഐഎസ്എലിലെ കടുത്ത പോരില്‍ അവസാന നിമിഷം നിര്‍ഭാഗ്യകരമായി വഴങ്ങിയ ഗോളില്‍ കേരള ബ്ലാസ്റ്റേഴ്സ് രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റിനോട് തോറ്റു. ബ്ലാസ്റ്റേഴ്സിനായി ഹെസ്യൂസ് ഹിമിനെസ്, മിലോസ് ഡ്രിന്‍സിച്ച് എന്നിവര്‍ ഗോള്‍ […]
ഐ.സി.സി.കെ. പ്രസിഡന്റ് ഡോ.ആശിഷ് കുമാര്‍. എം സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു കൊച്ചി: ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി കൗണ്‍സില്‍ ഓഫ് കേരളയുടെ (ഐ,സി.സി.കെ) വാര്‍ഷിക സമ്മേളനം കൊച്ചി ഹോട്ടല്‍ മാരിയറ്റില്‍ ആരംഭിച്ചു.ഹ്യദയാഘാതവും സങ്കീര്‍ണ ഹൃദ്രോഗങ്ങളും കൈകാര്യം ചെയ്യുന്ന ഹ്യദ്രോഗ വിദഗ്ദ്ധരുടെ സംസ്ഥാന സംഘടനയാണിത്. സമ്മേളനത്തിന്റെ ഉദ്ഘാടനം ഐ.സി.സി.കെ. പ്രസിഡന്റ് ഡോ.ആശിഷ് കുമാര്‍. എം. നിര്‍വഹിച്ചു. ഹൃദ്രോഗ ചികിത്സയില്‍ നടന്ന ഏറ്റവും വലിയ ശാസ്ത്ര വിപ്ലവമാണ് ആധുനിക കത്തീറ്റര്‍ അധിഷ്ഠിത സാങ്കേതിക വിദ്യകളെന്ന് ഡോ. ആശിഷ് കുമാര്‍ പറഞ്ഞു. നേര്‍ത്ത […]
കൂടുതല്‍ ക്രിയാത്മകമായ നിലപാടുകള്‍ സ്വീകരിക്കാന്‍ എല്ലാ ബാങ്കുകളും തയാറാകണമെന്നും മീഡിയ കോണ്‍ക്ലേവ് വിലയിരുത്തി കൊച്ചി: കേരളത്തിലെ ചെറുകിട വ്യാപാരരംഗത്തിന്റെ വളര്‍ച്ചയില്‍ ബാങ്കുകള്‍ വഹിക്കുന്നത് നിര്‍ണായക പങ്കാണെന്ന് ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്‌സ്‌പോ 2024നോടനുബന്ധിച്ച് എറണാകുളം പ്രസ് ക്ലബുമായി ചേര്‍ന്ന് സംഘടിപ്പിച്ച മീഡിയ കോണ്‍ക്ലേവ് അഭിപ്രായപ്പെട്ടു. പ്രാദേശികതലത്തില്‍ വ്യാപാര-വ്യവസായങ്ങള്‍ തുടങ്ങുന്നത് എങ്ങനെ കൂടുതല്‍ എളുപ്പമാക്കാം എന്ന വിഷയത്തെ കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ച. ചെറുകിട വ്യവസായങ്ങളുടെ സമഗ്രമായ വളര്‍ച്ചയ്ക്ക് ബാങ്കുകളുടെ പങ്ക് വളരെ വലുതാണെന്നും അതിനായി കൂടുതല്‍ ക്രിയാത്മകമായ നിലപാടുകള്‍ […]
വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം ആശയങ്ങളെ സംരംഭങ്ങളായി മാറ്റാനുള്ള അവസരവും സാമ്പത്തിക പിന്തുണയും നല്‍കുകയാണ് ലക്ഷ്യം. കൊച്ചി: കേരളത്തിലെ യുവ സംരംഭകരുടെ വളര്‍ച്ചയ്ക്കും പുതിയ സംരംഭങ്ങളുടെ പ്രോത്സാഹനത്തിനുമായി അസാപ് കേരള, സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ (കെഎസ്‌ഐഡിസി) സഹകരണത്തോടെ ‘ഡ്രീംവെസ്റ്റര്‍ 2.0 ‘ പദ്ധതി സംഘടിപ്പിക്കുന്നു. ഈ പദ്ധതി വഴി വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം ആശയങ്ങളെ സംരംഭങ്ങളായി മാറ്റാനുള്ള അവസരവും സാമ്പത്തിക പിന്തുണയും നല്‍കുകയാണ് ലക്ഷ്യം. ശില്‍പ്പശാലകള്‍, ഡിസൈന്‍ തിങ്കിങ് വര്‍ക്ഷോപ്പ്, ഐഡിയത്തോണ്‍ മത്സരം എന്നീ മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി […]
തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് കൊണ്ടുവന്ന മാറ്റങ്ങളെ അടിസ്ഥാനമാക്കി ഗ്രാമീണ ഇന്റര്‍നെറ്റ് ഫോട്ടോഗ്രഫി കോണ്ടസ്റ്റുമായി കെഫോണ്‍. ഡിസംബര്‍ 25 വരെ നടക്കുന്ന മത്സരത്തില്‍ പ്രായഭേദമന്യേ എല്ലാവര്‍ക്കും പങ്കെടുക്കാം.എന്‍ട്രികള്‍ അയക്കാനായി ഇന്റര്‍നെറ്റ് ഗ്രാമപ്രദേശങ്ങളിലെ ജീവിതങ്ങളില്‍ കൊണ്ടുവന്ന മാറ്റങ്ങളെ അടിസ്ഥാനമാക്കി ഗ്രാമീണ പശ്ചാത്തലത്തില്‍ ഫോട്ടോസ് എടുത്ത് വാട്ടര്‍മാര്‍ക്കോ മറ്റ് അടയാളങ്ങളോ ഇല്ലാതെ +91 9061604466 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കുക. തെരഞ്ഞെടുക്കുന്ന ഫോട്ടോകള്‍ കെഫോണ്‍ ഫ്രെയിമോടു കൂടി വാട്സാപ്പില്‍ തിരിച്ചയച്ചു നല്‍കും. അതിനുശേഷം കെഫോണ്‍ ഒഫീഷ്യല്‍ ഫെയ്സ്ബുക്ക് അല്ലെങ്കില്‍ ഇന്‍സ്റ്റഗ്രാം […]
ബിഫസ്റ്റ് സെഷന്റെ ആദ്യഘട്ടത്തില്‍ 250 വിദ്യാര്‍ത്ഥികള്‍ക്കാണ് പരിശീലനം നല്‍കിയത്. അടുത്ത സെഷനില്‍ 250 പേര്‍ക്ക് കൂടി പരിശീലനം നല്‍കും. ആലുവ: അത്യാഹിത ഘട്ടങ്ങളില്‍ മനുഷ്യരുടെ ജീവന്‍ രക്ഷിക്കുന്നതിനുള്ള പ്രാഥമിക ശുശ്രൂഷാ മാര്‍ഗങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നിനായി ആസ്റ്റര്‍ മെഡ്‌സിറ്റി ആവിഷ്‌കരിച്ച ബി ഫസ്റ്റ് പദ്ധതിയുടെ പരിശീലനം ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജില്‍ (യു.സി കോളേജ്) നടന്നു. ബേസിക് ലൈഫ് സപ്പോര്‍ട്ട് (പ്രാഥമിക ജീവന്‍ രക്ഷ പരിശീലനം- ബി.എല്‍.എസ്) പരിശീലിപ്പിക്കുന്നതിലാണ് സെഷന്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. മെഡിക്കല്‍ അത്യാഹിതങ്ങള്‍ ആത്മവിശ്വാസത്തോടെയും […]
ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ വിനോദസഞ്ചാര മേഖലയില്‍ നടപ്പാക്കുന്ന പദ്ധതിയാണ് ഹരിത ടൂറിസം. കൊച്ചി: ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ എറണാകുളം ജില്ലയിലെ രണ്ടാമത്തെ മാതൃകാ ഹരിത ടൂറിസം കേന്ദ്രമായി കോടനാട് അഭയാരണ്യം. ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ വിനോദസഞ്ചാര മേഖലയില്‍ നടപ്പാക്കുന്ന പദ്ധതിയാണ് ഹരിത ടൂറിസം.മാലിന്യമുക്തം ജനകീയ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് അഭയാരണ്യത്തെ ഹരിത ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിച്ചു. മാലിന്യ നിര്‍മാര്‍ജനത്തില്‍ ഹരിതകര്‍മ്മ സേനയുടെ പ്രധാന്യം […]