കൊച്ചി : ശ്വാസനാള,അന്നനാള രോഗങ്ങളുടെയും ശബ്ദവൈകല്യങ്ങളുടെയും രോഗനിര്‍ണയത്തിനും ചികിത്സയ്ക്കുമായി കേരളത്തിലെ ആദ്യ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ എയര്‍വേ, വോയ്‌സ്, ആന്‍ഡ് സ്വാളോവിങ് സെന്റര്‍ (ആവാസ്) കൊച്ചി വിപിഎസ് ലേക്‌ഷോറില്‍ പ്രവര്‍ത്തനം ആരംഭിച്ചു.ശബ്ദനാളം, അന്നനാളം, എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന എല്ലാ അസുഖങ്ങളുടെയും ചികിത്സ ഒറ്റ കുടക്കീഴില്‍ ലഭ്യമാകും എന്നതാണ് ആവാസിന്റെ പ്രത്യേകത. പ്രശസ്ത നടിയും ടെലിവിഷന്‍ അവതാരകയുമായ ജ്യുവല്‍ മേരി സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വിപിഎസ് ലേക്‌ഷോര്‍ മാനേജിംഗ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള അധ്യക്ഷത വഹിച്ചു.വോക്കല്‍ കോര്‍ഡിനെ […]
കൊച്ചി: ഭിന്നശേഷിക്കാര്‍ക്കുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഭിന്നശേഷിയുള്ളവര്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങളും അവതരിപ്പിക്കുന്ന ആദ്യത്തെ സമഗ്ര ദേശീയ പ്രദര്‍ശനമായ എബിലിറ്റീസ് ഇന്ത്യാ എക്‌സ്‌പോയ്ക്ക് കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ തുടക്കമായി. വായ കൊണ്ട് ചിത്രങ്ങള്‍ വരച്ച് ശ്രദ്ധനേടിയ സുനിത ത്രിപ്പാണിക്കര, കാല് കൊണ്ട് ചിത്രം വരയ്ക്കുന്ന സ്വപ്ന അഗസ്റ്റിന്‍ എന്നിവര്‍ എബിലിറ്റീസ് ഇന്ത്യ എക്‌സ്‌പോ എന്നെഴുതി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭിന്നശേഷി കമ്മിഷണര്‍ ഡോ. പി. ടി. ബാബുരാജന്‍, കൊച്ചി മെട്രോ റെയില്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബഹ്ര […]
കൊച്ചി: രാജ്യത്തിന്റെ ഭാവി കൃഷിയിടങ്ങളെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നതെന്ന് കൃഷിമന്ത്രി പി. പ്രസാദ്. സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ ഭാഗമായി ക്യാമ്പസില്‍ വൃക്ഷത്തൈ നട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. കൃഷിയില്‍ സുസ്ഥിരത അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, 2050ല്‍ നിലവില്‍ ഉത്പാദിപ്പിക്കുന്നതില്‍ നിന്നും 60 ശതമാനം കൂടുതല്‍ ഭക്ഷ്യ ഉത്പന്നങ്ങള്‍ വേണ്ടിവരുമെന്നും വ്യക്തമാക്കി. ആധുനിക കാലത്ത് കൃഷിയിടങ്ങള്‍ ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. ജനസംഖ്യ വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് ഭക്ഷണത്തിന്റെ ആവശ്യകത കൂടും. കൃഷിയെ പ്രോത്സാഹിപ്പിച്ചില്ലെങ്കില്‍ അടുത്ത ലോകമഹായുദ്ധം ഭക്ഷണത്തിന് വേണ്ടിയാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വിശപ്പിന് മാത്രമാണ് ശാശ്വത […]
കൊച്ചി: തങ്ങള്‍ക്ക് രണ്ടാം ജന്മം നല്‍കിയ ഡോക്ടര്‍ക്ക് രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കാനായി താമര മാലയുമായി അവര്‍ എത്തി. ലിസി ആശുപത്രിയില്‍ വിജയകരമായ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായ ശ്രുതി ശശി,ഡിനോയ് തോമസ്, ഗിരീഷ്‌കുമാര്‍, മാത്യു അച്ചാടന്‍, സണ്ണി തോമസ്, ജിതേഷിന്റെ പിതാവ് ജയദേവന്‍ എന്നിവരാണ് ഡോ. ജോസ് ചാക്കോ പെരിയപ്പുറത്ത നേരിട്ട് കണ്ട് അഭിനന്ദിക്കുന്നതിനായി ലിസി ആശുപത്രിയില്‍ എത്തിച്ചേര്‍ന്നത്. ഇന്ത്യയില്‍ ആദ്യമായി രണ്ടാമതും ഹൃദയം മാറ്റിവച്ച ഗിരീഷ്‌കുമാറാണ് ഇങ്ങനെയൊരു കൂടിക്കാഴ്ചയ്ക്ക് മുന്‍കൈ എടുത്തത്. […]
കൊച്ചി: മില്‍മ എറണാകുളംമേഖലാ യൂണിയന്‍ സംഘങ്ങളില്‍ നിന്നും സംഭരിക്കുന്ന ഓരോ ലിറ്റര്‍ പാലിനും 2024 ആഗസ്റ്റ് 11ാം തീയതിമുതല്‍ ജനുവരി 31 വരെ പ്രോത്സാഹന അധികവിലയായി നല്‍കികൊണ്ടിരിക്കുന്ന 10/ രൂപ 2025 ഫെബ്രുവരി 1 മുതല്‍മാര്‍ച്ച് 31 വരെ 15/ രൂപയാക്കി അധികം നല്‍കുന്നതിന് ഭരണസമിതിയോഗം തീരുമാനിച്ചതായി ചെയര്‍മാന്‍ ശ്രീ.വത്സലന്‍പിള്ള അറിയിച്ചു. എറണാകുളം, തൃശൂര്‍, കോട്ടയം,ഇടുക്കി ജില്ലകളിലെ 1000 ല്‍ പരം വരുന്ന പ്രാഥമിക ക്ഷീരസംഘങ്ങളില്‍ പാലളക്കുന്ന കര്‍ഷകര്‍ക്കും, സംഘങ്ങള്‍ക്കുമാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.ഇതില്‍ 8 രൂപ […]
കൊച്ചി: ഗോള്‍കീപ്പര്‍ കമല്‍ജിത് സിങിനെ വായ്പാ കരാറില്‍ ടീമിലെത്തിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി. ഒഡീഷ എഫ്‌സിയില്‍ നിന്നെത്തുന്ന താരം സീസണ്‍ മുഴുവന്‍ ബ്ലാസ്‌റ്റേഴ്‌സിനായി കളിക്കും. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍), ഐ ലീഗ് എന്നിവയിലെ സമ്പന്നമായ അനുഭവവുമായി എത്തുന്ന കമല്‍ജിത്തിന്റെ സാനിധ്യം അവശേഷിക്കുന്ന സീസണില്‍ ടീമിനെ ശക്തിപ്പെടുത്തുമെന്നാണ് ക്ലബ്ബിന്റെ പ്രതീക്ഷ. 1995 ഡിസംബര്‍ 28ന് പഞ്ചാബിലായിരുന്നു കമല്‍ജിതിന്റെ ജനനം. എഐഎഫ്എഫ് അക്കാദമിയില്‍ നിന്ന് ഫുട്‌ബോള്‍ കരിയറിന് തുടക്കമിട്ട താരം, 2014ല്‍ സ്‌പോര്‍ട്ടിങ് ക്ലബ് ഡി ഗോവയില്‍ ചേര്‍ന്ന് […]
സീഫുഡ് ഫെസ്റ്റ്, സാങ്കേതികവിദ്യ പ്രര്‍ശനം, ബയര്‍സെല്ലര്‍ സംഗമം, ഓപണ്‍ ഹൗസ്, ശില്‍പശാലകള്‍, പരിശീലനം എന്നിവയാണ് മത്സ്യമേളയിലെ പ്രധാന ഇനങ്ങള്‍. രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് മേളയുടെ സമയം. പ്രവേശനം സൗജന്യമാണ്. കൊച്ചി: രുചിയൂറും കടല്‍കായല്‍ വിഭവങ്ങള്‍, കര്‍ഷകരുടെ തദ്ദേശീയ ഉല്‍പന്നങ്ങള്‍, ഡയറ്റ് കൗണ്‍സലിംഗ് തുടങ്ങി പൊതുജനങ്ങളെ ആകര്‍ഷിക്കുന്ന വൈവിധ്യങ്ങളുമായി ത്രിദിന മത്സ്യ മേള ഫെബ്രുവരി ഒന്നു മുതല്‍ മൂന്നു വരെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സിഎംഎഫ്ആര്‍ഐ) നടക്കും.സിഎംഎഫ്ആര്‍ഐയുടെ 78ാമത് സ്ഥാപകദിനാഘോഷത്തിന്റെ […]
മീഡിയ ഡിമെന്‍സിറ്റി 8350 എസ്ഒസി, ഓള്‍റൗണ്ട് പെര്‍ ഫോമന്‍സിനായി 80വാട്‌സ് സൂപ്പര്‍ വൂക് ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവ ഉള്‍ക്കൊള്ളുന്ന റെനോ 13 സീരീസ് റെനോ 13, റെനോ 13 പ്രൊ സ്മാര്‍ട്ട് ഫോണുകളാണ് ഓപ്പോ ഇന്ത്യ പുറത്തിറക്കിയത് കൊച്ചി : ഓപ്പോ റെനോ 13 സീരീസ് ഇന്ത്യയില്‍ അവതരിപ്പിച്ചു.നൂതന ക്യാമറ സംവിധാനം, ഇമേജിംഗ്, പ്രൊഡക്റ്റിവിറ്റി ആവശ്യങ്ങള്‍ക്കായി സമഗ്രമായ എഐ ഫീച്ചറുകള്‍, മീഡിയ ഡിമെന്‍സിറ്റി 8350 എസ്ഒസി, ഓള്‍റൗണ്ട് പെര്‍ ഫോമന്‍സിനായി 80വാട്‌സ് സൂപ്പര്‍ വൂക് ഫാസ്റ്റ് […]
ചെന്നൈയിന്‍ എഫ്‌സി 1 കേരള ബ്ലാസ്‌റ്റേഴ്‌സ് 3. ഏഴാം ജയത്തോടെ 24 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് എട്ടാം സ്ഥാനത്ത് തുടര്‍ന്നു. ചെന്നൈയിന്‍ 18 പോയിന്റുമായി പത്താം സ്ഥാനത്തും. ചെന്നൈ: ടീമൊന്നാകെ കളം നിറഞ്ഞുകളിച്ച മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ പുതുചരിത്രം കുറിച്ചു. ചെന്നൈയിന്‍ എഫ്‌സിയെ 3-1ന് വീഴ്ത്തിയ ടീം, ഐഎസ്എല്‍ ചരിത്രത്തില്‍ ചെന്നൈയിനെതിരെ അവരുടെ തട്ടകത്തില്‍ ആദ്യജയം ആവോളം ആഘോഷിച്ചു. മൂന്നാം മിനിറ്റില്‍ ജീസസ് ജിമിനെസിലൂടെ ഗോള്‍വേട്ട തുടങ്ങിയ ബ്ലാസ്‌റ്റേഴ്‌സിനായി 45+3 […]
കൊച്ചി : ഓപ്പോ ഇന്ത്യ ഇന്ത്യയില്‍ ഓപ്പോ ഫൈന്‍ഡ് എക്‌സ് സീരീസ് അവതരിപ്പിക്കുന്നു. ഓപ്പോയുടെ ഇന്നൊവേഷന്‍ പാരമ്പര്യത്തിന്റെ തെളിവായി, ഫ് ളാഗ്ഷിപ്പ് മീഡിയ ടെക് ഡിമെന്‍സിറ്റി 9400 എസ്ഒസി,രണ്ട് ടെലിഫോട്ടോ സ്‌നാപ്പറുകള്‍ സഹിതം തികച്ചും പുതിയ ക്വാഡ് ക്യാമറ സിസ്റ്റം, ഉയര്‍ന്ന സാന്ദ്രതയുള്ള ക്വിക്ക്ചാര്‍ജ്ജിംഗ് സിലിക്കണ്‍ കാര്‍ബൈഡ് ബാറ്ററി, ഫോട്ടോഗ്രാഫിക്കും പ്രൊഡക്റ്റിവിറ്റിക്കുമായി നിരവധി എഐ ഫീച്ചറുകളോടെയാണ് കളര്‍ഒഎസ് 15 എന്നിവയില്‍ ഫൈന്‍ഡ് എക്‌സ് സീരീസ എത്തുന്നത് ഐപി68 ഐപി69 റേറ്റഡ് ദൃഢതയിലും ഭാരം കുറഞ്ഞ ബില്‍ഡിലുമാണ്.16ജിബി റാം […]