ഹാച്ചറികള്‍, സമുദ്ര അക്വേറിയങ്ങള്‍, മറൈന്‍ പാര്‍ക്കുകള്‍, കടലിലെ മത്സ്യകൃഷി കൂടുകള്‍, കൃത്രിമ പാരുകള്‍ (ആര്‍ട്ടിഫിഷ്യല്‍ റീഫ്) തുടങ്ങിയ പദ്ധതികളുടെ ആസൂത്രണം, രൂപകല്‍പന, നിര്‍മാണം എന്നിവയില്‍ സംയുക്ത സഹകരണമാണ് ലക്ഷ്യമിടുന്നത് കൊച്ചി: തീരദേശ അടിസ്ഥാനസൗകര്യമുള്‍പ്പെടെയുള്ള സമുദ്രമേഖലയിലെ വികസനപദ്ധതികളില്‍ സംസ്ഥാന സര്‍ക്കാറുമായി സഹകരിക്കാനൊരുങ്ങി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). ഫിഷറീസ് വകുപ്പിന് കീഴിലുള്ള കേരള സംസ്ഥാന തീരദേശ മേഖല വികസന കോര്‍പ്പറേഷനുമായി (കെ.എസ്.സി.എ.ഡി.സി.) ഇത് സംബന്ധിച്ച് ധാരണയായി. കെ.എസ്.സി.എ.ഡി.സി. സമുദ്രമേഖലയില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ നടത്തിപ്പിന് സിഎംഎഫ്ആര്‍ഐ […]
മറ്റു ജനാധിപത്യങ്ങളില്‍ നിന്നും ഇന്ത്യന്‍ രാഷ്ട്രീയത്തിന് വ്യത്യാസമുണ്ട്. ജനങ്ങള്‍ വലിയ പ്രതീക്ഷയാണ് പൊതുവെ പുലര്‍ത്താറുള്ളത്. കൊച്ചി: ഐക്യരാഷ്ട്രസഭയില്‍ പ്രവര്‍ത്തിച്ച നീണ്ട വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായ പലതും രാഷ്ട്രീയത്തിലിറങ്ങിയ ആദ്യ വര്‍ഷത്തില്‍ പഠിക്കാന്‍ സാധിച്ചതായി ഡോ. ശശി തരൂര്‍ എം പി. റോട്ടറി ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യ സോണുകളുടെ ഗവര്‍ണര്‍മാരുടെ സമ്മേളനമായ റോട്ടറി ഇന്‍സ്റ്റിറ്റ്യൂട്ട് കൊച്ചി 2024ല്‍ സമാപന ദിവസത്തെ പ്ലീനറി സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐക്യരാഷ്ട്ര സഭയിലെ പ്രവര്‍ത്തനങ്ങളേയും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രവര്‍ത്തനങ്ങളേയും താരതമ്യപ്പെടുത്താന്‍ സാധിക്കില്ല. […]
ഒഡെപെക് ജര്‍മ്മന്‍ ഭാഷാ പരിശീലന കേന്ദ്രത്തില്‍ പ്രവേശനം ലഭിക്കുന്നവരുടെ പഠനം, പരീക്ഷാ ഫീസ്, വിസ, വിമാന യാത്രാച്ചെലവ് എന്നിവ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. കൊച്ചി : സംസ്ഥാന തൊഴില്‍വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഓവര്‍സീസ് ഡെവലപ്‌മെന്റ് ആന്റ് എംപ്ലോയ്‌മെന്റ് പ്രമോഷന്‍ കണ്‍സള്‍ട്ടന്റ് (ഒഡെപെക്) ന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സര്‍ക്കാര്‍ അധീനതയിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ജര്‍മ്മന്‍ ഭാഷാ പരീക്ഷാ കേന്ദ്രം അങ്കമാലിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അങ്കമാലി സൗത്ത് ഇന്‍കെല്‍ ബിസിനസ് പാര്‍ക്കില്‍ നടന്ന സമ്മേളനത്തല്‍ ജര്‍മ്മന്‍ […]
2025 ജനുവരി 9,10,11,12 തിയതികളില്‍ ലെ മെറീഡിയനിലാണ് സമ്മേളനം നടക്കുന്നത്. രാജ്യത്തിനകത്തും പുറത്തുനിന്നുമായുള്ള നാലായിരത്തോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. കൊച്ചി: ഇഎന്‍ടി ശസ്ത്രക്രിയ വിദഗ്ദരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ഓട്ടോലാറിംഗോളജിസ്റ്റ്‌സ് ഓഫ് ഇന്ത്യ(എഒഐ)യുടെ 76ാമത് ദേശീയ സമ്മേളനം എഒഐ കോണ്‍ 2025 ന്റെ ലോഗോ പ്രകാശനം ചെയ്തു. എറണാകുളം ലേ മെറീഡിയന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ എഒഐ ദേശീയ സെക്രട്ടറി ഡോ. കൗശല്‍ സേത്ത്, ട്രഷറര്‍ ഡോ. യോഗേഷ് ധബോല്‍ക്കര്‍, പ്രസിഡന്റ് ഇലക്ട് ഡോ. […]
ഡോ. അരവിന്ദ് പനഗാരിയ ചെയര്‍മാനായ ധനകാര്യ കമ്മീഷനാണ് മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയത്. കൊച്ചി: പതിനാറാം ധനകമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനു മുന്നോടിയായി കമ്മിഷന്‍ ചെയര്‍മാനും സംഘാംഗങ്ങളും സംസ്ഥാനത്തെത്തി. നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ സംഘത്തെ ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.ധനകാര്യ കമ്മീഷന് സമര്‍പ്പിക്കാനായി വിശദമായ മെമ്മോറാണ്ടം തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. ഡോ. അരവിന്ദ് പനഗാരിയ ചെയര്‍മാനായ ധനകാര്യ കമ്മീഷനാണ് മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയത്. കേരളത്തിന്റെ പ്രത്യേകതകള്‍ ചൂണ്ടിക്കാണിച്ചാണ് ധനകാര്യ കമ്മീഷനു മുമ്പില്‍ കാര്യങ്ങള്‍ […]
അമേരിക്കന്‍ സൊസൈറ്റി ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, ‘ഇന്നവേഷന്‍ ഇന്‍ പബ്‌ളിക് അഡ്മിനിസ്‌ട്രേഷന്‍ എന്ന അംഗീകാരമാണ് സംരംഭക വര്‍ഷം പദ്ധതിക്ക് നല്‍കിയത്. കൊച്ചി: സംസ്ഥാന വ്യവസായവകുപ്പിന്റെ സംരംഭക വര്‍ഷം പദ്ധതിക്ക് അന്താരാഷ്ട്ര അംഗീകാരം. പബ്‌ളിക് അഡ്മിനിസ്‌ട്രേഷന്‍ മേഖലയില്‍ ലോകത്തെ ഏറ്റവും വലിയ വേദിയായ അമേരിക്കന്‍ സൊസൈറ്റി ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, ‘ഇന്നവേഷന്‍ ഇന്‍ പബ്‌ളിക് അഡ്മിനിസ്‌ട്രേഷന്‍ എന്ന അംഗീകാരമാണ് സംരംഭക വര്‍ഷം പദ്ധതിക്ക് നല്‍കിയത്. സൊസെറ്റിയുടെ 87 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യയില്‍ നിന്നുള്ള ഒരു പദ്ധതി അംഗീകരിക്കപ്പെടുന്നത്. […]
എറണാകുളം മറൈന്‍ ഡ്രൈവില്‍ ഈ മാസം 12 വരെയാണ് ഫെസ്റ്റ്. മുള മേഖലയിലെ കരകൗശല നിര്‍മാതാക്കളും മുള മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഗവേഷണ സ്ഥാപനങ്ങളും ഫെസ്റ്റില്‍ പങ്കെടുക്കും. കൊച്ചി:വ്യവസായ വാണിജ്യ വകുപ്പിനുവേണ്ടി കേരള സംസ്ഥാന ബാംബൂ മിഷന്‍ സംഘടിപ്പിക്കുന്ന 21-ാമത് കേരള ബാംബൂ ഫെസ്റ്റിന് തുടക്കമായി. നിയമവ്യവസായ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. എറണാകുളം മറൈന്‍ ഡ്രൈവില്‍ ഈ മാസം 12 വരെയാണ് ഫെസ്റ്റ്. മുള മേഖലയിലെ കരകൗശല നിര്‍മാതാക്കളും […]
മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ രണ്ടാം സ്ഥാനവും സൈമര്‍ ദി വുമണ്‍ ഹോസ്പിറ്റല്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൊച്ചി : ഐ.എം.എ കൊച്ചിയുടെ നേതൃത്വത്തില്‍ എറണാകുളം നഗരത്തിലെ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി സംഘടിപ്പിച്ച ‘തനിമ 2024 ‘ഇന്റര്‍ ഹോസ്പിറ്റല്‍ കള്‍ച്ചറല്‍ ഫെസ്റ്റിന്റെ മൂന്നാമത് എഡിഷനില്‍ റിനൈ മെഡിസിറ്റി ചാംപ്യന്മാരായി. മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ രണ്ടാം സ്ഥാനവും സൈമര്‍ ദി വുമണ്‍ ഹോസ്പിറ്റല്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പാട്ട്, ഡാന്‍സ്, സ്‌കിറ്റ് എന്നിവ സമന്വയിപ്പിച്ച് സൂപ്പര്‍ സ്റ്റാര്‍ ജോഡി […]
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി ജേക്കബ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. എ.ജെ റിയാസ് മുഖ്യപ്രഭാഷണം നടത്തി. ട്രഷറര്‍ സി.എസ് അജ്മല്‍, വര്‍ക്കിംഗ് പ്രസിഡന്റ് ജിമ്മി ചക്യത്ത് തുടങ്ങിയവര്‍ സംസാരിച്ചു കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് എറണാകുളം ജില്ലാ പ്രസിഡന്റായി പ്രദീപ് ജോസ് ( എറണാകുളം), ജില്ലാ ജനറല്‍ സെക്രട്ടറിയായി വിനോദ് ബേബി ( പറവൂര്‍). ട്രഷറര്‍ ആയി […]
ബംഗളൂരു: ഐഎസ്എലില്‍ വീണ്ടും ബംഗളുരു എഫ്‌സിയോട് തോറ്റ് കേരളത്തിന്റെ കൊമ്പന്മാര്‍. ബംഗളുരുവില്‍ നടന്ന മല്‍സരത്തില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ ബംഗളുരു എഫ്‌സി കടപുഴക്കിയത്. ഹാട്രിക് നേടിയ സുനില്‍ ഛേത്രിയാണ് ബംഗളുരുവിന്റെ വിജയ ശില്‍പ്പിയായി മാറിയത്. ബ്ലാസ്റ്റേഴ്സിനായി ഹെസ്യൂസ് ഹിമിനെസും ഫ്രെഡിയുമാണ് ലക്ഷ്യം കണ്ടത്. മൂന്ന് മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരുവിനെതിരെ ഇറങ്ങിയത്. പ്രതിരോധത്തില്‍ പ്രീതം കോട്ടലിന് പകരം സന്ദീപ് സിങ് എത്തി. മിലോസ് ഡ്രിന്‍സിച്ച് മാറി അലക്സാന്‍ഡ്ര കൊയെഫ് വന്നു. മുന്നേറ്റത്തില്‍ കെ പി […]