അക്വേറിയങ്ങളിലെ കടല്‍ സുന്ദരികളായി അറിയപ്പെടുന്ന അസ്യൂര്‍ ഡാംസെല്‍, ഓര്‍ണേറ്റ് ഗോബി എന്നീ മീനുകളുടെ വിത്തുല്‍പാദന സാങ്കേതികവിദ്യയാണ് സിഎംഎഫ്ആര്‍ഐയുടെ വിഴിഞ്ഞം പ്രാദേശിക കേന്ദ്രത്തിലെ ഗവേഷകര്‍ വികസിപ്പിച്ചത്. കൊച്ചി: സമുദ്ര അലങ്കാരമത്സ്യ മേഖലയില്‍ നിര്‍ണായക നേട്ടവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). ഉയര്‍ന്ന വിപണി മൂല്യമുള്ള കടല്‍ വര്‍ണമത്സ്യങ്ങളായ ഡാംസെല്‍, ഗോബി വിഭാഗങ്ങളില്‍പെട്ട രണ്ട് മീനുകളുടെ കൃത്രിമ വിത്തുല്‍പാദനം സിഎംഎഫ്ആര്‍ഐ വിജയകരമായി പൂര്‍ത്തിയാക്കി. അക്വേറിയങ്ങളിലെ കടല്‍ സുന്ദരികളായി അറിയപ്പെടുന്ന അസ്യൂര്‍ ഡാംസെല്‍, ഓര്‍ണേറ്റ് ഗോബി എന്നീ മീനുകളുടെ […]
കാക്കനാട് റെക്ക ക്ലബില്‍ നടന്ന ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ലോഞ്ചിങ് നിര്‍വ്വഹിച്ചു. ആഗോളതലത്തില്‍ ആദ്യമായാണ് ദ്വിതീയ പ്രവര്‍ത്തന ക്ഷമതയുള്ള റഫ്രിജറേറ്റര്‍ വിപണിയിലിറക്കുന്നത്. കൊച്ചി: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രമുഖഇന്‍ഡസ്ട്രിയല്‍ പ്രോസസ് ചില്ലര്‍ നിര്‍മ്മാതാക്കളായ ചില്‍ട്ടണ്‍ റഫ്രിജറേഷന്‍ നൂതന ഉത്പന്നം ഹീറ്റ് പമ്പ് ചില്ലര്‍ പുറത്തിറക്കി.വ്യവസായിക ആവിശ്യത്തിനായി രൂപകല്‍പ്പന ചെയ്ത ഒരേ സമയം തണുത്ത വെള്ളത്തിനൊപ്പം ചൂടുവെള്ളവും ലഭിക്കുന്ന റഫ്രിജറേറ്ററാണ് ഹീറ്റ് പമ്പ് ചില്ലര്‍. കമ്പനിയുടെ 40ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് അത്യാധുനിക […]
പത്തനംതിട്ട: ശബരിമലയില്‍ എത്തുന്ന കുട്ടികള്‍ കൂട്ടം തെറ്റിപ്പോയാല്‍ കണ്ടെത്തുന്നതിനായി കേരള പോലീസ് വകുപ്പുമായി ഇന്ത്യയിലെ മുന്‍നിര ടെലികോം ഓപ്പറേറ്ററായ വി സഹകരിക്കുന്നു. കുട്ടികളുമായി എത്തുന്ന അയ്യപ്പഭക്തര്‍ പമ്പയിലെ വി സുരക്ഷാ കിയോസ്‌ക് സന്ദര്‍ശിച്ച് രക്ഷിതാവിന്റെയോ കുടുംബാംഗത്തിന്റെയോ മൊബൈല്‍ നമ്പറില്‍ രജിസ്റ്റര്‍ ചെയ്താല്‍ ക്യുആര്‍ കോഡ് ബാന്‍ഡ് ലഭിക്കും. അത് കുട്ടിയുടെ കൈത്തണ്ടയില്‍ കെട്ടാം. കൂട്ടം തെറ്റുന്ന കുട്ടിയെ കണ്ടെത്തുമ്പോള്‍ അടുത്തുള്ള കേരള പോലീസ് ചെക്ക് പോസ്റ്റില്‍ ഏല്‍പ്പിക്കാം അവിടെ പോലീസ് ബൂത്തില്‍, ഉദ്യോഗസ്ഥര്‍ ക്യുആര്‍ കോഡ് സ്‌കാന്‍ […]
കല്യാണ് ജ്വല്ലേഴ്സ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍, ഭീമ ജ്വല്ലറി ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ബി.ഗോവിന്ദന്‍ എന്നിവര്‍ സംയുക്തമായി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ ആഭരണ വ്യാപാരമേളയായ കേരള ജെം ആന്‍ഡ് ജ്വല്ലറി ഷോ (കെജിജെഎസ് 2024) അങ്കമാലി അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്സിബിഷന്‍ സെന്ററില്‍ ആരംഭിച്ചു. കല്യാണ് ജ്വല്ലേഴ്സ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍, ഭീമ ജ്വല്ലറി ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് […]
റോട്ടറി ഇന്റര്‍നാഷണല്‍ പ്രസിഡന്റ് സ്റ്റെഫാനി എ അര്‍ഷിക് ഗ്രീന്‍ ഏഞ്ചല്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കൊച്ചി: റോട്ടറി ഇന്റര്‍നാഷനലിന്റെ സൗത്ത് ഏഷൃ സോണുകളുടെ ഗവര്‍ണര്‍മാരുടെ സമ്മേളനം റോട്ടറി ഇന്‍സ്റ്റിറ്റ്യൂട്ട് കൊച്ചി 2024നോട് അനുബന്ധിച്ച് റോട്ടറി 119ാം വാര്‍ഷികത്തിന്റെ ഭാഗമായി വനിതകള്‍ക്ക് 119 ഓട്ടോറിക്ഷകള്‍ നല്‍കുന്ന പദ്ധതി ഗ്രീന്‍ ഏഞ്ചല്‍സ് ഇനീഷ്യേറ്റീവ് ഉദ്ഘാടനം ചെയ്തു. ഗ്രാന്റ് ഹയാത്ത് ബോള്‍ഗാട്ടിയില്‍ നടന്ന പരിപാടിയില്‍ റോട്ടറി ഇന്റര്‍നാഷണല്‍ പ്രസിഡന്റ് സ്റ്റെഫാനി എ അര്‍ഷിക് ഗ്രീന്‍ ഏഞ്ചല്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയുടെ […]
‘ആന്റിബയോട്ടിക് സ്മാര്‍ട്ട് വര്‍ക്ക്‌പ്ലേസ്’ ഇനിഷ്യേറ്റീവിന്റെ ഉദ്ഘാടനം ഡൈനാബുക്ക് ( തോഷിബ) ദക്ഷിണേഷ്യ ഓപ്പറേഷന്‍സ് മേധാവി രഞ്ജിത്ത് വിശ്വനാഥന്‍ ചടങ്ങില്‍ നിര്‍വഹിച്ചു. കൊച്ചി: ആന്റിബയോട്ടിക്കുകളുടെ തെറ്റായ ഉപയോഗ രീതികള്‍ വിപരീത ഫലം സൃഷ്ടിക്കുമെന്ന് ആഗോള പൊതുജനാരോഗ്യ വിദഗ്ധനും റിയാക്റ്റ് ഏഷ്യയുടെ ഡയറക്ടറുമായ ഡോ: എസ് എസ് ലാല്‍ പറഞ്ഞു. ആഗോള സംഘടനയായ റിയാക്റ്റ് ഏഷ്യ, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊച്ചി, സാമൂഹ്യ കൂട്ടായ്മയായ ‘ടുഗതെര്‍ വി ക്യാന്‍’ എന്നിവര്‍ സംയുക്തമായി കലൂര്‍ ഐ.എം.എ ഹൗസില്‍ സംഘടിപ്പിച്ച കേരളത്തില്‍ […]
കൊല്ലം: സുസ്ഥിരവികസനം സംബന്ധിച്ച് കൃത്യമായ ലക്ഷ്യം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി ‘സുസ്ഥിരനിര്‍മ്മാണം- നൂതനസാങ്കേതികതയും സമ്പ്രദായങ്ങളും’ എന്ന വിഷയത്തില്‍ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ സംഘടിപ്പിച്ച മൂന്നു ദിവസത്തെ യുഎല്‍ അന്താരാഷ്ട്ര സുസ്ഥിരനിര്‍മ്മാണ കോണ്‍ക്ലേവ് കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഐക്യരാഷ്ട്രസഭ 2030-ലേക്കു പ്രഖ്യാപിച്ചിട്ടുള്ള 17 സുസ്ഥിരവികസനലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ഒന്നാം സ്ഥാനത്താണു കേരളം. അതില്‍നിന്ന് ഇനിയും നമുക്ക് ഏറെ മുന്നോടു പോകണം. അതിനുള്ള പദ്ധതികളാണ് […]
കൊച്ചി: സംരംഭക മേഖലയിലേക്ക് പുതു തലമുറയെ വാര്‍ത്തെടുക്കാന്‍ ടൈകോണ്‍ കേരള നല്‍കുന്ന അവസരം വളരെ വലുതെന്ന് സംസ്ഥാന റവന്യു മന്ത്രി കെ.രാജന്‍. കേരളം സംരംഭകത്വത്തില്‍ മുന്നേറുമ്പോള്‍ ഇത്തരം സമ്മേളനങ്ങള്‍ വഹിക്കുന്ന വലിയ പങ്കാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന കേരളത്തിലെ ഏറ്റവും വലിയ സംരംഭകത്വ സമ്മേളനമായ ‘ടൈകോണ്‍ കേരള 2024 ന്റെ സമാപന ദിവസം ടൈ അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റവന്യു-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നിരവധി പുതിയ സംരംഭകത്വ പദ്ധതികള്‍ അവതരിപ്പിച്ചിട്ടുണ്ട്. 2023 […]
ദുബായ്: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍, മരുഭൂമി സഫാരികള്‍, ക്യാമ്പിംഗ്, വിന്റര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങി വിവിധ കാഴ്ചകളും ആഘോഷപരിപാടികളുമൊരുക്കി ദുബായ് ഡിസംബര്‍ മാസത്തെ വരവേല്‍ക്കാനൊരുങ്ങുന്നു. തണുത്ത കാലാവസ്ഥ, ഔട്ട്‌ഡോര്‍ അനുഭവങ്ങള്‍, ഉത്സവാഘോഷങ്ങള്‍ എന്നിവ കുടാതെ യുഎഇ ദേശീയ ദിനവും എമിറേറ്റ്‌സ് ദുബായ് 7 എസ്, പുതുവത്സരാഘോഷങ്ങളും ഡിസംബറില്‍ നടക്കും.ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (ഡിഎസ്എഫ്) 30ാമത് പതിപ്പ് 2024 ഡിസംബര്‍ 6 മുതല്‍ 2025 ജനുവരി 12 വരെ നടക്കും.. നഗരത്തിലെ ഏറ്റവും ജനപ്രിയ റീട്ടെയില്‍ കേന്ദ്രങ്ങളായ ദുബായ് മാള്‍, […]
കൊച്ചി: മീന്‍ വലകളില്‍ ഉപയോഗിക്കുന്ന വിഷാംശമുള്ള ഈയക്കട്ടികള്‍ക്ക് ബദല്‍ സംവിധാനവുമായി കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമായ ഐ സി എ ആര്‍ സിഫ്റ്റ്. ഈയത്തിനു പകരം സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ ഉപയോഗിച്ച് സിഫ്ട് നടത്തിവരുന്ന പരീക്ഷണങ്ങള്‍ വിജയകരമായെന്ന് സിഫ്റ്റിലെ ഫിഷിങ് ടെക്‌നോളജി വിഭാഗം മേധാവി ഡോ. എം പി രമേശന്‍ പറഞ്ഞു.ചില രാജ്യങ്ങള്‍ ഈയം പിടിപ്പിച്ച വലകളും ചൂണ്ടകളും ഉപയോഗിക്കുന്നത് നിരോധിച്ചുകഴിഞ്ഞു. ബദല്‍ സംവിധാനങ്ങള്‍ ഇന്ത്യയില്‍ നടപ്പാക്കാനുള്ള പദ്ധതികള്‍ കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെ അനുമതിക്കായി സിഫ്ട് സമര്‍പ്പിച്ചിട്ടുണ്ട്. […]