കൊച്ചി: കേരള ജെം ആന്‍ഡ് ജ്വല്ലറി ഷോ (കെ.ജി.ജെ.എസ് 2024) ഡിസംബര്‍ 6 മുതല്‍ 8 വരെ കൊച്ചിയിലെ അങ്കമാലിയിലെ അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററില്‍ നടക്കും.കല്യാണ്‍ ജ്വല്ലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി എസ് കല്യാണരാമന്‍, ജോയ് ആലുക്കാസ് ജ്വല്ലറി ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസ്, ഭീമ ജ്വല്ലറി ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.ബി.ഗോവിന്ദന്‍ എന്നിവര്‍ ചേര്‍ന്ന് ഷോയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ജോസ് ആലുക്കാസ് ഗ്രൂപ്പിന്റെ പോള്‍ ജോസ് […]
കൊച്ചി: ഇന്ത്യയിലെ റബ്ബര്‍ മേഖലയുടെ സുസ്ഥിര വികസനം എന്ന ആശയത്തിലത്തിലൂന്നി അന്താരാഷ്ട്ര റബ്ബര്‍ സമ്മേളനം റബ്ബര്‍കോണ്‍ 2024 (RUBBERCON 2024) ഡിസംബര്‍ 5 മുതല്‍ 7 വരെ ഹോട്ടല്‍ ലെ മെറിഡിയനില്‍ വെച്ച് സംഘടിപ്പിക്കുന്നു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ റബ്ബര്‍ കോണ്‍ഫറന്‍സ് ഓര്‍ഗനൈസേഷന്റെ (IRCO) സഹകരണത്തോടെ ഇന്ത്യന്‍ റബ്ബര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (IRI) ആണ് സംഘാടകര്‍. ഇതാദ്യമായിട്ടാണ് റബ്ബര്‍കോണ്‍ കേരളത്തില്‍ വെച്ച് സംഘടിപ്പിക്കുന്നത്. റബ്ബര്‍ വ്യവസായത്തിലെ ”സുസ്ഥിര വികസനം – വെല്ലുവിളികളും അവസരങ്ങളും” എന്ന പ്രമേയത്തില്‍ റബ്ബര്‍ […]
കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭക സമ്മേളനമായ ‘ടൈക്കോണ്‍ കേരള 2024′ ന് കൊച്ചിയില്‍ തുടക്കമായി. ചരിത്രകാരനും സഞ്ചാര സാഹിത്യകാരനുമായ വില്യം ഡാല്‍റിംപിള്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. നൂതനാശയങ്ങളുള്ള സംരംഭകര്‍ക്ക് ഏറ്റവും വളക്കൂറുള്ള മണ്ണാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രാതീത കാലം മുതല്‍ വ്യവസായം, സംസ്‌കാരം, മതം എന്നിവ തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. ചൈന, ജപ്പാന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവര്‍ക്കെല്ലാം ഇന്ത്യയുമായും കേരളവുമായും ഉണ്ടായിരുന്ന വ്യാപാര ബന്ധം ഇന്നും തുടരുന്നുണ്ട്. മുസിരിസ് അടക്കമുള്ള തുറമുഖങ്ങള്‍ ആഗോള ബിസിനസ് […]
കൊച്ചി: ചലച്ചിത്ര രംഗത്തെ നൂതന സാങ്കേതികവിദ്യകള്‍ അന്തര്‍ദേശീയ നിലവാരത്തില്‍ പഠിക്കാനും പരിശീലിക്കാനും അവസരമൊരുക്കി അഹല്യ റെസിഡന്‍ഷ്യല്‍ ഫിലിം സ്‌കൂള്‍ പാലക്കാട് പ്രവര്‍ത്തനമാരംഭിക്കുന്നു. ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ ശ്രദ്ധേയരായ അഹല്യ ഗ്രൂപ്പിന്റെ പുതിയ സംരംഭമാണ് അഹല്യ സ്‌കൂള്‍ ഓഫ് മീഡിയ സ്റ്റഡീസ് ആന്‍ഡ് ഫ്യുച്ചര്‍ ടെക്നോളജീസ്. പാലക്കാട് – കോയമ്പത്തൂര്‍ ഹൈവേയോട് ചേര്‍ന്നുള്ള വിശാലമായ ഹരിത ക്യാംപസിലാണ് സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.രാജ്യത്തെ പ്രമുഖ സ്‌കില്‍ യൂണിവേഴ്സിറ്റിയായ മേധാവി സ്‌കില്‍സ് യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്നാണ് ഇന്റര്‍നെയ്ന്‍മെന്റ് ടെക്നോളജിയില്‍ നൂതനമായ 4 വര്‍ഷ […]
നേത്രപരിചരണ രംഗത്ത് വിപ്ലവകരമായി മാറുന്ന ആധുനിക സാങ്കേതിക വിദ്യയായ ‘എലീറ്റ സില്‍ക്ക്’ റിഫ്രാക്ടീവ് ശസ്ത്രക്രിയയ്ക്ക് കേരളത്തില്‍ ആദ്യമായി തുടക്കം കുറിച്ച് എറണാകുളം പാലാരിവട്ടം ചൈതന്യ ഐ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്. കൊച്ചി : നേത്രപരിചരണ രംഗത്ത് വിപ്ലവകരമായി മാറുന്ന ആധുനിക സാങ്കേതിക വിദ്യയായ ‘എലീറ്റ സില്‍ക്ക്’ റിഫ്രാക്ടീവ് ശസ്ത്രക്രിയയ്ക്ക് കേരളത്തില്‍ ആദ്യമായി തുടക്കം കുറിച്ച് എറണാകുളം പാലാരിവട്ടം ചൈതന്യ ഐ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ചൈതന്യ ഐ ഹോസ്പിറ്റല്‍ ആന്റ് […]
തിരുവനന്തപുരം: ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്‌സിബിഷന്‍ ഡിസംബര്‍ 13 മുതല്‍ 15 വരെ കൊച്ചി കാക്കനാട് കിന്‍ഫ്ര ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ നടക്കും. 14-ന് വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്യും. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്, പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും. കേരള സ്റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോസ്സിയേഷന്‍ (കെ.എസ്.എസ്.ഐ.എ.), മെട്രോ മാര്‍ട്ട് എന്നിവയുടെ ആഭിമുഖ്യത്തില്‍ കേരള സര്‍ക്കാര്‍ വ്യവസായ വകുപ്പ്, കിന്‍ഫ്ര […]
കൊച്ചി: റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ലോഡ്‌സ് ചാര്‍ട്ടര്‍ ഡേ സെലിബ്രേഷന്‍ സംഘടിപ്പിച്ചു. ചാര്‍ട്ടര്‍ പ്രസിഡന്റ് കെ വി തോമസ് കേക്കു മുറിച്ച് ആഘോഷം ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ലോഡ്‌സ് പ്രസിഡന്റ് റൊട്ടേറിയന്‍ കെ വി കൃഷ്ണകുമാര്‍, ജി എസ് ആര്‍ ലീലാമ്മ തോമസ്, ആര്‍ ജിജി, കെ എം ഉണ്ണി ,ക്ലബ് സെക്രട്ടറി നാന്‍സി ജോണ്‍സണ്‍ , ട്രഷറര്‍ വിഷ്ണുദാസ് , മുന്‍ പ്രസിഡന്റുമാരായ റൊട്ടേറിയന്‍ അനില്‍ ചാക്കോ , വിപിന്‍ […]
കൊച്ചി: ഹ്യൂമന്‍ മൊബൈല്‍ ഡിവൈസ് (എച്ച്എംഡി), ആവശ്യാനുസരണം മാറ്റിയിടാവുന്ന സ്മാര്‍ട്ട് ഔട്ട്ഫിറ്റ്‌സ് ഉള്‍പ്പെടെ അത്യാധുനിക ഫീച്ചറുകളുമായി എച്ച്എംഡി ഫ്യൂഷന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഫോണിന്റെ പെര്‍ ഫോമന്‍സ് തന്നെ മാറ്റാന്‍ സാധിക്കുന്ന തരത്തിലുള്ള കെയ്‌സ് ആണ് എച്ച്എംഡി ഫ്യൂഷന്‍ ഫോണിന്റെ പ്രത്യേകത. കാഷ്വല്‍ ഔട്ട്ഫിറ്റ്‌സിന് പുറമേ ഫ് ളാഷി ഔട്ട്ഫിറ്റ്, ഗെയിമിങ് ഔട്ട്ഫിറ്റ് എന്നിവ ഉള്‍പ്പെടുത്തി സ്മാര്‍ട്ട് ഔട്ട്ഫിറ്റ്‌സ് എന്ന പേരില്‍ പുറത്തിറക്കുന്ന കെയ്‌സുകള്‍ക്ക് ഓരോന്നിനും വ്യത്യസ്ത ഫീച്ചറുകളാണ് ഉള്ളതെന്ന് എച്ച്എംഡിയുടെ ഇന്ത്യ ആന്‍ഡ് എപിഎസി സിഇഒയും വൈസ് പ്രസിഡന്റുമായ […]
കൊച്ചി : ഫിലിപ്പീന്‍സ് ആര്‍മി ഹെല്‍ത്ത് സര്‍വീസസിലെ കണ്‍സള്‍ട്ടന്റും, ഫിലിപ്പീന്‍സിലെ സായുധ സേനയുടെ റിസര്‍വ് ഫോഴ്‌സ് കേണലുമായ നഴ്‌സ് മരിയ വിക്ടോറിയ ജുവാനെ 2024ലെ ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ് ജേതാവായി പ്രഖ്യാപിച്ചു. ബെംഗളൂരുവില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ 2 കോടി ഇന്ത്യന്‍ രൂപ സമ്മാനത്തുകയുള്ള അവാര്‍ഡ് ജേതാവിന് സമ്മാനിച്ചു. അവാര്‍ഡ് ജേതാവിനെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പ്രഖ്യാപിച്ചു. കര്‍ണാടക ആരോഗ്യ, കുടുംബ ക്ഷേമ വകുപ്പ് […]
കൊച്ചി: കേരള കത്തോലിക്കാമെത്രാന്‍ സമിതിയുടെ ശീതകാല സമ്മേളനം 4,5,6 തീയതികളിലായി കേരള കത്തോലിക്കാസഭയുടെ ആസ്ഥാനകാര്യാലയമായ പി.ഒ.സിയില്‍ നടക്കും. കേരള കാത്തലിക് കൗണ്‍സിലിന്റെയും കെസിബിസിയുടെയും സംയുക്തയോഗം 4ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍് അധ്യക്ഷത വഹിക്കും. സെക്രട്ടറി ജനറല്‍ ബിഷപ് അലക്‌സ് വടക്കുംതല അനുഗ്രഹപ്രഭാഷണം നടത്തും. വിശ്വാസപ്രബോധന സംബന്ധ മന്ത്രാലയം പുറപ്പെടുവിച്ച അനന്തമഹാത്മ്യം എന്ന വിഷയത്തെക്കുറിച്ച് ഡോ. ജേക്കബ് പ്രസാദും, ഡോ. ഷാനു ഫെര്‍ണാണ്ടസും […]