കൊച്ചി: ജലസ്രോതസുകളിലെ മലിനീകരണ തോത് കുറയ്ക്കുന്നതിനും കൂടുതല്‍ പരിസ്ഥിതി സൗഹൃദമാകുന്നതിന്റെയും ഭാഗമായും പടക്കപ്പലുകളില്‍ ഹൈഡ്രജന്‍ ഇന്ധനം സാധ്യമാകുമോയെന്ന് പരിശോധിച്ച് വരികയാണെന്ന് ദക്ഷിണ നാവികസേനാ മേധാവി വൈസ് അഡ്മിറല്‍ വി ശ്രീനിവാസ്. ഐഎന്‍എസ് ശാര്‍ദൂലില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പെട്രോളിങ് വെസലുകളിലും ചെറിയ ബോട്ടുകളിലും ട്രയല്‍ റണ്‍ നടത്തി വരികയാണ്. നിലവില്‍ കപ്പലുകളില്‍ ഹൈഡ്രജന്‍ ഇന്ധനം ഉപയോഗിച്ച് തുടങ്ങിയിട്ടില്ല. എന്നാല്‍ അതിനുള്ള സാധ്യത പരിശോധിക്കുകയാണെന്ന് പരിസ്ഥിതിസൗഹൃദ ഗതാഗത സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ […]
കൊച്ചി: കേരള അഡ്വര്‍ടൈസിങ് ഏജന്‍സിസ് അസോസിയേഷന്‍ (K3A) എറണാകുളം ആലപ്പുഴ സോണ്‍ 21ാം വാര്‍ഷിക ആഘോഷം കൊച്ചിയില്‍ നടന്നു. ചലച്ചിത്ര താരം സിജോയ് വര്‍ഗ്ഗീസ് ആഘോഷം ഉത്ഘാടനം ചെയ്തു. സ്‌റ്റേറ്റ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ എ ടി രാജീവ്, സോണ്‍ വൈസ് പ്രസിഡന്റ് സുനില്‍ കാത്തെ, സോണ്‍ പ്രസിഡന്റ് കെ വി കൃഷ്ണകുമാര്‍, സ്‌റ്റേറ്റ് പ്രസിഡന്റ് രാജു മേനോന്‍, ചലച്ചിത്ര താരം രാധിക, സ്‌റ്റേറ്റ് വൈസ് പ്രസിഡന്റ് ജോണ്‍സ് പോള്‍ വളപ്പില സോണ്‍ ട്രെഷറര്‍ ബിനോ പോള്‍, […]
കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭക സമ്മേളനമായ ‘ടൈക്കോണ്‍ കേരള 2024’ ഡിസംബര്‍ 4, 5 തീയതികളില്‍ കൊച്ചി ബോള്‍ഗാട്ടിയിലെ ഹോട്ടല്‍ ഗ്രാന്‍ഡ് ഹയാത്തില്‍ ആരംഭിക്കും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്ന ടൈ കേരളയുടെ 13ാമത് സമ്മേളനമാണിത്. സുസ്ഥിര വളര്‍ച്ച, ആധുനികവല്‍ക്കരണം, സാങ്കേതിക നവീകരണം എന്നിവ മുന്‍നിര്‍ത്തി കേരളത്തിന്റെ ഭാവിയിലേക്കുള്ള ഒരു ബ്ലൂപ്രിന്റ് നിര്‍മ്മിക്കാനുള്ള പരിശ്രമമാണ് ‘ മിഷന്‍ 2030: ട്രാന്‍സ്‌ഫോര്‍മിങ്ങ് കേരള’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സമ്മേളനമെന്ന് ടൈ കേരള പ്രസിഡന്റ് ജേക്കബ് ജോയ് പറഞ്ഞു.ഇതിനായി വിവിധ മേഖലകളില്‍ […]
കോഴിക്കോട്: രാജ്യത്തെ പ്രമുഖ ഉപഭോക്തൃ ഇലക്ട്രിക്കല്‍ കമ്പനിയായ ആര്‍ ആര്‍ കാബെല്‍ ഈ വര്‍ഷത്തെ സ്റ്റാര്‍ സീസണ്‍ മൂന്നിലെ വിജയികളെ പ്രഖ്യാപിച്ചു. രാജ്യത്താകെ ഓരോ വര്‍ഷവും 1000 വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്ന സ്‌കീമില്‍ 2024ല്‍ കേരളത്തില്‍ നിന്ന് മാത്രം 88 പേര്‍ വിജയിച്ചു. ഇലക്ട്രിക്കല്‍ ജോലി ചെയ്യുന്നവരുടെ മക്കളുടെ ഹയര്‍ സെക്കന്‍ഡറി പഠനത്തെ സഹായിക്കുന്നതിനാണ് ആര്‍ ആര്‍ കാബെല്‍ 2022ല്‍ സ്റ്റാര്‍ സീസണ്‍ എന്ന പേരില്‍ സ്‌കോളര്‍ഷിപ്പ് സ്‌കീം ആരംഭിച്ചത്. സ്‌കീമിന്റെ ഭാഗമായി രാജ്യത്താകെ പ്രതിവര്‍ഷം ഒരു […]
കൊച്ചി: സാങ്കേതിക മേഖലയില്‍ പുതിയ കാല്‍വെയ്പ്പുമായി പേഴ്‌സണലൈസ്ഡ് ന്യൂസ് വീഡിയോ സ്‌റ്റോറേജ് ഉപകരണം വികസിപ്പിച്ച് കേരളത്തില്‍ നിന്നുള്ള മൂന്ന് സാങ്കേതിക വിദഗ്ധര്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പിഎച്ഡി ബിരുദധാരികളായ ആലുവ യുസി കോളേജിലെ കമ്പ്യൂട്ടര്‍ വിഭാഗം അസോസിയേറ്റ് പ്രൊഫസറര്‍ ഡോ. ഷൈന്‍ കെ. ജോര്‍ജ്, രാജഗിരി കോളേജ് ഓഫ് മാനേജ്‌മെന്റ് ആന്റ് അപ്ലൈഡ് സയന്‍സസിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. നീനു കുര്യാക്കോസ്, മാധ്യമ പ്രവര്‍ത്തകനും സംരംഭകനും ന്യൂഏജ് ഫൗണ്ടറുമായ സെബിന്‍ പൗലോസ് എന്നിവര്‍ ചേര്‍ന്നാണ് പേഴ്‌സണലൈസ്ഡ് ന്യൂസ് വീഡിയോ […]
കൊച്ചി: ഡൗണ്‍സിന്‍ഡ്രോം, ഓട്ടിസം അവസ്ഥയിലുള്ള കുട്ടികളെയും അല്‍ഷിമേഴ്‌സ്, ഡിമെന്‍ഷ്യ ബാധിച്ച മുതിര്‍ന്നവരെയും പിന്തുണയ്‌ക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോന്‍ പറഞ്ഞു. ഡൗണ്‍സിന്‍ഡ്രോം, ഓട്ടിസം അവസ്ഥകളിലുള്ള കുട്ടികളെയും, അല്‍ഷിമേഴ്‌സ്,ഡിമെന്‍ഷ്യ ബാധിച്ച മുതിര്‍ന്നവരെയും സഹായിക്കാന്‍ ഡേ ഡ്രീംസ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇവരുടെ വിവരങ്ങളടങ്ങിയ ബ്രേസ് ലെറ്റ്, പെന്‍ഡന്റ് എന്നിവ നിര്‍മ്മിച്ച് നല്‍കുന്ന കവച് പദ്ധതിയുടെ ലോഗോ പ്രകാശനം കലൂര്‍ ഐ.എം.എ ഹൗസില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൗണ്‍സിന്‍ഡ്രോം, ഓട്ടിസം അവസ്ഥയിലുള്ളവര്‍ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ […]
കൊച്ചി: എറണാകുളത്തപ്പന്‍ മൈതാനത്ത് ആരംഭിച്ച 27ആമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം ബംഗാള്‍ ഗവര്‍ണ്ണര്‍ ഡോ.സി.വി. ആനന്ദബോസ് ഉത്ഘാടനം ചെയ്തു. സര്‍വ്വവികസനവും പൂര്‍ണ്ണതയില്‍ എത്താന്‍കലയും ശാസ്ത്രവും കൂടിയേത്തീരൂ എന്ന് അദ്ദേഹം പറഞ്ഞു. സഹൃദയത്തോടെ കാര്യങ്ങള്‍ ചെയ്ത് മുന്നോട്ടു പോകാന്‍ കലാകാരന്മാര്‍ക്ക് സാധിക്കും. കല ഉള്‍ക്കൊള്ളുന്നവര്‍ക്കും ആ സഹൃദയത്വം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് പ്രൊഫ.എം.കെ സാനുമാസ്റ്റര്‍ പുസ്തകോത്സവ സന്ദേശം നല്‍കി. മഹത്തരമായ ഒരു സംവിധാനമാണ് പുസ്തകോത്സവമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജസ്റ്റിസ് പി.എസ്.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ലിജി ഭരത്ത് […]
കൊച്ചി: എറണാകുളം ജില്ലാ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ പ്രോഗ്രാം മാനേജര്‍ ഡോ.ശിവപ്രസാദിന്റെ ധിക്കാരപരമായ നടപടിയിലും അധികാര ദുര്‍വിനിയോഗത്തിലും പ്രതിഷേധിച്ച് കെ.ജി.എം.ഒ.എ എറണാകുളം ജില്ലാ ഘടകത്തിന്റെ നേതൃത്വത്തില്‍ ജില്ലാ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ പ്രോഗ്രാം ഓഫിസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. കെ.ജി.എം.ഒ.എ സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റ് ഇലക്ടുമായ ഡോ.പി.കെ സുനില്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ഡോ. ശിവപ്രസാദിനെതിരെ കെ.ജി.എം. ഒ.എ നടത്തുന്നത് ധര്‍മ്മ സമരമാണെന്നും അദ്ദേഹത്തെ സ്ഥാനത്ത് നിന്നും നീക്കാതെയുള്ള യാതൊരു ഒത്തു തീര്‍പ്പിനും കെ.ജി.എം.ഒ.എ തയ്യാറല്ലെന്നും ഡോ.പി.കെ […]
കൊച്ചി: കൊച്ചി നഗരസഭ സംഘടിപ്പിക്കുന്ന രണ്ടാമത് ദേശീയ നൃത്തോത്സവം ഭാവ്’2024 ന് ഇന്ന് (നവംബര്‍ 29) തിരശ്ശീല ഉയരും. 2024 ഡിസംബര്‍ 03 വരെ എറണാകുളം ടൗണ്‍ ഹാളിലാണ് ദേശീയ നൃത്തോത്സവം നടക്കുന്നത്. നൃത്തോല്‍സവത്തിന് തിരശ്ശീല ഉയര്‍ത്തിക്കൊണ്ട് മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി അവതരിപ്പിക്കുന്ന ഇശല്‍ സന്ധ്യ വൈകിട്ട് അഞ്ചു മുതല്‍ 6.30 വരെ നടക്കും. ദഫുമുട്ട്, ഒപ്പന, കോല്‍ക്കളി, മാപ്പിളപ്പാട്ട്, ഇശല്‍ നൃത്തം, അറേബ്യന്‍ ഡാന്‍സ് എന്നിവയാണ് ഇശല്‍ സന്ധ്യയുടെ ഭാഗമായി അവതരിപ്പിക്കുന്നത്. […]
കൊച്ചി: ഡൗണ്‍സിന്‍ഡ്രോം, ഓട്ടിസം അവസ്ഥകളിലുള്ള കുട്ടികള്‍ക്കും , അല്‍ഷിമേഴ്‌സ്,ഡിമെന്‍ഷ്യ ബാധിച്ച മുതിര്‍ന്നവരെയും സഹായിക്കാന്‍ ഡേ ഡ്രീംസ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇവരുടെ വിവരങ്ങളടങ്ങിയ ബ്രേസ് ലെറ്റ്, പെന്‍ഡന്റ് എന്നിവ നിര്‍മ്മിച്ച് നല്‍കുന്ന കവച് പദ്ധതിയുടെ ലോഗോ പ്രകാശനവും രജിസ്‌ട്രേഷന്‍ ഉദ്ഘാടനവും നവംബര്‍ 30 ന് രാവിലെ 11 ന് കലൂര്‍ ഐ.എം.എ ഹൗസില്‍ നടക്കുമെന്ന് ഐ.ആര്‍.ഐ.എ കേരള ചാപ്റ്ററിന്റെ 2025 ലെ പ്രസിഡന്റ് ഡോ. റിജോ മാത്യു, ഐ.ആര്‍.ഐ.എ കൊച്ചിന്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. രമേഷ് ഷേണായ്, ഡേ […]