തിരുവനന്തപുരം: കേരളത്തിലെ ആദിവാസി മേഖലകളെ മുഴുവന്‍ ഡിജിറ്റലൈസ് ചെയ്യാന്‍ പദ്ധതിയുമായി കെഫോണ്‍. കണക്ടിങ്ങ് ദി അണ്‍ കണക്റ്റഡ് എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടമായി തിരുവനന്തപുരം കോട്ടൂരിലെ ചോനംപാറ, വാലിപ്പാറ ആദിവാസി മേഖലകളില്‍ 103 വീടുകള്‍ക്ക് കെഫോണ്‍ കണക്ഷന്‍ നല്‍കിക്കഴിഞ്ഞു. വിവിധ കമ്പനികളുടെയും മറ്റ് സ്ഥാപനങ്ങളുടെയും സാമൂഹിക പ്രതിബദ്ധതാ പദ്ധതികളും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും പ്രദേശിക അടിസ്ഥാന സൗകര്യ വികസന ഫണ്ടും പരമാവധി പ്രയോജനപ്പെടുത്തി കൊണ്ടാണ് ഈ പദ്ധതി പൂര്‍ത്തീകരിക്കാനുദ്ദേശിക്കുന്നത്. ഇതു പ്രകാരം സൗത്ത് […]
കൊച്ചി: മഹീന്ദ്രയുടെ മുന്‍നിര ഇലക്ട്രിക് ഒറിജിന്‍ എസ്യുവികളായ ബിഇ 6ഇ, എക്‌സ്ഇവി 9ഇ പുറത്തിറക്കി. വിപ്ലവകരമായ വൈദ്യുത ഉത്ഭവ ആര്‍ക്കിടെക്ചറായ ഐഎന്‍ജിഎല്‍ഒയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്, കൂടാതെ ലോകത്തിലെ ഏറ്റവും വേഗതയേറിയ മഹീന്ദ്ര ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആര്‍ക്കിടെക്ചറിലാണ് ഇവ പ്രവര്‍ത്തിപ്പിക്കുന്നത്.ബിഇ 6ഇയുടെ സ്‌പോര്‍ടി, പെര്‍ഫോമന്‍സ്ഡ്രിവണ്‍ അപ്പീല്‍, സാഹസികതയുടെയും കൃത്യതയുടെയും ആവേശം ഇഷ്ടപ്പെടുന്ന പര്യവേക്ഷകര്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ്. എക്‌സ്ഇവി 9ഇ പരിഷ്‌കൃതമായ ചാരുതയോടെ സമാനതകളില്ലാത്ത ആഡംബരങ്ങള്‍ ലഭ്യമാക്കുന്നതായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് സെക്ടര്‍ പ്രസിഡന്റും മഹീന്ദ്ര ഇലക്ട്രിക് ഓട്ടോമൊബൈല്‍ […]
കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും ഉല്‍പ്പാദന വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്‌സിന്റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്‍ക്കു പവിഴം ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്ന കോംബോ ഓഫര്‍ പദ്ധതി ആരംഭിച്ചതായി ചെയര്‍മാന്‍ എന്‍ പി ജോര്‍ജ് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 10 കിലോ പവിഴം അരി ബാഗിലും 25 മുതല്‍ 100 രൂപ വരെ വില വരുന്ന വിവിധ പവിഴം ഉല്‍പ്പന്നങ്ങള്‍ ഉണ്ടായിരിക്കും. വിവിധതരം മസാലകള്‍, പൊടിയരി, റെഡ് ബ്രാന്‍ റൈസ്, ഓയിലുകള്‍, അരിപ്പൊടികള്‍ തുടങ്ങിയ നൂറില്‍പരം പവിഴം […]
കൊച്ചി: ആര്‍ക്കിടെക്ചറല്‍ ലൈറ്റിംഗ് മേഖലയിലെ മുന്‍നിര സ്ഥാപനമായ കൊച്ചി പ്ലാറ്റിനം ലൈറ്റ്‌സിന് ഐ.എസ്.ഒ അംഗീകാരം. വി വണ്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റസ് മാനേജിംഗ് പാര്‍ട്ട്ണര്‍ ടി. എസ് രാമകൃഷ്ണ അയ്യറില്‍ നിന്നും പ്ലാറ്റിനം ലൈറ്റസ് ഉടമ ആര്‍. യമുന ഐ.എസ്.ഒ 9001-2015 സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. യമുനയുടെ ഭര്‍ത്താവ് എസ് ജയറാം, മകള്‍ നിരുപമ ജയറാം, നിര്‍മ്മല്‍ വല്‍സന്‍, ഓഡിറ്റര്‍മാരായ സണ്ണി ജോസഫ്, സെബി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 2013 മുതല്‍ ആരംഭിച്ച പ്ലാറ്റിനം ലൈറ്റസ് നിലവില്‍ വൈറ്റില, ജവഹര്‍ […]
കൊച്ചി: കേരള റിന്യൂവബിള്‍ എനര്‍ജി എന്റര്‍പ്രണേഴ്‌സ് ആന്റ് പ്രമോട്ടേഴ്‌സ് അസോസിയേഷന്‍ (ക്രീപ) ഗ്രീന്‍ പവര്‍ എക്‌സോപയുടെ ഏഴാമത്പതിപ്പ് നാളെ മുതല്‍ നവംബര്‍ 30 വരെ അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് എക്‌സിബിഷന്‍ ചെയര്‍മാന്‍ ജോസ് കല്ലൂക്കാരന്‍ സി, ക്രീപാ പ്രസിഡന്റ് ജി. ശിവരാമകൃഷ്ണന്‍, സെക്രട്ടറി എന്‍. മുഹമ്മദ് ഷെഫീഖ്, ട്രഷറര്‍ ടി. എന്‍ തുളസീദാസ് എന്നിവര്‍ വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു.നാളെ രാവിലെ 10 ന് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. എന്‍.ഐ.എസ്. സി […]
കൊച്ചി: അടുത്ത ഏതാനം വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രതിവര്‍ഷം 100 കോടി രൂപ വിറ്റുവരവുള്ള 1000 വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കേരളത്തിലെ സംരംഭകരെ ആദരിക്കുന്നതിനായി ഇന്‍ഡോ ഗള്‍ഫ് ആന്റ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് (ഇന്‍മെക്ക്) ഏര്‍പ്പെടുത്തിയ ‘സല്യൂട്ട് കേരള 2024’ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. 100 കോടി രൂപ വിറ്റുവരവുള്ള 1000 വ്യവസായങ്ങള്‍ കേരളത്തിലേക്ക് ഒരു ലക്ഷം കോടി രൂപയുടെ വ്യാവസായിക വിറ്റുവരവ് കൊണ്ടുവരുമെന്ന് […]
കൊച്ചി: മാധ്യമപ്രവര്‍ത്തന രംഗത്തെ മികവിനുള്ള ലീലാ മേനോന്‍ പുരസ്‌കാരം ജനം ടി വി കൊച്ചി റീജ്യണല്‍ ന്യൂസ് ഹെഡ് ആര്‍ ബീനാറാണിക്ക്. ദൃശ്യമാധ്യമ രംഗത്തെ മികച്ച ഫീച്ചറിനാണ് പുരസ്‌കാരം.അന്തരിച്ച പ്രശസ്ത മാധ്യമപ്രവര്‍ത്തക ലീലാ മേനോന്റെ സ്മരണയ്ക്കായി കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം . വിദേശ വനിതാ സംരംഭക കേരളത്തില്‍ കബളിപ്പിക്കപ്പെട്ട വാര്‍ത്തയാണ് ബീനാറാണിയെ പുരസ്‌ക്കാരത്തിന് അര്‍ഹയാക്കിയത്. പത്രപ്രവര്‍ത്തന രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ലീലാ മേനോന്‍ പുരസ്‌കാരം പ്രശസ്ത പത്രപ്രവര്‍ത്തകന്‍ കെ കെ മധുസൂദനന്‍ നായര്‍ക്ക് […]
കൊച്ചി: നാഷണല്‍ ഐ.എം.എയുടെ നേതൃത്വത്തില്‍ ഔറംഗബാദില്‍ നടന്ന നാഷണല്‍ ഐ.എം.എ ഡോക്ടേഴ്‌സ് സ്‌പോര്‍ടസ് മീറ്റില്‍ രണ്ടു വെള്ളിമെഡലുകള്‍ സ്വന്തമാക്കി കേരളത്തിനു വേണ്ടി മല്‍സരിച്ച ഐ.എം.എ കൊച്ചിയുടെ ഡോ.ആല്‍വിന്‍ ആന്റണി. 36 നും 45 നും ഇടയില്‍ പ്രായമുള്ളവരുടെ വിഭാഗത്തില്‍ നടന്ന നൂറു മീറ്റര്‍, 200 മീറ്റര്‍ ഓട്ടത്തിലാണ് ഇടുക്കി മെഡിക്കല്‍ കോളജിലെ കമ്മ്യുണിറ്റി മെഡിസിന്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ആല്‍വിന്‍ ആന്റണി വെള്ളിമെഡലുകള്‍ നേടി മിന്നും താരമായി മാറിയത്. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഐ.എം.എകളെ പ്രതിനിധീകരിച്ച് […]
കൊച്ചി: ലോകത്തിന്റെ വിവിധ കോണുകളില്‍ കലയും സംസ്‌ക്കാരവും ചേരുന്ന താളങ്ങള്‍ തേടിയുള്ള യാത്രയാണ് കലാകാരിയും അധ്യാപികയും സാംസ്‌കാരിക പ്രവര്‍ത്തകയുമായുമായ മേഘാ ജയരാജിന്റേത്. ജീവിതത്തിന്റെ വ്യത്യസ്ത ഭാവങ്ങളെ കലയുടെ തലങ്ങളിലൂടെ പഠിച്ചും പഠിപ്പിച്ചും മുന്നോട്ടുപോകുന്ന മേഘ 2022ലാണ് അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ എത്തിയത്. കലയുടെയും ഗവേഷണത്തിന്റെയും ലോകത്ത് മേഘയുടെ പാതസൃഷ്ടി സ്‌കൂള്‍ ഓഫ് ആര്‍ട്ട് ആന്റ് ഡിസൈനില്‍ നിന്നും കണ്ടംപററി ആര്‍ട്ട് പ്രാക്ടീസസില്‍ ബിരുദം നേടിയ മേഘ സിംഗപ്പൂരിലെ ട്രോപിക്കല്‍ ലാബ് റെസിഡന്‍സി, ബറോഡയിലെ സ്‌പേസ് സ്റ്റുഡിയോ, ബാംഗളൂരിലെ […]
കൊച്ചി: ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്പീക്ക്ഈസി ഇംഗ്ലീഷ് അക്കാദമിയുടെ ബ്രാന്റ് അംബാസഡറായി മമ്മൂട്ടി. ഗ്രാന്‍ഡ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ബ്രാന്റ് അംബാസഡറായി രംഗത്തെത്തിയ മമ്മൂട്ടിയെ അവതരിപ്പിച്ചുള്ള പുതിയ പരസ്യം പുറത്തിറക്കി. മമ്മൂട്ടിയുമൊത്തുള്ള സഹകരണം ബ്രാന്‍ഡിന്റെ മികവിനോടുള്ള പ്രതിബദ്ധതയ്ക്കും മൂല്യങ്ങള്‍ക്കും മുമ്പോട്ടേക്കുള്ള കാഴ്ചപ്പാടുകള്‍ക്കുമുള്ള ഉദാഹരണമാണെന്ന് സ്പീക്ക്ഈസി സിഇഒ മസ്ദൂഖ് നിസാമി പറഞ്ഞു. സൂക്ഷ്മമായി രൂപകല്‍പ്പന വ്യത്യസ്ത കോഴ്‌സുകളാണ് സീക്ക്ഈസ് വാഗ്ദാനം ചെയ്യുന്നത്. കോഡ് അടിസ്ഥാനമാക്കി നൂതന രീതികള്‍ സംയോജിപ്പിക്കുന്ന സ്പീക്ക്ഈസിയുടെ സമീപനം പരമ്പരാഗത അക്കാദമികളില്‍ നിന്നും അതിനെ വേറിട്ടു […]