കൊച്ചി: കേരളത്തിന്റെ വ്യവസായ വളര്‍ച്ചക്ക് പുതിയ ദിശാബോധം നല്‍കുന്നതിനായി മികച്ച സംഭാവനകള്‍ നല്‍കിയ സംരംഭകരെ ആദരിക്കുന്നതിനായി ഇന്‍ഡോ ഗള്‍ഫ് ആന്റ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് (ഇന്‍മെക്ക്) ഏര്‍പ്പെടുത്തിയ ‘സല്യൂട്ട് കേരള 2024’ ബഹുമതികള്‍ പ്രഖ്യാപിച്ചു. കേരളത്തിന്റെ വ്യാവസായിക ഭൂമികയെ വളര്‍ച്ചയുടെ പാതയിലേക്ക് നയിച്ച വ്യവസായ പ്രമുഖരെ അവരുടെ മികവിന്റെ അടിസ്ഥാനത്തില്‍ ആദരിക്കുകയാണ് ലക്ഷ്യം. ആജീവനാന്ത സംഭാവനയ്ക്കുള്ള ‘ഇന്‍മെക്ക് ലീഡര്‍ഷിപ്പ് സല്യൂട്ട്’ പുരസ്‌കാരത്തിന് പ്രമുഖ സംരംഭകന്‍ ഡോ. പി.മുഹമ്മദ് അലി ഗള്‍ഫാറിനെ തിരഞ്ഞെടുത്തു. അദ്ദേഹം കേരളത്തിലെ […]
കൊച്ചി: എയര്‍ ഇന്ത്യയും വിസ്താരയും തമ്മിലുള്ള പ്രവര്‍ത്തന സംയോജനവും നിയമപരമായ ലയനവും പൂര്‍ത്തിയാക്കി. ഒക്ടോബര്‍ 1ന് ഗ്രൂപ്പിന്റെ ലോ കോസ്റ്റ് എയര്‍ലൈനുകളായ എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എഐഎക്‌സ് കണക്റ്റ് (മുമ്പ് എയര്‍ ഏഷ്യ ഇന്ത്യ) എന്നിവയുടെ ലയനം പൂര്‍ത്തിയായിരുന്നു.ഏകീകൃത എയര്‍ ഇന്ത്യ ഗ്രൂപ്പ് ഇപ്പോള്‍ 300 വിമാനങ്ങളുമായി നൂറിലധികം ആഭ്യന്തര, അന്തര്‍ദ്ദേശീയ ലക്ഷ്യസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് 312 റൂട്ടുകളിലായി ആഴ്ചയില്‍ 8,300 ലധികം സര്‍വീസുകള്‍ നടത്തും.പുതിയ ഫുള്‍ സര്‍വീസ് എയര്‍ലൈനായ എയര്‍ ഇന്ത്യ 208 വിമാനങ്ങളുമായി 90 ലധികം […]
കൊച്ചി: കേരളത്തില്‍ വേരുറപ്പിക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ ഹെല്‍ത്ത്‌കെയര്‍ ശൃംഖലകളില്‍ ഒന്നായ കൃഷ്ണ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (KIMS). അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ മാത്രം 3000 കിടക്കകളുള്ള ആശുപത്രി ശൃംഖല സ്ഥാപിക്കാനാണ് കിംസ് ലക്ഷ്യമിടുന്നതെന്ന് കിംസ് ഹോസ്പിറ്റല്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഭാസ്‌കര്‍ റാവു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.പുതിയ ആശുപത്രികള്‍ സ്ഥാപിച്ചും, നിലവിലുള്ളവ ഏറ്റെടുത്തുമാണ് കേരളത്തിലേക്കുള്ള വിപുലീകരണം പൂര്‍ത്തിയാക്കുക.നിലവില്‍ തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, കേരളം, കര്‍ണാടക എന്നി അഞ്ച് സംസ്ഥാനങ്ങളിലായി 16ലധികം ആശുപത്രികളും […]
കൊച്ചി: ഒളിമ്പിക്‌സ് മാതൃകയില്‍ നടത്തിയ ആദ്യ സംസ്ഥാനസ്‌കൂള്‍ കായികമേളയില്‍ തിരുവനന്തപുരം ചാമ്പ്യന്മാരായി. വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായ കായികമേളയില്‍ മുഖ്യമന്ത്രിയുടെ ആദ്യ എവര്‍ റോളിംഗ് ട്രോഫിക്ക് തലസ്ഥാനജില്ല അര്‍ഹരായി. 1935 പോയിന്റോടെയാണ് തിരുവനന്തപുരം ചാമ്പ്യന്മാരായത്. ഗെയിംസിലെയും അക്വാട്ടിക്സിലെയും മികച്ച പ്രകടനമാണ് തിരുവനന്തപുരത്തിന് കരുത്തായത്. 848 പോയിന്റോടെ തൃശ്ശൂര്‍ രണ്ടാമതായപ്പോള്‍ 824 പോയിന്റോടെ മലപ്പുറം മൂന്നാമതെത്തി. വ്യക്തിഗത ചാമ്പ്യന്മാര്‍ സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മൂന്ന് പേരാണ് വ്യക്തിഗത ചാമ്പ്യന്മാരായത്. രണ്ട് മീറ്റ് റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ മലപ്പുറം കെ കെ എം […]
കൊച്ചി: സംസ്ഥാനസ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് സമാപനം. 1926 പോയിന്റുകളുമായി മുന്നിലുള്ള തിരുവനന്തപുരം ജില്ല ഓവറോള്‍ ചാമ്പ്യ9 പട്ടത്തോടടുക്കുകയാണ്. 833 പോയിന്റുകളുമായി തൃശൂര്‍ രണ്ടാം സ്ഥാനത്തുണ്ട്. അത് ലറ്റിക്‌സ് മത്സരങ്ങളിലെ മിന്നും പ്രകടനങ്ങളുടെ കരുത്തില്‍ മലപ്പുറം മൂന്നാം സ്ഥാനത്തെത്തി. 759 പോയിന്റുകള്‍ നേടിയാണ് മലപ്പുറം കണ്ണൂൂരിനെ മറികടന്നത്. 226 സ്വര്‍ണ്ണവും 149 വെള്ളിയും 163 വെങ്കലവുമായാണ് തിരുവനന്തപുരം മേളയില്‍ ആധിപത്യമുറപ്പിച്ചത്. 79 സ്വര്‍ണവും 65 വെള്ളിയും 95 വെങ്കലവുമാണ് തൃശൂരിന്. 60 സ്വര്‍ണ്ണവും 81 വെള്ളിയും 134 വെങ്കലുമാണ് […]
കൊച്ചി: നിയുക്ത ശബരിമല മേല്‍ശാന്തി എസ്.അരുണ്‍ നമ്പൂതിരിക്ക് കലൂര്‍ പാവക്കുളം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ സ്വീകരണം നല്‍കി. ശബരിമല മുന്‍ മേല്‍ശാന്തിയും പാവക്കുളം ക്ഷേത്രം മേല്‍ശാന്തിയുമായ ഏഴിക്കോട് കൃഷ്ണദാസ് നമ്പൂതിരിയുടെ നേതൃത്വത്തില്‍ പൂര്‍ണ്ണകുംഭം നല്‍കിയാണ് നിയുക്ത ശബരിമല മേല്‍ശാന്തിക്ക് സ്വീകരണം നല്‍കിയത്. ചടങ്ങില്‍ വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷന്‍ വിജി തിമ്പി, സംസ്ഥാന ട്രഷറര്‍ വി.ശ്രീകുമാര്‍, പ്രശാന്ത് നമ്പൂതിരി, മൂര്‍ക്കന്നൂര്‍ മോഹനന്‍ നമ്പൂതിരി, ക്ഷേത്രം ഭാരവാഹികളായ കെ.പി.മാധവന്‍കുട്ടി, ഉണ്ണികൃഷ്ണ മേനോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൊച്ചി: മഴ ചാറിനിന്ന അന്തരീക്ഷത്തില്‍ സംസ്ഥാനസ്‌കൂള്‍ കായികമേളയുടെ വേഗരാജാവും റാണിയുമായി അന്‍സഫ് കെ അഷ്‌റഫിന്റെയും രഹ്നാ രഘുവിന്റെയും കിരീടധാരണം. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ കിരീടം ആതിഥേയ ജില്ല തന്നെ നേടിയപ്പോള്‍ പെണ്‍കുട്ടികളുടെ കിരീടം തലസ്ഥാന ജില്ലയ്ക്ക്. കോതമംഗലം കീരമ്പാറ സെന്റ് സ്റ്റീഫന്‍സ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി അന്‍സഫ് കെ. അഷ്‌റഫ് 10.81 സെക്കന്‍ഡിലാണ് ലക്ഷ്യം കണ്ടത്. കഴിഞ്ഞ വര്‍ഷം ജൂനിയര്‍ വിഭാഗത്തില്‍ 100 മീറ്റര്‍ സ്വര്‍ണം നേടിയിരുന്നു. തിങ്കളാഴ്ച 200 മീറ്ററിലും മത്സരിക്കുന്നുണ്ട്. കോതമംഗലം […]
കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെ.വി.വി.ഇ.എസ്) എറണാകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി എം.സി പോള്‍സണ്‍ (പ്രസിഡന്റ്), എഡ്വേര്‍ഡ് ഫോസ്റ്റസ് (ജനറല്‍ സെക്രട്ടറി), അബ്ദുള്‍ ഷുക്കൂര്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. ടോമി കാനാട്ട്, സി.വി രാജു, കെ.ഒ ജോണി, കെ.സി അനസ് (വൈസ് പ്രസിഡന്റുമാര്‍), എസ്. മനോജ്കുമാര്‍, പോള്‍സ് പേട്ട, മുഹമ്മദലി, സുരേഷ് ഗോപി, ടി. എക്‌സ് മാര്‍ട്ടിന്‍ (ജോയിന്റ് സെക്രട്ടറിമാര്‍), എന്നിവര്‍ സഹഭാരവാഹികളായി 42 അംഗ കമ്മിറ്റിയെയും യോഗം തിരഞ്ഞെടുത്തു. വ്യാപാര ഭവനില്‍ […]
കൊച്ചി: ശൂര സംഹാരത്തിനും ഭക്തരുടെ ഉപാസനയ്ക്കുമായി പഴനിമല ശ്രീകോവിലില്‍ പൂജിച്ച ശക്തിവേലിന് എറണാകുളം ചിറ്റേത്ത്് ശ്രീബാലസുബ്രമഹ്ണ്യന്‍ ക്ഷേത്രത്തില്‍ സ്വീകരണം നല്‍കി. സ്വാമി സുനില്‍, സ്വാമി ലാലന്‍ ചിറ്റൂര്‍, അഖില ഭാരത നാരായണീയ മഹോല്‍സവ സമിതി ജില്ലാ പ്രസിഡന്റ് എസ് .അജിത് കുമാര്‍, വെണ്ണല പ്രദീപ് എന്നിവരുടെ നേതൃത്വത്തില്‍ സ്‌കന്ദ ഷഷഠി ദിനമായ ഇന്നലെ (നവംബര്‍ 7) രാവിലെ ഒമ്പത് മണിയോടെ പഴനിയില്‍ നിന്നും എത്തിച്ച ശക്തിവേല്‍ ക്ഷേത്രം അധികാരി സി.ജി രാജഗോപാല്‍, ആര്‍. ബാബു, എം.ബി വിജയകുമാര്‍ […]
കൊച്ചി: പബ്ലിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (പി.ആര്‍.സി.ഐ)യുടെ 18ാമത് ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍ കോണ്‍ക്ലേവ് നാളെ (നവംബര്‍ 08) മുതല്‍ 10 വരെ മംഗലാപുരത്ത് നടക്കുമെന്ന് പി.ആര്‍.സി. ഐ ഡയറക്ടര്‍ ആന്റ് സെക്രട്ടറി ഡോ. ടി.ആര്‍ വിനയകുമാര്‍ പറഞ്ഞു. ‘ റീ കണക്ട് ‘ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 500 ലധികം പ്രതിനിധികള്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കും. പി.ആര്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ മേഖലയിലെ പുതിയ മാറ്റങ്ങള്‍, വികസന പദ്ധതികള്‍ അടക്കമുള്ളവ കോണ്‍ക്ലേവില്‍ […]