കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ആടിമുടി ഉലഞ്ഞ് മലയാള സിനിമ മേഖല. മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മ സംഘടനാ ഭരണസമിതി പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പെടെ ഒന്നടങ്കം രാജിവെച്ചു. പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കും വരെ നിലവിലെ ഭരണ സമിതി താല്‍ക്കാലിക സംവിധാനമായി തുടരുമെന്ന് അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് സാമൂഹ്യദൃശ്യഅച്ചടി മാധ്യമങ്ങളില്‍ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി […]
കൊല്ലം:എന്‍.എസ്.എന്നറിയപ്പെടുന്ന എന്‍.എസ്. മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് പ്രതിവര്‍ഷം 7 ലക്ഷത്തിലധികം ആളുകളെ സേവിക്കുന്ന കേരളത്തിലെ സഹകരണ മേഖലയിലെ ഒരു സുപ്രധാന സ്ഥാപനമാണ്. കൊല്ലം ജില്ലാ കോഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ സൊസൈറ്റിയുടെ കീഴില്‍ 2006ല്‍ സ്ഥാപിതമായ ഈ ആശുപത്രി, പ്രതിദിനം 2,000ത്തിലധികം രോഗികളെ ഒപിഡിയില്‍ പരിചരിക്കുന്നു. ആവശ്യമുള്ളവര്‍ക്ക് ഉയര്‍ന്ന നിലവാരമുള്ളതും താങ്ങാനാവുന്നതുമായ വൈദ്യസഹായം ഉറപ്പാക്കുക എന്ന കാഴ്ചപ്പാടില്‍ നിന്ന് ജനിച്ച എന്‍.എസ്. സഹകരണ ആശുപത്രി അധഃസ്ഥിത സമൂഹങ്ങള്‍, ദരിദ്രര്‍, അസംഘടിത മേഖലയിലുള്ളവര്‍ എന്നിവര്‍ക്ക് സേവനം ചെയ്തു കൊണ്ട് […]
കൊച്ചി: കേരളത്തിലെ ഗ്രാമീണ സഹകരണ മാനേജ്‌മെന്റ് മേഖലയിലെ പരിശീലനവും ശേഷി വികസനവും ലക്ഷ്യമാക്കി തിരുവനന്തപുരം സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റും (സി.എം.ഡി) ഗുജറാത്ത് ആനന്ദിലെ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് റൂറല്‍ മാനേജ്‌മെന്റും (ഐ.ആര്‍.എം.എ) ധാരണാപത്രം ഒപ്പിട്ടു. വിഞ്ജാന വിനിമയത്തിലൂടെ ഗ്രാമീണ സഹകരണ മേഖലയിലെ മാനേജ്‌മെന്റ് വികസനത്തിന് സഹായകരമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് സംയുക്ത സംരംഭത്തിന്റെ ഉദ്യേശ്യം.ഗുജറാത്തിലെ ഐ.ആര്‍.എം.എയില്‍ നടന്ന ചടങ്ങില്‍ സി.എം.ഡി ഡയറക്ടര്‍ ഡോ. ബിനോയ് കാറ്റാടിയില്‍ ഐ.ആര്‍.എം.എ ഡയറക്ടര്‍ ഉമാകാന്ത് ദാഷ് എന്നിവര്‍ ധാരണാപത്രം കൈമാറി. ചടങ്ങില്‍ ഇരു […]
കൊച്ചി:തുടര്‍ച്ചയായി ലാഭത്തില്‍ പ്രവര്‍ത്തിക്കുക, കുടിശ്ശിക തോത് 15 ശതമാനത്തില്‍ താഴെയാകുക തുടങ്ങി പ്രവര്‍ത്തന മികവിന്റെ ഏഴു മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് സംസ്ഥാന സഹകരണ വകുപ്പ് വെങ്ങോല സര്‍വീസ് സഹകരണ ബാങ്കിനെ സൂപ്പര്‍ ഗ്രേഡ് ബാങ്കായി ഉയര്‍ത്തിയത്. ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ കാര്‍ഷിക രംഗത്ത് പുനര്‍ജനി പദ്ധതി, പച്ചക്കറി വിപണി, വയോധികര്‍ക്ക് സ്പര്‍ശം പെന്‍ഷന്‍ പദ്ധതി തുടങ്ങി ബാങ്കിംഗ് ഇതര പ്രവര്‍ത്തനങ്ങളും ബാങ്ക് നടപ്പിലാക്കുന്നു.ബാങ്കിന്റെ കീഴിലെ രണ്ടാമത്തെ സൂപ്പര്‍മാര്‍ക്കറ്റ് ആണ് പോഞ്ഞാശ്ശേരി കനാല്‍ ജംഗ്ഷനില്‍ ആരംഭിച്ചത്. സഹകരികള്‍ക്കും നാട്ടുകാര്‍ക്കും പ്രയോജനമാകും […]
കൊച്ചി: ഓണ്‍ലൈന്‍ സേവനങ്ങളിലടക്കം പുതിയ തൊഴില്‍ മേഖലകളിലെ തൊഴിലാളികളുമായി സഹകരിക്കാന്‍ സഹകരണമേഖലക്ക് കഴിയണമെന്ന് സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. ഗിഗ്/പ്ലാറ്റ് ഫോം വര്‍ക്കര്‍മാരുടെ ക്ഷേമത്തിനായുള്ള പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരം ജവഹര്‍ സഹകരണ ഭവനില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള ആശ്രയമെന്ന നിലയില്‍ സഹകരണ സംഘങ്ങള്‍ മാറണം. ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും കടയിലും വാണിജ്യ സ്ഥാപനങ്ങളിലെയും തൊഴിലാളികള്‍ എന്നിവരുടെ ക്ഷേമത്തിനായി കേരള സ്‌റ്റേറ്റ് ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് […]
കൊച്ചി: ഇനിമുതല്‍ കറികള്‍ക്ക് കടുക് വറുക്കാന്‍ അല്‍പം ‘കാട്ടുകടുക്’ ആയാലോ? കാട്ടുകടുക് വാങ്ങാന്‍ കൊച്ചി മറൈന്‍ഡ്രൈവില്‍ ഏപ്രില്‍ 30 വരെ നടക്കുന്ന സഹകരണ എക്‌സ്‌പോയിലേയ്ക്ക് വന്നാല്‍ മതി. അട്ടപ്പാടിയിലെ കുറുമ്പ പട്ടികവര്‍ഗ സേവന സഹകരണ സംഘത്തിന്റെ സ്റ്റാളിലാണ് കാട്ടുകടുകും ചാമയരിയുമെല്ലാം ലഭിക്കുന്നത്. ഔഷധഗുണമുള്ളതും പോഷകസമൃദ്ധവുമായ മുളയരിയും ഈ സ്റ്റാളില്‍ വില്‍പനയ്ക്ക് വെച്ചിട്ടുണ്ട്. പന്ത്രണ്ടുവര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് ഒരു മുളങ്കൂട്ടത്തില്‍ നിന്നും മുളയരി ലഭ്യമാകുക. കുങ്കല്യം എന്ന് കുറുമ്പര്‍ വിളിക്കുന്ന കുന്തിരിക്കത്തിന്റെ വലിയ കട്ടകളും ഈ സ്റ്റാളില്‍ നിന്നും മിതമായ […]
കൊച്ചി: സഹകരണ മേഖല കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. കൊച്ചി മറൈന്‍െ്രെഡവില്‍ സഹകരണ എക്‌സ്‌പോ 2023 ഉദ്ഘാടനം ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. വ്യവസായ വകുപ്പുമായി സഹകരിച്ച് പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള പ്രാഥമിക ചര്‍ച്ചകള്‍ നടന്നു. 1252 വനിതാ സംഹകരണ സംഘങ്ങള്‍ വ്യവസായ സംരംഭങ്ങളിലേക്ക് കടന്നു വരികയാണ്. ഇവര്‍ക്ക് വ്യവസായ വകുപ്പില്‍ നിന്ന് അഞ്ചു ലക്ഷം രൂപ സബ്‌സിഡി ലഭിക്കും. സഹകരണ മേഖലയില്‍ നിന്നുള്ള സബ്‌സിഡിയും ഇവര്‍ക്ക് ലഭിക്കും. […]
കൊച്ചി:സംസ്ഥാനത്തെ ജനങ്ങളുടെ വളര്‍ച്ചക്ക് സഹകരണ സംഘങ്ങള്‍ വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്.മൂവാറ്റുപുഴ ഹൗസിംഗ് സഹകരണ സംഘം നിര്‍ധന കുടുംബത്തിന് നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സഹകരണ സംഘത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായിട്ടാണ് വീട് നിര്‍മ്മിച്ച് നല്‍കുന്നത്.വാഹനാപകടത്തില്‍ മരിച്ച ടാപ്പിംഗ് തൊഴിലാളിയായ കടാതി ആലിന്‍ചുവട് പൊറ്റവേലിക്കുടിയില്‍ അനൂപിന്റെ കുടുംബാംഗങ്ങള്‍ക്ക് മന്ത്രി താക്കോല്‍ കൈമാറി. സി.പി.ഐ.എം കടാതി സൗത്ത് ബ്രാഞ്ച് സമാഹരിച്ച തുക അനൂപിന്റെ കുടുംബത്തിന് മന്ത്രികൈമാറി.വീട് നിര്‍മ്മിച്ച […]
കൊച്ചി: സഹകരണ മേഖലയുടെ കാലോചിതമായ മാറ്റങ്ങള്‍ക്കനുസരിച്ച് സമഗ്രമായ നിയമ ഭേദഗതി അനിവാര്യമാണെന്ന് സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. പതിനഞ്ചാം കേരള നിയമസഭയുടെ 2022ലെ കേരള സഹകരണ സംഘ (മൂന്നാം ഭേദഗതി) ബില്‍ സംബന്ധിച്ച സെലക്ട് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.മൂന്നാമത്തെ നിയമ ഭേദഗതിയാണ് ഇപ്പോള്‍ അവതരിപ്പിച്ചിട്ടുള്ളത്. നിയമം നിലവില്‍ വരുമ്പോള്‍ സഹകരണ മേഖല ഇത്രയും വിപുലമായിരുന്നില്ല. ഇന്ന് സംസ്ഥാനത്താകെ 29000 ത്തിലധികം സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൂന്ന് കോടിയിലധികം അംഗങ്ങളാണ് മേഖലയിലുള്ളത്. കേരള ജനസംഖ്യയുടെ […]
കൊച്ചി : 100 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള കേരളത്തിലെ സഹകരണ പ്രസ്ഥാനം ഉയര്‍ത്തിപ്പിടിക്കുന്ന ബദല്‍ മാതൃകയും ഉല്‍പ്പാദന രംഗത്തെ ശ്രദ്ധേയമായ ചുവടുവയ്പ്പുകളും ലോകത്തിന് മാതൃകയാണ്.സഹകരണമേഖലയിലെ ഉത്പന്നങ്ങളെയും സേവനങ്ങളെയും വിപണിയില്‍ കൂടുതല്‍ പരിചയപ്പെടുത്തുക, മൂല്യവര്‍ധിത ഉത്പന്നനിര്‍മ്മാണത്തിലേക്ക് കൂടുതല്‍ സഹകരണസംഘങ്ങളെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സഹകരണ എക്‌സപോയ്ക്ക് കൊച്ചി വീണ്ടും വേദിയാവുകയാണ്.എക്‌സ്‌പോയുടെ രണ്ടാമത് എഡിഷന്‍ 2023 ഏപ്രില്‍ 22 മുതല്‍ 30 വരെ സ്‌റ്റേഡിയം ഗ്രൗണ്ടില്‍ നടക്കും.ദേശീയ തലത്തിലുളള സഹകാരികളുമായി ആശയ സംവാദം,കേരളത്തിലെ സഹകരണങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഏകീകൃത ബ്രാന്‍ഡ് വികസിപ്പിക്കുക […]